Secret discovered by Abhi - 3 books and stories free download online pdf in Malayalam

അഭി കണ്ടെത്തിയ രഹസ്യം - 3



അന്നും പതിവ് പോലെ തന്നെ അവർ ഹോട്ടലിൽ പോയി... ജോലി ചെയുമ്പോൾ പോലും അവളുടെ മനസ്സിൽ ഒരുപാട് ചോദ്യം ഉണ്ടായിരുന്നു..

"ടാ.. "കീർത്തി അഭിയുടെ തോളിൽ കൈ വെച്ചു വിളിച്ചു

ഒരു ഞെട്ടലോടെ അഭി കീർത്തിയെ നോക്കി

"എന്തു പറ്റി ആകെ ഒരു ഡിസ്റ്റർബ് മുഖത്തു ഒരു തെളിച്ചം ഇല്ലലോ.. മ്മ് എന്തു പറ്റി.. "കീർത്തി ചോദിച്ചു..

"അല്ല ഞാൻ നമ്മുടെ ഹോസ്റ്റലിൽ നടന്ന ആ സ്വാതി ആ കുട്ടിയുടെ കാര്യം.. "

"ആ.. നീ അതു വിട്ടില്ലെ ഇതുവരെ അല്ലെ നിനക്ക് വട്ടണോ.. പോയി പണി നോക്ക് ഓരോന്നും ആലോചിച്ചു നിൽക്കാതെ അല്ലാ.. പിന്നെ.. "

അതും പറഞ്ഞു കീർത്തി ഒരു നീല ഫയൽ കൈയിൽ എടുത്ത് M.D.യുടെ മുറിയിൽ പോയി.. അഭി തന്റെ വർക്കിലും മുങ്ങി... കുറച്ചു കഴിഞ്ഞതും റെസ്റ്റുറെന്റിൽ നിന്നും ഒരു ബഹളം കേട്ടതും എല്ലാവരും അങ്ങോട്ട്‌ ഓടി..

"ടാ.. എന്താണ് ഒരു ബഹളം വാ.. നമ്മുക്കും പോയി നോക്കാം.. "

കീർത്തി പറഞ്ഞത് കേട്ടപ്പോൾ അഭിയും സമ്മതിച്ചു.. ഇരുവരും നേരെ റെസ്റ്റുറെന്റിലേക്ക് നടന്നു..

ആകെ കൂട്ടം കൂടി ആളുകൾ നിൽക്കുന്നു.. അഭിയും കീർത്തിയും ആ കൂട്ടത്തിൽ ഉള്ള ആളുകളെ പതിയെ തള്ളി നീക്കി മുന്നോട്ടു കയറി..

" ഭക്ഷണം കഴിക്കാൻ കൈയിൽ പണം ഇല്ലാത്ത നീ എന്തിനാ.. ഇങ്ങോട്ട് എഴുന്നേള്ളുന്നത്... നീ കഴിച്ചത്തിന്റെ വില അറിയുമോ തനിക്കു.. ജീവിതകാലം മുഴുവൻ ഇവിടെ പാത്രങ്ങൾ കഴുകിയാലും നിന്നെ കൊണ്ടു ഇത് അടയ്ക്കാൻ കഴിയില്ല... "ഹോട്ടൽ മാനേജർ സുഭാഷ് വളരെ ദേഷ്യത്തിൽ പറയുന്നുണ്ടായിരുന്നു...

"എന്തുപറ്റി കീർത്തി കൂട്ടത്തിൽ ഒരാളോട് ചോദിച്ചു... "

"അതോ... ദേ ആ ഫാമിലി ഫുഡ്‌ കഴിച്ചിട്ട് പണം പകുതിയെ കൊടുത്തുള്ളു.. അതാണ്‌ പ്രശ്നം.. "

"പറയടോ... താൻ ബാക്കി പണം തരാതെ താൻ ഇവിടെ നിന്നും പോകില്ല...
നീ പോലീസിനെ വിളിച്ചേ.. സുഭാഷ് പറഞ്ഞു.. "

