കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നിൽക്കാതെ ബാലൻ അദേഹത്തിന്റെ വീടിനകത്തേക്ക് കയറി പോയി...അദ്ദേഹം ഉടനെ തന്നെ തന്റെ മുറിയിൽ പോയി അവിടെ ഉള്ള ബാത്റൂമിൽ കയറി ടാപ്പ് ഓപ്പൺ ചെയ്തു അതിൽ നിന്നും വീഴുന്ന വെള്ളം അതിനു ചുവട്ടിൽ ഉള്ള നീല ബക്കറ്റിൽ ശേഖരിക്കാൻ തുടങ്ങി...ആ ശബ്ദത്തിൽ അന്നത്തെ സംഭവം അദ്ദേഹത്തിന്റെ മനസിലൂടെ ഒരു മിനായം പോലെ വന്നു... പിന്നെ അദ്ദേഹം പതിയെ ടാപ് ക്ലാസ് ചെയ്തു ബക്കറ്റിൽ ഉള്ള വെള്ളം കൈകളിൽ കോരിയെടുത്തു മുഖത്തു ഒഴിച്ച് സോപ് ഉപയോഗിച്ച് കൈയും കാലും കഴുകുന്ന സമയം....
"മക്കള് ഇവിടെ നിൽക്കുവാണോ വരു ചായ കുടിക്കാൻ ബാലന്റെ ഭാര്യ രമണി പുറത്ത് നിൽക്കുന്ന ശരത്തിനോടും കൂട്ടുകാരോടുമായി പറഞ്ഞു
ഒന്നും മനസിലാക്കാതെ പരസ്പരം നോക്കിയ ശേഷം ശരത്തും സുധിയും രാഹുലും അകത്തേക്ക് കയറി...
"ടാ അദ്ദേഹം നമ്മളോട് പോകാൻ പറഞ്ഞു ഇവർ അകത്തേക്ക് വരാനും അല്ല എന്തുവാ സംഭവം..." സുധി രാഹുലിനോട് ചോദിച്ചു
" അറിയില്ല നീ വാ..."
അങ്ങനെ സംശയത്തോടെ തന്നെ മൂന്ന് പേരും അകത്തു കയറി... ഈ സമയം ബാത്ത്റൂമിൽ നിന്നും ബാലൻ മുഖം തോർത്ത് ഉപയോഗിച്ച് തുടച്ചു വരുന്ന സമയം ശരത്തും രാഹുലും സുധിയും അകത്തു സോഫയിൽ ഇരിക്കുന്നത് കണ്ടതും അദ്ദേഹം ഞെട്ടി എന്നാൽ കൈയിൽ ചായയുമായി അവർ ഇരിക്കുന്നത് കണ്ടതും അദ്ദേഹം ഒന്നൂടെ വീണ്ടും ഞെട്ടി... കൈയിലെ തോർത്ത് വലിച്ചെറിഞ്ഞ ബാലൻ അവരെ ദേഷ്യത്തോടെ നോക്കി...
