രാഹുലും സുധിയും അങ്ങനെ പറഞ്ഞതും ശരത്തിനു ഒത്തിരി സങ്കടം തോന്നി...അവൻ ഒന്നും പറയാതെ മൗനമായി നിന്നു...
" നീ ഇനി ഇതിനു പിന്നാലെ പോകരുത് ശരത്തെ നമ്മുക്ക് ഇതു ഇവിടെ വെച്ചു നിർത്താം അത്രതന്നെ..." രാഹുൽ അല്പം ദേഷ്യത്തോടെ പറഞ്ഞു
" ടാ.. "
"നീ ഒന്നും പറയണ്ട മരിച്ചു പോയ ആ പീറ ആത്മാവിനു വേണ്ടി നീ ഞങ്ങളെയും കുരുതി കൊടുക്കരുത് അതിനു ഇനി ഒരു ജീവിതമില്ല പക്ഷെ ഞങ്ങൾക്ക് ഉണ്ട് അത് അവസാനിപ്പിക്കാൻ ആണോ നിന്റെ തീരുമാനം..." സുധിയും ശരത്തിനോട് ചോദിച്ചു
"അങ്ങനെ പറയരുത് നിങ്ങൾ ആ കുട്ടിയെ വെറും ആത്മാവായി കാണുന്നു പക്ഷെ ഞാൻ എനിക്ക്... എനിക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം എന്തൊക്കെ സംഭവിച്ചാലും അവൾക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കും... ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കുകയില്ല പക്ഷെ അതാണ് സത്യം എനിക്ക് ഇന്ന് വരെ ആരോടും തോന്നത്ത ഒരു സ്നേഹം ഇഷ്ടം സഹതാപം എന്തോ ഒന്ന് എനിക്ക് അവളോട് ഉണ്ട്...അത് നിങ്ങള്ക്ക് മനസിലാകുന്നില്ല സത്യം പറഞ്ഞാൽ ഞാൻ പലതവണ അവളെ കാണാൻ പോകാൻ ആഗ്രഹിച്ചു പക്ഷെ അവൾക്കു ഞാൻ വാക്ക് നൽകിയിരുന്നു പത്തു ദിവസം കഴിഞ്ഞേ വരൂ എന്ന് അതുകൊണ്ടാ ഞാൻ..." ശരത് പറഞ്ഞ് നിർത്തി
"ടാ.." രാഹുൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്പരപോടെ വിളിച്ചു
"സത്യം എനിക്കറിയില്ല എനിക്ക് മീനുവിനെ ക്കുറിച്ച് കൂടുതൽ അറിയാൻ തോന്നുന്നു അവളെ! അവളെ എനിക്ക് ഇഷ്ടമാണ് ഒരുപാട്... "ശരത് പറഞ്ഞു
"ശെരി അപ്പോൾ നീ ഈ പറഞ്ഞ് വരുന്നത് നിന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല എന്നാണോ..." സുധി ചോദിച്ചു
