Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സിൽക്ക് ഹൗസ് - 3

ചാരു ഭയത്തോടെ ആസിഫിനെ നോക്കി...അവന്റെ കണ്ണിലെ കോപത്തിന്റെ തീ അവളെ ചുട്ടുപൊളിക്കുന്നു... എന്തു ചെയ്യണം എന്നറിയാതെ അവൾ ഭയത്തോടെ ഒന്ന് അനങ്ങാതെ നിന്നു...

"എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ...രാഹുൽ ആണെന്നു കരുതി..."ചാരു വിറയലോടെ പറഞ്ഞു

"ഓഹോ.. അപ്പോ നീ രാഹുൽ അവനെയും തല്ലും അല്ലെ ആൺകുട്ടികളെ തല്ലാൻ മാത്രം നീ വലിയ ആൾ ആണോ.. ചുകന്ന മുഖവുമായി കോപത്തിന്റെ ഉച്ചത്തിൽ അവൻ അലറി...എന്നിട്ടു അവളുടെ മുടിക്ക് കയറി പിടിച്ചു... ആ വേദന സഹിക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... അവളിൽ ഒരു നിമിഷം ശ്വാസം നിലച്ചു... അവളുടെ ചുണ്ടുകൾ വിറ കൊണ്ടു അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി...

അത് കണ്ടതും പെട്ടന്ന് ആസിഫിന് എന്തോപോലെ തോന്നി... അവന്റെ കോപം കുറഞ്ഞു അവൻ അവളുടെ മുടിയിൽ ഉള്ള പിടിത്തതിന്റെ ശക്തി കുറച്ചു...അപ്പോഴേക്കും ശ്രീക്കുട്ടി അങ്ങോട്ട്‌ പാഞ്ഞു വന്നു...

"കുഞ്ഞിക്ക അവൾ... അവൾ അറിയാതെ.. ക്ഷമിക്കണം... ഇത് വലിയ പ്രശ്നം അക്കല്ലേ ഇക്ക പ്ലീസ്...ശ്രീക്കുട്ടി ഇരു കൈകൾ കൂപ്പി കൊണ്ടു പറഞ്ഞു..."

അവൻ മുടികൊത്തിനുള്ള പിടിത്തം വിട്ടു എങ്കിലും പ്രശ്നം സോൾവാക്കാൻ തയ്യാറല്ലായിരുന്നു..

"എന്നെ അടിച്ചത് നിനക്ക് അത്ര പ്രശ്നമായില്ല അല്ലെ ശ്രീക്കുട്ടി . ഇവനും ഇവളും എന്തോ സംസാരിക്കുന്നത് കണ്ടപ്പോ എന്താണ് പ്രശ്നം എന്നറിയാൻ വന്നതാണ് ഞാൻ...ഈ രണ്ടും കൂടി വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ അതിന്റെ പേരിൽ മാനം പോകുന്നത് ഞങ്ങൾക്കാ ഞങ്ങളുടെ കടക്കും നിനക്കത്തിൽ ഒരു പ്രശ്നവും ഇല്ലല്ലോ.. ന്റെ ഉപ്പ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ഇത് ഇതിനു ഒരു അപമാനം ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല .. അങ്ങനെ ഈ പ്രശ്നം വിട്ടുകളയാനും എനിക്ക് താല്പര്യമില്ല ഇവൾ ഇപ്പോൾ ഇവിടെ നിന്നും പോകണം...!ആസിഫ് പറഞ്ഞു


" അയ്യോ ഇക്ക അങ്ങനെ പറയല്ലേ.. ഒരുപാടു കഷ്ടപ്പെടുന്ന ഫാമിലിയാണ്.. അതുകൊണ്ടാ പ്ലസ്ടുവിൽ ഫസ്റ്റ്ക്ലാസ് ഉണ്ടായിട്ടും ജോലിക്ക് വരുന്നത് മാത്രമല്ല ഇവൾ വന്നിട്ടു ഒരു മാസം ആകുന്നെ ഉള്ളൂ. ശമ്പളം പോലും.."ശ്രീക്കുട്ടി പറഞ്ഞു നിർത്തി

പ്ലസ്ടുവിൽ.. ഫസ്റ്റ് ക്ലാസ്സോ ഒരുനിമിഷം ആലോചിച്ചവൻ ചാരുവിനെ നോക്കി.. അപ്പോഴേക്കും അവനു വീണ്ടും ദേഷ്യം കയറി...

