Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സിൽക്ക് ഹൗസ് - 7

ആസിഫിന് ഇക്ക പറഞ്ഞത് തീരെ പിടിച്ചില്ല... അവൻ ചാരുവിനെ തന്നെ നോക്കുന്ന സമയം..

"ആസിഫെ വിലയിടൽ കഴിഞ്ഞോ..."അക്‌ബർ ചോദിച്ചു

" ഇല്ല..."

"എന്നാൽ പോകാൻ നോക്കിക്കോ... ബാക്കി ഉള്ളതെല്ലാം പെട്ടന്ന് തീർത്ത ശേഷം കടയിൽ കൊണ്ടുവരണo..."

"ശെരി ഇക്ക..."

അന്നും ആസിഫും നിഷയും ചാരുവുമാണ് ഗോഡൗണിൽ പോയത്... അവർ അവിടെ പോയ ശേഷം തന്റെ ബാക്കി ജോലികൾ ചെയ്യാൻ തുടങ്ങി... ഇതേ സമയം കടയിൽ...

"ടി... ന്റെ ചാരു മോൾ ശെരിക്കും ഒരു സംഭവമാണ് ലെ...ഓരോദിവസവും അവളോട് ഉള്ള ഇഷ്ടം കൂടിവരുന്നു..."രാഹുൽ ശ്രീക്കുട്ടിയോട് പറഞ്ഞു

"ആർക്കു "ശ്രീക്കുട്ടി അവനോടു സംശയത്തിൽ ചോദിച്ചു

" എനിക്ക് അല്ലാതാർക്ക...നിനക്കറിഞ്ഞൂടെ എനിക്ക്... എനിക്ക് അവൾ ന്റെ ജീവനാണ്... നിനക്ക് ഒന്ന് പറഞ്ഞൂടെ അവളോട്‌ ന്റെ സ്നേഹത്തെ കുറിച്ച്... "

"മം... ബെസ്റ്റ് നീ നിന്റെ സ്നേഹം അവളോട്‌ പറയാൻ ഒരു ബ്രോക്കറെ അന്വേഷിക്കുന്നു എന്നാൽ ഇന്നലെ ഒരാൾ വന്നു സുബിൻ...അവൻ നേരിട്ട് അവളോട്‌ അവന്റെ സ്നേഹം പറഞ്ഞു അതു മാത്രമല്ല അവൻ അവന്റെ സ്നേഹം പറഞ്ഞ ആ സിറ്റുവേഷൻ അതു എത്ര ഭംഗിയായിരുന്നു... ശെരിക്കും ഏതൊരു പെൺകുട്ടിയും മോഹിക്കും..."

"നീ... നീ എന്താ പറയുന്നത്... ആര്., എന്തു., എപ്പോൾ പറഞ്ഞു എന്ന്...നീ എന്തൊക്കയാ പറയുന്നത്..." രാഹുൽ ഒരു വിറയലോടെ ചോദിച്ചു

"ആ ഇന്നലെ ഗോഡൗണിൽ അങ്ങനെയും ഒരു സംഭവം ഉണ്ടായി... അവളുടെ സംസാരത്തിൽ എനിക്കൊന്നു തോന്നി അവൾക്കു എന്തായാലും ആ ആളെ ഇഷ്ടമായി എന്ന് തോന്നുന്നു..." ശ്രീക്കുട്ടി ചെറിയ പുഞ്ചിരിയോടെ പറഞ്ഞു

"നീ.. എന്തൊക്കയാ പറയുന്നത്..ഏയ്യ് അതു ഒന്നും നടക്കില്ല... നിനക്കറിഞ്ഞൂടെ ചാരു അവൾ എനിക്ക് ജീവനാണ് അവളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല... നിനക്ക് എന്നെ കുറിച്ച് അവളോട്‌ പൊക്കി പറഞ്ഞൂടെ..."

