Who is Meenu's killer - 5 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 5

എല്ലാവരും സ്കൂളിൽ പോയി.... അമ്മ ദേവകി മകൾക്കായി അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു

"മോളെ നിനക്കു ഇഷ്ടമുള്ള തക്കാളി ചോറ് അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട്...പിന്നെ ഉരുളക്കിഴങ് വറുത്തതും ഉണ്ട്‌... കുറച്ചു കഴിഞ്ഞാൽ എടുത്തു കഴിക്കണം... തിന്ന പ്ലെയ്റ്റ് കഴുകി വെയ്ക്കാൻ മറക്കരുത് അമ്മ ജോലിക്ക് പോവാണ് ട്ടാ... അമ്മ ഉച്ചക്കുള്ളത് കൈയിൽ എടുത്തു അതുകൊണ്ട് ഉച്ചക്ക് ഞാൻ വരില്ല നീ വാതിൽ അടച്ചു കിടന്നോ.." ദേവകി മകളോട് പറഞ്ഞു

"ശെരി അമ്മേ... "മീനു അമ്മക്ക് ഒരു മറുപടിയായി പറഞ്ഞു

ദേവകി തന്റെ ജോലി സ്ഥലത്തേക്ക് വീട്ടിൽ നിന്നും പോയി...


ഇതേ സമയം സ്കൂളിന്റെ മുന്നിൽ ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഉല്ലാസ് ചേരിയിൽ നിന്നും വരുന്നവരുടെ കൂട്ടത്തിൽ മീനുവിനെ നോക്കി എന്നാൽ അവനു അതിൽ അവളെ കാണാൻ സാധിച്ചില്ല...

"എന്താ നിങ്ങളുടെ കൂട്ടത്തിലെ ആ കൊമ്പത്തി വന്നില്ലെ...അവളെ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാൻ.." ഉല്ലാസ് അവർ അടുത്തു വന്നതും പറഞ്ഞു

എന്നാൽ ഉല്ലാസ് പറയുന്നത് ഒന്നും തന്നെ ചെവികൊള്ളാൻ നിൽക്കാതെ അവനെ ഒന്ന് ദേഷ്യത്തോടെ നോക്കിയ ശേഷം അമൃതയും അപ്പുവും കൂട്ടരും മുന്നോട്ടു നടന്നു..

"അവളെ ആ അഹങ്കാരിയെ ഞാൻ വെറുതെ വിടില്ല...."ഉല്ലാസ് അവന്റെ കൂട്ടുക്കാരോട് പറഞ്ഞു

"നിനക്ക് വട്ടുണ്ടോ വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട അവർ ചേരിക്കാരാണ് എന്ന് വിചാരിക്കണ്ട അവിറ്റങ്ങൾ ഒന്നിച്ച് നിന്നെ ഒരു പരുവമാക്കും വെറുതെ കളിക്കാൻ നിൽക്കണ്ട...അവർ എല്ലാ കാര്യത്തിലും ഒറ്റ കെട്ടാണ് അവളെ ഒന്ന് തൊടാൻ പോലും നിനക്കു കഴിയില്ല..."ഉല്ലാസിന്റെ ഒരു കൂട്ടുക്കാരൻ അവനോടു പറഞ്ഞു


"ഓ പിന്നെ എന്നാൽ നീ നോക്കിക്കോ ഇന്ന് തന്നെ അതും അവളുടെ ആ ചേരിയിൽ വെച്ചു തന്നെ ഞാൻ അവൾ എന്നെ തല്ലിയതിന്റെ പകരം ചോദിച്ചിരിക്കും...." ഉല്ലാസ് വാശിയോട് പറഞ്ഞു

"ടാ വെറുതെ വേണ്ട ഞാൻ പറയുന്നത് കേൾക്കു പ്ലീസ്.." ഉല്ലാസിന്റെ കൂട്ടുക്കാരൻ പറഞ്ഞു

"ഒന്ന് പോടാ പേടിതൊണ്ടാ... അവൾ തല്ലിയതും നാണം കെടുത്തിയതും നിനെയാണ് എങ്കിൽ നീ ഇങ്ങിനെ പറയുമോ... നിങ്ങൾ ആരും വരണ്ട എന്റെ കാര്യമല്ലേ അത് ഞാൻ ഒറ്റയ്ക്ക് നോക്കിക്കോളാം..." ഉല്ലാസ് വാശിയോടെയും പകയോടെയും പറഞ്ഞു

ഈ സമയം സ്കൂളിൽ സുമേഷ് ദീപയും മീനുവിനെയും കൂട്ടരെയും കാത്തു നില്കുകയായിരുന്നു... എന്നാൽ ഗേറ്റ് കടന്ന് വരുന്ന ചേരി കുട്ടികളുടെ കൂട്ടത്തിൽ അവൾ ഇല്ല എന്ന് ദീപക്ക് മനസിലായി...