"അതെ എന്ത് സംഭവിച്ചാലും എനിക്ക് ആ കുഞ്ഞിന് സഹായിക്കാൻ തോന്നുന്നു .. അവളുടെ അമ്മേ എന്ന വിളി ഇന്നും ഇപ്പോഴും എന്റെ കാതിൽ കേൾക്കുന്നു... എന്നെ നിങ്ങൾ മനസിലാക്കണം അവൾക്കു ഞാൻ കൊടുത്ത വാക്ക് പാലിക്കാതെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല...അത് ഇനി നിങ്ങൾ സഹായിച്ചാലും ഇല്ല എങ്കിലും..." ശരത് പറഞ്ഞു
"ശെരി... ഇനി ഇവനോട് സംസാരിച്ചിട്ട് കാര്യമില്ല... ഇവന്റെ തീരുമാനം അതാണ് എങ്കിൽ നമ്മുക്കും ഇതിൽ ഇറങ്ങാം ഇനിയൊരു പിൻവാങ്ങൽ ഇല്ലാതെ..." രാഹുൽ അവന്റെ തീരുമാനം സുധിയോട് പറഞ്ഞു
സുധിയും വേറെ വഴിയില്ലാതെ രാഹുൽ പറഞ്ഞത് സമ്മതിച്ചു കൊണ്ട് തലയാട്ടി...അത് കണ്ടതും ശരത്തിനു സന്തോഷമായി പെട്ടെന്നു സുധിയുടെ ഫോൺ റിംഗ് ചെയ്തു അത് കേട്ടതും ആ ശബ്ദം കേട്ടതും
"കണ്ടോ ഈ ശബ്ദം നമ്മുടെ തീരുമാനം ശെരിയാണ് എന്ന് ആണ് സൂചിപ്പിക്കുന്നത്.."ശരത് പറഞ്ഞു
രാഹുലിനും സുധിക്കും അത് ശെരിയാണ് എന്ന് തോന്നി... സുധി തന്റെ ഫോൺ ഡിസ്പ്ലേയിൽ നോക്കി നിൽക്കുന്ന സമയം
"ആരാ ... നീ എന്താ നോക്കി നിൽക്കുന്നത്.." രാഹുൽ ചോദിച്ചു
"അത് പിന്നെ പുതിയ നമ്പർ ആണ്.."
"ആ എന്തായാലും എടുക്കു.. എടുത്ത് സംസാരിക്ക്..."
സുധി ഫോൺ അറ്റന്റ് ചെയ്തതും
" ഹലോ.. സുധി അല്ലെ.. " മറുതലക്കൽ നിന്നും ശശി ചോദിച്ചു
"അതെ ആരാണ്.."
"ഞാൻ ശശി അന്ന് GPS സ്കൂളിന്റെ അടുത്തു ഓട്ടോ സ്റ്റാൻഡിൽ വന്നു നമ്പർ തന്നില്ലേ... ഓർക്കുണ്ടോ..."
"ആ പറയ്യ് ചേട്ടാ ഉല്ലാസ് ആളെ ക്കുറിച്ച് വല്ലതും അറിഞ്ഞോ..." സുധി ചോദിച്ചു
"ഉം... അത് പറയാൻ ആണ് രാവിലെ തന്നെ വിളിച്ചത്... ഉല്ലാസ് അവന്റെ ഇവിടെ ഉള്ള വീട് വിൽക്കാൻ പോകുന്നു എന്ന് അതിന്റെ ആവശ്യത്തിനായി ഇന്ന് ഇവിടെ എത്തും അതറിഞ്ഞ ഞാൻ അവനോടു സംസാരിച്ചു നിങ്ങളുടെ കാര്യം പറയാം നിങ്ങൾ അടുത്തുള്ള ബീച്ചിനരികിലേക്ക് വൈകുന്നേരം ഒരു നാല് മണിക്ക് വന്നാൽ മതി ഞങ്ങൾ അവിടെ ഉണ്ടാകും.."
"ശെരി ചേട്ടാ ഞങ്ങൾ കൃത്യം നാല് മണിക്ക് എത്തിയിരിക്കും.."
"ശെരി... "ശശി ഫോൺ കട്ട് ചെയ്തു..
സുധിയും ഫോൺ കട്ട് ചെയ്തു...
