ഡെയ്‌സി

ഡെയ്‌സിജനാലയ്ക്കപ്പുറം കോടമഞ്ഞ് താണ്ഡവമാടുകയായിരുന്നു. ദിശകളറിയാതെ ഒരു ഉന്മാദനർത്തകിയെപ്പോലെ അത് ആടിത്തിമിർന്നു.മഞ്ഞിന്റെ വെളുത്ത പാളികൾ പതുക്കെ പർവതനിരകളെ വിഴുങ്ങിക്കൊണ്ടിരുന്നു.റോയ് ജനാലയ്ക്കരികിൽ തന്നെ ഇരുന്നു.മേശപ്പുറത്തിരുന്ന കാപ്പിയിൽ നിന്ന് ആവി ഉയരുന്നത് എപ്പോഴോ നിലച്ചിരുന്നു. തണുത്തുറഞ്ഞ ആ കപ്പിനോട് ഇപ്പോൾ അയാൾക്ക് എന്തോ ഒരു പ്രത്യേക മമത തോന്നി. കൈനീട്ടി കപ്പിൽ തൊട്ടു, അത് തണുത്തിരുന്നു.ഇന്ന് ഈ ഹോട്ടൽമുറി ഒഴിയണം.മടക്കയാത്രയ്ക്കുള്ള വിമാനം രാത്രിയിലാണ്.അലന്റെ കോളേജ് ജീവിതത്തിലെ അവസാന ദിവസമാണിന്ന്. അതാഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം അവൻ പുറത്തുപോയിരിക്കുകയാണ്. ഉടനെ തിരിച്ചെത്തും.റോയ് ഒരു ദീർഘനിശ്വാസമുതിർത്തു.കാലം എത്ര വേഗത്തിലാണ് അതിന്റെ ചക്രങ്ങൾ ഉരുട്ടുന്നത്!നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾ.അന്ന് തന്റെ കൈകളിൽ ഒതുങ്ങിയിരുന്ന കുഞ്ഞ് ഇന്ന് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലിക്ക് കയറാൻ പോകുന്ന യുവ സുന്ദരനായി മാറിയിരിക്കുന്നു.പഠനം കഴിഞ്ഞു. സ്വന്തം ജീവിതത്തിലേക്ക് ചുവടുവെക്കാനുള്ള സമയമായി.ഓരോ വളർച്ചയിലും താങ്ങായി നിന്നപ്പോഴും, റോയിയുടെ മനസ്സ് ആ പഴയൊരു വൈകുന്നേരത്തിന്റെ നിഴലിലായിരുന്നു.ഓർമ്മകൾക്ക് മരണമില്ലെന്ന് പറയുന്നത് എത്ര സത്യമാണ്!ഡെയ്‌സി...ഇന്നും അവൾ ഇപ്പോഴും കൂടെ ഉണ്ടെന്നതുപോലെ റോയിയുടെ ഉള്ളിൽ ജീവിക്കുന്നു.അലന്റെ