Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മീനുവിന്റെ കൊലയാളി ആര് - 28

"സൊല്ല് നീങ്ങേ ആരാണ്.."പാണ്ടിരാജൻ തോക്കും ചൂണ്ടി ചോദിച്ചു

"ഞങ്ങൾ ഞങ്ങൾ...." സുധി പതറി കൊണ്ട് നിന്നു..

"ദൈവമേ ഞാനിതാ ഈ ഭൂലോകത്തിൽ നിന്നും നിൻ പാദത്തിലേക്ക് വരുന്നു..." സുധി മനസ്സിൽ വിചാരിച്ചു

എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിന്ന ശരത് ഉടനെ തന്നെ പുറത്തേക്കു നോക്കി...

" അയ്യോ അണ്ണേ ഒന്നും ചെയ്യരുത്.."ശരത് പുറത്തേക്കു നോക്കി കൈകൾ കൊണ്ട് വേണ്ട എന്ന രീതിയിൽ ആഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു

അത് കണ്ടതും തന്റെ ആളുകൾ വന്നു എന്ന രീതിയിൽ പാണ്ടിരാജൻ അങ്ങോട്ട്‌ നോക്കിയതും ആർക്കും കാണാതെ താൻ സൂക്ഷിച്ച വാസു തന്ന കത്തി ശരത് കൈയിൽ എടുത്തു ഞൊടിയിൽ തന്നെ അത് പാണ്ടിരാജൻ തങ്ങൾക്കു നേരെ തോക്ക് ചൂണ്ടി കാണിച്ച കൈ ലക്ഷ്യമാക്കി ചെറുതായി ഒന്ന് മുറിച്ചു...ചെറിയ രീതിയിൽ കൈ മുറിഞ്ഞതും ചോര പൊടിയുണ്ടായിരുന്നു... കോപം കൊണ്ട് അയാളുടെ മുഖം ചുകന്നു...

പെട്ടന്നു കൈയിൽ ഉണ്ടായ മുറിവ് കാരണം കൈയിൽ ഉണ്ടായിരുന്ന തോക്ക് പാണ്ടിരാജന്റെ കൈയിൽ നിന്നും താഴെ ടേബിളിന്റെ മേൽ വീണു.. അപ്പോഴേക്കും അത് സുധി എടുക്കുകയും ചെയ്തു...

"ഞങ്ങൾ ആരാണ് എന്ന് പറയാം അതിനു മുൻപ് താൻ പറ എന്തിനാണ് ഞങ്ങളെ കൊല്ലാൻ ആളെ വിട്ടത് ആരാണ് നിന്നോട് ഞങ്ങളെ കൊല്ലാൻ ക്വാട്ടേഷൻ തന്നത്..." സുധി പാണ്ടിരാജന് നേരെ തോക്ക് ചൂണ്ടി കാണിക്കുന്ന സമയം ശരത് അയാളോട് ചോദിച്ചു

"അത് നാ എപിടി സൊല്ലുവെ അത് തൊഴിൽ രാഗസിയം..."പാണ്ടിരാജൻ പറഞ്ഞു

"ഓ... തന്റെ തൊഴിൽ രഹസ്യം ശെരി ആരോടും ഒരു രഹസ്യവും പറയണ്ട കാരണം രഹസ്യം പറയാൻ താൻ ഇനി ജീവനോടെ ഉണ്ടാവില്ല.... ഞാൻ വെറുതെ പറയുകയല്ല തന്നെ പേടിപ്പിക്കുകയാണ് എന്ന് കരുതണ്ട എനിക്ക് എന്റെ ജീവൻ തന്നെയാണ് വലുത് അത് എടുക്കാൻ ശ്രെമിക്കുന്ന തന്റെ ജീവൻ ഞാൻ എടുക്കും അതിൽ ഒരു സംശയവും വേണ്ട ... "അതും പറഞ്ഞുകൊണ്ട് ശരത് സുധിയുടെ കൈയിൽ നിന്നും തോക്ക് വാങ്ങിച്ചു ശേഷം പാണ്ടിരാജൻ നിൽക്കുന്നതിന് അടുത്തായി ചുമരിൽ വെടി വെക്കുകയും ചെയ്തു... അത് കണ്ടതും പാണ്ടിരാജൻ പേടിച്ചു വിറച്ചു