"അയ്യോ.. സാറെ പോലീസിനെ വിളിക്കല്ലെ... ഇന്ന് മോളുവിന്റെ പിറന്നാൾ ആണ്.. മോൾ ആഗ്രഹിച്ചപ്പോ ഇങ്ങോട്ട് കയറി.. പക്ഷെ.. "

"എന്തു പക്ഷെ.. അല്ലെങ്കിലും തെരുവിൽ അന്തിഉറങ്ങി പ്രസവിച്ച നിന്റെ മകൾക്ക് എന്തിനാടോ പിറന്നാൾ ആഘോഷം അതും ഫൈവ് സ്റ്റാർ ഹോട്ടൽ...സുഭാഷ് പുച്ഛത്തോടെ പറഞ്ഞു... "

സുഭാഷിന്റെ വാക്കുകൾ അവരെ വല്ലാതെ വേദനിപ്പിച്ചു.. മനസ്സിൽ വല്ലാത്ത ഭാരം നിറഞ്ഞ പോലെ.. അതിനു മറുപടിയായി ഒന്ന് അപേക്ഷിക്കാൻ പോലും കഴിയാതെ ആ അച്ഛനും മകളും ഭാര്യയും കണ്ണീരിൽ മുങ്ങി..

" നീ പോലീസിനെ വിളിക്കുന്നുണ്ടോ.. വലിഞ്ഞു കയറി വന്നോളും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ.. "

അത് കേട്ടതും അഭിക്ക് സങ്കടമായി...ദേഷ്യത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സുഭാഷിന്റെ അരികിൽ ചെന്നു..

"സാർ.. സാർ.. വിറയലോടെ അവൾ വിളിച്ചു.. "

"ഉം.. എന്താ... "

"അല്ല ഈ പ്രശ്നം വലുതാക്കണ്ട ഇവർ കഴിച്ചതിന്റെ ബിൽ ഞാൻ തരാം.. "

"ആഹാ..കൊള്ളാമല്ലോ അപ്പോൾ പ്രശ്നം സോൾവ് ആയി.. തമ്പുരാട്ടി ഇവർ കഴിച്ചതിന്റെ ബിൽ പേ ചെയ്യാം എന്ന്.. "

അത് കേട്ടതും ചുറ്റും നിന്നവരുടെയും മുഖത്ത്‌ അതുവരെ ഉണ്ടായിരുന്ന വിഷമഭാവം പോയി..

"അല്ല ഒരു കാര്യം ചോദിക്കാൻ മറന്നു.. "

"എന്താണ് കുട്ടിക്ക് ഇവരുടെ ബിൽ പേ ചെയ്യാൻ തോന്നാൻ കാരണം... "

"അത്.. അത് പിന്നെ ആ എനിക്ക് ആ കുട്ടിയെ ഒരുപാട് ഇഷ്ടമായി... ഇന്ന് ആ കൊച്ചിന്റെ പിറന്നാൾ അല്ലെ അതുകൊണ്ട് എന്റെ ഒരു കൊച്ച് സമ്മാനം... "അഭി സന്തോഷത്തോടെ പറഞ്ഞു..

"അപ്പൊ അത് തന്നെ.. "

"എന്താണ് സാർ... "അഭി അയാളോട് ചോദിച്ചു

"ആ കുട്ടിയുടെ തള്ള നീ തന്നെ.. "

"സാർ.. "അവളുടെ ശബ്ദം ഉയർന്നു..

"പിന്നെ ഇത്ര പേര് ഇവിടെ ഉണ്ടായിട്ടും നിനക്ക് മാത്രം ഒരു സിംപത്തി അതോ ഇനി ഷൈൻ ചെയ്യാൻ വന്നതോ.. ഇവിടെ ജോയിൻ ചെയ്തിട്ട് അധികം നാൾ ആയിട്ടില്ലല്ലോ.. ഒന്ന് പോ അവിടുന്ന് വന്നിരിക്കുന്നു... "

ഇതെല്ലാം ഇത്രയും ആളുകളുടെ മുന്നിൽ വെച്ചു കേട്ടതും അഭിയുടെ മനസ്സ് തകർന്നു.. അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.. അവൾ കീർത്തിയുടെ ശരീരത്തിൽ ചാഞ്ഞു..

