വ്യൂഹം - 1

  • 318
  • 108

Part 1രാവിലെ ഇളം സൂര്യപ്രകാശം മുറ്റത്താകെ സ്വർണനിറം വിതറിയിരുന്നു.മുറ്റത്തിന്റെ ഒരു മൂലയിൽ തൂക്കിയിട്ടിരുന്ന ലൗവ് ബേർഡ്സിന്റെ ചെറിയ കൂട്ടിനരികെ...അവൾ നിൽപ്പുണ്ടായിരുന്നു.അവളുടെ നീണ്ട വിരലുകൾ കൂട്ടിന്റെ കമ്പികളിൽ മെല്ലെ തഴുകി.അതിനുള്ളിൽ രണ്ട് കുഞ്ഞുപക്ഷികൾ തമ്മിൽ കൊഞ്ചിക്കളിക്കുന്ന കാഴ്ച കണ്ട്...അവൾ പതിയെ തലയുയർത്തി.ചുണ്ടിൽ വിരിഞ്ഞിരുന്ന ചെറുപുഞ്ചിരി മെല്ലെ വലുതായി.ഇളം കാറ്റിൽ നെറ്റിയിലേക്ക് വീണ മുടിയിഴകൾ അവൾ ചെവിക്കുപിന്നിലേക്ക് ഒതുക്കി.വീണ്ടും ആ കുഞ്ഞുപക്ഷികളിലേക്ക് നോക്കി."വിശക്കുന്നില്ലേ നിങ്ങൾക് ഇപ്പൊ തരാട്ടോ ."അതും പറഞ്ഞ് അവൾ മെല്ലെ ചിരിച്ചു.അനു...... കഴിഞ്ഞില്ലേ ഇതുവരെ   ആ അമ്മ കഴിഞ്ഞു ഇതാ വരുന്നു.അവൾ കുറച്ചു തിന എടുത്തു കുട്ടിലേക്കിട്ടു വേഗം കഴിച്ചോളൂട്ടോ ഞാൻ പോട്ടെ പിന്നെ വരാം.അനു പുറകുവശത്തിലൂടെ അടുക്കളയിലേക് ഓടി.️️️️അനുപമ സുരേന്ദ്രന്റെയും ഗീതയുടെയും മൂത്തമകളാണ്.ഡിഗ്രി കഴിഞ്ഞ അവൾ ഇപ്പോൾ പി.ജി. അഡ്മിഷന്റെ ഒരുക്കങ്ങളിലാണ്. പഠനത്തിൽ എന്നും മിടുക്കിയാണ്.അവൾക്ക് താഴെ അനിക. വീട്ടിൽ എല്ലാവരും സ്നേഹത്തോടെ അമ്മു എന്നും കുഞ്ഞി എന്നും വിളിക്കും. ഈ വർഷമാണ് ഡിഗ്രി ഒന്നാം വർഷത്തിൽ ചേർന്നത്. ചേച്ചിയെപ്പോലെ തന്നെ