മാന്ത്രികൻ - 5

" ഈ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം ലൈഫ് കളയണോ ഹരി. "" ഉം. എന്തെങ്കിലും ആകട്ടേന്നു കരുതി സമ്മതിച്ചിരുന്നു ഞാനും. എന്റെ ശ്രേയക്കുട്ടിയെ കാണും വരെ . "അവൻ അവളുടെ കവിളിൽ നുള്ളി.( തുടർന്നു വായിക്കുക )ഉള്ളിലെ തേങ്ങൽ പുറത്തു കേൾക്കാതിരിക്കാൻ അവൾ വാപൊത്തി. പിന്നെ മെല്ലെ വെളിയിലേക്കു നടന്നു. നേരെ ഓടിയത് ബാത്റൂമിലേക്കാണ്. ഷവറിനടിൽ നിന്നു , പൈപ്പിലെ വെള്ളം തുറന്നിട്ട് പൊട്ടിക്കരഞ്ഞു. ആ ശബ്ദത്തിൽ അവളുടെ തേങ്ങൽ അലിഞ്ഞില്ലാതെയായി. " മീനൂ , എത്ര നേരമായി വിളിക്കുന്നു. നീ ഈ വാതിലു തുറന്നിട്ട് എവിടെയായിരുന്നു ?"മുറിയിൽ നിന്നും വെളിയിലിറങ്ങിയ അവളെ വരവേറ്റത് സെറ്റിയിലിരുന്നു ഫോൺ തോണ്ടുന്ന ഹരിയുടെ ചോദ്യമാണ്. " ആഹ്. ഹരിയേട്ടൻ വന്നോ, ഞാൻ കുളിക്കുവായിരുന്നു. "അവനവളെ അടിമുടി നോക്കി. നീണ്ട തലമുടിത്തുമ്പിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നു. " നീ തല തുടച്ചില്ലേ? " അവൾ ഒന്നും മിണ്ടിയില്ല. അവൻ അകത്തു ചെന്ന് ടൗവ്വൽ കൊണ്ടുവൻ അവളെ പിടിച്ചു നിർത്തി തല തുടപ്പിച്ചു."