"ടാ.. നീ കരയല്ലെ അയാൾ ഇങ്ങനെ തന്നെയാ.. ആരെങ്കിലും ഇതുപോലെ കൈയിൽ കിട്ടിയാൽ മതി താൻ വലിയ കൊമ്പത്ത്‌ ആണ് എന്ന് കാണിക്കാൻ ഇതുപോലെ ഓരോ സീൻ ഉണ്ടാക്കും.. നീ കരയല്ലേ... "

പെട്ടെന്ന് എല്ലാവരും നോക്കി നിൽക്കേ സുഭാഷിനെ ഒരാൾ തല്ലി വേറെ ആരും അല്ല ഹോട്ടൽ M.D.ഗോപിനാഥ്‌വർമ്മ അദ്ദേഹതെ കണ്ടതും അവിടെ വർക്ക്‌ ചെയുന്ന എല്ലാവരുടെയും മുഖത്തു ഒരു പ്രകാശം കണ്ടു..

"നാവിൽ നിന്നും വരുന്ന വാക്കുകൾ ആയുധതേക്കാൾ മൂർച്ച ഉള്ളതാണ്... ചെറിയ പ്രശ്നം താൻ ഇത്രക്കും വലിയ ഇഷ്യൂ ആക്കണ്ട.. "

"അല്ല സാർ ഇവർ... ഇവർ കഴിച്ച ബിൽ.. "അയാൾ ഒന്നു പരുങ്ങി..

"ഒന്ന് നിർത്തുമോ സുഭാഷ്.. താങ്കൾക്ക് അറിയുന്നതല്ലെ ഇവിടെ നമ്മൾ റോഡിൽ കിടക്കുന്ന പാവങ്ങൾക്കും കൂടി ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്.. ഇത് ആ കണക്കിൽ ചേർത്താൽ മതി..
പിന്നെ നിങ്ങൾ ഇനിയും എന്തു വേണം എങ്കിലും കഴിച്ചോളൂ.. ആരും ഒന്നും പറയില്ല. ഹാപ്പി ബർത്ത് ഡേ മോളു.. അതും പറഞ്ഞ് അദ്ദേഹം കുട്ടിയുടെ കവിളിൽ തലോടി.. "

"താങ്ക്സ് അങ്കിൾ.. "കുട്ടി പുഞ്ചിരിയോടെ പറഞ്ഞു

"ആ പിന്നെ മറന്നു.. ആ പുതിയതായി ജോയിൻ ചെയ്ത കുട്ടിയോടും താങ്കൾ ക്ഷമ ചോദിക്കണം... "അദ്ദേഹം ഒന്നൂടെ അത് ശക്തമായി പറഞ്ഞു...

അത്രയും പറഞ്ഞ് അദ്ദേഹം അവിടെ നിന്നും നടന്നു നീങ്ങി... അപ്പോൾ അദ്ദേഹം അഭിയും കീർത്തിയും നിൽക്കുന്ന ദിശയിൽ നോക്കി മുന്നോട്ടു നടന്നു..

അപ്പോഴേക്കും ഒരു ചെറിയ ദേഷ്യത്തിൽ തല്ല് കിട്ടിയ വലം കവിളിൽ കൈവെച്ചു കൊണ്ടു സുഭാഷ് അഭിയുടെ അരികിൽ വന്നു

"സോറി.. അദ്ദേഹം ദേഷ്യത്തിൽ പറഞ്ഞു.. "

"നമ്മുടെ M.D.യുടെ മനസ്സ് എത്ര വലുതാ അല്ലെ കീർത്തി അതുകൊണ്ടാണ് അദ്ദേഹം ഇത്രയും വലിയ ഉയരങ്ങളിൽ എത്തിയത്.."

