Who is Meenu's killer - 29 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 29




" തന്റെ കാർ ഇവിടെ തന്നെ ഉണ്ടാകും പിന്നെ ഈ തോക്ക് ഇതു തന്റെ പേരിൽ അല്ലെ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതു എന്റെ കൈയിൽ ഇരിക്കട്ടെ ഇതു വെച്ചു ഞാൻ മനുഷ്യനെ അല്ല ഒരു മയിലിനെ വെടി വെച്ചാലും നീ കുടുങ്ങും അതുകൊണ്ട് ഇനി ഞങ്ങളുടെ വഴിക്കു വരാതെ പോയിക്കോ... തന്റെ ജീവൻ ഞാൻ തനിക്കു വിട്ടു തരുകയാണ് ഞങ്ങൾ ആർക്കും ഒന്നും സംഭവിക്കാത്തതിനാൽ മറിച്ചു ഇനി ഞങ്ങൾക്കെതിരെ എന്തെങ്കിലും ചെയാൻ ശ്രെമിച്ചാൽ അങ്ങനെ വിചാരിക്കുന്നതിനു മുൻപ് ഞങ്ങൾ തന്നെ തട്ടും ഉറപ്പാ...പിന്നെ താൻ ഇതുവരെ പറഞ്ഞത് എല്ലാം ദേ ഞാൻ ഈ പെൻ ക്യാമെറയിൽ പകർത്തിയിട്ടുണ്ട്...ഇതു ഞാൻ പോലീസിൽ കൊണ്ട് പോയി കൊടുക്കും..." ശരത് പറഞ്ഞു

"വേണ്ട സാർ അപ്പിടി സെയാത്തീങ്കെ..

"എന്നാൽ എനിക്ക് നിന്നിൽ നിന്നും ഇനിയും വല്ലതും അറിയാൻ ഉണ്ടെങ്കിൽ ഞാൻ നിന്നെ വിളിക്കുന്ന ദിവസം വിളിക്കുന്ന സമയം വിളിക്കുന്ന സ്ഥലത്തേക്ക് വരണം അല്ലെങ്കിൽ ദേ ഈ തോക്ക് ഞാൻ ഉപയോഗിക്കേണ്ടി വരും..." ശരത് വീണ്ടും ഒരു ഭീഷണിയായി പറഞ്ഞു

"അയ്യോ വേണ്ട സാർ ഇതു എന്നോടെ പേർസണൽ തുപ്പാക്കി അപിടി ഏതും സെയാത്തീങ്കെ നാ വരേൻ നിങ്ങ എന്ന സൊന്നാലും സെയരേൻ..."

"ശെരി.."


കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അയാളുടെ കാറിന്റെ കീ അയാളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞ ശേഷം എല്ലാവരും തങ്ങളുടെ ബൈക്കിൽ വീട്ടിലേക്കു യാത്രയായി...

"ടാ വല്ലതും കഴിച്ചിട്ട് പോകാം വീട്ടിൽ പോയിട്ട് അത് ഉണ്ടാക്കാൻ ഇതു ഉണ്ടാക്കാൻ പറഞ്ഞാൽ ഉണ്ടല്ലോ എനിക്ക് ദേഷ്യം വരും എനിക്കും വയ്യ... അന്ന് ആക്‌സിഡന്റ് സംഭവിച്ചപ്പോ വീണത് നിങ്ങൾ മാത്രമല്ല ഞാനും കൂടിയാണ് എന്ന് മറക്കണ്ട..." സുധി പറഞ്ഞു

"ശെരി ദേഷ്യപ്പെടേണ്ട... "ശരത് ഒരു പുഞ്ചിരിയോടെ പറഞ്ഞു

എല്ലാവരും അടുത്തു തന്നെ കാണുന്ന ഹോട്ടലിൽ കയറാം എന്ന് തീരുമാനിച്ചു മുന്നോട്ടു പോയി... കുറച്ചു ദൂരം പോയതും ഒരു ഹോട്ടൽ കാണുകയും അവിടെ ബൈക്ക് നിർത്തുകയും ചെയ്തു... ശേഷം അതിനകത്തു കയറി..

"എന്തുവേണം കഴിക്കാൻ.." വെയ്റ്റെർ ചോദിച്ചു

"ഇവിടെ രണ്ടു മസാലദോശ ഇവിടെ ചപ്പാത്തി ... "ശരത് അതും പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി..

"പോരെ.." ശരത് എല്ലാവരോടുമായി വീണ്ടും ചോദിച്ചു

"മ്മ്മ്.."

