പ്രാണബന്ധനം 9അവളുടെ അവസ്ഥ കണ്ട് വാതിലിനരികെ നിന്നിരുന്ന നേഹയുടേ മിഴികൾ നിറഞ്ഞൊഴുകി.ഉറക്കമുണർമ്മപ്പോൾ തനിക്കരുകിൽ കിടന്നിരുന്ന അഭിയെ കാണാതെ അന്വേഷിച്ചു വന്നതായിരുന്നവൾ. മുൻവാതിൽ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി ഉമ്മറത്തേക്ക് വന്നതാണവൾ, അപ്പോഴാണ് അനന്ദുവിനോട് സംസാരിച്ചു നിൽക്കുന്ന അഭി അവളുടെ ശ്രദ്ധയിൽപെട്ടത്.പുഞ്ചിരിയോടെ അവർക്കരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ വാക്കുകൾ നേഹ ശ്രദ്ധിച്ചത്. അഭി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ അവൾ അവർക്കരികിലേക്ക് പോകാതെ അവിടെ തന്നെ നിന്നു.. അഭി പറഞ്ഞതെല്ലാം കേട്ടതും പുറത്തേക്ക് വന്ന കരച്ചിലടക്കികൊണ്ട് നിറമിഴികളോടെ തിരികെ റൂമിലേക്ക് തന്നെയവൾ നടന്നു." പിന്നെ താൻ അറിഞ്ഞ കാര്യങ്ങളൊന്നും തന്നെ മറ്റാരോടും പറയരുത്... ആരും ഇതൊന്നും അറിയരുത്.. " എന്ന് പറഞ്ഞു കൊണ്ട് അഭി സത്യം ചെയ്യുവാനായി അനന്ദുവിനു നേരെ തന്റെ വലം കൈനീട്ടി." ഞാൻ അറിഞ്ഞതെല്ലാം എന്നിൽ മാത്രം ഒതുങ്ങും.. " അനന്ദു ഒരു പുഞ്ചിരിയോടെ അവളുടെ കയ്യിലേക്കവന്റെ കൈകൾ ചേർത്തു." അനന്ദു സമയം ഒരുപാടായി നീ പോയി കിടന്നോ നാളെ