"ഉം.. ശെരിയാ അദ്ദേഹം ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ജീവിതത്തിൽ.. അത് മാത്രമല്ല സാർ ഇന്നും കിട്ടുന്ന ലാഭത്തിൽ ഒരുപാട് സമൂഹസേവയും ചെയുന്നുണ്ട്.. അതിൽ ഏറ്റവും വലുതാണ് റോഡിൽ അന്തിഉറങ്ങുന്നവർക്കുള്ള മൂന്ന് നേരം ഭക്ഷണവും നൽകുന്നത്... ഇപ്പോൾ സാർ പുതിയതായി മറ്റൊരു ഹോട്ടൽ പണിയുന്നുണ്ട് കുറച്ചു ദൂരെ അവിടെ മിഡിൽ ക്ലാസ്സ്‌ ഫാമിലിക്കും പാവപെട്ടവർക്കും വില കുറവിൽ എല്ലാ ഭക്ഷണവും നൽകും അതാണ്‌ അദ്ദേഹതിന്റെ ആഗ്രഹം... "

അത് കേട്ടതും അഭിക്ക് അദ്ദേഹതോട് ഉള്ള ബഹുമാനം കൂടി കൂടി വന്നു..

"ഹായ്...കീർത്തി.. "

ആരോ അവരെ പുറകിൽ നിന്നും വിളിച്ചതും കീർത്തിയും അഭിയും തിരിഞ്ഞു നോക്കി..

"ഹായ്... വിച്ചു എവിടെയായിരുന്നു ഇത്ര ദിവസം.. "

"ഓ.. ഒന്നും പറയണ്ട തിരിച്ചു ഇങ്ങോട്ട് വരാൻ പുറപ്പെട്ടു അപ്പോൾ അച്ഛന് പെട്ടന്നൊരു നെഞ്ചുവേദന അതുകൊണ്ട് കുറച്ചു ദിവസം കൂടി ലീവ് ഇടേണ്ടി വന്നു..."

"ഇപ്പോൾ എങ്ങനെ ഉണ്ട്‌.. "കീർത്തി ടെൻഷനോടെ ചോദിച്ചു...

"മ്മ്.. കുഴപ്പമില്ല.. അല്ല ഇത് ആരാണ്.. "

"ഇത് നമ്മുടെ പുതിയ അകൗണ്ടന്റ് ആണ്.. "

"എന്താ... പേര്.. "

"അഭിനയ..അഭി എന്ന് വിളിക്കും... "അഭി പറഞ്ഞു

"ഇഷ്ടം ആയോ ഇവിടം.. "അവൻ വീണ്ടും ചോദിച്ചു

"മ്മ്.. ഞാൻ ഗ്രാമം വിട്ട് ഒറ്റക്ക് ആദ്യമായാണ് അതിന്റെ ഒരു പേടി ഉണ്ടായിരുന്നു.. ഇപ്പോൾ കുറച്ചു പേടി മാറി.. "അഭി പറഞ്ഞു

"ആഹാ.. കൊള്ളാം പെട്ടന്ന് തന്നെ എല്ലാ പേടിയും മാറും.. "

അതിനു ഒരു പുഞ്ചിരി മാത്രം സമ്മാനം നൽകി അഭി.. പിന്നെ എല്ലാവരും വിട പറഞ്ഞു പോയി.. അവരവരുടെ ജോലിയിൽ ഏർപ്പെട്ടു..

അന്നും ഓഫീസ് ടൈം കഴിഞ്ഞതും കീർത്തിയും അഭിയും ഹോസ്റ്റലിൽ എത്തി.. എന്നാൽ വണ്ടിയിൽ നിന്നും ഇറങ്ങിയതും കീർത്തി അവിടെ തന്നെ നിന്നു...

"അല്ല വരുന്നില്ലെ.. "അഭി സംശയത്തോടെ ചോദിച്ചു

"അത് പിന്നെ ഞാൻ... ഞാൻ ഇപ്പോൾ വരാം.. കീർത്തി അതും പറഞ്ഞ് അവിടെ തന്നെ നിന്നു."

