Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മീനുവിന്റെ കൊലയാളി ആര് - 15

ശരത് ഓരോന്നും ആലോചിച്ചു കൊണ്ട് അങ്ങനെ നിന്നു...


"ടാ നമ്മുക്ക് സമയം കളയാതെ വീഡിയോ എഡിറ്റ്‌ ചെയ്യാൻ ഇരുന്നലോ..." രാഹുൽ ചോദിച്ചു


"മം... ദേ വരുന്നു..." ശരത് പറഞ്ഞു


അപ്പോഴേക്കും സുധിയും അങ്ങോട്ട്‌ വന്ന്...മൂന്ന് പേരും സമയം കളയാതെ ഉടനെ തന്നെ അവർ മീനുവിന്റെ അപ്പാർട്ട്മെന്റിൽ ഷൂട്ട്‌ ചെയ്ത വീഡിയോ ഉടനെ തന്നെ എഡിറ്റ്‌ ചെയാൻ ഇരുന്നു അങ്ങനെ അവർ അതിൽ മുഴുകി ഇരിക്കുന്ന സമയം പോലും ശരത്തിന്റെ മനസ്സിൽ മീനു മാത്രമായിരുന്നു...

ഓരോ ഭാഗവും വളരെ സൂക്ഷിച്ചു അവർ നിരീക്ഷിക്കുവാൻ തുടങ്ങി... മീനുവിനെ അവർ കാണുന്ന സമയം റിപ്ലേ എന്ന് എഴുതി കാണിക്കുകയും സ്ലോ മോഷൻ ചെയുകയും മീനുവിനെ മാത്രം സൂം ചെയ്തു കാണിക്കുവാനും അവർ തുടങ്ങി..

" അയ്യോയ്.... "പെട്ടെന്നു ആ സമയം സുധി പറഞ്ഞു

"എന്താടാ മനുഷ്യനെ പേടിപ്പിക്കാൻ ..." രാഹുൽ ചോദിച്ചു

" ടാ നീ ഇതു നോക്കു... " സുധി വീഡിയോയിൽ ഉള്ളത് കാണിച്ചു

"എന്ത്.." ശരത് ചോദിച്ചു

"റിവേഴ്‌സ് വാ കാണിച്ചു തരാം.."

അപ്പോൾ അവർ വീഡിയോ വീണ്ടും പിന്നിലേക്ക് കൊണ്ടുവന്നു

"നിർത്ത്.." സുധി പറഞ്ഞു

അത് കണ്ടതും മൂന്നുപേരും ഞെട്ടി

"ടാ... "അവർ പരസ്പരം വിളിച്ചു കൊണ്ട് നോക്കി

"ഇതു നമ്മൾ അപ്പോൾ കണ്ടില്ല അല്ലെ.." രാഹുൽ പറഞ്ഞു

"മം.." സുധിയും ശരത്തും ഒന്ന് മൂളി

അപ്പോഴാണ് വിഡിയോയിൽ ഒരു ചുമരിൽ ദീപ ടീച്ചർ എന്ന് മീനു എഴുതിയിരിക്കുന്നത് അവർ കണ്ടത്

"ആരാണ് ഈ ദീപ ടീച്ചർ അവർക്കും മീനുവിനും എന്താണ് ബന്ധം എന്തുകൊണ്ടാണ് മീനു ഈ പെരു കാണിച്ചു തരുന്നത്..."

"ഇതിൽ ഇത്ര ചിന്തിക്കാൻ എന്ത് ഇരിക്കുന്നു..." സുധി പറഞ്ഞു

"എന്താ നിനക്കു അറിയുമോ..." രാഹുൽ ചോദിച്ചു

" ഉം ബുദ്ധിയില്ലാത്ത ഇവൻ എങ്ങനെ ചിന്തിക്കാൻ ..." ശരത് പറഞ്ഞു

"അതല്ല ടാ ഞാൻ പറയാൻ വരുന്നത് മുഴുവനും കേൾക്കു രണ്ടാളും..." സുധി അത് അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു

