Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മീനുവിന്റെ കൊലയാളി ആര് - 14

മീനുവിനെ കണ്ടതും മൂന്ന് പേരും ഞെട്ടി എങ്കിലും അവർ അവളുടെ അരികിലേക്ക് നടന്നു അവളെ തന്റെ ക്യാമെറയിൽ പകർത്തികൊണ്ട്...


"മോളെ മീനു ഞങ്ങളെ ഒന്നും ചെയ്യരുത്..ഞങ്ങൾ നിന്റെ അരികിലേക്ക് വരുകയാണ്..." രാഹുൽ പറഞ്ഞു

അത് കേട്ടതും മൂലയിൽ ഇരിക്കുന്ന മീനു അവരെ നേരെ നോക്കി ഉച്ചത്തിൽ അലറി..പിന്നെ കരയാനും തുടങ്ങി... ഇതെല്ലാം കേട്ടതും തിരിഞ്ഞു ഓടാൻ ശ്രെമിച്ച സുധിയെ ശരത്തും രാഹുലും പിടിച്ചു

"മീനു നിനക്ക് ഞങ്ങൾ ഉണ്ട്‌ നിന്നെ ഈ അവസ്ഥയിൽ ആക്കിയ ആളെ ഞങ്ങൾ വെറുതെ വിടില്ല വാക്ക് നിനക്ക് വിശ്വസിക്കാം... പൊതുവെ ആത്മാവ് ഒരു വാക്ക് നൽകിയാൽ അത് പാലിക്കും എന്ന് കേട്ടിട്ടുണ്ട് അതുപോലെ ഈ ആത്മാവിനു ഞങ്ങൾ നൽകുന്ന വാക്കും ഞങ്ങൾ മൂന്നുപേരും പാലിക്കും നിനക്ക് വിശ്വസിക്കാം..." ശരത് പറഞ്ഞു

അത് കേട്ടതും മീനു അവരെ നോക്കി....

"ചേട്ടാ..... അമ്മ.... അമ്മേ..." മീനു കരയാൻ തുടങ്ങി

അത് കേട്ടതും അവർക്കു സങ്കടമായി...എന്തു പറയണം എന്ന് അറിയാതെ പരസ്പരം നോക്കി നിന്നു...

"നിന്നെ തള്ളി വിട്ടത് ആരാണ് എന്ന് വല്ല സംശയവും നിനക്ക് ഉണ്ടോ..." രാഹുൽ ചോദിച്ചു

എന്നാൽ മീനു ഒന്നും മിണ്ടിയില്ല.. പെട്ടെന്നു ചുമരിൽ എന്തോ എഴുതുന്ന ഒരു ശബ്ദം മൂന്ന്പേരും കേട്ടുകൊണ്ട് അങ്ങോട്ട്‌ തിരിഞ്ഞു തന്റെ ക്യാമറയുടെ വെളിച്ചത്തിൽ അവർ അത് കണ്ടു ഒരു കല്ല് ചുമരിൽ എന്തോ എഴുതി താഴെ വീണു... അത് കണ്ടതും മൂന്നുപേരും മീനുവിനെ നോക്കി അവൾ അപ്പോഴും അതെ മൂലയിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്...

പതിയെ അവർ ആ എഴുതിയ ഭാഗത്തേക്ക്‌ നടന്നു തന്റെ ക്യാമറയുടെ വെളിച്ചതിൽ അവർ അത് വായിച്ചു

" വാസു.. "

അപ്പോൾ മീനുവിനെ തള്ളി വിട്ടത് ഇയാൾ ആണോ... മൂന്ന് പേരും മനസ്സിൽ വിചാരിച്ചു കൊണ്ട് പരസ്പരം നോക്കി

" വാസു ഇയാൾ ആണോ.." ശരത് മീനുവിനോട് ചോദിച്ചു

ആാാാ.... മീനുവിൽ നിന്നും ഒരു അലർച്ചയായിരുന്നു ഉത്തരമായി ഉണ്ടായത്

"ടാ സംശയം ഇല്ല ഇയാൾ ഈ ദ്രോഹി തന്നെയാകും..." സുധി പറഞ്ഞു

"നീ കരയരുത് ഞങ്ങൾ ഇയാളെ കണ്ടെത്താം അല്ല കണ്ടെത്തും നിന്റെ മുന്നിൽ കൊണ്ട് വരും.."ശരത് പറഞ്ഞു

ശരത് മീനുവിനോട് സംസാരിക്കുന്ന അതെ സമയം പെട്ടെന്നു ചുമരിൽ പിന്നെയും എന്തോ എഴുതുന്ന ശബ്ദം കേട്ടു...

അവർ മൂന്നുപേരും അങ്ങോട്ടു നോക്കി അന്നേരം അതിൽ സുമേഷ് എന്ന പേരും എഴുതിയിരുന്നു

"ഇതിപ്പോ ആരാണ് ഈ സുമേഷും വാസുവും ..." രാഹുൽ സംശയത്തോടെ പറഞ്ഞു

"ലിസ്റ്റ് നീണ്ടു പോവുകയാണല്ലോ നമ്മളെ കൊണ്ട്‌ അവരെ കണ്ടെത്താൻ സാധിക്കുമോ... സുധിയും അവന്റെ പക്ഷം പറഞ്ഞു

"നമ്മുക്ക് കണ്ടെത്താം..." ശരത് അത് ഉറപ്പിച്ചു പറഞ്ഞു

"അതിനു ഈ മനുഷ്യർ ഇപ്പോഴും ജീവനോടെ ഉണ്ടോ അതും അറിയില്ല അവർ എവിടെയാണ് എന്നും അറിയില്ല നമ്മൾ എങ്ങനെ കണ്ടെത്തും... "സുധി വീണ്ടും സംശയത്തോടെ ചോദിച്ചു

"ദേ നോക്കു ഞാൻ വീണ്ടും പറയുന്നു നിങ്ങൾ എന്നെ സഹായിച്ചാലും ഇല്ല എങ്കിലും ഞാൻ മീനുവിനെ കൊന്നത് ആരാണ് എന്ന് കണ്ടെത്തുക തന്നെ ചെയ്യും..." ശരത് പറഞ്ഞു


ഈ സമയം

"ഓം....
കൗസല്യാ സുപ്രജാ രാമപൂർവ്വ സന്ധ്യാ പ്രവർത്തതെ...
ഉദ്ധിഷ്ഠ നര ഷാർദൂല കർത്തവ്യം ദൈവമാഹികം...."