അപ്പോൾ അങ്ങോട്ട്‌ ഒരു ചെറുപ്പക്കാരൻ വന്നു.. ഒറ്റനോട്ടത്തിൽ സുന്ദരൻ എന്ന് തന്നെ പറയാം നീലഷർട്ടും വെള്ള മുണ്ടും ആണ് വേഷം.. കണ്ണുകൾ ആരെയും ആകർഷിക്കും എന്നതിൽ സംശയം ഇല്ലാ...

അവനെ കണ്ടതും കീർത്തിയുടെ മുഖം പ്രകാശിച്ചു.. അവൾ അവന്റെ അരികിൽ ആയി ചെന്നു നിന്നു..

"ഇപ്പോൾ എങ്ങനെ ഉണ്ട്‌.. "

"മ്മ് കുറവുണ്ട്.. "

"ഞാൻ വിളിച്ചപ്പോ എന്തെ കാൾ എടുത്തില്ല.. "

"അമ്മ അടുത്തുണ്ടായിരുന്നു.. ഇപ്പോൾ പോലും വിട്ടില്ല പുറത്തേക്കു എന്ന് പറഞ്ഞപ്പോ.. പിന്നെ ഞാൻ ഓരോന്നും പറഞ്ഞ് ഇങ്ങു ഇറങ്ങി നിന്നെ കാണാൻ.. ഇന്നേക്ക് ഒരു ആഴ്ച ആയി ഇനിയും നിന്നെ കാണാതിരുന്നാൽ... അവൻ അവളുടെ മിഴികളിൽ നോക്കി നിർത്തി..

കീർത്തി ഒന്ന് പുഞ്ചിരി തൂകി.. കുറച്ചു നേരം സംസാരിച്ചതും അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നു എങ്കിലും അവൾക്കും അവനും പിരിയാൻ കഴിയുന്നില്ല എന്നത് അഭിക്ക് മനസിലായി..

"സോറി.. "കീർത്തി അഭിയോട് പറഞ്ഞു

"ഏയ്യ് എന്തിനു.. ഉം മനസിലായി..അഭി ചിരിച്ചു കൊണ്ടു പറഞ്ഞു.. "

"നീ എന്താണോ ഉദേശിച്ചത്‌ അത് തന്നെ ഞാനും അവനും ഒരു വർഷമായി പ്രണയത്തിൽ ആണ്.. അവന്റെ പേര് മിഥുൻ... മിഥു എന്ന് ഞാൻ വിളിക്കും ഇവിടെ അടുത്ത് ഒരു പ്രൈവറ്റ് സ്കൂൾ ടീച്ചർ ആണ്.. അവന് ചെറിയ ഒരു ആക്‌സിഡന്റ് പറ്റി അതിൽ പിന്നെ കുറച്ചു ദിവസമായി കണ്ടില്ല കാണാൻ വന്നതാ.. "കീർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു

"മ്മ്.. മനസിലായി... "

ഇരുവരും ഗേറ്റ് തുറന്നു അകത്തു കയറിയതും ഹോസ്റ്റലിൽ ഉണ്ടായിരുന്ന ശാന്തി കീർത്തിയുടെ അരികിൽ വന്നു..

"അല്ല നീ ഇന്ന് വർക്കിന്‌ വന്നില്ലെ.. "കീർത്തി ചോദിച്ചു

"ഇല്ല ചേച്ചി നമ്മുടെ ഗീത... ഗീത അവൾ ഹോസ്റ്റലിൽ നിന്നും പോയി ആരോടും ഒന്നും പറയാതെ ജോലി രാജി വെച്ചു പോയി... "

അത് കേട്ടതും അഭിയുടെ മനസ്സിൽ വീണ്ടും സംശയം ഉയർന്നു..

"എന്തിനാ അവൾ പോയത്.. അഭി സ്വയം ചോദിച്ചു... "




തുടരും


🌹chithu🌹












































പങ്കിട്ടു

NEW REALESED