Who is Meenu's killer - 2 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 2

പിറ്റേന്ന് മീനു രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പുറത്തു ആളുകളുടെ ബഹളം കേട്ടാണ്..

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു അമ്മയെ ചുറ്റും നോക്കി.. എന്നാൽ അമ്മയെ അവിടെ എങ്ങും കാണാനില്ല.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ പുറത്തേക്കു നടന്നു..

ഒരു വലിയ വെളുത്ത കാർ അവരുടെ ചേരിയുടെ നടുവിൽ നിൽക്കുന്നു.. അതിനു ചുറ്റും കൊച്ചുകുട്ടികൾ എന്തോ അത്ഭുതം കാണും പോലെ നോക്കി നിൽക്കുന്നു..

അതിനടുത്തായി ഒരു വെള്ളവേഷത്തിൽ കാർ ഡ്രൈവരും ഒരു കോട്ടിട്ട ആളും നിൽപ്പുണ്ടായിരുന്നു...

"അപ്പോൾ ഞാൻ പറഞ്ഞതുപോലെ നാളെ മുതൽ ജോലിക്ക് നിങ്ങൾ എല്ലാവരും വരണം..."

ശെരി.. ശെരി സാർ എല്ലാവരും തലയാട്ടി ആ കൂട്ടത്തിൽ അമ്മയും ഉണ്ടായിരുന്നു.. ആ കാർ അവിടെ നിന്നും പോയതും എല്ലാവരും വളരെ സന്തോഷത്തോടെ അവരുടെ വീട്ടിൽ വന്നു..

"എന്താ.. അമ്മേ ആരാ അത്‌..."മീനു ചോദിച്ചു

"അതോ... ഹൈവേ റോഡിനു എതിർവശമായി ഉള്ള കാലിഗ്രൗണ്ടിൽ ഫ്ലാറ്റുകൾ വരുന്നു പോലും.. അതിൽ ഇവിടെ ഉള്ള എല്ലാവർക്കും അവിടെ ജോലി ഉണ്ട് എന്ന്.. ദിവസവും 300 രൂപ ശബളം എല്ലാവരും വളരെ സന്തോഷത്തിലാണ് ഞാനും രാവിലെ ഒൻപതുമണി വരെ ആദർശ്സാറിന്റെ വീട്ടിലെ ജോലി കഴിഞ്ഞാൽ ഇതിനു പോകാം.. പിന്നെ വൈകുംന്നേരം അല്ലെ സുഹറതാത്തയുടെ വീട്ടിൽ അതിനും പോകാൻ പറ്റും.. ദേവകി മകളോട് വളരെ സന്തോഷത്തോടെ പറഞ്ഞു..."

"അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോ..."

"കാണുമ്പോ ഒരു പ്രശ്നവും ഇല്ല... ഇതൊക്കെ തന്നെയല്ലേ മോളു ജീവിതം.. നുണപറഞ്ഞും കട്ടും ജീവിക്കരുത് അത്ര തന്നെ... ദേവകി പറഞ്ഞു.."

മീനു സ്കൂളിലേക്ക് പോകാൻ തയ്യാറാകൻ തുടങ്ങി.. അവളും രമ്യയും അപ്പുവും നടക്കുന്ന സമയം പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി...

"മീനൂ.. എല്ലാവരും ഒന്ന് നിൽക്കു പ്ലീസ്.. അമൃത വിളിച്ചു.."

"അല്ല.. ആരിത് അമൃതചേച്ചിയോ... ആഹാ.. അപ്പോ അടയിരിക്കൽ കഴിഞ്ഞോ... മീനു കളിയാക്കി കൊണ്ടു ചോദിച്ചു.."


അത്‌ കേട്ടതും അമൃത അവളെ അടിക്കാൻ കൈ ഓങ്ങിയതും മീനു അവിടെ നിന്നും കുറച്ചു മുന്നിലേക്ക് ഓടി പോയി..ഒരു പൊട്ടിച്ചിരിയും പാസ്സാക്കി.. അങ്ങനെ അന്നത്തെ ദിവസവും പതിവുപോലെ തന്നെയായിരുന്നു...സ്കൂൾ കഴിഞ്ഞു വരുന്ന സമയം.. ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഉല്ലാസ് അവരെ തടഞ്ഞു..