"എനിക്കു അതൊന്നും കേൾക്കുകയും അറിയുകയും വേണ്ട.. ഉടനെ തന്നെ ഇവൾ ന്റെ കടയിൽ നിന്നും പോകണം.."
അത്രയും പറഞ്ഞു ദേഷ്യത്തിൽ ആസിഫ് മുന്നോട്ടു നടന്നു... പിന്നാലെ ഭയത്തോടെ ചാരുവും ശ്രീക്കുട്ടിയും... രാഹുലും ഉണ്ടായിരുന്നു.. ചാരു ഇടക്കിടെ രാഹുലിനെ ദേഷ്യത്തിൽ നോക്കുകയും ചെയുന്നു..

കുറച്ചു കഴിഞ്ഞതും വല്യക്കയും കടയിൽ എത്തി... അക്‌ബർ വന്നതും ആസിഫ് കാര്യങ്ങൾ ചേട്ടനോട് പറഞ്ഞു...

"ആഹാ.. വന്നിട്ടു ഒരു മാസം പോലും ആയിട്ടില്ല അപ്പോഴേക്കും ഇത്ര വലിയ പണിയൊക്കെ ഒപ്പിച്ചോ... ഇനിയിപ്പോ ഒരു നിമിഷം പോലും ഇയ്യ് മ്മടെ കടയിൽ നിൽക്കണ്ട... ഇതുവരെ ഉള്ള പൈസയും വാങ്ങിച്ചു ഇപ്പോ പൊയ്ക്കോണം..."അക്‌ബർ ദേഷ്യത്തിൽ പറഞ്ഞു

ഇതേ സമയം ചാരു കടയിൽ നിന്നും ഇറങ്ങും എന്ന് മനസിലാക്കിയ രാഹുലിന് ആകെ ഒരു കുറ്റബോധം തോന്നി ഞാൻ കാരണം... അത് മാത്രമല്ല ചാരു കടയിൽ നിന്നും പോയാൽ പിന്നെ അവളെ കാണാനും കഴിയില്ല എന്ന് വിചാരിച്ചു ആലോചിച്ചു കൊണ്ടിരിക്കുകയാണ് അവൻ.. പെട്ടന്ന് അവനു ബുദ്ധി തോന്നി...

"ആസിഫ്ക്ക... രാഹുൽ വിളിച്ചുകൊണ്ടു അടുത്തേക്ക് നടന്നു..."

"മം എന്താ.."

"അല്ല നമ്മുക്ക് ഇവളെ പറഞ്ഞുവിടേണ്ട.."

"അത് എന്താടാ പന്നി.. നിനക്ക് കിട്ടേണ്ടത് ഞാൻ വാങ്ങിച്ച കാരണമാണോ.. കിട്ടിയാൽ കാണമായിരുന്നു നിന്റെ പ്രേമവും തേങ്ങാകൊലയും..സത്യത്തിൽ ഓളുടെ കൂടെ നീയും ഈ കടയിൽ നിന്നും ഇറങ്ങണം പക്ഷെ നീ ഇവിടെ ഒത്തിരി നാളായി ജോലി ചെയുന്നു ആ ഒറ്റ കാരണം കൊണ്ടാണ് ഓർത്തോ..."

"ഏയ്യ് ഇക്ക് അവളോട്‌ ഇപ്പോ ഒരു പ്രേമവും ഇല്ല.. അതൊക്കെ മറന്നു.."

"അപ്പോഴേക്കും മറന്നോ.. അപ്പോ ഒന്ന് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ എന്ത് പ്രേമമാടെ നിന്റെ..."

"അതല്ല ഇക്ക ഞാൻ പറയുന്നത് കേൾക്കു.."

"പറ"

"അതല്ല ഇക്ക വലിയക്കയോട് പറ.. അവളെ കടയിൽ നിന്നും പറഞ്ഞ് വിടേണ്ട കാരണം അവൾ പോയാലും പെൺകുട്ടിയുടെ കൈയിൽ നിന്നും അടിവാങ്ങിയ പേരൊന്നും മാറില്ല.. മറിച്ചു അവൾ ഇവിടെ ഉണ്ടെങ്കിൽ ആലോചിച്ചു നോക്ക് അവളെ പകരം വീട്ടാൻ ഒരുപാടു അവസരം ഉണ്ടാകും..."

"ഒരു നിമിഷം ആസിഫ് രാഹുൽ പറഞ്ഞത് ആലോചിച്ചു...

"നീ പറയുന്നത് ശെരിയാ അവളെ അങ്ങനെയങ്ങു വിട്ടാൽ പറ്റില്ല... എന്നെ അടിച്ചതിനുള്ള ശിക്ഷ അവൾക്കു കൊടുക്കുക തന്നെ വേണം അതിനു ഇവൾ ഇവിടെ എന്റെ ഷോപ്പിൽ വേണം.."

ഈ സമയം അവൾക്കു ഇത്രയും ദിവസത്തെ ശമ്പളം
കൊടുക്കാൻ ക്യാഷ്യർ കൗൺഡറിൽ നിന്നും ക്യാഷ് എടുത്തു എണ്ണുകയായിരുന്നു..അക്‌ബർ

" ഇക്ക... ഇക്ക.. ആസിഫ് അക്‌ബറിനെ വിളിച്ചു.."