"എന്നാൽ പറ.." രാഹുൽ പറഞ്ഞു

" ടാ ഈ പെൺകുട്ടികൾ സാധാരണയായി അവരുടെ മനസിലെ കാര്യങ്ങൾ അത് സന്തോഷമായാലും ദുഃഖമായാലും അവരുടെ അമ്മയോട് പറയും അതല്ല എങ്കിൽ അവരുടെ ടീച്ചറോടും പറയും നീ പത്രത്തിലും മറ്റും കണ്ടിട്ടില്ലേ പല പെൺകുട്ടികളും വീട്ടിൽ അവർ അനുഭവിക്കുന്ന പീഡനങ്ങൾ അവരുടെ ടീച്ചറോട് പറയുകയും ടീച്ചർ അതിനെതിരെ പ്രതികരിക്കുകയും ചെയ്തത്... "

"ആ ... ശെരിയാ " രാഹുൽ അത് പറഞ്ഞു

"ചിലപ്പോൾ മീനു അവൾക്കു പ്രശ്നം ഉള്ള കാര്യങ്ങൾ അവളുടെ ടീച്ചറോടു പറഞ്ഞിരുന്നു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കു അവൾക്കു ദേഷ്യമോ വെറുപ്പോ ഉള്ള ആരുടെയെങ്കിലും പേരും അവരെ ക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധ്യത ഉണ്ട്‌.." സുധി പറഞ്ഞു

"ആ അതും ശെരിയാ നല്ല ഐഡിയ..." രാഹുൽ അത് ശെരി വെച്ചുകൊണ്ട് പറഞ്ഞു

"എന്ത് ശെരി എടാ നമ്മൾ അപ്പോൾ അവിടെ മീനുവിനോട് ചോദിച്ചത് നിന്റെ മരണത്തിനു കാരണമായി ആരുടെയെങ്കിലും പെരു അല്ലെങ്കിൽ അവൾക്കോ അവളോടോ വെറുപ്പും ദേഷ്യവും ഉള്ളവരുടെ പേര് പറയാൻ ആണ് അങ്ങനെ എങ്കിൽ ചിന്തിച്ചു നോക്കു ഈ ദീപ ടീച്ചർ അവൾക്കു സഹായകമായ ഒരു ടീച്ചർ അല്ല പകരം ഏതോ വിധത്തിൽ മീനുവിനെ വേദനിപ്പിച്ച ടീച്ചർ ആയിരിക്കും..."

"ശെരിയാണ് ഞാൻ അങ്ങനെ ചിന്തിച്ചില്ല... "രാഹുൽ പറഞ്ഞു

"ഞാനും..."സുധിയും പറഞ്ഞു

"അല്ലാ അപ്പോൾ ആദ്യം എങ്ങനെയാണ് എവിടെ നിന്നും തുടങ്ങും.." രാഹുൽ സംശയത്തോടെ ചോദിച്ചു

"തുടക്കം...ആദ്യം നമ്മുക്ക് ആ ചേരിയിൽ താമസിച്ച ആളുകളെ കണ്ടെത്തണം മീനുവിന്റെ കൂടെ താമസിച്ചവരെ അവരിൽ നിന്നും കുറച്ചു കാര്യങ്ങൾ അറിഞ്ഞ ശേഷം നമ്മുക്ക് ആ ടീച്ചറെ അല്ലെങ്കിൽ മീനു ഏതു സ്കൂളിൽ ആണ് പഠിച്ചത് എന്നും കണ്ടെത്താം അത് വഴി ആ ടീച്ചറെയും...പിന്നെ മീനു സത്യത്തിൽ താഴെ വീണതാണോ അതോ ആരെങ്കിലും തള്ളി വിട്ടതാണോ എന്ന ചോദ്യതിനും കൃത്യമായ ഉത്തരം അവിടെ നിന്നും ലഭിക്കും എന്നും എനിക്ക് തോന്നുന്നു..."

"ആ... അത് ശെരിയാ..."