"നിക്ക്... എനിക്കു നിന്നോട് സംസാരിക്കണം... "ഉല്ലാസ് അമൃതയോട് പറഞ്ഞു

"എനിക്ക് സംസാരിക്കാൻ ഒന്നുമില്ല എന്നെ ശല്യം ചെയ്യരുത്.."

"അങ്ങനെ പറഞ്ഞു നീ ഒഴിവാക്കാൻ നോക്കണ്ട ഞാൻ നിന്റെ പിന്നാലെ എത്ര ദിവസമായി നടക്കുന്നു എല്ലാം മനസിലായിട്ടും നീ...നിങ്ങൾ പോയില്ലേ... മം പൊക്കോ.. എനിക്കു സംസാരിക്കാൻ ഉള്ളത് അമൃതയോടാണ്..."

എന്നാൽ മീനുവും കൂട്ടരും അമൃതയെ വിട്ടു പോകാൻ താല്പര്യമില്ലാതെ അവർ അവിടെ തന്നെ നിന്നു..അമൃതയും അവരുടെ കൂടെ മുന്നിലേക്ക്‌ നടന്നു.. ഉല്ലാസ് വീണ്ടും അവരെ തടഞ്ഞു..

"നിങ്ങളോട് അല്ലെ മാറി നിൽക്കാൻ പറഞ്ഞത്.. ഉല്ലാസ് ദേഷ്യത്തിൽ അലറി.."

"ഞങ്ങൾ പോകില്ല..മീനുവും കൂട്ടരും അങ്ങോട്ടും ഒന്നിച്ച് തിരിച്ചു പറഞ്ഞു.."

"ദേഷ്യം സഹിക്കാൻ ആവാതെ ഉല്ലാസ് അമൃതയുടെ കൈയിൽ കയറി പിടിച്ചുകൊണ്ടു അവളെ നേരെ അവന്റെ ഓട്ടോയിൽ പിടിച്ചു വലിച്ചിട്ടു.. അതുകണ്ടതും മീനുവും കൂട്ടരും അവരുടെ തോളിൽ നിന്നും ബാഗ് ഊരി അവനെ തല്ലാൻ തുടങ്ങി.. അതിൽ അവൻ അപ്പുവിനെ തള്ളിവിട്ടു ദേഷ്യം സഹിക്കാൻ കഴിയാതെ മീനു ഉല്ലാസിന്റെ ഷർട്ടിൽ പിടിത്തമിട്ടുകൊണ്ട് അവന്റെ കവിളിൽ ആഞ്ഞു അടിച്ചു.. അമൃതയുടെ നിലവിളിയും ബഹളവും കേട്ട് ആളുകൾ അവിടെ തിങ്ങികൂടി എല്ലാവരും ഉല്ലസിനെ ശകാരിച്ചു.. എന്നാൽ അവന്റെ കവിളിൽ അടിച്ച മീനുവിനെയായിരുന്നു അവന്റെ നോട്ടം മുഴുവൻ..

" മക്കൾ പൊക്കോ... ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല കുട്ടികൾക്ക് മനഃസമാധാനത്തോടെ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയായി ഇവന്മാരെ പോലെയുള്ളവർ കാരണം.. ചുറ്റും ഉണ്ടായിരുന്ന ആളുകൾ പറഞ്ഞു.."

മീനുവും കൂട്ടരും മുന്നോട്ടു നടന്നു.. അമൃത കരഞ്ഞുകൊണ്ട് കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ കൈകൊണ്ടു തുടച്ചും മുന്നോട്ടു നടന്നു..

"ടീ... ഉല്ലാസ് ഉച്ചത്തിൽ കോപത്തിൽ അവളെ വിളിച്ചു..."

മീനുവും എല്ലാവരും തിരിഞ്ഞുനോക്കി

"നോക്കിക്കോ.. എന്റെ കവിളിൽ അടിച്ച നിനക്ക് അധികം ആയുസ്സ് ഇല്ലാ.. ഉടനെ സംഭവിക്കും നിന്റെ മരണം അതും എന്റെ കൈകൊണ്ടാകും ഓർത്തു വെച്ചോ നിന്നെ ഞാൻ എടുത്തോളമെടി... അവൻ കത്തുന്ന കണ്ണുകളുമായി. മീനുവിനോടായി പറഞ്ഞു.."