"നിങ്ങളോട് ഞാൻ പറഞ്ഞല്ലോ ഇവിടെ നിന്നും പോകാൻ എന്നിട്ടും എന്റെ വീടിനകത്തു തന്നെ വന്നു ഇരുന്നു ചായ കുടിക്കുന്നോ...എടീ രമണി നീ ആരോട് ചോദിച്ചിട്ടാ ഇവരെ അകത്തു കയറ്റി ഇരുത്തിയതും ചായ കൊടുത്തതും..."ബാലൻ കോപത്തോടെ ചോദിച്ചു
അത് കേട്ടതും അകത്തു നിന്നു മീൻ വറുക്കുന്ന രമണി ഗ്യാസ് സിമിൽ ആക്കിയിട്ടു ഹാളിലേക്ക് വന്നു
"എന്താണ് പ്രശ്നം ആ ദാമു ആണ് എന്നോട് വന്നു പറഞ്ഞത് ഇവർക്ക് ചായ ഉണ്ടാക്കാൻ നിങ്ങൾ പറഞ്ഞു എന്ന് അതുകൊണ്ടാ അകത്തു കയറ്റി ഇരുത്തിയത് വെറുതെ എന്നോട് ദേഷ്യപ്പെടാൻ നിൽക്കണ്ട അല്ല പിന്നെ.. "രമണി ഉടനെ തന്നെ അകത്തേക്ക് പോയി
"നോക്കു ഞാൻ വീണ്ടും പറയുന്നു എനിക്ക് വേണ്ടി അല്ല നിങ്ങള്ക്ക് വേണ്ടിയാണ് ...മീനുവിന്റെ മരണത്തിന്റെ പിന്നാലെ പോക്കാൻ നിൽക്കണ്ട അത് നിങ്ങളുടെ ജീവന് തന്നെ ആപത്താണ് അവൾ മരിച്ചു അതും പത്തുകൊല്ലവുമായി വെറുതെ നിങ്ങളുടെ ജീവൻ അടുത്തു തന്നെ കളയാൻ നിൽക്കണ്ട... "ബാലൻ വീണ്ടും പറഞ്ഞു
"പ്ലീസ് അങ്ങനെ പറയരുത് നിങ്ങള്ക്ക് എന്തെങ്കിലും അറിയും എങ്കിൽ പറയു..." ശരത് അദ്ദേഹത്തോട് അപേക്ഷിച്ചു...
"നിങ്ങൾ എന്റെ വീട്ടിൽ നിന്നും ഉടനെ തന്നെ പോകണം വെറുതെ മനുഷ്യനെ മെനക്കെടുത്താൻ വന്നോളും ഓരോന്നും...എത്ര പറഞ്ഞാലും മനസിലാവില്ല എങ്കിലോ..."
"ഛെ...നിങ്ങൾ എന്ത് മനുഷ്യനാണ്... ഒരു പക്ഷെ മീനു നിങ്ങളുടെ മകൾ ആയിരുന്നു എങ്കിൽ എത്ര കൊല്ലം കഴിഞ്ഞാലും അവളുടെ മരണം അതൊരു വേദനയായി ഉണ്ടാകില്ലേ... അവൾടെ മരണത്തിനു കാരണക്കാർ അറിയാൻ ആഗ്രഹിക്കിലെ അത് സ്വന്തം ജീവൻ പോകുന്നത് ആയാലും...ആരാന്റെ മക്കൾ ചത്താലും ജീവിച്ചാലും നമ്മുക്ക് എന്ത് കുഴപ്പം നിങ്ങളെ പോലെ ഇത്രയും നീചനായ ഒരു മനുഷ്യനെ ഞങ്ങൾ കണ്ടിട്ടില്ല... നിങ്ങൾ പറഞ്ഞില്ല എങ്കിലും ഞങ്ങൾ മരിക്കുകയാണ് എങ്കിലും ഞങ്ങൾ കണ്ടെത്തും മീനുവിനെ കൊന്നത് ആരാണ് എന്ന് അവസാനം വരെ ..."ശരത് ദേശ്ത്തോടെ പറഞ്ഞു
അങ്ങനെ അവർ മൂന്നുപേരും അവിടെ നിന്നും ദേഷ്യത്തോടെ ഇറങ്ങാൻ നേരം... ബാലൻ അവരെ പുറകിൽ നിന്നും വിളിച്ചു..
"ഒന്ന് നില്ക്കു...മീനു അവൾ എനിക്ക് എന്റെ സ്വന്തം മകളെ പോലെ അല്ല സ്വന്തം മകൾ തന്നെയായിരുന്നു... വരു നമ്മുക്ക് അങ്ങോട്ട് മാറിയിരിക്കാം ഞാൻ പറയാം എനിക്ക് അറിയുന്നത് എല്ലാം പറയാം..." ബാലൻ അവരോടു പറഞ്ഞു
ശേഷം മൂന്ന് പേരും ബാലന്റെ മുറിയിലേക്ക് കയറി വാതിൽ അടച്ചു.. അവിടെ ഉണ്ടായിരുന്ന കസേരകളിൽ എല്ലാവരും ഇരുന്നു ബാലൻ കട്ടിലിലും..
