പ്രണാബന്ധനം - 10

️പ്രാണബന്ധനം ️10" അതങ്ങനെ ഒന്നുല്ല എല്ലാത്തിനേം എനിക്ക് ഒത്തിരി ഇഷ്ട പറഞ്ഞിട്ടെന്താ പശു.. ചാണകം ഞാൻ കൈ കൊണ്ട് തൊടത്തില്ല എനിക്കതിന്റെ മണം ഒട്ടും പറ്റില്ല അതുകൊണ്ട അല്ലാതെ ഇവള് പറയണ പോലൊന്നുവല്ല.. ഹും... " എന്ന് പറഞ്ഞു കൊണ്ടഭി ആമിയെ നോക്കി കൊഞ്ഞനം കുത്തി.....കളി ചിരികളുമായവർ! അഭിയും അച്ചുമോളും.... തങ്ങൾക്കായി വിധി കാത്തുവച്ചതെന്തെന്നറിയാതെയാ യാത്ര തുടർന്നു...                                മുറ്റത്ത് വണ്ടി വന്നു നിന്ന ശബ്ദം കേട്ട് അനന്ദുവിന്റെ അച്ഛൻ വിജയനും അമ്മ ശാലിനിയും അനിയത്തി അനന്യയും വീടിനു വെളിയിലേക്ക് ഇറങ്ങി വന്നുഅവരെ കണ്ടതും അച്ചുമോൾ വണ്ടിയുടെ ഡോർ തുറന്ന് ചിരപരിചിതരെന്ന പോലെ അവർക്കരികിലേക്ക് ഓടി.അവളെക്കണ്ട വിജയൻ ഓടിവന്നവളെ എടുത്തു ഉമ്മകൾ കൊണ്ട് മൂടി.അയാൾക്ക് പിറകെ തന്നെ ശാലിനിയും അനന്യയും കുഞ്ഞിനടുത്തേക്ക് ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി വിശേഷങ്ങൾ ചോദിച്ചു.അവരുടെ