മിഥ്യ

ശേ,, നാശം ഇന്നും ലാസ്റ്റ് ബസ് ആയിരിക്കും കിട്ടുന്നത്, ആൻ്റണി മനസ്സിൽ പറഞ്ഞു കൊണ്ട് സ്റ്റാൻഡിലേക്ക് ഓടി,, ഭാഗ്യം ലാസ്റ്റ് ബസ്സ് വന്നു കിടപ്പുണ്ട്,, അവൻ ഓടി ചെന്ന് ബസ്സിൽ കയറി ഇരുന്നു,,"ഇന്നത്തെ ദിവസം മുഴുവൻ പ്രശ്നം ആയിരുന്നു, കടയിൽ ആണെങ്കിൽ മുടിഞ്ഞ തിരക്കും" അവൻ മനസ്സിൽ പറഞ്ഞു,,സ്റ്റാൻഡിൽ നിന്ന് ബസ്സ് മുന്നോട്ട് എടുത്തു,. ലാസ്റ്റ് ബസ് ആയതു കൊണ്ട് അധികം ആളില്ല, conductor വന്നു,, അവൻ ഇറങ്ങേണ്ട സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തു,, ചെറുതായി മഴയും പെയ്യുന്നുണ്ട്, അധികം വൈകാതെ തന്നെ ബസ്സ് അവനിറങ്ങേണ്ട സ്റ്റോപ്പിൽ എത്തി,, ആൻ്റണി വണ്ടിയിൽ നിന്ന് ഇറങ്ങി, ബസ്സ് നിരങ്ങി നീങ്ങി മുന്നോട്ട് പോയി, ആൻ്റണി ചുറ്റും നോക്കി, ആ കവലയിൽ എങ്ങും ആരും ഇല്ല,, സ്ട്രീട് ലൈറ്റ് പോലും ഇല്ലാത്ത ഒരു സ്ഥലം,, അവിടുത്തെ പഞ്ചായത്ത് പ്രസിഡൻ്റിനെ മനസ്സിൽ തെറി വിളിച്ചു അവൻ നടന്നു തുടങ്ങി,, വഴിയെല്ലാം വിജനമായി, പോകുന്ന വഴിക്ക് ഒരു അമ്മച്ചിയുടെ