"ദേ നോക്കു രാഹുലെ ഞാൻ അവളുടെ ഫ്രണ്ട് മാത്രമാണ് അല്ലാതെ അവൾ ആരെ സ്നേഹിക്കണം സ്നേഹിക്കരുത് എന്നത് തീരുമാനിക്കാൻ യാതൊരു അവകാശവും ഇല്ല മാത്രമല്ല ആരെ സ്നേഹിക്കണം സ്നേഹിക്കണ്ട എന്നത് അവരവരുടെ സ്വന്തം വ്യക്തിപരമായ കാര്യമാണ് അതുകൊണ്ട് ഈ വിഷയത്തെ ചൊല്ലി നീ എന്നോട് ഒന്നും സംസാരിക്കരുത്..." ശ്രീക്കുട്ടി തീർത്തും പറഞ്ഞു

പിന്നെ ഒന്നും തന്നെ രാഹുൽ അവളോട്‌ സംസാരിക്കാൻ നില്കാതെ അവിടെ നിന്നും നടന്നു.. ശ്രീക്കുട്ടി പറഞ്ഞതെല്ലാം അപ്പോഴും അവന്റെ മനസ്സിൽ തെളിഞ്ഞു...

ഉച്ചയായതും ഓരോരുത്തരും ഭക്ഷണം കഴിക്കാനായി പോയി തുടങ്ങി... ഈ സമയം രാഹുലും ഭക്ഷണം കഴിക്കാൻ അടുത്തുള്ള ഹോട്ടലിൽ പോയി... ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവൻ നേരെ ഗോഡൗണിൽ പോയി.. അവിടെ അപ്പോൾ ആസിഫും ചാരുവും മാത്രമാണ് ഉണ്ടായത്..

"കുഞ്ഞിക്ക.." രാഹുൽ വിളിച്ചു

"ആ ടാ ഇജ്ജ് എന്താ ഇവിടെ ഫുഡ്‌ കഴിച്ചോ..."ആസിഫ് ചോദിച്ചു

"മം.. ഞാൻ വെറുതെ.."

"മം...മനസിലായി ഓളെ കാണാൻ വന്നതാണോ.."

"കാണാൻ മാത്രമല്ല എനിക്ക് ചാരുവിനോട് കുറച്ചു സംസാരിക്കാനും ഉണ്ട്‌..."

"ഓ... വന്നു ശല്യം.. ചാരു മനസ്സിൽ വിചാരിച്ചുകൊണ്ട് മുഖം തിരിഞ്ഞു"

"നീ മുഖം തിരിയുകയൊന്നും വേണ്ട... എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞിട്ടേ ഞാൻ പോകൂ...നിന്നെ ഇന്നലെ ഇവിടെ വെച്ചു ഒരാൾ പ്രൊപ്പോസ് ചെയ്തു എന്ന് കേട്ടു..."

"അതിനു... എന്താ.."


"നീ അവനോടു ഇഷ്ടമാണ് എന്ന് പറയാൻ പോവുകയാണോ..."രാഹുൽ ചോദിച്ചു

രാഹുലിന്റെ ഈ ചോദ്യം കേട്ടതും അതിനുത്തരം അറിയണം എന്ന് ആസിഫിനും തോന്നി... ആസിഫ് അവരെ നോക്കിയില്ല എങ്കിലും കൈയിൽ ഉള്ള ഫോണിൽ തന്നെ നോക്കിയിരുന്നു എങ്കിലും ചാരു പറയാൻ പോകുന്ന ആ ഉത്തരം അറിയുവാൻ കാതോർത്തു


"ആ... അതെ ഞാൻ അടുത്ത ആഴ്ച്ച അവനെ കാണും അന്നേരം അവനോടു അല്ല അദ്ദേഹത്തോട് എന്റെ ഇഷ്ടം പറയുവാൻ തന്നെതീരുമാനിച്ചു..."


അതു കേട്ടതും രാഹുലിന്റെ ഹൃദയം

"നിനക്കറിഞ്ഞൂടെ ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുണ്ട് എന്ന്.. സത്യമായിട്ടും ചാരു നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. നീ ഇല്ലാത്ത ഒരു ജീവിതo ആലോചിക്കാൻ പോലും വയ്യ..."

"നോക്കു രാഹുലെ എനിക്ക് പ്രണയിച്ചു നടക്കാൻ ഉള്ള സാഹചര്യമൊന്നുമില്ല വീട്ടിലെ അവസ്ഥ ശെരിയാല്ലാത്തതുകൊണ്ടാണ് ഞാൻ എന്റെ പഠനം പോലും നിർത്തി ഇങ്ങോട്ട് വന്നത് അതുകൊണ്ട് പ്ലീസ് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത്..."

"നീ പറഞ്ഞുവരുന്നതിന്റെ അർത്ഥം ഞാൻ ശല്യം ആണ് എന്നോ... അപ്പോൾ നീ ആ സുബിൻ അവനോടു ഇഷ്ടമാണ് എന്ന് പറയാൻ പോകുന്നു എന്ന് പറഞ്ഞതോ..."

