പ്രാന്ത്

ഒരു അലറിക്കരച്ചിലും, കാലിലെ ചങ്ങലയും ഇല്ലാതെ തന്നെ ‘പ്രാന്തി’ എന്ന് മുദ്രകുത്തപ്പെട്ടവളായിരുന്നു അവൾ.ആരോടും ഒന്നും മിണ്ടാതെ, എങ്ങോട്ടോ നോക്കി, കടലിലേക്ക് കണ്ണും നട്ടിരുന്ന അവളെ നോക്കി അവർ പറഞ്ഞു.“അതെന്താ അങ്ങനെ?"“എന്ത്? എന്നിട്ട് നിങ്ങളാരും അവളോട് സംസാരിക്കാൻ ശ്രമിച്ചില്ലേ?”“ഇല്ല… അതിന് തോന്നിയില്ല.”“എന്നാൽ ഞാൻ ഒന്ന് പോയി സംസാരിക്കട്ടെ?”“അയ്യോ, അത് വേണ്ട. എന്തിനാ?”“അവർ നമ്മുടെ ആരാ?”അന്ന് ആ കടൽത്തീരത്ത് അവളെ ഒറ്റയ്ക്കാക്കി ഞങ്ങൾ തിരികെപ്പോന്നു.എന്തിനായിരിക്കും ഒരു ഉപദ്രവവും ഇല്ലാത്ത ഒരാളെ ‘പ്രാന്തി’ എന്ന് മുദ്രകുത്തിയത്?ഒരുപാട് ദിവസങ്ങൾ കടന്നുപോയി.പിന്നീടൊരിക്കൽ, ഒരു മനോഹരമായ പൂന്തോട്ടത്തിലൂടെ അവൾ നടന്നുപോകുന്നത് ഞാൻ കണ്ടു.പക്ഷേ, അവൾ അവയുടെ ഭംഗി ആസ്വദിക്കുന്നതായി എനിക്ക് തോന്നിയില്ല.അവൾ എന്തോ തിരയുകയായിരുന്നു.എന്തോ… അല്ലെങ്കിൽ ആരെയോ.ആ കൂടിക്കാഴ്ചയും ഒന്നും സംഭവിക്കാതെ അവസാനിച്ചു.പിന്നീടൊരിക്കൽ അവളെ ഞാൻ ഒരു വെള്ളച്ചാട്ടത്തിനരികിൽ കണ്ടു.വെളിച്ചം പൂർണ്ണമായി പരക്കുന്നതിന് മുമ്പുള്ള ഒരു പുലർച്ചെ.ഒരു ക്ഷേത്രപ്പടവിന് അരികിലായിരുന്നു അവൾ.അന്ന് ആദ്യമായാണ് ഞാൻ അവളുടെ അടുത്തേക്ക് ചെന്നത്.അവിടെ എല്ലാവരും തിരക്കിലായിരുന്നു.ക്ഷേത്രത്തിന്റെ ഭംഗി കാണാനും ഫോട്ടോകളെടുക്കാനും വീഡിയോകൾ പകർത്താനും എല്ലാവരും