മാന്ത്രികൻ - 6

  • 246
  • 90

പിറ്റേന്ന് നേരംവെളുത്തിട്ടും മീനാക്ഷി ഗ്ലൂമിയായിരുന്നു. ഗീതയും ലേഖയും മാറി മാറി ചോദിച്ചിട്ടും മറുപടിയൊന്നും പറഞ്ഞില്ല.അന്നു രാത്രിക്കുള്ള ട്രെനിൽ അവർ തറവാട്ടിൽ . തിരിച്ചെത്തി.പക്ഷേ പ്രതീക്ഷിക്കാതെ അവളെ തേടി ഹരിയുടെ ഫോൺകോളെത്തി. " ഹലോ ഹരിയേട്ടാ... "" മീനൂ... നിന്റെ പ്രശ്നം അതെന്താണെന്ന് എനിക്കറിയാം ... പക്ഷേ മറ്റാരും അറിയണമെന്നില്ല . "അവളുടെ മുഖത്ത് പുച്ഛമായിരുന്നു." ഞാൻ പറയുന്നില്ല ... എന്നെങ്കിലും അവർ അറിഞ്ഞോളും... "" നീ മണ്ടത്തരം ഒന്നും ... "" നിങ്ങളെന്താ എന്നെക്കുറിച്ച് വിചാരിച്ചത്... എന്നെ ഇഷ്ടമില്ലാത്ത ഒരുത്തനെയോർത്ത് ഞാൻ ജീവൻ കളയുമെന്നോ ? ഞാനത്രക്കു മണ്ടിയാണോ... എന്നെ വേണ്ടാത്ത നിങ്ങളെ എനിക്കും വേണ്ട... അത്ര തന്നെ... " അവൾ ഫോൺ വെച്ചു.ഹരിയോട് പറഞ്ഞു ജയിക്കാൻ അങ്ങിനെ പറഞ്ഞുവെങ്കിലും. ആദ്യം തോന്നിയത് സ്വയം അവസാനിപ്പിക്കാൻ തന്നെയാണ് പിന്നെ വാശിയായി. സന്തോഷമായി ജീവിച്ചു കാണിക്കണം എന്നു തോന്നി. പക്ഷേ ഒരു 3 മാസം കഴിഞ്ഞ് ഹരി തിരിച്ചെത്തി. അവിടുത്തെ ജോലി റിസൈൻ ചെയ്തെന്നു പറഞ്ഞു. ഇവിടെ ചില