നിഴലുകൾ ഉറങ്ങുന്ന തറവാട്അൻപത് വർഷങ്ങൾ... ഒരു ആയുസ്സിന്റെ പകുതിയിലേറെക്കാലം.തുരുമ്പിച്ച ഗേറ്റിലായി പടർന്നു കയറിയ വള്ളിക്കുടിലുകൾക്കിടയിൽ കാച്ചിൽ വള്ളികൾ പാമ്പുകളെപ്പോലെ പിണഞ്ഞുകിടക്കുന്നു. പണ്ട് തൊടിയിലെ സ്ഥിര സാന്നിധ്യമായതുകൊണ്ടാവാം അവ തറവാടിന്റെ അവകാശം പ്രഖ്യാപിക്കുന്നുണ്ടായിരുന്നു.കാറ്റു വീശുമ്പോൾ ഇലകൾക്കിടയിൽ നിന്ന് കേൾക്കുന്ന മർമ്മരം ഒരു മുന്നറിയിപ്പ് പോലെ തോന്നി:"ഇങ്ങോട്ട് വരരുത്."അപ്പു കയ്യിലുള്ള മുളവടി കൊണ്ട് കാടുകളെ വകഞ്ഞുമാറ്റി മുൻപിൽ നടന്നു. അവൻ ചിറ്റയുടെ ചെറുമകനാണ്. ക്ലിനിക്കൽ സൈക്കോളജി പഠിക്കുന്നു.കാവും തൊടിയും തറവാടും അതിന്റെ അതിർവരമ്പുകൾ മായിച്ച് ഒന്നായിരിക്കുന്നു.ധാരാളം പാഴ്മരങ്ങളും കുറ്റിച്ചെടികളും പനകളും വളർന്നു പന്തലിച്ചു നിൽക്കുന്നു. കിളികൾ കൊണ്ടിട്ട വിത്തുകളല്ല അവ, മറിച്ച് ഈ മണ്ണിന്റെ രഹസ്യങ്ങൾ മൂടിവെയ്ക്കാൻ പ്രകൃതി തന്നെ തീർത്ത പുതപ്പാണെന്ന് അയാൾക്ക് തോന്നി."സൂക്ഷിക്കണം മാമാ..." അപ്പുവിന്റെ ശബ്ദം താഴ്ന്നു."പകൽ പോലും ഇവിടെ മൂർഖൻ പാമ്പുകൾ വിഹരിക്കാറുണ്ട്."നിങ്ങളെല്ലാവരും പോയപ്പോൾ അവർ ഈ തറവാടിന്റെ കാവൽ ചുമതല സ്വയം ഏറ്റെടുത്തു."അപ്പുവിന്റെ വാക്കുകളിൽ കേവലം പാമ്പുകളെക്കുറിച്ചുള്ള ഭയമായിരുന്നില്ല, മറിച്ച് ആ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ഏതോ അദൃശ്യശക്തിയെക്കുറിച്ചുള്ള