Featured Books
  • ആ കത്തുകൾ part -1

    ശരീരം മരവിപ്പിക്കുന്നതായിട്ടുള്ള- തണുപ്പ് കാറ്റും അന്തരീക്ഷം...

  • കിരാതം - 2

    അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്...

  • കർമ്മം -ഹൊറർ സ്റ്റോറി (2)

    ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ...

  • ഡെയ്ഞ്ചർ പോയിന്റ് - 2

    ️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോ...

  • Exit 16

                            Part 1 സൗദിയിലെ നാഷണൽ ഡേ ദിവസത്തിൻ്റ...

വിഭാഗങ്ങൾ
പങ്കിട്ടു

സിൽക്ക് ഹൗസ് - 13

ഉമ്മർ വീടിന്റെ പുറത്ത് തന്റെ കാർ നിർത്തിയ ശേഷം...

" മോള് വാ... "കാറിൽ ഇരുന്ന സുഹൈറയോട് പറഞ്ഞു...

അവളും ചെറിയ പേടിയോടെ വണ്ടിയിൽ നിന്നും അവളുടെ ബാഗും കൈയിൽ എടുത്തു ഇറങ്ങി...ഇരുവരും ഒരുമിച്ചു വീടിന്റെ ഉമ്മറത്തേക്ക് നടന്നു.. ഉമ്മർ വാതിൽ തുറന്നു..അന്നേരം അടുക്കളയിൽ ആയിരുന്നു ആയിഷയും ശ്രീക്കുട്ടിയും..

"ആയിഷാ... ഇജ്ജ് എവിടെ... ഇങ്ട് വാ... അനക്ക് ഞമ്മള് ഒരാളെ പരിചയപെടുത്താം..."

ഉമ്മറിന്റെ വിളി കേട്ടതും ചീനച്ചട്ടിയിൽ തക്കാളി വഴറ്റുകയായിരുന്ന ആയിഷ ഗ്യാസ് സിമിൽ വെച്ച ശേഷം ഹാളിലേക്ക് നടന്നു.. അപ്പോഴേക്കും ഉമ്മർ ഹാളിലെ ഫാൻ സ്വിച്ച് ഓൺ ചെയ്തു സോഫയിൽ ഇരുന്നു... സുഹൈറ അടുത്തു നിൽക്കുകയും ചെയ്തു..

"അല്ല ഇതാര് സുഹൈറയോ... എന്തൊക്കെയുണ്ട് മോളെ അന്റെ വിശേഷം..." ആയിഷ ചോദിച്ചു

"സുഖം.." സുഹൈറ പറഞ്ഞു

"അനക്ക് അറിയോ ആയിഷ ഇനി ഇവള് മ്മടെ വീട്ടിലാ താമസം..."

"ആഹാ... അത് കൊള്ളാമല്ലോ... അല്ല എന്താ ഇപ്പോ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം.."

"പറയാം... ഇജ്ജ് ഇക്ക് കുടിക്കാൻ വെള്ളം താ... വല്ലാത്ത ദാഹം.."

"ഞമ്മള് മറന്നു... ഇപ്പോ തരാം... "ആയിഷ അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് തിരിച്ചു നടന്നു...

കുറച്ചു കഴിഞ്ഞതും ഇരുവർക്കും കുടിക്കാൻ നാരങ്ങ വെള്ളവുമായി ആയിഷ വന്നു ...രണ്ടുപേരും വെള്ളം വാങ്ങിച്ചു കുടിച്ചു...

"മോളെ നി ഒന്ന് കുളിച്ചിട്ടു വാ... ദേ ആ മുറിയിൽ പൊക്കോ... "ആയിഷ സുഹൈറയോട് പറഞ്ഞു

സുഹൈറ തലയാട്ടി എന്നിട്ടു കൈയിൽ പിടിച്ച ബാഗുമായി ആയിഷ പറഞ്ഞ മുറിയിലേക്ക് നടന്നു...

