മാന്ത്രികൻ - 3

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പെട്ടന്നു പിറകിൽ പ്രകാശം കണ്ട് അവൾ ഭയന്നു വിറച്ചു. അവളുടെ കണ്ണുകളിൽ ഇരുട്ടുകയറി. അവൾ പിറകിലേക്കു വീഴാൻ പോയതും അവന്റെ കൈകളവളെ താങ്ങിയെടുത്തു. " മീനു ... "ഹരി കുലിക്കിവിളിച്ചപ്പോൾ അവൾ മെല്ലെ കണ്ണു തുറന്നു. അവൾ ഹരിയുടെ മടിയിലാണ് കിടക്കുന്നതെന്നു മനസ്സിലാക്കിയതും അവൾ ഞെട്ടിയെഴുന്നേറ്റു ചുറ്റും നോക്കി. നന്നായി ഇരുട്ടി. " നമ്മളെവിടെയാ ഹരിയേട്ടാ?""കാവിനടുത്തുള്ള മന്ത്രവനത്തിലെ പേരറിയാത്ത ഏതോ ഒരു മരത്തിന്റെ ചുവട്ടിൽ."അവന്റെ കൈയ്യിലെ ടോർച്ച് കണ്ടതും അവൾ അവനെ ദേഷ്യത്തിൽ നോക്കി. " ഓഹ് അപ്പൊ എന്റെ കണ്ണിലേക്ക് ടോർച്ചടിച്ച് മന:പൂർവ്വം പേടിപ്പിച്ചതായിരുന്നല്ലേ. "ഇത് കേട്ട് ഹരി പൊട്ടിച്ചിരിച്ചു. " ഒരു ടോർച്ചന്റെ വെട്ടം കണ്ടാലേ ബോധം കെടുന്ന ഈ പെണ്ണിനെ ഞാനെങ്ങനെ കല്യാണം കഴിക്കും ഈശ്വരാ. ""ഞാൻ പറഞ്ഞു കൊടുക്കും എല്ലാവരോടും, ഇത് കുറച്ചു കൂടുതൽ ആണ് കേട്ടോ. ഞാൻ വല്ലാണ്ട് പേടിച്ചു. "അവനവളെ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് അവനിലേക്ക് ചേർത്തു. " ഈ പേടി ഞാൻ മാറ്റി തരട്ടേ?" അവന്റെ കണ്ണുകളിലെ മസ്മരികത