"എന്താടാ..."

"അല്ല ഇക്ക ഓള് ഓളെ പറഞ്ഞുവിടണ്ട... ഇതിപ്പോ അവളുടെ തെറ്റ് അല്ല.. തെറ്റ് എന്റെയാ.. ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു അതാ..."അവൻ ഇക്കയോട് പറഞ്ഞു

"നീ എന്ത് പറഞ്ഞാലും ശെരി... ഇവൾ ഇനി എന്റെ കടയിൽ നിൽക്കാൻ പാടില്ല അക്‌ബർ തീർത്തും പറഞ്ഞു..."

"ഇക്ക ഞാൻ പറയുന്നത് കേൾക്കു..."

പക്ഷെ അക്‌ബർ ഒന്നും കേൾക്കാൻ തയ്യാറായില്ല... ആസിഫിന് തന്റെ മനസിലെ ഉദ്ദേശം ഇക്കയോട് പറയാനും കഴിയുന്നില്ല കാരണം എന്താണ് നടക്കുന്നത് എന്ന് അറിയാതെ നോക്കി നിൽപ്പാണ് ചാരുവും ശ്രീക്കുട്ടിയും...

അധികം താമസിക്കാതെ അക്‌ബർ ഇതുവരെ ഉള്ള ചാരുവിന്റെ ശമ്പളം കൈയിൽ എടുത്തു.. അത് അവളെ നോക്കി വലിച്ചെറിഞ്ഞു

"മം പൊക്കോ..എന്റെ ആസിഫിനെ നീ തല്ലിയിട്ടും വെറുതെ വിടുന്നത് നീ ഒരു പെൺകുട്ടിയായതുകൊണ്ടാണ്..."

താഴെ വീണ കാശ് കണ്ണീരോടെ ചാരു കൈയിൽ എടുത്തു.. ശ്രീക്കുട്ടിയെ ഒന്ന് നോക്കിയ ശേഷം തന്റെ ഹാൻഡ്‌ബാഗ് എടുത്തു കടയിൽ നിന്നും പുറത്തിറങ്ങി...അവൾ കണ്ണീരോടെ വീണ്ടും കടയെ ഒന്ന് നോക്കി...

അവൾ നേരെ ബസ്സ്റ്റാൻഡിന്റെ അരികിൽ എത്തി അപ്പോഴാണ് അവരുടെ കടയുടെ എതിർവശമുള്ള റോഷൻ വേൾഡ് തൂണികടയിൽ വർക്ക്‌ ചെയുന്ന ശാരികയെ ചാരു കണ്ടത്

"കുട്ടി സിൽക് ഹൗസിൽ അല്ലെ ജോലി ചെയുന്നത് എന്താ ഈ സമയത്തു ഇവിടെ.."ശാരിക ചോദിച്ചു

"അത്.. അത് പിന്നെ.."ചാരു മടിച്ചു നിന്നു

" പറയൂ"

"അത് പിന്നെ ഞാൻ കടയിൽ നിന്നും ഇറങ്ങി.."

"മം എന്ത് പറ്റി..താൻ വർക്കിന്‌ കയറിയിട്ട് കുറെ ആയിട്ടില്ലല്ലോ....പിന്നെ എന്താ "

" അത് ഏയ്യ് ഒന്നുമില്ല.. "

"മം മനസിലായി ആ അക്‌ബർ ഇക്ക വഴക്ക് പറഞ്ഞ് കാണും ഞാനും അവിടെയാ ആദ്യം വർക്ക്‌ ചെയ്തത്... ഒരു മാസമായപോഴെക്കും ഞാൻ ഇറങ്ങി എന്നിട്ടു റോഷനിൽ കയറി.."

"ആണോ"ചാരു അതിശയത്തോടെ ചോദിച്ചു

"ആടോ.."

"അല്ല ചേച്ചിയെന്താ ഈ സമയം ഷോപ്പിൽ പോകുന്നില്ലെ.."

"ഉണ്ട്... ഇന്ന് കുറച്ചു തൂണികൾ പുതിയത് വന്നിട്ടുണ്ട് അത് വീട്ടിൽ ആണ് ഉള്ളത് അതിൽ ഏതെല്ലാം ഇപ്പോൾ കടയിലേക്ക് വേണം എന്ന് നോക്കാൻ അച്ചായൻ പറഞ്ഞതുകൊണ്ട് അങ്ങോട്ട്‌ പോവുകയാണ്.."

"ദൂരെയാണോ വീട്.."

