എകാകിനി

മോളുടെ പേരെന്താ... ഒരു വിറയാർന്ന സ്വരത്തിൽ തന്റെ അടുത്ത് ഇരിക്കുന്ന നാല് വയസ്സുകാരിയോട്   ശാലിനി ചോദിച്ചു....ലോകത്തു ഒരമ്മക്കും സ്വന്തം കുഞ്ഞിന്റെ പേര്, ആ കുഞ്ഞിനോട് തന്നെ ചോദിച്ചറിയേണ്ട അവസ്ഥ മറ്റാർക്കും ഉണ്ടാവില്ല..ചോദിച്ചതോടൊപ്പം തന്നെ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.പൊന്നു.... പൊന്നൂന്നാ എന്നെ വിളിക്കാ ആ കുഞ്ഞ് കുഞ്ഞിളം ചിരിയോടെ അവളോട്‌ പറഞ്ഞു....എന്നെ മനസ്സിലായോ മോൾക്.. ഏഹ്....ശാലിനി ആ കുഞ്ഞിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൊണ്ടു ചോദിച്ചു..മ്മ്മ്.... എനിക്കറിയാലോ.... കുഞ്ഞ് പറഞ്ഞപ്പോ അവൾ ചോദിച്ചു..എന്നാ പറഞ്ഞെ ആരാ..ന്ന്..അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു....."അമ്മ" ന്റെ അമ്മ അല്ലെ..അങ്ങനെ ഒരു വാക്ക് ആ കുഞ്ഞിന്റെ നാവിൽ നിന്ന് കേട്ടതും, അവൾ ആ കുഞ്ഞിനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ടു പൊട്ടിക്കരഞ്ഞു.....അമ്മ ന്തിനാ കരയണേ.... കരയണ്ട.. ഞാനേ... ഞാൻ ഇവിടെ ഉണ്ട്...കരയല്ലേ അതും പറഞ്ഞു ആ മോള് അവളുടെ കവിളിൽ കൂടി ഒഴുകിയിറങ്ങുന്ന കണ്ണീർ ആ പിഞ്ചു കൈ കൊണ്ടു തുടച്ചു കൊടുത്തു...ന്റെ കുഞ്ഞേ..... എന്നും വിളിച്ചു അവൾ ആ