" ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ... അഡ്രസ്സ് " എന്നും പറഞ്ഞ് കൊണ്ട് ബാലൻ മാഷ് അദ്ദേഹത്തിൻ്റെ ഡ്രൈവർ ആയ ജീവന് അഡ്രസ്സ് കൈ മാറി. അയാള് അഡ്രസ്സ് വാങ്ങി കട ലക്ഷ്യമിട്ട് മുന്നോട്ട് നടന്നു. അഡ്രസ്സ് കാണിച്ച് കൊടുത്തപ്പോൾ തന്നെ കടയിലെ ജീവനക്കാരൻ അയാൾക്ക് വഴി കൃത്യമായി പറഞ്ഞ് കൊടുത്തു. അത് പ്രകാരം ജീവൻ കാർ ഓടിച്ച് അഡ്രെസിൻ്റെ ഉടമയുടെ വീട്ടിൽ എത്തി. " സാർ ഇതാണ് എന്ന് തോന്നുന്നു സാർ പറഞ്ഞ സ്ഥലം. "

1

താലി - 1

താലിഭാഗം 1 ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ... അഡ്രസ്സ് എന്നും പറഞ്ഞ് കൊണ്ട് ബാലൻ മാഷ് അദ്ദേഹത്തിൻ്റെ ഡ്രൈവർ ജീവന് അഡ്രസ്സ് കൈ മാറി. അയാള് അഡ്രസ്സ് വാങ്ങി കട ലക്ഷ്യമിട്ട് മുന്നോട്ട് നടന്നു. അഡ്രസ്സ് കാണിച്ച് കൊടുത്തപ്പോൾ തന്നെ കടയിലെ ജീവനക്കാരൻ അയാൾക്ക് വഴി കൃത്യമായി പറഞ്ഞ് കൊടുത്തു. അത് പ്രകാരം ജീവൻ കാർ ഓടിച്ച് അഡ്രെസിൻ്റെ ഉടമയുടെ വീട്ടിൽ എത്തി. സാർ ഇതാണ് എന്ന് തോന്നുന്നു സാർ പറഞ്ഞ സ്ഥലം. എന്നും പറഞ്ഞ് ജീവൻ ബാലൻ മാഷേ നോക്കി. അദ്ദേഹം പതിയെ കാറിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങ ...കൂടുതൽ വായിക്കുക

2

താലി - 2

താലിഭാഗം 2" ജീവാ... ഒന്നിങ്ങ് വാ... "എന്നും പറഞ്ഞ് ബാലൻ മാഷ് ഉച്ചത്തിൽ വിളിച്ചു. ആ വിളി കേട്ട ജീവാൻ ഓടി വീടിൻ്റെ മുറ്റത്ത് എത്തി. മാഷ് സുകുമാരനെ താങ്ങി നക്കുന്നത് കണ്ട ജീവൻ വേഗത്തിൽ അവിടേക്ക് ഓടി സുകുമാരനെ താങ്ങി തോളിൽ കയറ്റി കാറിൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു. കൂടെ ബാലൻ മാഷും. ആ കാഴ്ച്ച സുകുമാരൻ്റെ വീടിൻ്റെ അടുത്തുള്ള ആൾ കണ്ടു. അയാള് അവരുടെ അടുത്തേക്ക് ഓടി ചെന്നു. " വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടോളൂ... അവിടെയാ ഇയാളെ കാണിക്കാർ ഉള്ളത്. ഞാനും വരാം കൂടെ..." അതും പറഞ്ഞ് കൊണ്ട് അയാള് അവരുടെ കൂടെ കാറിൽ കയറി. കാർ വേഗത്തിൽ മുന്നോട്ട് നീങ്ങി. അൽപ സമയം കഴിഞ്ഞതും അയാള് വേഗം ഫോൺ എടുത്ത് വിളിച്ചു. " മോളേ... സിറ്റി ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോവുന്നത്... മോള് അങ്ങോട്ടേക്ക് എത്തിയാൽ മതി..." എന്നും പറഞ്ഞ് ഫോൺ വെച്ചു. എല്ലാവരുടെയും ...കൂടുതൽ വായിക്കുക

3

താലി - 3

ഭാഗം 3ഡോക്ടേഴ്സ് എല്ലാം ഓടി വന്നു സുകുമാരൻ്റെ നെഞ്ചിലും കയ്‌കളിലും എല്ലാം ഘടിപ്പിച്ച് വെച്ച വയറുകൾ എല്ലാം എടുത്ത് മാറ്റി. അമ്മു അവളുടെ അച്ഛൻ്റെ അരികിൽ പൊട്ടി കരയുകയാണ്. നേരം സന്ധ്യയോട് അടുത്തിരുന്നു." ഇനി ഇപ്പൊ ഇന്ന് അടക്കം ചെയ്യാൻ ആവില്ല... നാളെ പറ്റൂ..." ഐസിയുവിൻ്റെ പുറത്ത് നിന്ന് അയൽക്കാരൻ പറയുന്നത് ബാലൻ കേൾക്കുന്നുണ്ട്.ബാലൻ വേഗം ഐസിയുവിൻ്റെ പുറത്തേക്ക് ഇറങ്ങി. എന്നിട്ട് ഫോൺ എടുത്ത് അയാളുടെ ഭാര്യയായ സുമയെ വിളിച്ചു. "ബാലേട്ടാ... പോരാൻ ആയോ... "ഫോൺ എടുത്ത പാടെ ഭാര്യ ചോദിച്ചു. അയാൾ നടന്ന കര്യങ്ങൾ അവരോട് വിശദീകരിച്ചു. നാളെയെ വരാൻ സാധിക്കുകയുള്ളൂ... എന്നും പറഞ്ഞ് അയാൾ ഫോൺ വെച്ചു.ബാലൻ വേഗം അമ്മുവിൻ്റെ അടുത്തേക്ക് ചെന്നു. പ്രത്യേകിച്ച് വേറെ നൂലാ മാലകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ബോഡി അരമണിക്കൂറിന് ശേഷം കൊണ്ട് പോവാം എന്ന് നഴ്സ് അറിയിച്ചു. അമ്മു വാടി തളർന്ന റോസാ പൂവ് പോലെ അവിടെ ഉണ്ടായിരുന്ന ഒരു ...കൂടുതൽ വായിക്കുക