പക്ഷെ അത്‌ വക വെയ്ക്കാതെ എല്ലാവരും മുന്നോട്ടു നടന്നു എന്നാൽ അവന്റെ വാക്കുകൾ അമൃതയിൽ പേടി ഉണ്ടാക്കി..

"മീനു.."

"ഹോ... ചേച്ചി അത്‌ അയാൾ വെറുതെ പറയുന്നതാ അടി കിട്ടിയ ദേഷ്യത്തിൽ അത്‌ കാര്യമാക്കണ്ട.."

ഇതേ സമയം ഉല്ലാസിനെ ആളുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിച്ചു...

"ഉം.. എന്താ... പോലീസ് ആളുകളെ നോക്കി ചോദിച്ചു

"സാർ.. ദേ ഇവൻ സ്കൂളിൽ നിന്നും വന്നുകൊണ്ടിരുന്ന ആ ചേരിയിൽ ഉള്ള കുട്ടിയെ ശല്യം ചെയ്തു.."

"എന്നിട്ടു ആ കുട്ടിയെവിടെ കംപ്ലൈന്റ് നൽക്കാൻ.."ഇൻസ്‌പെക്ടർ വീണ്ടും ചോദിച്ചു

"അത്‌ പിന്നെ സാർ... കുട്ടികൾ പേടിച്ചത് കൊണ്ടു വീട്ടിലേക്കു പോയി ഞങൾ എല്ലാവരും ഈ സംഭവം നേരിൽ കണ്ടതാണ് ഞങ്ങൾ തന്നാൽ മതിയോ പരാതി കുട്ടിയെ നിരന്തരം ശല്യം ചെയ്തതിനു.."ആളുകളിൽ ചിലർ പറഞ്ഞു

"ഇവന്റെ പേരിൽ പല വകുപ്പിൽ കേസ് എടുക്കാം.. ശല്യം ചെയ്തതിനും പീഡിപ്പിക്കാൻ ശ്രെമിച്ചു എന്നും പബ്ലിക്കായി ഒരു കുട്ടിയെ കൊലപെടുത്തും എന്നും അസഭ്യം പറഞ്ഞതിനും എല്ലാമായി കേസ് ചാർജ് ചെയ്യൂ സാർ.. കൂട്ടത്തിൽ ഒരാൾ പറഞ്ഞു.."


എന്നാൽ ഇൻസ്‌പെക്ടർ എല്ലാവരെയും ഒന്ന് നോക്കി.. എന്നിട്ടു ഉല്ലാസി അരികിൽ വന്നു നിന്നു

"ആ.. പൊക്കോ എല്ലാവരും... പിന്നെ ഡോ താൻ ഞങ്ങളെ ഏതൊക്കെ വകുപ്പ് ഉണ്ടെന്നു പഠിപ്പിക്കണ്ട മനസ്സിലായോ..ഇൻസ്‌പെക്ടർ പറഞ്ഞു.."

അത്‌ പറഞ്ഞതും പിന്നെ അധികം ആരും സ്റ്റേഷനിൽ നിന്നില്ല എല്ലാവരും പതുക്കെ പുറത്തേക്കു നടന്നു...

"നീ കൊച്ചുകുട്ടികളെ ശല്യം ചെയ്യും അല്ലെ ടാ നാറി.. ഇതും പറഞ്ഞുകൊണ്ട് ഇൻസ്‌പെക്ടർ ഒരു കൈകൊണ്ടു അവന്റെ കഴുത്തിനു പിറകിലും ഒരു കൈ വിരലുകൾ മടക്കി അവന്റെ വയറിലും പിടിച്ചു കുനിച്ചു നിർത്തി രണ്ടു ഇടി കൊടുത്തു...

അയ്യോയ്... സോറി സാർ ഇനി ഞാൻ അങ്ങനെ ചെയ്യില്ല...തല്ലല്ലെ സാറേ... അവൻ ഇരുകൈകൾ കൂപ്പി കൊണ്ടു പറഞ്ഞു

"മം.. മര്യദക്ക് ഇരുന്നാൽ നിനക്ക് നന്ന്.. മം പൊക്കോ ഞാൻ കേസ് എടുക്കുന്നില്ല ആദ്യതവണ ക്ഷമിച്ചു പക്ഷെ എല്ലാപ്രാവശ്യവും ക്ഷമിക്കില്ല.. മനസിലായോ ഇനി നിന്റെ പേരിൽ ഒരു കേസും വരാൻ പാടില്ല.."

