Who is Meenu's killer - 3 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 3

തനിക്കു ചുറ്റും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ വീണ്ടും ഉറക്കത്തിൽ വഴുതിവീഴുകയാണ് മീനു..

പിറ്റേന്ന് നേരം പുലർന്നതും... മീനു കട്ടിലിൽ നിന്നും എഴുന്നേറ്റു... എന്നിട്ടു അമ്മ ചെറിയ ഒരു ചട്ടിയിൽ സൂക്ഷിച്ചിരുന്ന ഉമികരി കൈയിൽ എടുത്തു.. വീടിനു പുറത്തുപോയി ചുറ്റും നോക്കികൊണ്ട്‌ കാലത്തുണ്ടാകുന്ന ഇളം തണുപ്പുള്ളക്കാറ്റ് അവളെ തഴുകുന്ന സുഖത്തിൽ പല്ലുതേക്കുന്ന അവളുടെ അരികിൽ ഓടി കിതച്ചു വന്നു നില്പ്പാണ് അപ്പു..

"മം.. എന്തെ ടാ.." മീനു ചോദിച്ചു

" അതേയ് അമൃതചേച്ചി ഇന്ന് നമ്മളെ കുറച്ചു നേരത്തെ സ്കൂളിലേക്ക് തയ്യാറാക്കാൻ പറഞ്ഞു.... "

"എന്തെ.." മീനു ചോദിച്ചു

" അതോ ചേച്ചിക്ക് കുറച്ചു ലീവ് ദിവസങ്ങളിലെ നോട്ട്സ് എഴുതാൻ ഉണ്ട് പോലും.. പിന്നെ എന്തോ ഒരു പ്രൊജക്റ്റ്‌ വർക്കും ഉണ്ടെന്നു.. ചേച്ചിയുടെ കൂട്ടുക്കാരി നിഷചേച്ചിയും നേരത്തെ വരും അപ്പോ...നിഷ ചേച്ചിയുടെ പുസ്തകം നോക്കി എഴുതാൻ ആണ്..അത്‌ കൊണ്ടു നമ്മളും നേരത്തെ പോകാം... " അപ്പു പറഞ്ഞു

"മം.. ശെരി.. ഞാൻ കുളിക്കാൻ പോവുകയാണ്..."

"മം...."

അപ്പു ഒന്ന് മൂളിക്കൊണ്ട് അവിടെ നിന്നും ഓടി... മീനുവും പല്ലുതേപ്പു കഴിഞ്ഞു കുളിക്കാനും പോയി കുളി കഴിഞ്ഞതും യൂണിഫോം ധരിച്ചുകൊണ്ട് ബാത്‌റൂമിൽ നിന്നും പുറത്തു വന്നു അന്നേരം ദേവകി അവൾക്കായി അടയും കട്ടൻ ചായയും ഉണ്ടാക്കി കൊണ്ടുത്തു ചായ കുടിക്കുമ്പോ ഒരു അടയും അവൾ കഴിച്ചു...മറ്റൊരു അട കൈയുലും എടുത്തു പിന്നെ ആ അടയും കടിച്ചുകൊണ്ട് അമ്മ ഉണ്ടാക്കിയ ഉള്ളിതീയലും ചോറും ഒരു ചെറിയ ചോറ്റും പാത്രത്തിൽ ആക്കി ഒരു കുപ്പി വെള്ളവും എടുത്തു... തന്റെ ബാഗും കൈയിൽ എടുത്തു കൊണ്ട് അവൾ പുറത്തിറങ്ങി...


അവൾ പുറത്തിറങ്ങിയതും എല്ലാവരും അങ്ങോട്ട്‌ വന്നു അങ്ങനെ അവർ ഒന്നിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു.. അവർ സ്കൂളിൽ എത്തിയ അതെ സമയം തന്നെ നിഷയും സ്കൂളിൽ എത്തി...

" നിങ്ങളും ഇവിടെ ഞങ്ങളുടെ കൂടെ ഇരുന്നാൽ മതി പിന്നെ പതിയെ അവരവരുടെ ക്ലാസ്സിൽ പോകാം.. " അമൃത പറഞ്ഞു

എല്ലാവരും അതിനു സമ്മതിച്ചു... എല്ലാവരും ഒരുമിച്ചു അമൃതയുടെ ക്ലാസ്സ്‌ മുറിയിൽ കയറി ഇരുന്നു...