"നോക്കു സുമേഷേ അവൾ അവൾ ആ ചണ്ടിപിള്ളേരുടെ കൂടെ ഇല്ല... അതിനർത്ഥം അവൾ ഇന്ന് ലീവാണ് അവളുടെ വീട്ടിൽ തന്നെയായിരിക്കും....അവൾ എങ്ങാനും നമ്മുടെ കാര്യം അവളുടെ അമ്മയോട് എങ്ങാനും പറഞ്ഞാൽ ഇല്ല അങ്ങിനെ അവൾ ഒന്നും മിണ്ടരുത് നീ എത്രയും വേഗം അവളുടെ വീട്ടിലേക്കു പോകാൻ നോക്കു വേഗം നമ്മുക്ക് സമയമില്ല അവൾ. ജീവനോടെ ഉള്ള ഓരോ നിമിഷവും നമ്മുക്ക് ആപത്താണ്..."ദീപ കോപത്തോടെ പറഞ്ഞു

"അതിനു ഞാൻ എന്തു ചെയ്യണം എന്നാണ് നീ പറയുന്നത്..." സുമേഷ് ചോദിച്ചു

"നീ എത്രയും പെട്ടന്നു തന്നെ അവളുടെ വീട്ടിലേക്കു പോകണം ആരുമില്ലാത്ത സമയം അവളെ,അവളെ... എന്തെങ്കിലും ചെയ്തിട്ട് വാ... "ദീപ ദേഷ്യത്തോടെ പറഞ്ഞു

" ശെരി...അവളെ നേരിട്ട് കണ്ടു ഒന്ന് മിരട്ടിട്ടെങ്കിലും വരാം.... അവൾ അമ്മയോട് മാത്രമല്ല ആരോടും ഒന്നും പറയില്ല... "സുമേഷ് പറഞ്ഞു

സുമേഷ് ഉടനെ തന്നെ സ്കൂളിൽ നിന്നും മീനുവിന്റെ കുടിലിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു... സ്കൂളിന്റെ മുറ്റത്തുള്ള മാവിന്റെ ചുവട്ടിൽ ഉള്ള ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു എന്നാൽ അത് സ്റ്റാർട്ട്‌ ആയില്ല ഉടനെ തന്നെ അവൻ അടുത്തുള്ള ഓട്ടോ സ്റ്റാൻഡിന്റെ അരികിൽ പോയി...

"എങ്ങോട്ടാ.... "ഉല്ലാസ് സുമേഷിനോട് ചോദിച്ചു

"ആ ചേരി വരെ ഒന്ന് പോകണം... " സുമേഷ് മറുപടിയായി പറഞ്ഞു

"അല്ല എന്തിനാ അങ്ങോട്ട്‌.." ഉല്ലാസ് ഒരു കുശലം എന്നതുപോലെ തിരക്കി..

"അത്.... അത് പിന്നെ അവിടെ ഉള്ള ഒരു കുട്ടിയുടെ കൈയിൽ ഇവിടുത്ത ഒരു ടീച്ചറുടെ ബുക്ക്‌ ഉണ്ട്‌ അത് ആൾക്ക് ഇപ്പോൾ വേണം എന്ന്... ആ കുട്ടിക്ക് നോട്സ് എഴുതാൻ കൊടുത്തതാണ്... ആ കുട്ടി ഇന്ന് വന്നില്ല അല്ല വരില്ല എന്ന് അവളുടെ കൂട്ടുക്കാരികൾ ടീച്ചറോടു പറഞ്ഞു... അതറിഞ്ഞ ടീച്ചർ എന്നോട് ഒന്ന് അവിടം വരെ പോയി വാങ്ങിച്ചു വരാൻ പറഞ്ഞു അതാണ്‌ ഞാൻ... ടീച്ചറുടെ പീരിയഡ് ഫസ്റ്റ് പീരീഡ് ആണ് അതുകൊണ്ട് ഉടനെ തന്നെ പോകണം.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നോക്കി എന്തോ അത് സ്റ്റാർട്ട്‌ ആകുന്നില്ല...."സുമേഷ് പറഞ്ഞു

" ശെരി...." ഉല്ലാസ് കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നില്കാതെ അവന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു

"എങ്കിൽ ഇദ്ദേഹം ആ ചേരിയിൽ പോയി ആ പുസ്തകം വാങ്ങുമ്പോഴേക്കും അവൾക്ക് ആ അഹങ്കാരിക്ക് ഞാൻ ആരാണ് എന്ന് കാണിച്ചു കൊടുക്കാം...."ഉല്ലാസ് മനസ്സിൽ വിചാരിച്ചു

"ഞങ്ങളുടെ റിലേഷൻ ഒരിക്കലും പുറം ലോകം അറിയരുത് ഇതുവരെ ആരും അറിയാതെ മുന്നോട്ടു കൊണ്ടുപോയ ഈ റിലേഷൻ ആദ്യമായും അവസാനമായും അറിഞ്ഞത് അവൾ ആണ് അതുകൊണ്ട് തന്നെ ഇനി അവൾ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകരുത് അല്ലെങ്കിൽ ഒന്നും ആരോടും ശബ്‌ദിക്കരുത് അതിനായി എന്താണോ ചെയ്യേണ്ടത് അത് ചെയുക തന്നെ.... "സുമേഷ് മനസ്സിൽ വിചാരിച്ചു..


തന്നെ വേദനിപ്പിക്കാൻ നിമിഷ നേരം കൊണ്ട് രണ്ടു പേര് തന്റെ വീട്ടിലേക്കു വരും എന്നറിയാതെ രാത്രിയുടെ ഇരുളിൽ തന്റെ കണ്ണുകളിൽ തഴുകാത്ത നിദ്ര ഇപ്പോൾ തന്റെ കണ്ണുകളിൽ തഴുകിയ സന്തോഷത്തിൽ ഒന്നും അറിയാതെ കിടക്കുകയാണ് അവൾ...


തുടരും


പങ്കിട്ടു

NEW REALESED