ദേഷ്യത്തോടെ നിന്ന സുമേഷ് അവരെ എന്തെങ്കിലും ചെയാൻ നോക്കുന്നതിനു മുൻപ് അവർ മൂന്ന്പേരും അവിടെ നിന്നും പോയി...മൂന്ന്പേരും ഒന്നും സംസാരിക്കാതെ അവരുടെ വീട്ടിലേക്കു യാത്രയായി
പോകുന്ന വഴി മുഴുവനും മുഖം അറിയാത്ത മീനുവിന്റെ വേദനയും അവൾടെ അവസ്ഥയും മാത്രമായിരുന്നു ശരത്തിന്റെ മനസ്സിൽ ... കുറച്ചു നേരത്തെ യാത്രക്ക് ശേഷം മൂന്നുപേരും അവരുടെ വീട്ടിൽ എത്തി ഗേറ്റ് തുറന്നു അകത്തേക്ക് കയറി...
"ഹോ കൈയിലെ മുറിവും ഇത്ര ദൂരത്തെ യാത്രയും പോയി വന്ന ക്ഷീണവും പറയണ്ട ഞാൻ ഒന്ന് കിടക്കട്ടെ..." ബൈക്കിൽ നിന്നും ഇറങ്ങുന്ന സമയം സുധി പറഞ്ഞു
"മം.. ശെരിയാ വയ്യ ഞങ്ങളും കിടക്കുകയാണ് എന്നിട്ട് നോക്കാം ബാക്കി കാര്യം..." ശരത്തും രാഹുലും പറഞ്ഞു
മൂന്ന്പേരും മുറ്റത്തു ബൈക്ക് നിർത്തി ശേഷം വാതിൽ തുറന്നു അകത്തേക്ക് കയറി...അങ്ങനെ തന്നെ അവരുടെ മുറിയിലെ കട്ടിലിൽ കിടന്നു ഈ സമയം പെട്ടെന്നു അങ്ങോട്ട് അടുത്ത വീട്ടിലെ വിഷ്ണു ഓടി വന്നു
"ശരത്തേട്ടാ ... രാഹുലേട്ടാ... "അവൻ പുറത്തു നിന്നും വിളിച്ചു
ആ ശബ്ദം കേട്ടതും രാഹുൽ എഴുന്നേൽക്കാൻ ശ്രെമിച്ചു...
"നീ കിടന്നോ ഞാൻ നോക്കാം ശബ്ദം കേട്ടിട്ട് നമ്മുടെ വിച്ചുകുട്ടൻ ആണെന്ന് തോന്നുന്നു.. " ശരത് പറഞ്ഞു
"ശെരി... "രാഹുൽ അവിടെ തന്നെ കിടന്നു..
ശരത് മുറ്റത്തേക്ക് പോയതും വിഷ്ണു അവിടെ നിൽപുണ്ടായിരുന്നു
"എന്താടാ.."
"ശരത്തേട്ടാ ദാ ഇതു നിങ്ങൾക്കുളതാ..."ഒരു ചെറിയൊരു പേപ്പർ ശരത്തിനു നേരെ നീട്ടികൊണ്ട് വിഷ്ണു പറഞ്ഞു
"എന്തായിത്...."
"എനിക്കറിയില്ല.. ദാ അവിടെ ഒരു അങ്കിൾ നിൽപ്പുണ്ട് ആള് തന്നതാണ്..."
"ആരാണ് എവിടെയാണ്.."
"ദാ അവിടെ റോഡിന്റെ മറുവശത്തായി നിൽക്കുന്ന ആ മങ്കി ക്യാപ്പ് ധരിച്ച ആളാണ്...ഞാനും കൂട്ടുകാരും കളിക്കുമ്പോ നിങ്ങൾ ഇങ്ങോട്ട് വരുന്നത് കണ്ടപ്പോ ആ അങ്കിൾ തന്നതാണ്... ആ അങ്കിൾ നിങ്ങളെ ഇവിടെ കാത്തു നിൽക്കാൻ തുടങ്ങിയിട്ടു ഒത്തിരി നേരമായി..." വിഷ്ണു പറഞ്ഞു
വിഷ്ണുവിന്റെ കൈയിൽ നിന്നും ആ പേപ്പർ വാങ്ങിച്ചു എങ്കിലും അത് വായിക്കാതെ തന്റെ പാന്റ് പോക്കറ്റിൽ മടക്കി വെച്ചു ശേഷം വിഷ്ണു പറഞ്ഞ ആ അങ്കിളിനെ കാണാൻ റോഡിലേക്ക് ഇറങ്ങി...