"ആ അതെ ഞാൻ അവനോടു ഇഷ്ടം ആണ് എന്ന് പറയാൻ തീരുമാനിച്ചു കാരണം അവൻ പറഞ്ഞതുപോലെ ഈ നിമിഷം വരെ അവൻ എന്നെ കാണാൻ ശ്രെമിക്കുകയോ എന്നെ ശല്യം ചെയുകയോ ചെയ്തിട്ടില്ല.. അതിനേക്കാൾ ഉപരി അവൻ അവന്റെ സ്നേഹം പറഞ്ഞ ആ രീതി അതു എനിക്ക് ഇഷ്ടമായി... എനിക്ക് മാത്രമല്ല ഏതു പെണ്ണിനും ഇഷ്ടമാകും അങ്ങനെ പറഞ്ഞാൽ അവൻ എന്നെ സ്നേഹിക്കുന്നു എന്നതിനേക്കാൾ കൂടുതൽ എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും അതിനു ശേഷമുള്ള ജീവിതത്തെ ക്കുറിച്ചും വളരെ ലളിതമായി പറഞ്ഞു... മാത്രമല്ല അവനെ കാണാനും എനെക്കാൾ ഭംഗി ഉണ്ട്‌ ആ താടിയും ചന്ദനക്കുറിച്ചും കാവി മുണ്ടും ഹോ എന്തൊരു ഭംഗി...ആ അവനോടു ഇഷ്ടമല്ല എന്നു പറഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മണ്ടി ഞാൻ ആകും..."ചാരു അല്പം നാണത്തോടെ പറഞ്ഞു...

"അപ്പോൾ നീ അതു തീരുമാനിച്ചോ...."

"ആ..."

"അതു നമ്മുക്ക് കാണാം... നീ എന്റെയാണ്.. നിന്നെ എനിക്ക് വേണം.. വേറെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല..."രാഹുൽ തീർത്തും പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി

ചാരു ദേഷ്യത്തോടെ മുഖം തിരിഞ്ഞു..അതെല്ലാം കേട്ട ആസിഫിനും ഒരു നിമിഷം വല്ലാത്ത വിഷമം തോന്നി...

"എന്താ എനിക്ക് പറ്റിയത്... ഇവൾ സുബിനെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും രാഹുൽ ഇവളെ വേറെ ആർക്കുo വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞാലും എനിക്ക് എന്താ പ്രശ്നം... എന്റെ മനസ്സിൽ എന്താ താങ്ങാത്ത എനിക്ക് എന്തു പറ്റി... ആസിഫ് ആലോചിച്ചു.."

അന്നത്തെ ദിവസവും അങ്ങനെ കടന്നു പോയി... പിറ്റേന്ന് രാവിലെ

"ആസിഫെ... ടാ..അക്‌ബർ അവന്റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു...
ആസിഫ് വന്നു കതകു തുറന്നു

"എന്താ.. ഇക്ക"

"ഞാൻ ഇന്ന് നമ്മുടെ റിയാസിനെ കാണാൻ പോവുകയാണ് നമ്മുടെ പുതിയ സ്ഥലത്തിന്റെ കാര്യം സംസാരിക്കാൻ ഇന്ന് ഷോപ്പ് നീ വേണം തുറക്കാൻ..."

"ശെരി.."

"മടിച്ചു കിടക്കണ്ട ഒൻപതു മണിക്ക് തുറക്കണം..."

"മം..."

അക്‌ബർ അവിടെ നിന്നും പോയി...

ആസിഫ് പിന്നെ ഉറങ്ങാൻ കിടന്നില്ല... അവൻ അവന്റെ കട്ടിലിൽ ഇരുന്നു.. അവന്റെ മനസ്സ് മുഴുവനും അപ്പോഴും ചാരുവായിരുന്നു... അവൻ ഒരുപാട് ആലോചിച്ചു എനിക്ക് എന്തു പറ്റി എന്താണ് എനിക്ക് ചാരുവുമായി.... എനിക്ക് അവളോടുള്ള ദേഷ്യത്തിൽ എന്തുകൊണ്ട് ഉറച്ചു നില്കാൻ കഴിയുന്നില്ല... മനസ്സ് മുഴുവനും അവളാണല്ലോ റബ്ബേ...എനിക്ക് ഓളോട് ദേഷ്യത്തെക്കാൾ കൂടുതൽ ഇഷ്ടമാണ് എന്ന് തോന്നുന്നു...അവളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മുഖത്തു ദേഷ്യം പ്രകടിപ്പിച്ചാലും മനസ്സിൽ നിറയെ സന്തോഷമാണ്...

