കുഞ്ചനും മാത്തൂർ കളത്തട്ടുംആമുഖക്കുറിപ്പ്കുഞ്ചൻ നമ്പ്യാരെ നമുക്കറിയാം, ഓട്ടൻതുള്ളലിന്റെ പിതാവായി. എന്നാൽ അമ്പലപ്പുഴയിലെത്തിയ ആ യുവാവിനെ കളരിയും കവിതയും ചേർത്ത് മഹാ കവിയായി രൂപപ്പെടുത്തിയ ഗുരു, മാത്തൂർ പണിക്കർ, എത്രപേർക്ക് അറിയാം? തുള്ളലിന്റെ ചിട്ടകൾ പിറന്നത് മാത്തൂർ കളത്തട്ടിലാണെന്നും, മാത്തൂരമ്മയ്ക്കായി അദ്ദേഹം അഷ്ടകം രചിച്ചത് ആ തറവാട്ടിലെ സന്ധ്യാനാമത്തിനാണെന്നും പഴമക്കാർ പറയുന്നു. ആ പാരമ്പര്യത്തെ ചരിത്രവും കേട്ടറിവും ചേർത്തുവച്ച് ഒരു കഥയായി എഴുതിയതാണ് ഇത്.ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്തെ ഇടവഴികളിലും കലക്കത്ത് തറവാട്ടിലുമായി ബാല്യം കഴിഞ്ഞ്, ഏതാണ്ട് 1710 ഓടെ കുഞ്ചൻ എന്ന കുഞ്ചൻ നമ്പ്യാർ കുടമാളൂരുള്ള തന്റെ പിതാവിന്റെ വീട്ടിലെത്തി. അവിടെയായിരുന്നു ചെറുപ്പകാലം.യൗവനത്തിന്റെ ആദ്യപടികളിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ — എന്തു ചെയ്യണം ഈ ജീവിതം കൊണ്ട്? കവിതയ്ക്ക് വാക്കുകൾ വഴങ്ങുന്നുണ്ട്, നാവിന് നർമ്മത്തിന്റെ മൂർച്ചയുമുണ്ട്. പക്ഷേ അതു മാത്രം പോരല്ലോ ഒരു ജീവിതത്തിന്.അങ്ങനെയിരിക്കെ അമ്പലപ്പുഴ രാജസദസ്സിൽ ചാക്യാർക്ക് മിഴാവ് കൊട്ടാൻ ഒരാളെ വേണം എന്ന് കേട്ടറിഞ്ഞു.1720 കളിലെ