"ചേച്ചി എനിക്കു ഒന്ന് ബാത്‌റൂമിൽ പോകണം..." മീനു പറഞ്ഞു

"മം.. പൊക്കോ ഞാനും വരണോ തുണക്ക്..."അമൃത ചോദിച്ചു

"ഏയ്യ് അതിന്റെ ആവശ്യം ഇല്ല ചേച്ചി എഴുതാൻ നോക്കിക്കോ ഞാൻ പോയിട്ട് വരം.."മീനു കുസൃതിയോടെ പറഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് നടന്നു...

മെയിൻ ഗേറ്റ് കടന്നാൽ വലിയൊരു മുറ്റമാണ് സ്കൂളിന്.. അതിന്റെ മുൻവശത്താണ് സ്റ്റാഫ്‌ റൂം കമ്പ്യൂട്ടർ റൂം ഉള്ളത്.. ഈ സ്റ്റാഫ്‌ റൂം കമ്പ്യൂട്ടർ റൂം മൂന്ന് റൂം ഉള്ള കെട്ടിടമാണ് ഇതിന്റെ ഇരുവശത്തായും പുറകിലായും സ്കൂൾ ക്ലാസുകൾ ഉണ്ട് അതിൽ പുറകിൽ ഉള്ള ക്ലാസ്സ്‌ കെട്ടിടത്തിന്റെ പുറകിൽ ആണ് ബാത്റൂം ഉള്ളത് ബാത്റൂമിലേക്ക് പോകുന്ന വഴി ഒരു മുറിയിൽ സ്കൂളിലെ കേടുവന്ന ബെഞ്ചും ഡസ്ക്കും വെയ്ക്കുന്ന ഒരു വേസ്റ്റ് റൂം ആണ് ഉള്ളത്..

മീനു ബാത്റൂമിലേക്ക് പോകുന്ന സമയം കേടുവന്ന സാധനങ്ങൾ വെച്ച റൂമിൽ നിന്നും മീനുവിന് ശബ്ദം കേൾക്കാൻ തുടങ്ങി...ഒരു നിമിഷം മീനു ചുറ്റിനും നോക്കിയ അപ്പോഴാണ് അവൾക്കു അത് മനസിലായത് ആ ശബ്ദം ആ വേസ്റ്റ് മുറിയിൽ നിന്നുമാണ് വരുന്നത് എന്ന് മനസിലാക്കി മീനു അവിടെയുള്ള ജനൽ തുറക്കാൻ ശ്രെമിച്ചു.... പക്ഷെ അത് തുറക്കാൻ കഴിഞ്ഞില്ല പതിയെ അതിൽ ഉള്ള ചെറിയ ദ്വാരത്തിലൂടെ മീനു അകത്തേക്ക് നോക്കി...

അകത്തു അവൾ കണ്ട കാഴ്ച അവൾക്കു അതു സഹിച്ചില്ല... താൻ ഈ പ്രായത്തിൽ കാണാൻ പാടില്ലാത്ത ഒരു കാഴ്ചയായിരുന്നു അവൾ അകത്തു കണ്ടത്... സ്കൂളിലെ പ്യൂൺ സുമേഷും ടീച്ചർ ദീപയും ഒന്നിക്കുന്നതായിരുന്നു അത്...

അതു കണ്ടതും മീനു ഞെട്ടി... അവൾ അവിടെ നിന്നും ക്ലാസ്സ്‌ മുറിയിലേക്ക് ഓടി..

"സുമേഷേ ആരോ ഓടി പോകുന്നത് പോലെ..." ദീപ പറഞ്ഞു

"ഏയ്യ്... നിനക്ക് തോന്നുന്നതാ.."

"അല്ല... നീ നോക്കു.." ദീപ ഒന്നൂടെ പറഞ്ഞു

സുമേഷ് ഉടനെ തന്നെ ജനാല പകുതി തുറന്നു നോക്കിയതും... ഒരു പെൺകുട്ടി അവിടെ നിന്നും നേരെ ഓടി പോകുന്നത് അവൻ കണ്ടു.. പക്ഷെ പെൺകുട്ടിയുടെ പുറം ഭാഗം മാത്രമാണ് സുമേഷിനു കാണാൻ കഴിഞ്ഞത്..

"നീ.. നീ പറഞ്ഞത് ശെരിയാണ്.. ഒരു കുട്ടി നമ്മളെ കണ്ടിരിക്കുന്നു..."