"കറി എന്ത് വേണം... "വെയ്റ്റെർ ചോദിച്ചു

"മുട്ടക്കറി...പിന്നെ ഒരു ചിക്കൻ കറിയും..." സുധി പറഞ്ഞു

വെയ്റ്റെർ ഓർഡർ സ്വീകരിച്ചു കൊണ്ട് അവിടെ നിന്നും പോയി കുറച്ചു കഴിഞതും അയാൾ അങ്ങോട്ട്‌ അവർ നൽകിയ ഓർഡറുമായി വന്നു... എല്ലാവരും ടേബിളിന്റെ മുന്നിൽ ഇരിക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി പെട്ടെന്നു ശരത്തിനു ഒരു കാൾ വന്നു അവൻ അത് അറ്റന്റ് ചെയ്തു

"ഹലോ..." മറുതലക്കൽ നിന്നു ശരത്തിന്റെ കാതിൽ ആ ശബ്ദം കേട്ടു...

"ഹലോ ആരാണ്.." ശരത് ചോദിച്ചു

"ഞാൻ അമൃത മീനുവിന്റെ... ഓർമ്മയുണ്ടോ..."

" ഓ ആ പറയു എന്താണ്... പെട്ടന്ന്.. "

"അത് പിന്നെ നിങ്ങൾക്കിപ്പോൾ GPS സ്കൂളിന്റെ അടുത്തുള്ള പാർക്കിലേക്ക് വരാൻ കഴിയുമോ..." അമൃത ചോദിച്ചു

"എന്താണ് കാര്യം.."

"അത് പിന്നെ മീനുവിന്റെ അമ്മ ദേവകിയമ്മ വന്നിരിക്കുന്നു നിങ്ങളെ ഒന്ന് കാണണം എന്ന്..."

"ആണോ! അതിനെന്താ ഉടനെ വരാം ഒരു പത്തു മിനിറ്റ് നിങ്ങളവിടെ തന്നെ വെയിറ്റ് ചെയ്യു... "ശരത് അതും പറഞ്ഞുകൊണ്ട് പെട്ടെന്നു തന്നെ ഫോൺ കട്ട് ചെയ്തു ശേഷം ഫോൺ ഷർട്ട് പോക്കറ്റിൽ ഇടുകയും ചെയ്തു...എന്നിട്ട് വളരെ വേഗത്തിൽ ഫുഡ് കഴിക്കാനും തുടങ്ങി അത് കണ്ടതും എല്ലാവരെയും ശരത്തിന്റെ നോക്കുകയും ചെയ്തു...

"എന്താടാ! ആരാണ് വിളിച്ചത് നീ എന്താ ഇത്ര വേഗത്തിൽ ഫുഡ് കഴിക്കുന്നത്‌..." രാഹുൽ ചോദിച്ചു

"ടാ ഒന്ന് വേഗം കഴിക്കു... നീയും എന്റെ കൂടെ വരണം നമ്മുടെ അമൃതയാണ് വിളിച്ചത് മീനുവിന്റെ അമ്മ നമ്മളെ കാണാൻ വന്നിട്ടുണ്ടെന്നു...."

"ആണോ എന്നാൽ വേഗം.. ടാ സുധി നീ ഇദ്ദേഹത്തെയും കൂട്ടി നമ്മുടെ വീട്ടിലേക്കു പൊയ്ക്കോളൂ ഞങ്ങൾ അങ്ങോട്ട്‌ പോയി അമൃതയെയും അമ്മയെ കണ്ടിട്ട് വരാം.." രാഹുൽ പറഞ്ഞു

"മം.."

"സത്യത്തിൽ ഞാനും കാണാൻ ഇരിക്കുകയായിരുന്നു ദേവകി അമ്മയെ അന്ന് നമ്മൾ വീഡിയോ എടുക്കുമ്പോൾ അവൾ മീനു കൂടുതലായും അമ്മ എന്നാണ് വിളിച്ചത് അവളുടെ ആ അമ്മ എന്ന വിളിയിൽ അവരെ കാണാൻ ആഗ്രഹിക്കുന്നു എന്ന് മനസിലായി ... അത് മാത്രമല്ല ആ അമ്മയുടെ മുന്നിൽ വെച്ചു തന്നെ മീനുവിനെ കൊന്നത് ആരാണ് എന്നും എന്തിന് എന്നും നമ്മുക്ക് അറിയിക്കാൻ സാധിച്ചാൽ അതിൽ പരം ഒരു പുണ്യം ഇല്ല എന്ന് തോന്നുന്നു...." ശരത് പറഞ്ഞു

"അതെയതെ..."

"നമ്മുക്ക് ഇനി അധികം ദിവസമില്ല... അല്ലെ.." സുധി പറഞ്ഞു

"അതെ.."