ആസിഫ് അവളെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങി ഒരുപാട് ചിന്തിച്ച ആസിഫിന് ഉത്തരവും ലഭിച്ചു... തനിക്കു അവളോടുള്ള വികാരം പ്രണയമാണ്..

വളരെ സന്തോഷത്തോടെ ആസിഫ് തന്റെ പ്രാതൽ കാര്യങ്ങൾ ചെയ്തു.. കണ്ണാടിയിൽ നോക്കിയപ്പോൾ ആസിഫിന് അതിൽ ചാരുവിനെ കാണാൻ കഴിഞ്ഞു.. അവൻ വളരെ പെട്ടന്ന് തന്നെ കടയിലേക്ക് പോയി... കട തുറന്നു നിമിഷങ്ങൾ കഴിഞ്ഞതും ശ്രീക്കുട്ടിയും ചാരുവും ഓരോരുത്തരേയും കടയിൽ വന്നു തുടങ്ങി... ആസിഫ് അവൻ അറിയാതെ ചാരുവിനെ നോക്കാൻ തുടങ്ങി...


കുറച്ചു കഴിഞ്ഞതും രണ്ടുപേർ കടയിലേക്ക് വന്നു...

"എന്തു വേണം... "ക്യാഷ്യർ കസേരയിൽ ഉണ്ടായിരുന്ന ആസിഫ് അവരോടു ചോദിച്ചു..

"ഞങ്ങൾക്ക് മാക്ക്സി,വേണം..."വിജയൻ പറഞ്ഞു...

"അതു മുകളിൽ ആണ്.." ആസിഫ് പറഞ്ഞു

അവർ രണ്ടുപേരും മുകളിലേക്കു നടന്നു...അവരെ കണ്ടതും ആസിഫിന് എന്തോ ഒരു പന്തികേട് തോന്നി കാരണം അവർ വന്നതിൽ പിന്നെ ഡ്രഗ്ഗ്‌സിന്റെയും ഡ്രിങ്ക്സിന്റെയും ഗന്ധം അതി രൂക്ഷമായി വന്നു...ആസിഫ് അവരുടെ പുറകെ നടക്കാൻ തുടങ്ങിയത്തും താഴെ തുണികൾ വാങ്ങിച്ച ബില്ല് എഴുതാണ് രേവതി അങ്ങോട്ട്‌ വന്നു... അതുകൊണ്ട് ആസിഫിനു മുകളിലേക്കു പോകാൻ കഴിഞ്ഞില്ല...

അവർ മുകളിലേക്ക് നടന്നു...അവർ മുകളിലേക്കു പടി കയറുന്ന ശബ്ദം കേട്ടതും എന്തു വേണം എന്ന് ചോദിച്ചുകൊണ്ട് അവരുടെ മുന്നിലേക്ക്‌ പെട്ടന്നു വന്നത് ചാരുവായിരുന്നു

" ഞങ്ങൾക്ക് ഈ മാക്ക്സി വേണം പിന്നെ ബോഡിയും ഷെഡ്‌ഡിയും വേണം.."

" മം... അരുണേ ടാ കസ്റ്റമർ ഉണ്ട്‌ ഇതൊന്നു എടുത്തു കൊടുക്കു.. ചാരു കൂടെ ഉള്ള പയ്യനെ വിളിച്ചു... "

" അതെന്താ നീ എടുത്തു തരില്ലേ... . നീയും ഈ കടയിൽ തന്നെ അല്ലെ പണിയെടുക്കുന്നത്...."

"അതെ... "

"അപ്പൊ പിന്നെ എന്താ എടുത്തു തന്നാൽ ഞങ്ങളെ അപമാനിക്കുകയാണോ..."ആ സംഘത്തിൽ ഉള്ള രാഘവൻ ചോദിച്ചു

" ഞാൻ എടുത്തു തരാം... വരൂ..."

