സ്വപ്ന നഗരമായ മുംബൈയിലെ, സീ -ബ്രീസ് എന്ന ആഡംബരഫ്ലാറ്റ് സമുച്ഛയം പ്രഭാത സൂര്യന്റെ പൊൻകിരണങ്ങളിൽ തിളങ്ങി നിന്നു. മൊബൈലിൽ അലാറം മുഴങ്ങുന്ന ശബ്ദം കേട്ട് അളക കണ്ണുതുറന്നു,ദയനീയമായി സ്നൂസ് ബട്ടൺ അമർത്തി. ഈശ്വരാ...ഇത്ര പെട്ടന്ന് നേരം പുലർന്നോ അവൾ പിറുപിറുത്തു,അത് കേട്ടുകൊണ്ടാണ് വാഷ് റൂമിൽ നിന്ന് കുളികഴിഞ്ഞ് ഈറൻ മുടിയിൽ ഒരു ടവൽ ചുറ്റി അനുപമ പുറത്തേക്ക് വന്നത്,
Full Novel
സ്നേഹവലയം - 1
സ്വപ്ന നഗരമായ മുംബൈയിലെ,സീ -ബ്രീസ് എന്ന ആഡംബരഫ്ലാറ്റ് സമുച്ഛയം പ്രഭാത സൂര്യന്റെ പൊൻകിരണങ്ങളിൽ തിളങ്ങി നിന്നു.മൊബൈലിൽ അലാറം മുഴങ്ങുന്ന ശബ്ദം കേട്ട് അളക കണ്ണുതുറന്നു,ദയനീയമായി സ്നൂസ് അമർത്തി. ഈശ്വരാ...ഇത്ര പെട്ടന്ന് നേരം പുലർന്നോ അവൾ പിറുപിറുത്തു,അത് കേട്ടുകൊണ്ടാണ് വാഷ് റൂമിൽ നിന്ന് കുളികഴിഞ്ഞ് ഈറൻ മുടിയിൽ ഒരു ടവൽ ചുറ്റി അനുപമ പുറത്തേക്ക് വന്നത്,എന്തോന്നഡീ അമ്മു! ഇന്നലെ രാത്രി 10ന് ഉറങ്ങിയോളല്ലേ നീ എന്നിട്ടും ഏഴരയ്ക്ക് എഴുന്നേൽക്കാൻ ആവില്ലേ കഷ്ടം തന്നെ പെണ്ണേ....ഓഹ്!ഒന്ന് പോയെ അനുവേച്ചി...അളക മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റുഅളകയും അനുപമയും നാൻസിയും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥകളാണ്.രണ്ടുവർഷമായി മൂവരും ഒന്നിച്ചാണ് താമസം.അനുപമ 40 വയസ്സ് പ്രായമുള്ള പാലക്കാട് സ്വദേശിനിയാണ്.നാലഞ്ചു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.ഒരു മകളുണ്ട് ദേവനന്ദ എന്ന ദേവൂട്ടി.അടുക്കളയിൽ നിന്ന് നാൻസിയുടെ ശബ്ദം ഉയർന്നു...ഗയ്സ് ബ്രേക്ക്ഫാസ്റ്റ് ഈസ് റെഡി!അവിവാഹിതയായ ഫോർട്ട് കൊച്ചി സ്വദേശിനിയാണ് നാൻസി.32 വയസ്സായെങ്കിലും വിവാഹത്തിന്റെ കാര്യത്തിൽ തൽപരകക്ഷി അല്ല.27 കാരി അളക അജിത്ത് ...കൂടുതൽ വായിക്കുക
സ്നേഹവലയം - 2
അനുപമയും അളകയും നാൻസിയും ചത്രപതി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ കോയമ്പത്തൂരിലേക്കുള്ള ഫ്ലൈറ്റ് കാത്തുനിന്നുഅനുപമയുടെ ഫോണിലേക്ക് ദേവൂട്ടി നിരന്തരം വിളിച്ചു കൊണ്ടിരുന്നു.ദേവൂട്ടിക്ക് തീരെ സമാധാനം ഇല്ലല്ലോ ചിരിയോടെ പറഞ്ഞുഅഹ് ഉവ്വ്! അനുപമ തലയാട്ടിക്കൊണ്ട് പറഞ്ഞു ഈ വിളിയെ ഉള്ളൂ അവൾക്ക് എന്തിനും ഏതിനും മുത്തശ്ശനും മുത്തശ്ശിയും മതി.അമ്മുവിന്റെ അസ്വസ്ഥതയോടുള്ള നിൽപ്പ് കണ്ട അനുപമ ചോദിച്ചു എന്താടി ഫ്ലൈറ്റിൽ കയറാനുള്ള പേടിയാണോഹേയ് എനിക്കങ്ങനെ പേടിയൊന്നുമില്ല പിന്നെ ചെറിയൊരു ഭയം അമ്മു ചമ്മലോടെ പറഞ്ഞുഅല്ല കൊച്ചെ!നിനക്ക് പേടിയില്ലാത്ത വല്ലതുമുണ്ടോ ഫ്ലൈറ്റ് പേടി! ട്രെയിൻ പേടി! നീവല്ല കാളവണ്ടിയിലും യാത്ര ചെയ്താൽ മതി അതാ നിനക്ക് പറ്റിയത്.അയ്യാ! കാളവണ്ടിയിലെ സ്വന്തം കെട്ടിയോനെ കേറ്റി വിട്ടാൽ മതി.അമ്മു ചുണ്ട് കോട്ടിശെടാ എനിക്ക് സ്വന്തമായിട്ട് ഒരു കെട്ടിയോൻ ഇല്ല. വേണമെന്ന് ഒരു നിർബന്ധവുമില്ല, നീ എന്തായാലും കല്യാണം കഴിക്കുമല്ലോ അപ്പോ നീയും നിന്റെ കെട്ടിയവനും കൂടെ പോ നിങ്ങൾക്ക് ആണ് അത് ആപ്പ്റ്റ് നാൻസി പറഞ്ഞുഹോ ഒന്നും ...കൂടുതൽ വായിക്കുക