അവൾ ആ മുറിയുടെ വാതിൽ തുറന്നു എന്നിട്ട് അകത്തു കയറി വാതിൽ അടച്ചു.. എന്നിട്ട് അവിടെ ഉണ്ടായിരുന്ന ആ ബെഡിൽ എല്ലാം മറന്നു കിടന്നു..

"ഇജ്ജ് കഴിക്കാൻ പെട്ടന്ന് ഉണ്ടാക്കികാളെ.. നല്ല വിശപ്പുണ്ട്‌ ഞമ്മള് ഒന്ന് ഫ്രഷായി കിടക്കുവാണ് ട്ടാ.." ഉമ്മർ ആയിഷയോട് പറഞ്ഞു

"ഉം... ഇങ്ങള് കിടന്നോ മനുഷ്യ.. അല്ല ഞമ്മള് ചോദിക്കാൻ മറന്നു പെട്ടന്ന് എന്താ മുനീർ ഇക്കാന്റെ മോളു ഇങ്ങോട്ട് വരാൻ എന്തുണ്ടായി.."ആയിഷ സംശയത്തോടെ ചോദിച്ചു...

"അതോ ഓള് പഠിക്കാൻ പോരാ... വീട്ടിൽ ആകെ പ്രശ്നം അപ്പോ പിന്നെ ഇനിയും അവിടെ നിന്നു പ്രശ്നം ആകേണ്ട എന്ന് കരുതി... പിന്നെ മ്മക്കും ഈ വീട്ടിൽ ഒരു പെൺകുട്ടി ഇല്ലല്ലോ അപ്പോ ഞാൻ ഓളെ ഇങ്ട് കൂട്ടി.. കുറച്ചു ദിവസം മ്മടെ വീട്ടിലും കടയിലുമായി നിൽക്കട്ടെ ഓള്.. ഓൾക്കും ഇതൊരു ആശ്വാസമാകും... ഇജ്ജ് കഴിക്കാൻ ഉള്ളത് പെട്ടന്ന് ഉണ്ടാക്കി ഞമ്മളെ വിളിക്കു... ഞാൻ ഒന്നുകിടക്കട്ടെ..."കൂടുതൽ സംസാരിക്കാൻ നില്കാതെ അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു..

"ശെരി.."

ഉമ്മർ അദേഹത്തിന്റെ മുറിയിലേക്ക് നടന്നു...

താഴെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ പ്രണയത്തിൽ മറന്നു നില്കുകയാണ് ചാരുവും ആസിഫും..

"എന്നെ വിട് ഇങ്ങനെ എത്ര നേരം നില്ക്കും..."ചാരു ചോദിച്ചു

"ജീവിത അവസാനം വരെ.." ആസിഫ് പറഞ്ഞു

"മം.. ബെസ്റ്റ്... വിട്.. എനിക്ക് ജോലിയുണ്ട്... താഴെ ഉമ്മയെങ്ങാനും തിരക്കും..."

"ഉമ്മ അവിടെ തിരക്കട്ടെ..."

അതും പറഞ്ഞുകൊണ്ട് ആസിഫ് അവളെ കൂടുതലായി തനിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു... അവന്റെ മാറിൽ ഉള്ള കുഞ്ഞു മുടികളിൽ അവൾ മുഖം പൊതി കിടന്നു... അവന്റെ ശരീരഗന്ധവും വിയർപ്പിന്റെ മണവും ആസ്വദിച്ചുകൊണ്ട് അവൾ കിടന്നു അവളെ പോലും മറന്നുകൊണ്ടു..

"ചാരു..." ആസിഫ് പതിയെ വിളിച്ചു

"മം.."

" നീ എന്നെ വിട്ടു പോകില്ലല്ലോ..എനിക്ക് നീ ഇല്ലാതെ ഇനി പറ്റില്ല... നിന്റെ സ്നേഹം ഈ ജന്മം മുഴുവനും തരുമോ.."

" എന്നും ഉണ്ടാകും.. ഇക്ക പറഞ്ഞതുപോലെ ഇക്കാന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് ഞാൻ തന്നെയായിരിക്കും..." അവൾ നാണത്തോടെ പാഞ്ഞു..

