The Night Bride - 4

"നിനക്കെന്താ തലക്ക് ഓളം ആയോ!"പിന്നെ, കേട്ട് നിൽക്കുന്നതിന് ഒരു പരിധി ഇല്ലേ.95 വയസ്സ് വരെ ജീവിച്ച അഗസ്ത്യൻ മൃഗസ്‌ഥലിയുടെ ചക്രവർത്തി ആകും മുന്നേ മരിക്കുക! എന്തൊരു അസംബന്ധം ആണ്.ദൈവമേ.. ഇവൾക്കിട്ട് കൊടുത്തത്  കുറച്ച് കൂടിപ്പോയോ. തല തിരിഞ്ഞാ ഇപ്പൊ എല്ലാം."എൻ്റെ തലക്കല്ല ഓളം, ഇപ്പൊ നിനക്കാണ്. ബോധം വരുവാണേൽ പോയി കണ്ട് പിടിക്ക്"അവള് അതും പറഞ്ഞു എൻ്റെ പേപ്പറും മടക്കി എറിഞ്ഞ് തിരിച്ച് വീണ്ടും ഇരുന്നു..ഇവർക്കൊക്കെ ഇത് എന്താണ്.. ഒരു thesis അല്ലേ ആ വലിച്ചെറിയുന്നെ.. ഒരാള് എന്ത് മാത്രം തേടിയും തപ്പിയും ഒക്കെ ആണ് അതൊന്ന് ആ പരുവത്തിൽ ആക്കണത് എന്ന ഒരു സാമാന്യ ബോധത്തിൽ  എങ്കിലും പെരുമാരിക്കൂടെ!ചുറ്റും നോക്കിയപ്പോൾ അവിടെ ഇവിടെയായി ഉണ്ടായിരുന്നവർ എല്ലാം എന്നെ ഇന്ന് ആദ്യമായി കാണുന്നത് പോലെ നോക്കുന്നു!മനസ്സ് ആകെ മടുത്ത് പോയി.  പുറത്തെ പൂമരച്ചോട്ടിൽ ഇട്ട കൽബഞ്ചിൽ പോയി ഇരുന്നു.. അപ്പോ നിഷിയും അല്ല. എന്തൊരു അവസ്ഥയാണ്!അങ്ങനെ ചിന്തിച്ച് ഇരുന്നപ്പോൾ ആണ്,  അവള് പറഞ്ഞതിനെ