ചുടലവഴിയിലെ അവസാന വിളക്ക്ആ സ്വപ്നം ഞാൻ ആദ്യമായി കണ്ടത് ഒരു മഴയുള്ള രാത്രിയിലായിരുന്നു.അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. ജനലിന് പുറത്തു മഴ തകർത്തുപെയ്യുകയായിരുന്നു. കാറ്റിൽ മരച്ചില്ലകൾ ജനലിൽ വന്ന് അടിക്കുന്ന ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നുണ്ടായിരുന്നു.എന്തുകൊണ്ടോ അന്ന് എനിക്ക് ഉറക്കം വന്നില്ല.കണ്ണടച്ചാൽ ആരോ എന്നെ നോക്കുന്നതുപോലെ തോന്നി.ഒടുവിൽ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.പിന്നെ ഞാൻ കണ്ടത്...ഒരു വഴിയായിരുന്നു.എവിടേക്കാണ് ആ വഴി പോകുന്നതെന്ന് എനിക്കറിയില്ല.വഴിയുടെ ഇരുവശവും കാടാണ്.ഇലകളെല്ലാം നനഞ്ഞുകിടക്കുന്നു.ആകാശം കാണാനാകാത്തത്ര ഉയരത്തിൽ മരങ്ങൾ പടർന്നുനിൽക്കുന്നു.ഞാൻ ഒറ്റയ്ക്ക് ആ വഴിയിലൂടെ നടക്കുകയായിരുന്നു.കാൽക്കീഴിൽ ചെളി.മഴയില്ലെങ്കിലും ചുറ്റും നനവ്.അസ്ഥികളിലേക്ക് കയറുന്ന കൊടുംതണുപ്പ്.ഞാൻ കൈകൾ കൂട്ടിത്തിരുമ്മി."ഇതെങ്ങണ്ടതാ...?"എന്റെ ശബ്ദം എനിക്ക് തന്നെ അപരിചിതമായി തോന്നി.മറുപടിയില്ല.കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ വഴിയുടെ അരികിൽ ഒരു പഴയ കല്ലുപലക കണ്ടു.പായൽ പിടിച്ചിരുന്നതിനാൽ ആദ്യം അക്ഷരങ്ങൾ വ്യക്തമായിരുന്നില്ല.ഞാൻ അടുത്തേക്ക് ചെന്നു.കൈകൊണ്ട് പായൽ തുടച്ചു.അവിടെ എഴുതിയിരുന്നത്:ചുടാലവഴി.ആ വാക്ക് വായിച്ചതും എന്റെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി.ചുടാലവഴി.എവിടെയോ കേട്ട പേര്.പക്ഷേ എവിടെ?എപ്പോൾ?ഓർമ്മ വരുന്നില്ല.ഞാൻ തിരിഞ്ഞുനോക്കി.ഞാൻ വന്ന വഴി