അന്നേരം മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം മുഖം മുഴുവനും മൂടിയ തനിക്കു എതിർവശത്തായി നിൽക്കുന്ന ആ വ്യക്തി ശരത്തിന്റെ കണ്ടതും പതിയെ മുന്നോട്ടു നടക്കാൻ തുടങ്ങി
"നിൽക്ക് ... നിക്കടാ അവിടെ ആരാണ് നീ... "ശരത് അലറി കൊണ്ട് അയാളെ പിടിക്കാൻ ഓടാൻ തുടങ്ങി...
ഇതു കണ്ട വിഷ്ണു ഉടനെ തന്നെ അകത്തുള്ള രാഹുലിനെയും സുധിയേയും വിളിച്ചു
"രാഹുലേട്ടാ സുധിയേട്ടാ ഒന്ന് വാ വേഗം.."
പെട്ടന്ന് തന്നെ രാഹുലും സുധിയും വിഷ്ണുവിന്റെ വിളി കേട്ടതും മുറിയിൽ നിന്നും പുറത്തേക്കു വന്നു... അന്നേരം റോഡിന്റെ അരികിൽ എന്തോ നോക്കി നിൽക്കുകയാണ് വിഷ്ണു
" ടാ എന്താടാ നീ നോക്കുന്നത്... അല്ല ശരത് എവിടെ... "
"അത് പിന്നെ ശരത്തേട്ടൻ ഒരാളുടെ പിന്നാലെ ഓടി....'
"എന്ത്... നീ എന്താ പറയുന്നത്..." സുധി ഒരു ഞെട്ടലോടെ ചോദിച്ചു
"അതെ ദാ ആ ഭാഗത്തേക്കാണ് ഓടിയത്..." വിഷ്ണു വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു
അത് കേട്ടതും രാഹുലും സുധിയും പരസ്പരം നോക്കി...
"ടാ നീ വണ്ടിയെടുക്ക് നമ്മുക്ക് അവരെ പിടിക്കാം എന്തെങ്കിലും കാര്യം ഉണ്ടാവും...അയാൾ ആരായിരിക്കും..." രാഹുൽ പറഞ്ഞു
"അതറിയില്ല ഇവിടെയൊന്നും ഇതുവരെ കണ്ട ഓർമ്മയില്ല പക്ഷെ അയാൾ ഇവിടെ നിങ്ങളെ കാത്തു നിൽക്കാൻ തുടങ്ങിയിട്ടു ഒത്തിരി നേരമായി..." വിഷ്ണു പറഞ്ഞു
"ടാ പോകാം..." ബൈക്ക് സ്റ്റാർട്ട് ചെയ്തു വന്ന സുധി രാഹുലിനെ വിളിച്ചു
ഇരുവരും ശരത് ഓടി എന്ന് വിഷ്ണു പറഞ്ഞ ആ ഭാഗത്തുകൂടി വണ്ടി ഓടിച്ചു കുറച്ചു ദൂരം പോയതും അവർ ശരത്തിനെയും ശരത്തിനു ഓടിക്കുന്ന ആളെയും കണ്ടു...
"അതാ അവൻ ടാ..." സുധി ഉറക്കെ വിളിച്ചു അവർ പെട്ടെന്നു തന്നെ ശരത്തിന്റെ അടുത്തു എത്തിയതും
"എന്താ ടാ ആരാണ് അയാൾ..."
"അറിയില്ല പക്ഷെ അയാളെ പിടിക്ക് ആ ഓടുന്ന ആളെ എന്നിട്ട് പറയാം..."
