അന്നും പതിവ് പോലെ ദീപാരാധനയും കഴിഞ്ഞ് ദേവിക്ക് നിവേദ്യവും നൽകി നടയും അടച്ചു നിവേദ്ധ്യചോറുമായി ഉണ്ണികൃഷ്ണൻ തിരുമേനി അമ്പലത്തിൽ നിന്നുമിറങ്ങി...രാത്രി സമയം ആയതുകൊണ്ട് അമ്പല പരിസരം ഒറ്റുമുക്കാലും വിജനമായിരുന്നു..അമ്പലത്തിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുമ്പോളാണ് റോഡിൽ ഒരു രൂപം ഇരിക്കുന്നതായി തോന്നിയത്...നിലാവുള്ള രാത്രിയായതിനാൽ അവ്യക്തമായി കാണാമായിരുന്ന ആ രൂപം ഒരു പുരുഷനായി തിരുമേനിക്ക് തോന്നിച്ചു..പക്ഷെ... ഒരു നുള്ള് ഭയം പോലും ആ കണ്ണുകളിൽ മിന്നിയില്ല.."ആരാത്... ഈ രാത്രിയിൽ ന്ത് ചെയ്യാ അവിടെ...??തിരുമേനി ഉറക്കെ ചോദിച്ചു...അപ്പോഴും അതുപോലെ തന്നെഇരിക്കുകയായിരുന്നു ആ രൂപം ...."ആരായാലും പോവുക കുട്ടി.. ഈ രാത്രി ഇവിടെ ഇങ്ങനെ ഇരിക്കരുത്ട്ടോ..."അത്രയും പറഞ്ഞു തിരുമേനി നടക്കാൻ നേരമാണ് ആ രൂപം പതിയെ തിരിഞ്ഞു നോക്കിയത്..നിലാവിൽ ആ രൂപം വ്യക്തമായി തന്നെ തിരുമേനി കണ്ടു... അയാളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു..." മേലെപാട്ടെ ശങ്കരൻ തമ്പുരാൻ..."തിരുമേനിയുടെ നാവുകൾ മന്ത്രിച്ചു...തിരുമേനി പതിയെ അയാളുടെ അരികിലേക്ക് നടന്നു...ഒന്നു ശ്രദ്ധിച്ചു നോക്കിയപ്പോളാണ് തിരുമേനി കണ്ടത് ശങ്കരൻ മദ്യപിക്കുകയാരുന്നുവെന്നു.." ദേവി...