"എന്താടാ ആരാണ് വിളിച്ചത് എങ്ങോട്ട് വരാം എന്നാ പറഞ്ഞത്.." രാഹുൽ ചോദിച്ചു
"ടാ അത് നമ്മൾ അന്ന് കണ്ടില്ലെ ഒരു ഓട്ടോക്കാരൻ ശശി അദ്ദേഹമാണ് ഉല്ലാസ് ഇന്ന് അയാളുടെ വീട് വിൽക്കാൻ നാട്ടിലേക്കു വരുന്നു എന്ന് അയാളെയും കൂട്ടി വൈകുന്നേരം നാല് മണി സമയത്തു ബീച്ച്ലേക്ക് വരാം എന്ന്...നമ്മളോട് അങ്ങോട്ട് വരാൻ..." സുധി ഇരുവരോടും പറഞ്ഞു
"ആണോ എന്നാൽ നമ്മൾ അങ്ങോട്ട് പോവുക തന്നെ ചെയ്യും അയാളിൽ നിന്നുമെങ്കിലും നമ്മുക്ക് വല്ല തുമ്പും കിട്ടാൻ സാധ്യതയുണ്ട്..." രാഹുൽ പറഞ്ഞു
"അത് ശെരിയാണ്..."സുധിയും പറഞ്ഞു
കൂടുതൽ ഒന്നും സംസാരിക്കാത്തെ മൂന്ന് പേരും തന്റെ ജോലികൾ ചെയ്യാൻ പോയി ... സുധി അടുക്കളയിലേക്കും രാഹുൽ വസ്ത്രം അലക്കാനും ശരത് വീട് ക്ലീൻ ചെയാനും മറ്റുമായി പോയി...
"ടാ... ഇപ്പോൾ കഴിക്കാൻ ഞാൻ എന്താണ് ഉണ്ടാകേണ്ടത്... ചപ്പാത്തിയും മുട്ടക്കറിയും മതിയോ..."
"ആ അത് മതി ഉച്ചക്ക് ഭക്ഷണം പുറത്ത് നിന്നും കഴിക്കാം... "രാഹുൽ പറഞ്ഞു
മൂന്ന്പേരും ഉടനെ തന്നെ അവരുടെ ജോലികൾ ചെയ്ത് തീർത്തു... എന്നിട്ടു സുധി ഉണ്ടാക്കിയ ചപ്പാത്തിയും മുട്ടക്കറിയും കഴിച്ചു...സമയം മുന്നോട്ടു നീങ്ങി മൂന്ന്പേരും ബീച്ച്ലേക്ക് പോകാൻ തീരുമാനിച്ചു
"ടാ സമയമായി എന്നാൽ നമ്മുക്ക് ഇറങ്ങിയാലോ.." സുധി ചോദിച്ചു
"ആ..."
"ടാ നമ്മുക്ക് പോകുന്ന വഴിയിലോ അല്ലെങ്കിൽ അവിടെ പോയിട്ടോ ചായ കുടിക്കാം.." സുധി ചോദിച്ചു
"ആ.."
അങ്ങനെ മൂന്ന്പേരും കൂടി വാതിൽ അടച്ചു കുറ്റിയിട്ടു ശേഷം ശശി പറഞ്ഞ ബീച്ച്ലേക്ക് പോയി...ബീച്ചിൽ എത്തിയതും
"ടാ ബൈക്ക് അവിടെ നിർത്താം.." രാഹുൽ പറഞ്ഞു
"ആ.."
മൂന്നുപേരും അധികം വണ്ടികൾ ഇല്ലാത്ത ഒരു തെങ്ങിന്റെ അടുത്തേക്ക് പോയി ബൈക്ക് അവിടെ നിർത്തി...
"ടാ നീ ഒന്ന് വിളിച്ചു നോക്കു.." ശരത് പറഞ്ഞു
സുധി ഉടനെ തന്നെ തനിക്കു രാവിലെ വന്ന അതെ നമ്പറിലേക്കു വീണ്ടും വിളിച്ചു
"ഹലോ.."
"ആ എവിടെയാണ് എത്തിയോ.."
"ആ... ദേ ബീച്ചിന് മുന്നിൽ റോഡിന്റെ അരികിൽ ആണ് ഉള്ളത്.."
