അമീറ - 3

  • 282
  • 90

സുബഹി ബാങ്കിന്റെ ഈരടികൾ കാതിലേക്ക് അലയടിച്ചപ്പോൾതന്നെ ആമി എഴുന്നേറ്റു..തലേന്നത്തെ പരിപാടിയും, രാത്രിയിലെ നേരം വൈകിയുള്ള കിടത്തവും,കുട്ടികളുടെ കരച്ചിലും എല്ലാം കൊണ്ടും അവൾ നന്നേ ഷീണിച്ചിരുന്നു..     എന്നാലും അതൊന്നും കാര്യമാക്കാതെ അവൾ എഴുന്നേറ്റ് സുബഹി നിസകരിച് കൊണ്ട് തന്റെ രക്ഷിതാവിന്ന് നന്ദി പറഞ്ഞുകൊണ്ടിരിന്നു...ഉറങ്ങിക്കൊണ്ടിരിക്കുന്ന ഷാനുനെ വിളിച്ചുണർത്തി...അവൾ അടുക്കളയിലേക്ക് പോയി...എന്നത്തേയും പോലെ ചായയും കടിയും ഉണ്ടാക്കി മേശപ്പുറത് വെച്ചു... സാധാരണ ഉമ്മയും ഉണ്ടാവാറുണ്ട്ഇന്നെന്തോ ഉമ്മയെ അവിടെയൊന്നും കണ്ടില്ല...  ചായ കാച്ച പാത്രം ഗ്യാസിൽ ഉള്ളത്കൊണ്ടെന്നെ നേരത്തെഎഴുന്നേറ്റിട്ടുണ്ടാവും.. പിന്നെ എന്തു പറ്റിയെന്ന് അവൾ ചിന്തിക്കാതിരുന്നില്ല...ഇനു പണ്ടേ സഹായിക്കാനൊന്നും കൂടാറില്ല.... ആമിയുടെ അതേ പ്രായം തന്നെയാണ് അവൾക്കും..അവളുടെ എന്തോ കല്യാണകാര്യം പറയുന്നത് ആമിഉമ്മിയിൽ നിന്നും കേൾക്കാൻ ഇടയായിരുന്നു....ചായയും, കടിയും ടേബിളിൽ കൊണ്ടുവച്ചപ്പോയെക്കുംഉമ്മയും, ഇനു, ഉപ്പ, ഷാനു എല്ലാവരും എതിയിട്ടുണ്ട്..."ഉമ്മാ എന്തേലും വയ്യായികയുണ്ടോ?.. ഇന്ന് അടുക്കളയിലേക്കൊന്നും കണ്ടീല്ല...""എന്താ ആമി എന്റെ ഉമ്മയെന്താ വേലക്കാരിയെങ്ങാനും ആണോ???പണിയെടുക്കാൻ നീ ഇല്ലേ... ഉമ്മാക്ക് പ്രായമായി വരാ.. അതോണ്ട് ഇനിമുതൽ ഇജെന്നെ എല്ലാപാണിയും എടുത്തോണ്ടി.."'പിന്നെ