അത് കേട്ടതും ആസിഫ് അവളുടെ മുഖം ഉയർത്തി നോക്കി... അവൻ അവൾക്ക് വീണ്ടും മുത്തം നൽകി..

"മതി... ഞാൻ ജോലി നോക്കട്ടെ..ഇക്ക പോയി കുളിക്കു... വിയർപ്പിന്റെ മണം ഉണ്ട്‌.."

"മം... ശെരി.."

ആസിഫ് അവളെ പതിയെ വിട്ടു... അവൾ തിരിഞ്ഞതും പെട്ടന്ന് അവളുടെ അരക്കെട്ടിൽ പിടിച്ചു അമർത്തി..

"കളിക്കാൻ നിൽക്കല്ലെ"... ചാരു അല്പം ദേഷ്യത്തിൽ പറഞ്ഞു

ആസിഫ് ഒരു പുഞ്ചിരി തൂകി കൊണ്ടു ബാത്ത്റൂമിലേക്ക് പോയി.. ചാരു അവളുടെ ജോലിയിലും മുഴുകി..

"പോരുന്നോ... ഒരുമിച്ചു കുളിക്കാൻ..." ആസിഫ് ബാത്ത്റൂമിന്റെ വാതിൽ അടക്കുന്നതിനു മുൻപ് ചോദിച്ചു

"ദേ... വേണ്ട..." ചാരു പുരികം ഉയർത്തികൊണ്ട് പറഞ്ഞു

അവൻ വീണ്ടും ഒരു പുഞ്ചിരി തൂകി അവളെ നോക്കി കണ്ണടിച്ചു ശേഷം കുളിക്കാൻ വേണ്ടി ബാത്ത്റൂമിന്റെ ഡോർ അടച്ചു... ചാരു അവളുടെ ജോലികൾ പിന്നെ താമസിയാതെ ചെയ്തു...

ഉച്ച സമയം ആയതും..ചാരുവും അപ്പോഴേക്കും അടുക്കളയിൽ എത്തിയിരുന്നു..

"മം.. കഴിഞ്ഞോ മോളെ.." ആയിഷ ചാരുവിനോട് ചോദിച്ചു

"ഉവ്വ്... ഉമ്മ എല്ലാ മുറിയും അടിച്ചു വാരി തുടച്ചു.."

"മം... എന്നാൽ ദാ ഇതൊക്കെ ആ ഡെയിനിങ് ടേബിളിൻറെ മുകളിൽ വെച്ചാളെ... എന്നിട്ടു ഓനെയും വിളിക്ക്..." ആയിഷ പറഞ്ഞു

"മം.. "ചാരുവും ശ്രീക്കുട്ടിയും തലയാട്ടി..

ചോറും കറിയും എല്ലാം ഓരോന്നായി ചാരുവും ശ്രീക്കുട്ടിയും ഡെയിനിങ് ടേബിളിന്റെ മേൽ വെച്ചു... കഴിക്കാൻ ഉള്ള പ്ലെയ്റ്റുകളും ഓരോന്നായി വെച്ചു... ഈ സമയം ആയിഷ ഉമ്മറിനെയും സുഹൈറയെയും വിളിക്കുവാൻ വേണ്ടി പോയി..

"മം ... നീ പോയി നിന്റെ ചെക്കനെ വിളിച്ചുകൊണ്ടു വാ.."ശ്രീക്കുട്ടി കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു

ചാരു ശ്രീകുട്ടിയെ നോക്കിയ ശേഷം വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു... ആസിഫിന്റെ മുറിയുടെ അടുത്തു എത്തിയതും

"ഇക്ക... വാതിൽ തുറക്ക്... ഉമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്... "ചാരു മുറിയുടെ വാതിൽ തട്ടി കൊണ്ടു വിളിച്ചു

ആസിഫ് വാതിൽ തുറന്നു..

"ഉമ്മ കഴിക്കാൻ വിളിക്കുന്നുണ്ട്.."