"നിങ്ങൾ എന്തുകൊണ്ടാണ് മീനുവിനെ ക്കുറിച്ച് അറിയുവാൻ ശ്രെമിക്കുന്നത്...' ബാലൻ വീണ്ടും ചോദിച്ചു
അന്നേരം സുധി തങ്ങളുടെ ഫോൺ ഉള്ള മീനുവിബിന്റെ കുറച്ചു വീഡിയോ ഭാഗങ്ങൾ അദ്ദേഹത്തിന് കാണിച്ചു അത് കണ്ടതും അദേഹത്തിന്റെ മിഴികൾ ഈറൻ അണിഞ്ഞു
"പറയാം ഇനി ഒന്നും കാണണ്ട എന്റെ മീനു ഇന്നും അവിടെ ഉണ്ട് അവൾടെ ആത്മാവിനു നിങ്ങൾക്ക് ശാന്തി നൽകാൻ കഴിയുമെങ്കിൽ എനിക്ക് അറിയുന്ന എല്ലാതും പറയാം... ബാലൻ കണ്ണീരോടെ പറഞ്ഞു
"അന്ന് പതിവുപോലെ ഞങ്ങൾ എല്ലാവരും ജോലി ചെയുന്ന സമയം... ഞങ്ങൾ എല്ലാവരും ജോലി നിർത്തി കുറച്ചു ദൂരെയായി ഉള്ള മാവിന്റെ ചുവട്ടിൽ ഇരുന്നു ചായ കൂടിക്കുകയായിരുന്നു... അന്നേരം ഞങ്ങൾ ഒരുവിധം പണി തീർത്ത അതായത് നിങ്ങൾ മീനുവിനെ കണ്ട ആ അപ്പാർട്ട്മെന്റിന്റെ അടുത്തായി വലിയ ഒരു ശബ്ദം കേട്ടു ശേഷം ഞങ്ങൾ എല്ലാവരും ഉടനെ അങ്ങോട്ട് ഓടി വന്നു അന്നേരം ഞങ്ങൾ കണ്ടത് താഴെ രക്തത്തിൽ കുളിച്ചു കിടക്കുന്ന മീനുവിനെയാണ് ഞാൻ ദേ ഈ രണ്ടു കൈകൾ കൊണ്ടാണ് ന്റെ കുട്ടിയെ കോരി എടുത്തത് ഞാൻ അവളെയും കൊണ്ട് വണ്ടിയുടെ അടുത്തേക്ക് ഓടുന്ന സമയം അവളിൽ ഉള്ള പകുതി ജീവനോടെ അവൾ എന്നോട് പറഞ്ഞു എന്നെ തള്ളി വിട്ടതാണ് തള്ളി വിട്ടതാണ് എന്ന്... ഒടുവിൽ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി എന്നാൽ അവളെ കഴിഞ്ഞില്ല എന്റെ മീനുമോളെ രക്ഷിക്കാൻ കഴിഞ്ഞില്ല.... അദ്ദേഹം കരയാൻ തുടങ്ങി
പിന്നെ പതിയെ കഥ പറയാൻ തുടങ്ങി തന്റെ കണ്ണുനീർ തുടച്ച ശേഷം..
