ചരമകോളം

സ്വന്തം മരണവാർത്ത പത്രത്തിലൂടെ വായിച്ചറിഞ്ഞ ഹതഭാഗ്യനാണ് ഞാൻ. ജീവിച്ചിരിപ്പുണ്ടെന്ന തോന്നൽ നശിച്ചിട്ട് നാളൊരുപാടായി.എങ്കിലും എനിക്ക് കരച്ചിൽ വന്നു. അല്ലെങ്കിലും എനിക്ക് വേണ്ടി കരയാൻ ഞാൻ മാത്രമേ ഉള്ളൂ. മരണം ആ തുണ്ട് കടലാസ്സിൽ ഇരുന്ന് പുഞ്ചിരിക്കുന്നുവെന്നു തോന്നി. ആ വാർത്ത കൊടുത്തത് ഞാനാണ്. എനിക്ക് ഭ്രാന്താണോ എന്നൊരു പക്ഷെ നിങ്ങൾക്ക് തോന്നിയേക്കാം. തോന്നിയാലും അത്ഭുതമൊന്നുമില്ല. ആ വാർത്ത വായിച്ചു ആരെങ്കിലും നെഞ്ച് തല്ലി കരയാൻ വേണ്ടിയല്ല ഞാനിതു ചെയ്തത്. അങ്ങനെ ആരും കരയുമെന്ന് തോന്നുന്നില്ല. ഒരു ജയിൽ പുള്ളിയുടെ സന്തതിക്ക് അന്തിമോപചാരം അർപ്പിക്കാൻ ആരും കാണില്ലല്ലോ.ലോറിക്കാരും മറ്റു യാത്രക്കാരും വാഹനമൊതുക്കി ചാറ്റുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മൂത്രമൊഴിച്ചു പോകാറുള്ള, വൃത്തികെട്ട ഗ ന്ധമുള്ള, കൊതുകുകൾ കൂട്ടകച്ചേരി നടത്തുന്ന, മൂന്നുവഴികളും കൂട്ടി മുട്ടുന്ന ഈ തെരുവിലെ ആ ഒറ്റ മുറി വീട് എനിക്ക് നല്ലതൊന്നും സമ്മാനിച്ചിട്ടില്ല. അമ്മയെ കണ്ട ഓർമയില്ല. ഒരു ഫോട്ടോ പോലും സൂക്ഷിക്കാത്ത അച്ഛനോട് ചെറുപ്പത്തിൽ നല്ല ദേഷ്യം