പെട്ടെന്നു തന്നെ അവിടം മുഴുവൻ സുപ്രഭാതം കേൾക്കാൻ ഇടയുണ്ടായി..

"ടാ അമ്പലത്തിൽ സുപ്രഭാതമാണ് കേൾക്കുന്നത്...." രാഹുൽ പറഞ്ഞു

"ശെരിയാ.." സുധി പറഞ്ഞു

"എന്നാൽ നമ്മുക്ക് മീനുവിനെ ഒന്നൂടെ നോക്കിയിട്ട് അവളോട്‌ ഒന്നൂടെ സംസാരിച്ചിട്ട് പെട്ടെന്നു പോകാം..."രാഹുൽ പറഞ്ഞു

"മം..." ശരത് മൂളി

അവർ അതും പറഞ്ഞുകൊണ്ട് ചുറ്റും നോക്കി എന്നാൽ മീനുവിന്റെ ആത്മാവിന്റെ ഒരു രൂപമോ ശബ്ദമോ ഒന്നും അവർക്കു കാണാനും കേൾക്കാനും കഴിഞ്ഞില്ല....

"ടാ...മീനു.." ശരത് രാഹുലിനെ നോക്കി ചോദിച്ചു

"മം... കാണാനില്ല അത്ഭുതം തന്നെ ഇത്ര സമയം നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ ആത്മാവ് ഇപ്പോൾ കാണുന്നില്ല.."രാഹുൽ പറഞ്ഞു

" ശെരിയാ ആ സുപ്രഭാതം കേട്ടതും അതിന്റെ ഒരു ആക്ടിവിറ്റിയും ഇല്ല കണ്ടോ... എന്തൊരു അത്ഭുതമാണ് ലെ... " സുധി പറഞ്ഞു

"മം.." രാഹുൽ മൂളി

"ശെരി എന്നാൽ നമ്മുക്ക് പോകാം.." ശരത് പറഞ്ഞു

അങ്ങനെ അവർ അവിടെ നിന്നും തങ്ങളുടെ സാധങ്ങൾ എല്ലാം എടുത്തുകൊണ്ടു പുറത്തേക്കു ഇറങ്ങി

"അപ്പോൾ ബൈ ഫ്രണ്ട്സ് വീഡിയോ കണ്ടിട്ടു ഇഷ്ടമായാൽ കണ്ടിട്ടു ലൈക്‌ ആൻഡ് ഷെയർ ചെയ്യണം... അപ്പോ താങ്ക് യു ഓൾ മറ്റൊരു വിഡിയോയിൽ നിങ്ങൾ എല്ലാവന്റെയും കാണും വരെ ബൈ..."

അവർ തങ്ങളുടെ ബൈക്കിൽ കയറി അവരുടെ റൂമിലേക്ക്‌ യാത്രയായി....മുറിയിൽ എത്തിയ എല്ലാവരും പത്തു മണി വരെ കിടന്നു ഉറങ്ങി...

ആദ്യം സുധിയാണ് എഴുന്നേറ്റത് അവൻ അടുക്കളയിൽ പോയി ഇൻഡക്ഷൻ അടുപ്പ് ഓൻ ചെയ്ത് എല്ലാവർക്കും നല്ല സ്ട്രോങ്ങ്‌ ചായ വെച്ചു... അപ്പോഴേക്കും രാഹുലും ശരത്തും എഴുന്നേറ്റു ഇരുന്നു...

മൂന്ന് പേരും ഒന്നിച്ചിരുന്നു ചായ കുടിക്കുന്ന സമയം..

"ടാ എന്തുവാ നിന്റെ തീരുമാനം ആ ആത്മാവിനു കൊടുത്ത വാക്ക് പാലിക്കുണ്ടോ അതോ...."സുധി ചോദിച്ചു

"എത്ര തവണ ഞാൻ പറഞ്ഞു ഞാൻ പറഞ്ഞത് വെറും വാക്കല്ല ഞാൻ അത് ചെയ്യും ആ കുട്ടിയെ കൊന്നവനെ കണ്ടെത്തും നിയമത്തിനു മുന്നിൽ കൊണ്ടു വന്നില്ല എങ്കിലും അവളുടെ മുന്നിൽ കൊണ്ടുപോയി നിർത്തും..."ശരത് പറഞ്ഞു

"പക്ഷെ എങ്ങനെ എവിടെ നിന്നും തുടങ്ങും എന്ന് അറിയുന്നില്ലല്ലോ..." രാഹുൽ സംശയത്തോടെ പറഞ്ഞു

"ഉണ്ടാകും മീനു ഉണ്ടാകും നമ്മുടെ കൂടെ നമ്മൾ അത് കണ്ടെത്തും...."ശരത് ചായ കുടിക്കുന്ന സമയം എന്തോ ആലോചിച്ചുകൊണ്ട് തന്നെ പറഞ്ഞു


തുടരും...