"മം... എനിക്ക് വിശക്കുനൊക്കെ ഉണ്ട്‌... പക്ഷെ ന്റെ വിശപ്പ്‌ അറിയുന്ന ആൾക്ക് അറിയുന്നില്ലല്ലോ.."

ചാരു ആസിഫിനെ ഒന്ന് കോപത്തോടെ നോക്കി...

"നോക്കണ്ട... പോകാം..."ആസിഫ് പറഞ്ഞു

ഇരുവരും ഒന്നിച്ചു താഴേക്കു വന്നു...അപ്പോഴേക്കും ഉമ്മറും സുഹൈറയും ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിക്കാൻ... പടികൾ ഇറങ്ങി വരുന്ന സമയം ആസിഫ് ഡെയിനിങ് ടേബിളിന്റെ മുന്നിൽ ഇരിക്കുന്ന സുഹൈറയെ കണ്ടു..

"അല്ല ഇതാര് സുഹൈറയോ... മനസിലായില്ല....പെണ്ണ് വലുതായി... മൊഞ്ചത്തിയായിട്ടുണ്ടല്ലോ ....ആസിഫ് പറഞ്ഞു.."

അത് കേട്ട സുഹൈറ ആസിഫിനെ നോക്കി.. പുഞ്ചിരി തൂകി

"ആണോ എന്നാൽ നീ ഓളെ കെട്ടിക്കോ... " ആയിഷ മകനെ കളിയാക്കുന്ന രീതിയിൽ ചോദിച്ചു

"ഓൾക്ക് ഇഷ്ടാണ് എങ്കിൽ ഞമ്മള് എപ്പോ കെട്ടി എന്ന് ചോദിച്ചാ മതി..."തിരിച്ചു ആസിഫും പറഞ്ഞു


അത് കേട്ടതും ചാരു അവനെ ദേഷ്യത്തോടെ നോക്കി...ഉടനെ അത് കണ്ട ആസിഫിന് ചിരി സഹിക്കാൻ കഴിഞ്ഞില്ല... തന്നോടുള്ള ചാരുവിന്റെ സ്നേഹം ആ നിമിഷവും അവൻ ഫീൽ ചെയ്തു... ആസിഫ് ചാരുവിനെ നോക്കി... വെറുതെ എന്ന് ചുണ്ടുകൾ അനക്കി പറഞ്ഞു... അത് കണ്ട ചാരുവും പുഞ്ചിരി തൂകി...



" ചോദിക്കാൻ മറന്നു ഇജ്ജ് എപ്പോ വന്നു... സുഖമാണോ അനക്കും വീട്ടിൽ എല്ലാവര്ക്കും.. "ആസിഫ് വീണ്ടും സുഹൈറയോട് ചോദിച്ചു

"മം... എല്ലാവർക്കും സുഖം.." അവൾ പറഞ്ഞു

" വിശേഷങ്ങൾ ഇനിയും ചോദിച്ചറിയാൻ സമയം ഉണ്ട്‌ കാരണം ഇനി ഇവളും നമ്മുടെ കൂടെ ഈ വീട്ടിൽ ഉണ്ടാകും.. " ഉമ്മർ പറഞ്ഞു

"ആണോ.. മം..." ആസിഫ് ഒന്ന് മൂളി

പിന്നെ ആരും ഒന്നും സംസാരിക്കാൻ നില്കാതെ ഉമ്മ വിളമ്പിയ ഭക്ഷണം കഴിക്കാൻ ഇരുന്നു

"ഇങ്ങളും പോയി കഴിക്കാൻ നോക്കിക്കോളൂ..."ആയിഷ ചാരുവിനോടും ശ്രീകുട്ടിയോടും പറഞ്ഞു

"ഇല്ല.. ഇപ്പോൾ വേണ്ട ഉമ്മ.. ഞങ്ങളും ഇങ്ങളുടെ കൂടെ ഇരുന്നോളും... "ചാരു പറഞ്ഞു..