അങ്ങനെ ഓരോന്നും സംസാരിച്ചുകൊണ്ട് തന്നെ അവർ അവരുടെ എഡിറ്റിങ് എല്ലാം ചെയ്തു ശേഷം അവർ ആ വീഡിയോ യൂട്യൂബിൽ അവരുടെ ചാനലിൽ അപ്‌ലോഡ് ചെയുകയും ചെയ്ത്

"അല്ലാ ടാ ചോദിക്കാൻ മറന്നു.." സുധി സംശയത്തോടെ പറഞ്ഞു

"ഉം... എന്താ" രാഹുൽ ചോദിച്ചു

"നമ്മൾ ഈ മീനുവിനെ കൊന്നതാരാണ് എന്ന് കണ്ടെത്താതെ ഇനി വീഡിയോ ചെയ്യില്ലേ.."

"ആര് പറഞ്ഞു.."

"അല്ലാ നമ്മൾ ഇതിനു പിന്നാലെ പോകുമ്പോൾ എങ്ങനെ വീഡിയോ ചെയാൻ കഴിയും.."

"ടാ മീനുവിനെ കുറിച്ച് നമ്മൾ അന്വേഷിക്കുന്നതുന്നത് രാത്രിയിൽ അല്ലാ പകലാണ് നമ്മുക്ക് വീഡിയോ ഷൂട്ട്‌ ചെയാൻ പോകാൻ സാധിക്കും..." ശരത് പറഞ്ഞു

"ശെരി..."

"എന്നാൽ ഞാൻ ആ സ്ഥലം വരെ.." ശരത് പറഞ്ഞു നിർത്തി

"എങ്ങോട്ട്.." രാഹുൽ ചോദിച്ചു

"മീനുവിന്റെ ആ ചേരി വരെ..."

"ഏയ്യ് ഇന്ന് വേണ്ട നമ്മുക്ക് നാളെ മുതൽ ഒരുമിച്ചു പോകാം..."

പിറ്റേന്ന് രാവിലെ തന്നെ മൂന്നുപേരും തങ്ങളുടെ ബൈക്കിൽ മീനുവിന്റെ ഗ്രാമം ലക്ഷ്യമാക്കി പുറപ്പെട്ടു...അവിടെ എത്തിയതും മീനു കൊല്ലപ്പെട്ട ആ അപ്പാർട്ട്മെന്റ് അവർ റോഡിൽ നിന്നും ബൈക്ക് നിർത്തി നോക്കി ശേഷം അവിടെ നിന്നും കുറച്ചു ദൂരെയായി ഉള്ള മറ്റു പുതിയ അപ്പാർട്ട്മെന്റിലേക്ക് അവർ യാത്രയായി അവിടെ എത്തിയതും ഒരു കെട്ടിടത്തിനു മുന്നിലായി വാഹനം നിർത്തി...അവിടെ നിന്നും പതിയെ മുന്നോട്ടു നടന്നുഅപ്പോഴേക്കും അവരെ കണ്ട ദാമു അങ്ങോട്ട്‌ വന്നു

"ആരാണ് നിങ്ങൾ മനസിലായില്ല ഇവിടെ കണ്ടിട്ടിലല്ലോ ഇതിനു മുൻപ്... "കൈയിൽ ഉള്ള ബീഡി വിളിച്ചുകൊണ്ടു ദാമു ചോദിച്ചു

"അത് പിന്നെ ഞങ്ങൾ മീനു.." രാഹുൽ പറഞ്ഞു

"എന്ത് മീനുവോ..."

"ഉം അവളെ കുറിച്ച് അറിയാൻ.." ശരത് പറഞ്ഞു

" ആ കെട്ടിടത്തിനു മുകളിൽ നിന്നും താഴെ വീണു മരിച്ച മീനുവാണോ അവളെ ക്കുറിച്ച് ആണോ അറിയേണ്ടത്... "

"ആ അതെ..."