"നീ പറയുന്നത്...എനിക്ക് ഒന്നും അറിയണ്ട നമ്മളെ ഇങ്ങനെ കണ്ട ആ കുട്ടി ആരാണെങ്കിലും ഇനി ജീവനോടെ ഉണ്ടാകരുത്.. നിനക്കറിയാമല്ലോ ഞാൻ ഇവിടെ സയൻസ് ടീച്ചർ ആണ് നീ പ്യൂണും ഇത് പുറം ലോകo അറിഞ്ഞാൽ നീയും ഞാനും മാത്രമല്ല നമ്മുടെ കുടുംബവും നശിക്കും.. അതു പാടില്ല.. ആ കുട്ടി ആരാണ് എന്ന് കണ്ടെത്തി അവളെ ഇല്ലാതാക്കണം..." ദീപ പറഞ്ഞു

അധികം സമയം കളയാതെ സുമേഷ് അവിടെ നിന്നും പോയി... അയാൾ ഓരോ ക്ലാസ്സ്‌ മുറിയിലും നടന്നു...ഓരോ ക്ലാസ്സ്‌ മുറിയിലും കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു..സുമേഷ് ഓരോ കുട്ടികളെയും ശ്രെദ്ധിച്ചു ... അങ്ങനെ അവൻ ഓരോ ക്ലാസ്സ്‌ മുറിയിലും നോക്കി അമൃതയുടെ ക്ലാസ്സിലും എത്തി അന്നേരം അതിൽ അവനെ പേടിയോടെ സുമേഷിനെ നോക്കിയ കണ്ണുകൾ മീനുവിന്റെയായിരുന്നു... അതിലൂടെ സുമേഷിന് മനസിലായി താൻ അന്വേഷിച്ച ആ കുട്ടി മീനുവാണ് എന്ന്..

"ഇനി ഇവൾ ജീവനോടെ ഉണ്ടാകാൻ പാടില്ല... ഇന്ന് അവൾ കണ്ടത് പുറം ലോകം അറിയും മുൻപ് ഇവളെ ഇല്ലാതാക്കണം..സുമേഷ് മനസ്സിൽ വിചാരിച്ചു..."

അന്ന് പലതവണ മീനുവിനെ തനിച്ചു കാണാൻ സുമേഷ് ശ്രെമിച്ചു... പക്ഷെ സാധിച്ചില്ല... അന്ന് സ്കൂൾ കഴിഞ്ഞതും അവളോട്‌ സംസാരിക്കാൻ സുമേഷ് ശ്രെമിച്ചു പക്ഷെ അപ്പോഴും അതിനു സാധിച്ചില്ല...


സ്കൂൾ വിട്ട ശേഷം സുമേഷും സയൻസ് ടീച്ചർ ദീപയും കണ്ടു മുട്ടി..

"എന്തായി... നീ അവളെ കണ്ടോ.. സംസാരിച്ചോ.. ഭയപ്പെടുത്തിയോ...."ടീച്ചർ പല ചോദ്യങ്ങളും സുമേഷിനോട് ചോദിച്ചു കൊണ്ടിരുന്നു..


"അത്... അത് പിന്നെ ഞാൻ എനിക്ക് അവളെ ഒറ്റയ്ക്ക് കിട്ടിയില്ല.. സംസാരിക്കാൻ കഴിഞ്ഞില്ല.."

"നീ എന്താ പറയുന്നത്.. കളിക്കാൻ നിൽക്കരുത്... അവൾ ഈ കാര്യം ആരോടെങ്കിലും പറയുന്നതിന് മുൻപ് അതിനെ ഇല്ലാതാക്കാണം..."ടീച്ചർ വാശിയോടെ പറഞ്ഞു

"നീ പേടിക്കണ്ട ആ കൊച്ചിന്റെ അവസാനം അടുത്തു.. അവൾ നമ്മുക്കിടയിൽ ഉള്ള ഈ ബന്ധം കണ്ടത് പോലും അവളുടെ കാലനെ വിളിച്ചു വരുത്തിയിരിക്കുന്നു...."

"പറച്ചിൽ വേണ്ട ചെയ്തു കാണിക്കു..."

അതും പറഞ്ഞുകൊണ്ട് ഇരുവരും അവിടെ നിന്നും പിരിഞ്ഞു....



തുടരും....


പങ്കിട്ടു

NEW REALESED