ആസിഫ് ഭക്ഷണം കഴിക്കുന്ന സമയം അത്രയും ചാരുവിനെ തന്നെ നോക്കി കൊണ്ടിരുന്നു... ചാരുവും അവനെ നോക്കാൻ മറന്നില്ല..അവർ എല്ലാവരും ഭക്ഷണം കഴിച്ച ശേഷം ഉമ്മയും ചാരുവും ശ്രീക്കുട്ടിയും ചേർന്നുകൊണ്ടു ടേബിൾ ക്ലീൻ ചെയ്തു...പിനീടു അവർ മൂന്ന് പേരും ഒരുമിച്ചു ഓരോ കൊച്ചു വാർത്തമാനവും പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു...അപ്പോഴേക്കും അങ്ങോട്ട്‌ അക്‌ബറും കടയിൽ നിന്നും വന്നു.. ഉച്ച ഭക്ഷണം കഴിക്കാൻ....അദ്ദേഹവും ഭക്ഷണം കഴിച്ചു കഴിഞ്ഞതും കടയിലേക്ക് പോവുകയും ചെയ്തു...


അങ്ങനെ അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ നീങ്ങി... ചാരുവും ശ്രീക്കുട്ടിയും വീട്ടിലേക്കു യാത്രയാകുന്ന സമയം

"ഉമ്മ... സമയമായി എന്ന ഞങ്ങൾ പോകാൻ നോക്കട്ടെ..."

"മം... ഒരു മിനിറ്റു... മക്കള് നിൽക്കൂ..."ആയിഷ ചാരുവിനെയും ശ്രീക്കുട്ടിയെയും ഒന്ന് തടഞ്ഞു..

എന്നിട്ടു അകത്തേക്ക് പോയി... എന്തിനായിരിക്കും ഉമ്മ നിൽക്കാൻ പറഞ്ഞത് എന്ന് അറിയാതെ മിഴിച്ചു നില്കുകയാണ് ചാരുവും ശ്രീകുട്ടിയും... ആയിഷ തന്റെ മുറിയിൽ എത്തിയതും അലമാരയിൽ താൻ സൂക്ഷിച്ച പണത്തിൽ നിന്നും അഞ്ഞൂറ് രൂപയുടെ നോട്ട് കൈയിൽ എടുത്തു.. എന്നിട്ടു ചാരുവിന്റെയും ശ്രീക്കുട്ടിയുടെയും അരികിൽ വന്നു..

"ദ... ഇത് മക്കള് കൈയിൽ വെച്ചോ..." പണം നീട്ടി കൊണ്ടു ആയിഷ പറഞ്ഞു

എന്നാൽ ചാരുവും ശ്രീക്കുട്ടിയും പണം കൈയിൽ വാങ്ങികുവാൻ ചെറിയ മടി കാണിച്ചു... പക്ഷെ ആയിഷ നിർബന്ധിച്ചതിനാൽ ഒടുവിൽ ശ്രീക്കുട്ടി ചാരുവിന്റെയും സമ്മതത്തോടെ അത് വാങ്ങിച്ചു

"രണ്ടുപേരും ഇതിൽ നിന്നും എടുത്തോളൂ.. എന്റെ ഒരു സന്തോഷത്തിനായി ആണ്..." ആയിഷ പിന്നെയും സ്നേഹത്തോടെ പറഞ്ഞു..

"അപ്പോ ശെരി.. ഉമ്മ.. നാളെ വരാം.."ഇരുവരും പറഞ്ഞു

"മം.. "ആയിഷ ഒന്ന് മൂളി...

ശ്രീക്കുട്ടിയും ചാരുവും വീട്ടിൽ നിന്നും മുറ്റത്തേക്ക് നടന്നു..ചാരുവിന്റെ മുഖം അപ്പോഴും വാടിയിരുന്നു..

"മ്മം.. എന്തു പറ്റി മുഖത്തൊരു വാട്ടം.."