അവൾ അവരെ നേരെ നൈറ്റി സെക്ഷനിൽ കൊണ്ടുപോയി നൈറ്റി കാണിച്ചു... അവര്ക്കിഷ്ടമുള്ള മൂന്ന് നൈറ്റി എടുത്തു...

"ഇനി എന്തു വേണം..."

"ഇനി ഇതിന്റെ കൂടെ ഉള്ളിൽ ഇടുന്ന എല്ലാം വേണം മൂന്ന് എണ്ണം വീതം തന്നെ..." വിജയൻ പറഞ്ഞു..

അവൾ നൈറ്റി മുന്നിൽ ഉള്ള ന്റെ മേൽ വെച്ചു ശേഷം ബ്രായും പന്റീസും ഉള്ള സെക്ഷനിൽ പോയി..

"ചേട്ടാ... ബ്രായും പന്റീസും എത്രയാ സൈസ്..."

"സൈസോ അതു എനിക്ക് അറിയില്ല... എന്നോട് പറഞ്ഞതുമില്ല... വിജയൻ പറഞ്ഞു..

"പന്റീസോ എന്ന് വെച്ചാൽ..." രാഘവൻ ഇടയ്ക്കു കയറി ഒരു സംശയത്തോടെ ചോദിച്ചു...

"അതു പിന്നെ ചേട്ടാ ഷെഡ്‌ഡി..."

" ഓ... അങ്ങനെ മലയത്തിൽ പറ ഷെഡ്‌ഡിയെന്നും ബോഡിയെന്നും മലയത്തിൽ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സുഖമുണ്ടല്ലോ.... "രാഘവൻ പറഞ്ഞു

"ദേ... അനാവശ്യം പറയരുത്... ചേട്ടാ ചേട്ടൻ ചേച്ചിക്ക് ഫോൺ ചെയ്തു ചോദിച്ചു നോക്കു... ചാരു അല്പം ദേഷ്യത്തിൽ വിജയനെ നോക്കി പറഞ്ഞു

ചാരു അപ്പോഴേക്കും അരുണിനെ നോക്കി... അരുൺ അടുത്തേക്ക് പതിയെ വന്നു...

"ചാരു... നീ മാറിക്കോ ഞാൻ നോക്കാം..."അരുൺ പറഞ്ഞു

"നീ ആരാടാ ഹീറോ ചമയാൻ ഒന്ന് പോടാ... ഞങ്ങൾക്ക് അവൾ കാണിച്ചാൽ മതി... " രാഘവൻ പറഞ്ഞു

"ചേട്ടാ നിങ്ങൾക്ക് സാധനം മേടിച്ചാൽ പോരെ അതു ഞാൻ കാണിച്ചു തരാം..."

" എടാ...ഞങ്ങൾക്ക് അളവ് ഒന്നും അറിയില്ല... മാത്രമല്ല ഇവളാകുമ്പോ ഈ ബോഡിയും ഷെഡ്‌ഡിയും ഒന്ന് ഇട്ടു കാണിച്ചാലും മതി... തീരാവുന്ന പ്രേശ്നമേ ഉള്ളു...തുണി അഴിച്ചിട്ടു തന്നെ വേണമെന്നില്ല മുകളിൽ ആയാലും മതി... " രാഘവൻ പറഞ്ഞു...

അതു കേട്ടതും ചാരു ആകെ നടുങ്ങി അവളുടെ മിഴികൾ നിറഞ്ഞു... പെട്ടന്ന് അവൾ അരുണിനെ നോക്കി... ഉടനെ തന്നെ അരുൺ രാഘവന്റെ ഷർട്ടിന് കയറി പിടിച്ചു..


"കടയിൽ കയറി വന്നു പെൺകുട്ടികളോട് അനാവശ്യമായി സംസാരിക്കുന്നുവോ..." അരുൺ മല്പിടിത്വത്തിനിടയിൽ പറഞ്ഞു..

ആകെ ബഹളമായതും ആസിഫും മറ്റുപലരും അങ്ങോട്ട്‌ വന്നു... കടയിൽ ഉണ്ടായിരുന്ന മറ്റു ജീവനക്കാരും ആസിഫും ചേർന്നു അവരെ തല്ലി ചതച്ചു...

അതും കൂടി കേട്ടതും അവിടെ ചാറുവിന്റെ മിഴികൾ നിറഞ്ഞു.... ആ നിമിഷം അങ്ങോട്ട്‌ വന്ന ആസിഫ് ഉണ്ടായിരുന്ന ആസിഫ് അവരെ തല്ലി....