അവൻ പതുകെ വയറിൽ കൈവെച്ചുകൊണ്ടു പുറത്തേക്കു നടന്നു..അവനെ കാത്തുനില്കും പോലെ അവന്റെ ഫ്രണ്ട്സ് അവിടെ ഉണ്ടായിരുന്നു.. അവർ അവനെ പതുകെ പിടിച്ചു സ്റ്റേഷന്റെ പുറത്തു നിൽക്കുന്ന ഓട്ടോയിൽ കയറ്റി.. വണ്ടി വേഗതയിൽ തന്നെ ദൂരെയുള്ള കുറ്റിക്കാട്ടിൽ പോയി അവിടെ എത്തിയതും വണ്ടി നിന്നു..

"എന്താ.. ഇവിടെ ഉല്ലാസ് ചോദിച്ചു"

"അല്ലാ.. നീ ആകെ"

ആ വിഷമത്തിൽ തന്നെയാണ് അതിനേക്കാൾ കൂടുതൽ എനിക്കു പ്രതികാരം ചെയാൻ ഉള്ള വാശിയാണ് കൂടുതൽ ഒരു പീക്കിരി പെണ്ണ് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ചു എന്നെ തല്ലി..എന്റെ ഇടുപ്പിന്റെ അത്ര പോലും ഇല്ലാത്ത അവളെ ആ മീനുവിനെ ഞാൻ വെറുതെ വിടില്ല.. വാശിയിലവൻ പറഞ്ഞു

ഈ സമയം മൂന്ന് ഗ്ലാസ്സിൽ കാൽ ഭാഗം വെള്ളം മുക്കാൽ ഭാഗം മദ്യവും ഒഴിക്കുകയാണ് അവന്റെ ഉറ്റ സുഹൃത്തുക്കൾ.. കൂടെ ന്യൂസ്‌പേപ്പർ കൊണ്ടും വാഴയില കൊണ്ടും പൊതിഞ്ഞ മീൻ വറുത്തതും ഉണ്ടായിരുന്നു.. എല്ലാവരും അത്‌ ഒന്നിച്ചു കഴിച്ചു.. അന്നേരം അത്രയും മീനുവിന്റെ മുഖമായിരുന്നു ഉല്ലാസിന്റെ മനസ്സിൽ...

നേരം ഇരുട്ടി അന്നും അവൾ ചെയാൻ ഉള്ള ഹോംവർക് ചെയ്തു ഭക്ഷണം കഴിച്ചു കിടന്നു.. അവൾ കിടക്കുന്ന കട്ടിലിനോട് ചേർന്നുള്ള ജനാലയിൽ കൂടി ആരോ അവളെ നോക്കുന്നതായി തോന്നിയ മീനു ഉടനെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു...അത്‌ കണ്ടതും അവളുടെ അമ്മയും എഴുന്നേറ്റു

"എന്താ.. എന്താ മോളു..."

"അത്‌.. അത്‌ പിന്നെ അമ്മ എന്നെ ആരോ നോക്കും പോലെ.."

"മം അത്‌ നിന്റെ തോന്നൽ ആണ് നീ ഒന്നും ആലോചിക്കാതെ കിടക്കു മോളു "

അവൾ അമ്മയുടെ വാക്കുകൾ കേട്ട് പതുകെ കട്ടിലിൽ കിടന്നു അപ്പോഴും മനസ്സിൽ ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു.. എന്തോ മനസ്സിൽ വല്ലാത്ത ഭാരം വയറും കാളുന്ന പോലെ കണ്ണിൽ ഉറക്കം വന്നു തഴുകുന്നും ഇല്ലാ മച്ചിൽ നോക്കി അവൾ അങ്ങനെ കിടന്നു

ഇതേ സമയം മീനുവിന്റെ കുടിലിന്റെ അടുത്ത് നിന്നും ആ രൂപം ഇരുട്ടിലേക്കു നടന്നകന്നു


തുടരും

🌹chithu🌹











പങ്കിട്ടു

NEW REALESED