"ഏയ്യ് അടുത്താണ് കൂട്ടുകാരി ഓട്ടോ വിളിച്ചു ഇപ്പോ വരും.. അതുകൊണ്ട് ഞാൻ ഇങ്ങോട്ട് കയറി നിന്നു...നിനക്ക് അവിടെ ജോലി ഇല്ലാച്ച... ഞങ്ങളുടെ ഷോപ്പിലേക്ക് പോരുന്നോ.. ഞാൻ അച്ചായനോട് പറയാം.."

"അത്.. ചാരു മടിച്ചു.."

കുറച്ചു നേരം ആലോചിച്ച ശേഷം അവൾ അതിനു സമ്മതിച്ചു..അവർ ഇരുവരും കടയിലേക്ക് പോകാൻ നിന്നതും

"ചാരു.. ചാരു.. പുറകിൽ നിന്നും ശ്രീക്കുട്ടിയുടെ വിളി കേട്ടു.."

"എന്താ ശ്രീ.."

"നിന്നെ.. നിന്നെ വല്യക്ക വിളിക്കുന്നു.."

അതുകേട്ടതും ചാരുവിന് സന്തോഷമായി അവൾ ഉടനെ ശ്രീക്കുട്ടിയുടെ കൂടെ കടയിലേക്ക് പോകാൻ നേരം ശാരികയെ ഒന്ന് നോക്കിയ ശേഷം ശ്രീക്കുട്ടിയുടെ കൂടെ പോയി..

"അവൾ കടയിലേക്ക് ഭയന്ന് കൊണ്ടു കയറി.."

"മം... പോയി ജോലി നോക്ക്... അക്‌ബർ അവളോട്‌ പറഞ്ഞു

ചാരു സന്തോഷത്തോടെ ഇക്കയെ നോക്കിയ ശേഷം കടയിൽ കയറി...

"ഹോ.. ഞാൻ ആദ്യമായി ജോലിക്കു വന്ന കടയാണിത് ഇവിടെ നിന്നും ഇത്ര പെട്ടന്ന് പോകും എന്ന് ഞാൻ കരുതിയില്ല മനസ്സിൽ വല്ലാത്ത സങ്കടം തോന്നിയെനിക്ക്.."ചാരു ദീർഘശ്വാസം ഇട്ടുകൊണ്ട് പറഞ്ഞു

"നീ വല്ലാത്ത സന്തോഷിക്കണ്ട ഇതിനു പിന്നിൽ എന്തോ വലിയ പ്ലാൻ ഉള്ളതുപോലെ.."

"എന്തു പ്ലാൻ.."

"അല്ലടാ നീ കടയിൽ നിന്നും പോയ ശേഷം ആസിഫ്ക്ക വല്യക്കയോട് എന്തോ പറയുണ്ടായിരുന്നു അതിനു ശേഷം ആളും ആസിഫ്ക്ക പറയുന്നത് കേട്ടു തലയാട്ടി എന്നിട്ടു എന്നോട് അവൾ പോയിയിട്ടുണ്ടാകുമോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഇല്ല ബസ്സ് ഇനിയും അര മണിക്കൂർ കഴിഞ്ഞാണ് ഉള്ളത് എന്ന് പറഞ്ഞപ്പോ പോയി വിളിച്ചുകൊണ്ടുവരാനും പറഞ്ഞു..."

"ഓഹോ... ഇതാണോ ആളു ചിലപ്പോ ഇക്കയോട് ഉണ്ടായതെല്ലാം പറഞ്ഞു കാണും അല്ലെങ്കിലും ഞാൻ എന്ത് തെറ്റു ചെയ്തു പിന്നെ നീ വിചാരിക്കും പോലെ പ്ലാൻ ചെയ്തു കീഴ്പെടുത്താൻ മാത്രം ഞാൻ വലിയ ആൾ ഒന്നുമല്ല.. "ചാരു ചിരിച്ചു കൊണ്ടു പറഞ്ഞു

"ഇല്ലാ... വളരെ ദേഷ്യക്കാരനായ ഇക്ക എങ്ങനെ ചാരുവിനെ കഷമിച്ചു ആസിഫ്ക്ക എന്തായിരിക്കും വലിയക്കയോട് പറഞ്ഞത് ദൈവമേ ഇനി ചാരുവിന് എന്ത് സംഭവിക്കും അവളെ ഷോപ്പിൽ നിന്നും ഇറങ്ങാൻ പറയണോ... പറഞ്ഞാലും അവൾ ഞാൻ ഉള്ളതുകൊണ്ട് പെട്ടന്ന് പോകില്ല... ആ ഇനിയിപ്പോ ഇതെല്ലാം ന്റെ തോന്നൽ ആകുമോ എന്തായാലും ന്റെ ചാരുവിന് ഒരു കുഴപ്പവും ഉണ്ടാകരുത്



തുടരും...