"മതി... മതി.. പൊക്കോണം രണ്ടും ഇനി കണ്ടു പോകരുത് ഇനി നിങ്ങളെ ഈ ഭാഗത്തു..." ആസിഫ് പറഞ്ഞു

ആകെ അവശരായ രാഘവനും വിജയനും പതിയെ അവിടെ നിന്നും നടന്നു... ഈ സമയവും കരയുകയായിരുന്നു ചാരു അവളെ എല്ലാവരും പതിയെ ആശ്വസിപ്പിച്ചു.. ചാറുവിന്റെ നിറഞ്ഞ മിഴികൾ കണ്ട ആസിഫിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. അവനു അതു താങ്ങുന്നതിനും അപ്പുറമായിരുന്നു

"ടാ കരയല്ലെ.. പോട്ടെ... അതു ഒരു വൃത്തികെട്ട ഗ്രൂപ്പാ അവർ ഡ്രസ്സ്‌ എടുക്കാൻ വന്നതല്ല വെറുതെ ഞെരമ്പിന്റെ അസുഖം ഉള്ളവരാ... വിട്ട് കള.."ശ്രീക്കുട്ടി പറഞ്ഞു

അപ്പോൾ അങ്ങോട്ട്‌ ആസിഫും വന്നു

"ചാരു സാരമില്ല കരയണ്ട... ഇനി ഇങ്ങനെ ഉണ്ടാവില്ല...ഞാൻ ഉണ്ട്‌..."ആസിഫ് പറഞ്ഞു


പെട്ടന്ന് ചാരു ആസിഫിനെ നോക്കി.... അവന്റെ കണ്ണിൽ താൻ മുൻപ് കണ്ട ദേഷ്യമോ കോപമോ കാണുന്നില്ല പകരം മറ്റു എന്തോ.. എങ്കിലും അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞുകൊണ്ടേ ഇരുന്നു

"ഇനി പോലീസിൽ കേസ് കൊടുക്കണോ.. ഞാൻ തയ്യാർ ആണ്.."ആസിഫ് പറഞ്ഞു


ഏയ്യ് അതു വേണ്ട... അതു എന്നെ മാത്രമല്ല ഈ കടയെ തന്നെ ബാധിക്കുന്ന കാര്യമാണ്.. വല്യക്ക ഒത്തിരി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാമ്രാജ്യം ആണിത്... അതുകൊണ്ട് അതിനൊരു കോട്ടവും സംഭവിക്കരുത് അതും ഞാൻ കാരണം തീരെ സംഭവിക്കരുത്...."


അവർ മുകളിൽ അങ്ങനെ സംസാരിക്കുന്ന സമയം തന്നെ ഒത്തിരി പേര് കടയുടെ ഉള്ളിൽ കയറി കണ്ണിൽ കാണുന്നത് എല്ലാം തല്ലിയുടച്ചു ഡിസ്പ്ലേ എല്ലാം താഴെക്കിട്ട് പൊട്ടിച്ചു...


"എവിടെ ടാ ഈ കടയിലെ ഹീറോക്കൾ..." വന്ന ഗുണ്ടകൾ പറഞ്ഞു


ശബ്ദം കേട്ടതും മുകളിൽ ഉള്ളവർ എല്ലാം താഴേക്കു എത്തിച്ചു നോക്കി... കുറച്ചു മുൻപി ഇവിടെ നിന്നും തല്ലു വാങ്ങിച്ചി പോയവർ ആണ് കുറച്ചു ഗുണ്ടകളുമായി വന്നിരിക്കുന്നത്...പെട്ടന്ന് തന്നെ കടയിൽ ഉണ്ടായിരുന്നവർ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഓടി.. ഈ തിരക്കിനിടയിൽ ആസിഫ് ചാരുവിന്റെ കൈയിൽ പിടിച്ചു...ശ്രീക്കുട്ടിയും ചാരുവിനെ മറുകൈയിൽ പിടിച്ചിരുന്നു..ശ്രീകുട്ടിയുടെ കൈയിൽ നിന്നും ചാരുവിന്റെ കൈ പിടിത്തം വിട്ടു ചാരു ആസിഫ് പിടിച്ചു വലിക്കുന്ന സ്ഥലത്തേക്ക് അവൾ അറിയാതെ അവന്റെ കൂടെ ഓടി....

തുടരും..