അപ്പോഴേക്കും വെടിയുടെ ശബ്ദം കേട്ടതും അങ്ങോട്ട്‌ പാണ്ടിരാജന്റെ ഒരു കാവലാളി ഓടി വന്നു... അയാൾ വരുന്നത് കണ്ടതും തങ്ങളെ എന്തെങ്കിലും ചെയ്യും എന്ന് മനസിലാക്കിയ ശരത് ഉടനെ തന്നെ തനിക്കു മുന്നിൽ നിൽക്കുന്ന പാണ്ടിരാജനെ തന്റെ അടുത്ത ചേർത്ത് നിർത്തുകയും തോക്ക് അയാളുടെ നെറ്റിയിൽ തൊട്ടുകൊണ്ട് വെക്കുകയും ചെയ്തു....

ഡേയ് വിട്ട്ട് എങ്കെ അയ്യാവെ വിട്ട്ട് ഇല്ലെനാ ഉങ്കളെ ഇൻഖേയെ കൊന്നുകളയും...."അയാൾ പറഞ്ഞു

"അതുക്കും മുന്നാടി ഞാൻ നിന്റെ അയ്യവേ കൊന്നുകളയും..."ശരത് പറഞ്ഞു

"വേണ്ട വേണ്ട അയ്യവേ വിട്ട്ട്.."

"വിടണമെങ്കിൽ മുന്നിൽ നിന്നും മാറി നിൽക്ക്..."ശരത് അത് കോപത്തോടെ പറഞ്ഞതും അയാൾ ശരത്തിനു വഴി കൊടുക്കും രീതിയിൽ മാറി നിന്നു...ഇനി എന്ത് ചെയ്യും എന്നറിയാതെ...

പാണ്ടിരാജന്റെ ഷിർട്ടിന്റെ കൊളറിൽ പിടിച്ചു വലിച്ചു കൊണ്ട് ശരത് പുറത്തേക്കു വന്നു ഒരു വിസിൽ അടിച്ചതും വാസുവും രാഹുലും ബൈക്ക് റോഡിൽ നിർത്തിയ ശേഷം അങ്ങോട്ട്‌ ഓടി വന്നു...

"നീ ആ കാർ സ്റ്റാർട്ട്‌ ചെയ്യു... ശരത് സുധിയുടെ മുഖം നോക്കി പറഞ്ഞു...പിന്നെ നിങ്ങൾ രണ്ടുപേരും നമ്മുടെ ഈ രണ്ടു ബൈക്ക് കൊണ്ട് ഈ കാർ ഫോളോ ചെയ്തോളു...." ശരത് രാഹുലിനോടും വാസുവിനോടും പറഞ്ഞു

"എന്തിനാ അത്.." സംശയത്തോടെ സുധി ശരത്തിനോട് ചോദിച്ചു

ഇവിടെ വെച്ചു നമ്മുക്ക് ഇയാളെ ഇയാളോട് ഒന്നും ചോദിച്ചറിയാൻ സാധിക്കില്ല നമ്മുടെ ചെറിയ ഒരു അശ്രെധ മതി ഇവന്മാർ നമ്മളെ തട്ടാൻ അതുകൊണ്ട് നമ്മുക്ക് അറിയാൻ ഉള്ളത് അറിയണം എങ്കിൽ തൽക്കാലം ഇയാളെ ഇവിടെ നിന്നും മാറ്റുകയലാതെ വേറെ വഴിയില്ല ഇയാൾ നമ്മുക്ക് തനിച്ചു കിട്ടിയാൽ മാത്രമേ എന്തെങ്കിലും അറിയാൻ സാധിക്കു.. "ശരത് പറഞ്ഞു

"അത് ശെരിയാ...."കുറച്ചു നേരം ശരത് പറഞ്ഞത് ആലോചിച്ച മൂന്ന് പേരും സമ്മതിച്ചു

വാസുവും രാഹുലും ഓരോ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു സുധി പാണ്ടിരാജിന്റെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ അതിൽ കയറിയതും...