അന്നേരം മീനുവിനെ നോക്കിയ ഡോക്ടറോട് ഞാൻ പറയുകയുണ്ടായി മീനുവിനെ ആരോ തള്ളി വിട്ടതാണ് അത് നിങ്ങൾ തന്നെ പോലീസിൽ പറയണം എന്നും .. ഞങ്ങൾ ഇതൊരു കേസ് ആക്കി കൊണ്ടുപോയാലും പോലീസ് എമ്മാൻമ്മാർ നമ്മുക്ക് ഒരു വിലയും തരില്ല ചേരിയിലെ ആളുകൾ അല്ലെ അത് മാത്രമല്ല മീനുമോളെ തള്ളി വിട്ടതാണ് എന്ന് ഞങ്ങളുടെ കൂട്ടത്തിൽ അറിഞ്ഞാൽ എല്ലാവരും പേടിക്കും അതുകൊണ്ട് അങ്ങിനെ ഒരു സംശയമുണ്ട് എന്ന രീതിയിൽ ഡോക്ടറോട് ഞാൻ പറയാൻ പറഞ്ഞു... അങ്ങനെ പോലീസ് കേസ് എഴുതി പിന്നെ പതിയെ ആ കേസ് അങ്ങനെ തന്നെ നിലച്ചു മുന്നോട്ടു പോകാതെ ... അങ്ങനെ ഒരു ദിവസം ഞാൻ ആ കേസിനെ കുറിച്ച് അറിയാൻ സ്റ്റേഷനിൽ പോയതും അവിടെ ഉണ്ടായിരുന്ന അശോകൻ സാർ എന്നെ ഭീഷണി പെടുത്തി... ഇനി ഈ കേസിന്റെ പുറകിൽ പോകരുത് എന്ന് എന്നാൽ ഞാൻ അദ്ദേഹം പറഞ്ഞത് ഒന്നും തന്നെ കേൾക്കാൻ നിന്നില്ല... വീണ്ടും മീനുവിന്റെ കേസ് തെളിയിക്കാൻ ഞാൻ നടക്കാൻ തുടങ്ങി കാരണം ഇനി അങ്ങനെ ഒരു കുട്ടിക്കും സംഭവിക്കരുത് എന്നെ കാരണത്താൽ...അങ്ങനെ ഒരു ദിവസം എന്റെ മകളെ ഞാൻ സ്കൂളിൽ നിന്നും കൊണ്ടുവരുന്ന സമയം ഒരു ബൈക്കിൽ രണ്ടു പേർ വന്നു... അവർ എന്റെ അരികിൽ വന്നു ബൈക്ക് നിർത്തി മുഖം തൂവാല കൊണ്ട് മറച്ചിരുന്നു അവർ എന്നോട് പറഞ്ഞത് ഒന്ന് മാത്രം മീനുവിന്റെ മരണത്തിന്റെ പിന്നാലെ പോകരുത് പോയാൽ അധികം താമസിയാതെ നിന്റെ മകളുടെ മരണത്തിനു പിന്നാലെ പോകേണ്ടി വരും എന്ന് .. അത് കേട്ടതും..." ബാലൻ പൊട്ടി കരഞ്ഞു.
"അവർ ആരാണ് എന്ന് അറിയുമോ.." ശരത് ചോദിച്ചു
"ഇല്ല.. മുഖം പോലും ഓർമ്മയില്ല..."
"അപ്പൊ മീനുവിന്റെ മരണം ഒരു ചുരുളഴിയാത്ത രഹസ്യമാണ് അല്ലെ.." രാഹുൽ ചോദിച്ചു
"അതെ..."
"അത് കണ്ടെത്തുക തന്നെ വേണം.."ശരത്
"ഒരു പക്ഷെ ആ അശോകൻ പോലീസിനെ കണ്ടെത്തിയാൽ എന്തെങ്കിലും വിവരം കിട്ടും... "സുധി പറഞ്ഞു
"ഇല്ല...കാരണം അദ്ദേഹം ഇന്ന് ജീവനോടെ ഇല്ല.."ബാലൻ പറഞ്ഞു
" ഒത്തിരി വഴികൾ അടഞ്ഞാലും ഒരു വഴി മീനു തന്നെ കാണിച്ചു തരും... "ശരത് മനസ്സിൽ വിചാരിച്ചു
തുടരും