നൂപുരധ്വനി.

(0)
  • 39
  • 0
  • 510

അവളുടെ ദേഹത്തിന്റെ അവസാന കണിക പോലും അഗ്നിയിൽ ലയിച്ചു ചേരുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവൾ പരിശുദ്ധയായിരിക്കുന്നു. ആരോ അശുദ്ധമാക്കിയ അവളുടെ ശരീരത്തെ അഗ്നി പരിശുദ്ധമാക്കിയിരിക്കുന്നു. മനസുകൊണ്ട് അവൾ എന്നും പരിശുദ്ധയാണ്. അത് എനിക്കു മാത്രം അറിയാവുന്ന രഹസ്യം.... അവൾ പാർവതി എന്റെ മാത്രം പാറു. എന്റെ അനിയത്തിയാണ് പക്ഷേ അമ്മാവന്റെ മകൾ .അമ്മയുടെ ഒരു അകന്ന ബന്ധുവാണ് ബാലമ്മാമ. അവരുടെ ഏക മകൾ . എന്നെയും അമ്മയേയും അഛൻ ഉപേക്ഷിച്ചു പോയപ്പോൾ സഹായത്തിന് ഉണ്ടായത് ബാലമ്മാമ മാത്രമായിരുന്നു.......

1

നൂപുരധ്വനി - 1

ഇന്ന് എന്റെ പാറുവിനെ അവസാനമായി കണ്ടു.അവളുടെ ദേഹത്തിന്റെ അവസാന കണിക പോലും അഗ്നിയിൽ ലയിച്ചു ചേരുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവൾ പരിശുദ്ധയായിരിക്കുന്നു. ആരോ അവളുടെ ശരീരത്തെ അഗ്നി പരിശുദ്ധമാക്കിയിരിക്കുന്നു. മനസുകൊണ്ട് അവൾ എന്നും പരിശുദ്ധയാണ്. അത് എനിക്കു മാത്രം അറിയാവുന്ന രഹസ്യം.... അവൾ പാർവതി എന്റെ മാത്രം പാറു. എന്റെ അനിയത്തിയാണ് പക്ഷേ അമ്മാവന്റെ മകൾ .അമ്മയുടെ ഒരു അകന്ന ബന്ധുവാണ് ബാലമ്മാമ. അവരുടെ ഏക മകൾ . എന്നെയും അമ്മയേയും അഛൻ ഉപേക്ഷിച്ചു പോയപ്പോൾ സഹായത്തിന് ഉണ്ടായത് ബാലമ്മാമ മാത്രമായിരുന്നു............... ഞാൻ അഞ്ചാം ക്ലാസിലായപ്പോൾ ആണ് എന്റെ പാറു ജനിച്ചത്.... ഒരു കൗതുകം ആയിരുന്നു അവളെ കണ്ടപ്പോൾ.... ഞാൻ ആ കുഞ്ഞു വിരൽ തൊട്ടപ്പോൾ അവൾ കണ്ണു തുറന്നിരുന്നു.......... ഇന്ന് അതു പോലെ മരവിച്ച അവളുടെ വിരൽ ഞാൻ തൊട്ടു നോക്കി. പക്ഷേ അവൾ ഉണർന്നില്ല. ഇനി ഈ ജന്മം ഉണരില്ല എന്റെ പാറു. .... ...കൂടുതൽ വായിക്കുക

2

നൂപുര ധ്വനി - 2

എന്താണ് ആ കവിതകളുടെ പ്രത്യേകതയെന്ന് എനിക്ക് മനസിലാവുന്നില്ല..... മനസിലാക്കാൻ ശ്രമിച്ചിട്ടില്ല............................ ഒരാഴ്ച കൂടി ഇവിടെ നിൽക്കണം... ലീവ് തീർന്നതാണ്.... അല്ലെങ്കിലും ഇനി ഇവിടെ നിൽക്കുന്നത് എന്തിനാണ് കുറച്ച് കഞ്ഞി ഉണ്ടാക്കി അമ്മക്ക് കൊടുത്തു.... എനിക്കെന്തോ കഴിക്കാൻ തോന്നുന്നില്ല..... ഉറക്കവും വരുന്നില്ല.... അച്ഛന്റെ ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നു .....പതിയെ അച്ഛന്റെ മുറിയിലേക്ക് കയറി....... പ്രത്യേകിച്ച് വലിയ അലങ്കാരങ്ങൾ ഒന്നും തന്നെയില്ല... ഒരു കട്ടിലും അതിനോട് ചേർന്ന് ഒരു ഷെൽഫും ഉണ്ട്.... ഒരു ചെറിയ ലൈബ്രറി തന്നെ.... ജനലിനോട് ചേർന്ന് ഒരു ടേബിളും ചെയറും... കുറച്ച് സമയം ആ ജനലിനോട് ചേർന്ന് നിന്നു. അച്ഛൻ ഇവിടെ നിൽക്കുന്നത് കണ്ടിട്ടുണ്ട്.... പുറത്തേക്ക് നോക്കിയാൽ പൂന്തോട്ടം കാണാം...... നല്ല നിലാവ് ഉണ്ട്.... എന്തോ ഒരു വശ്യത തോന്നുന്നു.... കാറ്റ് വീശുമ്പോൾ ചെമ്പകത്തിന്റെ മണം പരക്കുന്നുണ്ട്.... രണ്ട് ചെമ്പക മരങ്ങൾ ഉണ്ട് പൂന്തോട്ടത്തിൽ ... പിന്നെ മുല്ലച്ചെടികൾ...... പേരറിയാത്ത എന്തൊക്കെയോ ചെടികൾ അവിടെ ഉണ്ട്............ ടേബിളിൽ കുറച്ചു ...കൂടുതൽ വായിക്കുക