"കാറിന്റെ കീ കൊണ്ടുവരാൻ പറ..." ശരത് പാണ്ടിരാജനോട് പറഞ്ഞു

" ഡേയ്.... സാവി.. " പാണ്ടിരാജൻ വിളിച്ചു പറഞ്ഞതും അവിടെ ഉണ്ടായിരുന്ന ഒരാൾ അകത്തു കയറി റൂമിൽ തൂക്കിയ ഒത്തിരി താക്കോലിൽ നിന്നും ഒരു കീ എടുത്തു...

"സൊല്ല് ഇവന്മാരോട് പറ നമ്മളെ ഫോളോ ചെയ്യരുത് എന്ന് അല്ലെങ്കിൽ ഞാൻ വലിക്കും ഇതു.." ശരത് പറഞ്ഞു

അത് കേട്ടതും കോപം ഉള്ളിൽ ഒതുക്കി തന്റെ കാവലാളികളോടും അത് പോലെ തന്നെ അയാൾ പറഞ്ഞു

അധികം താമസിയാതെ തന്നെ തോക്കിന്റെ മുനയിൽ നിർത്തികൊണ്ട് പാണ്ടിരാജനെ അവർ കാറിൽ കയറ്റി...കാർ അവിടെ നിന്നും ചീറി പാഞ്ഞു പിന്നാലെ വാസുവും രാഹുലും ബൈക്കിലും... അവർ നേരെ പോയത് കുറച്ചു ദൂരെ ഉള്ള കിന്നരിഗ്രാമത്തിലെ ക്വാറിയിലേക്ക് ആയിരുന്നു...

ആ ക്വാറിയിൽ എത്തിയതും വാഹനം നിർത്തുകയും പാണ്ടിരാജനെ പുറത്തിറക്കുകയും ചെയ്തു....

"ഇപ്പോൾ പറ സത്യം മുഴുവനും പറ പറഞ്ഞില്ല എങ്കിൽ ഈ നിമിഷം ഇവിടെ വെച്ചു ഞാൻ നിങ്ങളെ കൊല്ലും ഒരു സംശയവുമില്ല കൊന്നിട്ട് വെട്ടി നുറുക്കി കത്തിച്ചു കളയും... ശരത് കത്തുന്ന കണ്ണുകളോടെ പറഞ്ഞു

"പറയാം എന്നെ ഒന്നും സെൻജിടാത്തീങ്കെ..."

"അപ്പോ സൊല്ല്ങ്കെ... " സുധി പറഞ്ഞു

"ഞാൻ ! എനക്ക് ഉൻങ്കളെ കൊല്ലസൊല്ലി പറഞ്ഞത് ഞങ്ങളുടെ ഗ്രൂപ്പിൽ ആണ്..."

"നുണ പറഞ്ഞാൽ കൊല്ലും ഞാൻ പന്നി.."

" സത്യമാ എന്നെ നമ്പുങേ എനക്ക് ഉൻങ്കളെ കൊല്ല സൊന്ന ആൾ ആരാണ് എന്ന് തെറിയാത്തു... "

"അപ്പോ തനിക്കു എമൗണ്ട് വന്നതും നിങ്ങൾ സംസാരിച്ചതും എല്ലാം എങ്ങനെയാണ്.." രാഹുൽ ചോദിച്ചു

"ഇതൊക്കെ വിശ്വസിക്കാൻ കഴിയുമോ... ഗ്രൂപ്പിൽ മെസ്സേജ് വന്നത് ഓക്കേ വിശ്വസിക്കാം പക്ഷെ ആ ആളെ കണ്ടില്ല എന്നോ സംസാരിച്ചില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്... " വാസു അദേഹത്തിന്റെ അഭിപ്രായം പറഞ്ഞു

സത്യമാ ഞാൻ പറയുന്നത് വിശ്വാസിക്ക്...അതും ഗ്രൂപ്പിൽ താൻ വന്നത്... ഗ്രൂപ്പിൽ വന്ത് പേസമാട്ടാങ്കെ ടൈപ്പിംഗ്‌ മട്ടും താൻ...അത് അപിടി താൻ എല്ലാ ഡീറ്റൈലും തരുവാങ്കേ അത് പോണോ ആണോ എൺപതു കൂടെ എനക്ക് തെറിയാതു... "വിഷമത്തോടെ പാണ്ടിരാജൻ പറഞ്ഞു