"അറിയാത്ത ആളെ എന്തിന് പിടിക്കണം ആ എന്തായാലും വേണ്ടില്ല അയാളെ പിടിക്കാം... " സുധി അതും പറഞ്ഞുകൊണ്ട് ബൈക്ക് കുറച്ചൂടെ സ്പീഡിൽ ഓടിച്ചു
സുധിയും രാഹുലും ബൈക്ക് അയാൾക്ക് മുന്നിലായി നിർത്തി രാഹുൽ ബൈക്കിൽ നിന്നും ഇറങ്ങി അത് കണ്ടതും അയാൾ മറ്റൊരു വഴിയിൽ തിരിഞ്ഞു രാഹുലും പിന്നാലെ ഓടി സുധി ബൈക്കിലും ഒടുവിൽ കുറച്ചു ദൂരം പോയതും ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിൽ എത്തിയതും പെട്ടെന്നു എങ്ങോട്ട് പോകണം എന്നറിയാതെ അയാൾ നിന്നു... അപ്പോഴേക്കും അവർ മൂന്നുപേരും അയാളെ വളഞ്ഞു പിടികൂടുകയും ചെയ്തു...
അയാൾ അവരിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ചു എങ്കിലും അയാൾക്ക് സാധിച്ചില്ല... ഒടുവിൽ എല്ലാവരും തളർന്നു ഓരോ ഭാഗത്തായി ഇരുന്നു .. ഇതിനിടയിൽ ശരത്തിന്റെ കൈയിലെ മുറിവിൽ നിന്നും ചോരയും പൊടിയുണ്ടായിരുന്നു
സുധി തളർന്നു കിടന്ന അയാളുടെ മുഖം മൂടിയായി ഉണ്ടായിരുന്നു മങ്കി ക്യാപ് ഊരി അതിനിടയിൽ സുധി അയാളെ തല്ലുകയും ചെയ്തിരുന്നു... മുഖംമൂടി മുഴുവനുമായി ഊരി മാറ്റിയത്തും ആ രൂപം കണ്ടാൽ രാഹുൽ ഞെട്ടി
"ടാ നിർത്ത് അയാളെ ഒന്നും ചെയ്യരുത്.." രാഹുൽ പറഞ്ഞു
"ഇയാളെ ഒന്നും ചെയ്യരുത് എന്നോ..." സുധി ദേഷ്യത്തോടെ രാഹുലിനെ നോക്കി
"അതെ ടാ ഇയാൾ ഇയാളാണ് അന്ന് എന്നെ രക്ഷപ്പെടുത്തിയത്..."
"എന്നുവെച്ചാൽ... നീ പറയുന്നത്..."ശരത് ഒരു ഞെട്ടലോടെ ചോദിച്ചു
" അതെ ടാ അന്ന് നിങ്ങള്ക്ക് ആക്സിഡന്റ് പറ്റിയ അന്ന് വീട്ടിൽ എന്നെ ഒരാൾ കൊല്ലാൻ വന്നപ്പോ അയാളിൽ നിന്നും എന്നെ രക്ഷിച്ചത് ഇദ്ദേഹമാണ്... " രാഹുൽ പറഞ്ഞു
"അത് മാത്രമല്ല ഇന്നലെ നിങ്ങളെ കൊല്ലാൻ വന്ന ഗുണ്ടകളിലിൽ നിന്നും നിങ്ങളെ രക്ഷിച്ചത് ഞാൻ തന്നെയാണ്... ഞാൻ പറഞ്ഞത് കൊണ്ടാണ് നാട്ടുകാർ അങ്ങോട്ട് വന്നത്..."കിതച്ചു കൊണ്ട് അയാൾ പറഞ്ഞു...
കുറച്ചു നേരം ഒരു ഞെട്ടലോടെ ആരും ഒന്നും മിണ്ടാതെ അവിടെയും ഇവിടെയുമായി അങ്ങാതെ ഇരുന്നുഅതിനുശേഷം എല്ലാവരും ക്ഷേത്രത്തിന്റെ അടുത്തുള്ള ആൽത്തറയിൽ കയറി ഇരുന്നു
"നിങ്ങൾ ആരാണ് എന്തിനാണ് ഞങ്ങളെ രക്ഷിക്കുന്നത്..." സുധി ചോദിച്ചു
"ഞാൻ.... ഞാൻ വാസു... നിങ്ങൾ അന്വേഷിക്കുന്ന മീനുവിന്റെ രണ്ടാനച്ഛൻ ആണ് ഞാൻ...
അത് കേട്ടതും ശരത്തും സുധിയും രാഹുലും ഞെട്ടി... തങ്ങൾ ഇതുവരെ കാണാൻ ശ്രെമിച്ച ആൾ ആണ് നമ്മുടെ മുന്നിൽ... മൂന്നുപേരും പരസ്പരം നോക്കി നിന്നു....
തുടരും