ഇത് ഒരു ഫന്റാസി സ്റ്റോറി ആണ്.... mutual content ഉണ്ട് അത്കൊണ്ട് പറ്റുന്നവർ മാത്രം വായിക്കുക....Part 1രാത്രിയുടെ അന്ത്യയാമങ്ങളിൽ, നഗരത്തിന്റെ ബഹളങ്ങളെല്ലാം ഒടുങ്ങിയ ആ വലിയ ഫ്ലാറ്റിൽ, നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. ആ വലിയ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, ഒരു ഓർമ്മയുടെ അവശിഷ്ടം പോലെ ഇവാന കിടക്കയിൽ ചുരുണ്ടുകൂടിപ്പോയിരുന്നു.അവളുടെ കൈകളിൽ മുറുകെ അമർന്നിരുന്നത് ഒരു വെഡിങ് ഫോട്ടോ ഫ്രെയിം ആയിരുന്നു. ഫോട്ടോയിലെ എബിയുടെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കുമ്പോൾ, ഉള്ളിൽ നിന്നുമുയർന്ന വിങ്ങൽ അടക്കിനിർത്താൻ അവൾക്കായില്ല. കവിളുകളിലൂടെ ചൂടുള്ള കണ്ണുനീർ തുള്ളികൾ വഴുതിവീണ് ഫോട്ടോയിലെ ചില്ലിനെ ഈറനണിയിച്ചു."എന്തിനാ... എന്തിനാ കുഞ്ഞാ നീ എന്നെ വിട്ടുപോയത്? ഇപ്പൊ എനിക്ക് ആരുമില്ലാതെ ആയില്ലേ..."അവളുടെ വാക്കുകൾ ആ വിജനമായ മുറിയിൽ വല്ലാത്തൊരു യാചനയായി മുഴങ്ങി. ഓർമ്മകളുടെ തടവറയിലായിരുന്നു അവൾ. അനാഥാലയത്തിന്റെ തണുപ്പുള്ള ഇടനാഴികളിൽ ഒന്നിച്ച് കൈകോർത്തു നടന്ന ബാല്യം... ഒരു തണലായി ഒപ്പം ഉണ്ടായിരുന്ന എബി... ഒന്നിച്ച് പഠിച്ച്, ഒടുവിൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ നാളുകൾ.ആ കൊച്ചു ജീവിതത്തിന് പക്ഷെ വിധി നൽകിയ ആയുസ്സ് വളരെ കുറവായിരുന്നു.വില്ലനായി