"ടോ ആണ്ണാച്ചി താൻ വലിയ വർത്തമാനം പറയണ്ട താൻ ഇതുവരെ പറഞ്ഞത് എല്ലാം പച്ചക്കള്ളം ആണ് എന്ന് അറിയാം...സത്യം പറഞ്ഞില്ല എങ്കിൽ കൊല്ലും ഞാൻ..." രാഹുൽ അയാൾക്ക് ഒരു ചവിട്ടു കൊടുത്തുകൊണ്ട് പറഞ്ഞു

" ടാ... നീ എന്ത് പണിയാ കാണിച്ചത്..."സുധി പറഞ്ഞു

"നീ മിണ്ടാതെ നിൽക്ക് ഇവനെ കൊണ്ട് ഞാൻ സത്യം പറയിപ്പിക്കാം... "രാഹുൽ അതും പറഞ്ഞുകൊണ്ട് അയാളെ ഇടിക്കാൻ പോയതും

"അയ്യോ വിട്ടുടുങ്കെ സൊല്ലിടറെൻ ഞാൻ മുതലേ പറഞ്ഞത് പോലെയാ ഇന്ത ക്വാട്ടേഷൻ വന്ത്ത് ഗ്രൂപ്പിൽ താൻ... നാ താൻ ഇന്ത ക്വാട്ടേഷൻ എടുത്തേൺ....നാ അവങ്ങള്ക്ക് ഫോൺ പണ്ണേ അന്നാ അത് സ്വിച്ചോഫ് ആ ഇരുന്തത്... അതുക്കപ്രം ഒരുനാൾ എനക്ക് അവങേ മെസ്സേജ് പണ്ണാങേ എങ്കിട്ടെ അക്കൗണ്ട് നമ്പർ കെട്ടാങേ കൊടുത്തേൻ... അത്ക്കപ്രം അവങേ അന്ത സിം തൂക്കി പൊട്ടുടുവാങ്കേ എന്നും...ഇനി അവരെ പാക്ക ഇന്ത കമ്പനി പക്കം വന്താൽ മീതി പണം തരും എന്നും സോനാങ്കെ ഇതു എല്ലാമേ ടൈപ്പ് മെസ്സേജ് മട്ടും താ അവർ എന്നോട് സംസാരിച്ചില്ല...നാനും ഇതുവരെ അവങ്കളെ പാക്കലെ....പാണ്ടിരാജൻ തന്റെ ഫോണിൽ സൂക്ഷിച്ചു വെച്ച ഒരു വിസിറ്റിംഗ് കാർഡ് അവർക്കു നേരെ നീട്ടി കൊണ്ട് ഇതുക്കു മേലെ എനക്ക് ഒന്നും തെറിയാത്..."പാണ്ടിരാജൻ പറഞ്ഞു

"ഈ കമ്പനി അയാളുടെ കമ്പനിയാണോ.." രാഹുൽ ആ ഫോണിൽ ഉള്ള വിസിറ്റിംഗ് കാർഡ് നോക്കി കൊണ്ട് ചോദിച്ചു

ഉടനെ തന്നെ രാഹുൽ ആ വിസിറ്റിംഗ് കാർഡ് ഫോട്ടോ അവന്റെ ഫോണിൽ അയക്കുകയും ചെയ്തു...

"എനക്ക് അറിയില്ല..."

"ശെരി നിങ്ങള്ക്ക് ക്വാട്ടേഷൻ തന്ന ആളുടെ പേര് എന്താണ് അതെങ്കിലും അറിയുമോ..." വാസു ചോദിച്ചു

"ഹരിഹർജി..."


ഈ ഹരിഹർജി ആരാണ് അവനും മീനുവിന്റെ കൊലയും തമ്മിൽ എന്താണ് ബന്ധം...ശരത് മനസ്സിൽ വിചാരിച്ചു...

തുടരും