തിരുവിതാംകൂറിൻ്റെ പഴയ ഒരു ശംഖ് മുദ്ര പതിപ്പിച്ച കവാടം കടന്ന് കാർ അകത്തേക്ക് എത്തി…ഒരെ നിരയിൽ തന്നെ കൃത്യമായി പണിത വീടുകൾ അതിൽ ഒന്നിൻ്റെ മുന്നിൽ ഒരു ഇന്നർ ബനിയനും, മുണ്ടും ഒരു കണ്ണാടിയും, നെറ്റിയിൽ ചന്ദന കുറിയും തൊട്ട് ഐയ്യർ നിൽക്കുന്നുണ്ടായിരുന്നു. ഐയ്യർ ഞങ്ങളെ കൃത്യമായി അയാളുടെ വീട്ടിലേക്ക് എത്തിച്ചു.എന്തെങ്കിലും എന്നോട് ചോദിക്കണ്ടെ എന്ന് ഓർത്തിട്ട് ആയിരിക്കണം. “യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..??” കേറുന്ന ഇടക്ക് ഐയ്യരുടെ ആ ചോദ്യത്തിന് യാത്ര ചെയ്ത അതേ ക്ഷീണത്തോടെ തിരിച്ച് മറുപടി പറഞ്ഞു “കുഴപ്പം ഇല്ലായിരുന്നു..”കൂട്ടത്തിൽ ഉള്ളവരെ കണക്കിൽ എടുക്കാതെ ഒരെടത്ത് പോലും നിർത്താതെ ഉള്ള യാത്രയുടെ ക്ഷീണം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു..ഞങ്ങൾ നേരെ ചെന്നത്ത് ഐയ്യരുടെ അച്ഛൻ്റെ മുറിയിലേക്ക് ആണ്.. മരുന്നിൻ്റെയും, മുറുക്കാൻ്റെയും ഗന്ധം തങ്ങി നിൽക്കുന്ന ആ മുറിയുടെ ഒരറ്റത്തായി ഇട്ടിരിക്കുന്ന ചാരുകസേരയിൽ കഷണ്ടി തലയും,മെലിഞ്ഞ ശരീരവും ആയി ഒരു മുണ്ട് മാത്രം ഉടുത്ത ഇരിക്കുന്ന ഒരാൾ.. ഐയ്യർ ഒരു കസേര അതിൻ്റെ