"എന്നാൽ മുന്നോട്ടു പോന്നോളൂ ഞങ്ങൾ കടലിനരികിൽ ഉണ്ട്..." ശശി പറഞ്ഞു
ഇരുവരും ഫോൺ കട്ട് ചെയ്ത ശേഷം ബൈക്ക് സൈഡ് ലോക്ക് ചെയ്തു എന്നിട്ടു മുന്നോട്ടു നടന്നു അപ്പോഴേക്കും ശശിയും ഉല്ലാസും അവരെ തേടി അങ്ങോട്ട് വന്നു
ഹലോ.... ശശി തനിക്കു മുന്നിൽ വന്ന മൂന്ന്പേർക്കും കൈകൊടുത്തു സ്വീകരിച്ചു...
" ഹലോ... ഞാൻ ഉല്ലാസ്..."ഉല്ലാസ് സ്വയം അവർക്കു തന്നെ പരിചയപ്പെടുത്തി..
"നമ്മുക്ക് കുറച്ചു അങ്ങോട്ട് മാറി നിൽക്കാം.." ശരത് പറഞ്ഞു
എല്ലാവരും അത് ശെരി വെച്ചു... ആളുകളുടെ ശല്യം ഇല്ലാതെ കുറച്ചു ദൂരേക്ക് മാറി നിന്നു...
"പറയു നിങ്ങൾ ആരാണ് എന്തുകൊണ്ടാണ് എന്നെ കാണണം എന്ന് പറഞ്ഞത്..." ഉല്ലാസ് അവർ മൂന്നുപേരോടുമായി ചോദിച്ചു
"അത് പിന്നെ മീനു.." ശരത് പറഞ്ഞു
"മീനുവോ..." ഒരു ഞെട്ടലോടെ ഉല്ലാസ് ചോദിച്ചു
"അതെ മീനു അവളെ ക്കുറിച്ച് നിങ്ങള്ക്ക് എന്താണ് അറിയുക അത് എന്താണ് എങ്കിലും ഒന്നും മറക്കാതെ പറഞ്ഞാൽ... " ശരത് പറഞ്ഞു
"നിങ്ങള്ക്ക് എന്താണ് പ്രശ്നം എനിക്ക് ആ കുട്ടിയെ ക്കുറിച്ച് ഒന്നും അറിയില്ല...അല്ലെങ്കിലും പത്തു കൊല്ലം മുൻപ് മരിച്ചു പോയ ആ ചേരിയിലെ കുട്ടിയെ ക്കുറിച്ച് ഞാൻ എന്ത് പറയാൻ.." ഉല്ലാസ് പറഞ്ഞു
"അതിനു മീനു! ഞങ്ങൾ മീനുവിനെ ക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അതായത് മീനു പത്തുകൊല്ലം മുൻപ് മരിച്ചു പോയി എന്നോ അവൾ ചേരിയിലെ കുട്ടിയാണ് എന്നോ അങ്ങനെ ഒന്നും...മീനു എന്ന പേര് കേട്ടതും എങ്ങനെ അത് പത്തു കൊല്ലം മുൻപ് മരിച്ച മീനുവാണ് എന്ന് മനസിലായി..." രാഹുൽ ചോദിച്ചു
" അത്... അത് പിന്നെ... "
"വേണ്ട കള്ളം പറയാൻ ആലോചിക്കേണ്ട.. "ശരത് പറഞ്ഞു
ശരത്തിന്റെ ആ വാക്കുകൾ കേട്ടതും ഒരു നിമിഷം ഉല്ലാസ് ഞെട്ടി... ഇനിയും ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല എന്ന് ഉല്ലാസിന് മനസിലായി...പക്ഷെ അപ്പോഴും ഉല്ലാസിന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു
"എനിക്ക് മീനുവിനെ അറിയാം എന്ന് എങ്ങനെ ഇവർ കണ്ടെത്തി..." ഉല്ലാസ് ആ സംശയത്തോടെ അവരെ നോക്കി
തുടരും