നെഞ്ചോരം - 8

️നെഞ്ചോരം️ 8കിരൺ എന്ന് എഴുതിയതിന് അടുത്തായി ഹരിണി എന്ന് എഴുത്തിച്ചേർത്തു തിരിഞ്ഞ അവൾ മുന്നിൽ കയ്യുംകെട്ടി  കണ്ണിമവെട്ടാതെ അവളെത്തന്നെനോക്കി നിൽക്കുന്ന കിരണിനെ കണ്ട് നാണത്താൽ മിഴികൾ താഴ്ത്തിപിന്നീടങ്ങോട്ട് അവരുടെ പ്രണയകാലമായിരുന്നു ഇണങ്ങിയും പിണങ്ങിയും പരസ്പരംതല്ല് കൂടിയും  സ്നേഹിച്ചു അവരുടെ പ്രണയം വളർന്നുഅവരുടെ പ്രണയത്തിന് എന്നും കൂട്ടായി  ഹരിതയും രാഹുലും കൂടെതന്നെയുണ്ടായിരുന്നുഅവരുടെ പ്രണയത്തിനിടയിലും രാഹുലും ചിന്നുവും അവർക്കൊപ്പം അവരോട് ചേർന്ന് തന്നെ നിന്നുഹരിയുടെക്ലാസ്സിൽ പോക്ക്മിക്ക ദിവസവും കിരണിനൊപ്പമായി അവനൊപ്പം ഇരിയ്ക്കാനുള്ള ഒരു നിമിഷം പോലും അവൾ പാഴാക്കാൻ തയ്യാറല്ലായിരുന്നുഒരു ദിവസം ക്ലാസ്സിൽഹരി......... (വരുൺ)എന്താടാ .....ചെയ്തു കൊണ്ടിരുന്ന വർക്കിൽ നിന്നും ശ്രദ്ധതിരിച്ചു കൊണ്ട് അവൾ വരുണിനു നേരേ തിരിഞ്ഞുനീയെന്താ ഡീ കുറച്ച് ദിവസായി നേരത്തേയാണല്ലോ വരുന്നത്സംശയഭാവത്തിൽ നെറ്റിചുളിച്ച് കൊണ്ട് അവൻ ചോദിച്ചുഅത് ...... അത് പിന്നെ  ബസ്സ്  ആ...... ഇപ്പോ ഞാൻ ആദ്യം വരുന്ന ബസ്സിനല്ല വരാറ് അതോണ്ടാഅവന്റെ മുഖത്തു നോക്കാതെ പറഞ്ഞു കൊണ്ട് അവൾ വീണ്ടും വർക്കിലേയ്ക്ക് തിരിഞ്ഞുഅവളുടെ മറുപടിയിൽ തൃപ്തി തോന്നാതിരുന്ന