"അതോ.. അത് പിന്നെ എനിക്ക് ഇക്കയോട് ഒന്ന് പറയാനോ.. കാണനോ കഴിഞ്ഞില്ലല്ലോ.. "ചാരു സങ്കടത്തോടെ പറഞ്ഞു

"ഓ... സാരമില്ല നാളെ കാണാം..." ശ്രീക്കുട്ടി പറഞ്ഞു

മുറ്റത്തു നടക്കുന്ന സമയം ശ്രീക്കുട്ടി വെറുതെ പിന്നിലേക്കു തിരിഞ്ഞു.. ആ സമയം ആസിഫ് മുകളിൽ നിന്നും അവരെ നോക്കുന്നത് ശ്രീക്കുട്ടി കണ്ടു...

"ടാ... ആസിഫിക്ക.." ശ്രീക്കുട്ടി വളരെ സന്തോഷത്തോടെ ചാരുവിനോട് പറഞ്ഞു

"എവിടെ..." ചാരു ആകാംഷയോടെ ചോദിച്ചു

"മുകളിലേക്കു നോക്കു..." ശ്രീക്കുട്ടി പറഞ്ഞു

ചാരു സന്തോഷത്തോടെ മുകളിലേക്കു നോക്കി.. അവൾ അവനു ഒരു ബൈ കാണിച്ചു തിരിച്ചു അവനും... പെട്ടന്ന് ആസിഫ് അവൾക്കു നേരെ മുറ്റത്തേക്ക് ഒരു പേപ്പർ വാരി എറിഞ്ഞു... അത് എടുത്തു നോക്കിയ ചാരുവിന്റെ മിഴികൾ നിറഞ്ഞു...


അതിൽ ചാരുവിന്റെ ചിത്രവും... I Love You.. എന്നും.. കൂട്ടത്തിൽ അവന്റെ നമ്പറും ഉണ്ടായിരുന്നു...ചാരു അത് ഉടനെ തന്നെ കൈയിൽ എടുത്തു

ഫോൺ വിളിക്കണം എന്ന് ആസിഫ് അവളോട്‌ മുകളിൽ നിന്നും കൈകൊണ്ടു ആഗ്യം കാണിച്ചു... അവളും നാണത്തോടെ പുഞ്ചിരി തൂകി തലയാട്ടി...


അന്നത്തെ ദിവസം രാത്രിയായതും ആ നമ്പറിലേക്കു വിളിക്കാൻ ചാരു ഒരുപാട് ആഗ്രഹിച്ചു... അവൾ അമ്മയുടെ ഫോൺ അമ്മക്ക് അറിയാതെ കൈയിൽ എടുത്തു... പക്ഷെ മനസ്സിൽ ചെറിയ പേടി കടന്നു വന്നു...എങ്കിലും ഇന്ന് അദ്ദേഹത്തിന് ഫോൺ വിളിക്കണം എന്ന് അവൾ ഉറച്ചു തീരുമാനിച്ചു...ഇതേ സമയം ആസിഫിന്റെ വീട്ടിൽ


"ഞാൻ ഇനി ഈ വീട്ടിൽ നിന്നും പുറത്തേക്കു പോകില്ല...ഈ വീട്ടിൽ തന്നെ ഞാൻ ജീവിക്കണം... ഇത്രയും സമ്പത്ത് ഉള്ള ഈ വീട്ടിൽ തുടർന്നും ഞാൻ ജീവിക്കണം അതിനായി ഞാൻ എന്തും ചെയ്യും...അത് മാത്രമല്ല ഒറ്റ നോട്ടത്തിൽ ആരെയും മയക്കുന്ന ആസിഫ്ക്കയെ എനിക്ക് ഒത്തിരി ഇഷ്ടമായി... ആസിഫ് ഇക്കയെ ഞാൻ നിക്കാഹ് ചെയ്യും.. അതിനു ഇനി ആളെ ഞാൻ എന്റെ വലയിൽ വീഴ്ത്താൻ ഉള്ള വഴികൾ ചെയ്യണം ഉമ്മയും ഉപ്പയും പറഞ്ഞത് പോലെ...ഞാൻ എല്ലാം വളരെ സൂക്ഷിച്ചു ചെയ്യും... ഞാൻ വന്ന ലക്ഷ്യം നിറവേറ്റും...." സുഹൈറ മനസ്സിൽ ഓർത്തു...


തുടരും...