" ആ അവളെ കുറിച്ച് എന്ത് അറിയാൻ വിധി അല്ലാതെ എന്ത് പറയാൻ ഇന്ന് അവൾ ജീവനോടെ ഉണ്ടെങ്കിൽ 22 ആണ് പ്രായം എന്ത് ചെയ്യാൻ... ആ അവളുടെ തലയിൽ ദൈവം അത്ര ആയുസ്സ് എഴുതിയിട്ടുള്ളു .. വരു ഞാൻ നിങ്ങളെ ബാലേട്ടന്റെ അടുത്തേക്ക് കൊണ്ടുപോകാം ആളാണ് താഴെ വീണ മീനുവിനെ എടുത്തുകൊണ്ടു ഹോസ്പിറ്റലിൽ എത്തിച്ചത്... "

മൂന്ന് പേരും ഉടനെ തന്നെ ബാലനെ തേടി നടന്നു... അദേഹത്തിന്റെ വീടിനു മുന്നിൽ എത്തിയതും

"ദാ ഇതാണ് ബാലേട്ടന്റെ വീട് ഞാൻ ആള് അകത്തു ഉണ്ടോ എന്ന് നോക്കിയിട്ട് വരാം.."ദാമു അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി... കുറച്ചു കഴിഞതും ബാലനും ദാമുവും മുറ്റത്തേക്ക് വന്നു..


" ദേ ഇവർ നമ്മുടെ മീനുവിനെ കുറിച്ച് അറിയാൻ..." ദാമു ബാലാനോട് പറഞ്ഞു

വരു അങ്ങോട്ട് മാറി നിൽക്കാം...ബാലൻ മുറ്റത്തു കുറച്ചു നീങ്ങിയതും മൂന്ന് പേരും അദേഹത്തിന്റെ അടുത്തേക്ക് നടന്നു

"ദാമു നീ ഇവർക്ക് കുടിക്കാൻ ചായ ഇടാൻ പറ ചേച്ചിയോട്.." ബാലൻ പറഞ്ഞു

"ഉം... "ദാമു അവിടെ നിന്നും അകത്തേക്ക് പോയി...


" പറയു നിങ്ങൾ ആരാണ് എന്തിന് അവളെ കുറിച്ച് അറിയുന്നത് അവൾ മരിച്ചു പത്തു വർഷത്തിന് ശേഷം എന്താണ് കാര്യം..വെറുതെ ഇതിന്റെ പിന്നാലെ വരാൻ നിൽക്കരുത് എന്നോട് മാത്രം അല്ലാ വേറെ ആരോടും മീനുവിന്റെ മരണത്തെ ക്കുറിച്ച് ചോദിക്കരുത് ചോദിച്ചാൽ വേണ്ട എനിക്ക് ഒന്നും പറയാൻ ഇല്ല ഉടനെ തന്നെ പോകു ഇവിടെ നിന്നും... " അതും പറഞ്ഞുകൊണ്ട് അവരെ ദേഷ്യത്തോടെ ഒന്ന് നോക്കിയ ശേഷം ബാലൻ അകത്തേക്ക് നടന്നു പോയി...


"ടാ നമ്മുക്ക് ഇവിടെ നിന്നും ഒന്നും കിട്ടുകയില്ല തിരിച്ചു പോയാലോ..." സുധി ചോദിച്ചു

"ഇല്ല ഇവിടെയാണ്‌ നമ്മുടെ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ ആദ്യവരി കിട്ടുകയുള്ളു...."ശരത് പറഞ്ഞു

"മനസിലായില്ല.. "സുധി പറഞ്ഞു

"അദ്ദേഹം എന്തോ മറക്കുന്നുണ്ട് ആളുടെ കൂടെ ഒന്നൂടെ സംസാരിച്ചാൽ ചിലപ്പോ നമ്മുക്ക് ഇതിലെ ആദ്യ പടി ചവിട്ടി കയറാൻ പറ്റും... "ശരത് പറഞ്ഞു

"ശെരിയാണ് എനിക്കും അത് തോന്നി ആളോട് സംസാരിച്ചിട്ട് മാത്രമേ മീനുവിനെ ക്കുറിച്ച് എന്തെങ്കിലും ക്ലൂ കിട്ടിയിട്ട് മാത്രം പോയാൽ മതി..."രാഹുൽ പറഞ്ഞു


തുടരും