അത് ആ സ്ത്രീയായിരുന്നു!ഇന്നലെ എന്റെ സ്വപ്നത്തിൽ അയാളുമായി സംസാരിച്ചുനിന്നിരുന്ന സ്ത്രീ..മുഖച്ഛായ പരിചയം തോന്നിയതും വെറുതെയല്ല. റിസർച്ചിന്റെ ഭാഗമായി ഇവരെക്കുറിച്ചും ഞാൻ അന്വേഷിച്ചിരുന്നു. എന്നാൽ അന്നാ കഥാപാത്രത്തിന് ഇത്ര പ്രാധാന്യമില്ല. ചരിത്രത്തിലെ എഴുതിത്തള്ളാവുന്ന ഒരു പേര് മാത്രമായിരുന്നു.എന്നാൽ ഇന്നോ?!പക്ഷേ ഞെട്ടിച്ചത് മറ്റൊരു അറിവാണ്. അഗസ്ത്യവീരന്റെ പിതാവ് ചന്ദ്രധ്രുമന്റ കാലശേഷം മൃഗസ്ഥലി വാണത് ഇവരാണ്. നിഷി പറഞ്ഞതുപോലെ മൃഗസ്ഥലി ഒരു രാജ്ഞിയുടെ കീഴിലായിരുന്നു, രാജ്ഞി സംഘമിത്രയുടെ കീഴിൽ..എന്നാൽ മൃഗസ്ഥലി പിന്നീട് വളർന്നിട്ടില്ല എന്ന് മാത്രമല്ല, അതിന്റെ പല ഭാഗങ്ങളും പിന്നീട് ഉയർന്നുവന്ന മറ്റ് സാമ്രാജ്യങ്ങൾ കയ്യേറുകയും ചെയ്തു. കൂടാതെ, കൊള്ളക്കാരുടെയും കൊലപാതകികളുടെയും താവളമായി മാറി രാജ്യം..ചുരുക്കത്തിൽ മഗധീരന്മാരുടെ വാഴ്ച നിലച്ചതോടെ, വളർച്ചയുടെ ഉന്നതി കയറിയിരുന്ന ഒരു സാമ്രാജ്യം നിലം പരിശായി...ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.. ചിലപ്പോൾ എല്ലാം ശരിയാക്കാൻ ഒരു വഴി മുന്നിലുണ്ട് എന്ന ചെറിയ ഒരു തോന്നലിന്റെ ആശ്വാസത്തിനപ്പുറം, ഇന്നലത്തെ ഒരു രാത്രിയുടെ ഭയാനകത എന്നെ പൊതിഞ്ഞു..ജയിലും ഇരുട്ടും അഴികളും മാത്രം മനസ്സിൽ