ശബ്ദം

മുറിയിലെ വായുവിന് കനം കൂടിയതുപോലെ അനുഭവപ്പെട്ടപ്പോഴാണ് ദേവിക കണ്ണ് തുറന്നത്. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ടേബിൾ ലാമ്പിന്റെ സ്വിച്ച് അമർത്തി അവൾ ക്ലോക്കിലേക്ക് നോക്കി. സമയം 1.45 am. കുപ്പിയിലെ വെള്ളം തീർന്നിരുന്നു. അവൾ മുറിയിലെ ലൈറ്റ് മുഴുവൻ ഓണാക്കി അടുക്കളയിലേക്ക്‌ നടന്നു. ദേവിക ഒറ്റക്കാണ് താമസം. നാട്ടിൽ തന്നെ നിൽക്കാൻ ഇഷ്ടപ്പെട്ട അവൾക്ക്‌ പക്ഷേ ജോലി നഗരത്തിൽ ആയതുകൊണ്ട് ഒറ്റക്ക് ജീവിക്കേണ്ടി വന്നു. കുറഞ്ഞ വിലക്ക് കിട്ടിയ ഏഴാം നിലയിലെ 7B ഫ്ലാറ്റിലേക്ക് താമസം മാറിയിട്ട് രണ്ടു മാസം തികയുന്നു.അടുക്കളയിലെ മൺകൂജയിൽ നിന്ന് വെള്ളമെടുത്ത്‌ അവൾ കുടിച്ചു. പതിവില്ലാത്ത ദാഹം. വരണ്ട നാവ് വെള്ളത്തിനായി വീണ്ടും വീണ്ടും കൊതിക്കുന്ന പോലെ. പെട്ടെന്ന് പുറകിലെ ചുവരിൽ നിന്നും 'ഡപ്, ഡപ് ' എന്നൊരു ശബ്ദം കേട്ടു. നിശബ്ദതയിൽ ആ ശബ്ദം മുഴങ്ങിയപ്പോൾ ദേവിക പേടിച്ചു പോയി. കുറച്ചു നേരം കൂടി അവൾ അങ്ങനെ തന്നെ നിന്നു. ശബ്ദമൊന്നും കേൾക്കാതെ