"ഞാൻ നിങ്ങളുടെ കൂടെ ഉണ്ടെന്നും നിങ്ങള്ക്ക് തുണയായി മീനുവിനെ കൊന്നത് ആരാണെന്നു കണ്ടെത്താൻ ശ്രമിക്കുന്നു എന്ന് അവൾ ദേവകി ഇപ്പോൾ അറിയണ്ട..." വാസു പറഞ്ഞു

"കാരണം..."ശരത് ചോദിച്ചു

"കാരണം ഞാൻ അവളുടെ മുൻ ഭർത്താവാണ് അവളുടെ മകളുടെ മരണത്തിനു പിന്നിൽ ഉള്ള കാരണം അറിയാൻ ഞാൻ ഇപ്പോൾ സഹായിക്കുന്നുണ്ട് എന്ന് അവളുടെ ഇപ്പിൽ ഭർത്താവ് അറിയുന്നത് ശെരിയല്ല എന്ന് തോന്നുന്നു... ചിലപ്പോ അയാൾ എനിക്കും അവൾക്കും ഇപ്പോഴും ബന്ധം ഉണ്ടെന്നും കരുതും അത് അവളുടെ ഇപ്പോൾ ഉള്ള ജീവിതത്തെ ബാധിക്കും...ജീവിതത്തിൽ ദേവകി ഒരുപാട് കഷ്ടപ്പെടു ഇന്ന് അവൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട് ഞാൻ അത് തകർക്കാൻ എനിക്ക് ആഗ്രഹമില്ല പിന്നെ ചിലപ്പോ അവൾക്കു എന്നോട് ദേഷ്യം കാണും മീനു മരിച്ചതിൽ പിന്നെ ശെരിക്കും അവൾ ഒറ്റപെട്ടു ഞാൻ പോലും അവളുടെ കൂടെ ഉണ്ടായിരുന്നില്ല..." വാസു വിഷമത്തോടെ പറഞ്ഞു

"ശെരി.."

കൂടുതൽ ഒന്നും സംസാരിക്കാതെ എല്ലാവരും പെട്ടെന്നു തന്നെ ഭക്ഷണം കഴിക്കുകയും ബില്ല് പേ ചെയ്ത ശേഷം അവിടെ നിന്നും പോവുകയും ചെയ്തു... മുറ്റത്തേക്ക് ഇറങ്ങിയത്തും രാഹുലും ശരത്തും ഒരു ബൈക്കിൽ കയറി സ്കൂളിന്റെ അടുത്തുള്ള പാർക്കിലേക്കും വാസുവും സുധിയും വീട്ടിലേക്കും യാത്രയായി...

ശരത്തും രാഹുലും കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം അമൃത പറഞ്ഞ ആ പാർക്കിലേക്ക് എത്തി... ബൈക്ക് അതിനു മുന്നിലായി നിർത്തി

"ടാ ഇതാണ് അമൃത പറഞ്ഞ ആ പാർക്ക് പക്ഷെ ഇവിടെ അവരെ കാണുന്നില്ലാലോ..." പാർക്കിന്റെ അകത്തു കയറാതെ പുറത്ത് ബൈക്ക് നിർത്തുന്ന സമയം ശരത് രാഹുലിനോട് പറഞ്ഞു

"നീ വാ അവർ ചിലപ്പോ അകത്തുണ്ടാകും.." രാഹുൽ പറഞ്ഞു..

അങ്ങനെ അവർ ബൈക്ക് പാർക്ക് ചെയ്ത ശേഷം ബൈക്ക് നിർത്തിയതിനും പാർക്കിന് അകത്തേക്ക് കയറ്റാനും രാഹുൽ ടിക്കറ്റ് വാങ്ങിച്ചു ആ ടിക്കെറ്റുമായി അവർ ഇരുവരും അകത്തേക്ക് കയറി ...

"ടാ ഇവിടെ കാണുന്നിലല്ലോ..." ശരത് ചുറ്റും കണ്ണുകൾ ഓടിച്ചു കൊണ്ട് രാഹുലിനോട് പറഞ്ഞു

"നീ ഒന്ന് വിളിച്ചു നോക്കു.."

"അതിന്റെ ആവശ്യമില്ല.." അവർ ഇരുവരുടെയും പുറകിൽ നിന്നെകൊണ്ട് അമൃത പറഞ്ഞു

"ഏയ്യ് ഹായ്.." അവളെ കണ്ടതും ഇരുവരും ഒരുമ്മിച്ചു പറഞ്ഞു

"ഹായ്..വരു ദേവകിയമ്മ അവിടെ ഒരു ഞാവൽ മരത്തിനു ചുവട്ടിൽ ഇരിപ്പുണ്ട് വരു..."അമൃത അവരെ വിളിച്ചു

സുധിയും ശരത്തും പുഞ്ചിരിയോടെ തലയാട്ടി അവളുടെ കൂടെ നടന്നു മീനുവിന്റെ അമ്മയെ കാണാൻ....

അവർ പെട്ടെന്നു തന്നെ ദേവകിയുടെ അടുത്തേക്ക് എത്തുകയും ചെയ്തു..

"ഇതാണ് ദേവകിയമ്മ... മീനുവിന്റെ അമ്മ..." അമൃത പറഞ്ഞു

ദേവകി പച്ചനിറ പട്ടുസാരിയാണ് വേഷം... ഇരു നിറം, അധികം തടിയിലാത്ത ഒത്ത ശടീരം നെറ്റിയിൽ വലിയൊരു കറുത്ത പൊട്ടും ചന്ദനക്കുറിയും...പ്രായം കാഴ്ച്ചയിൽ അധികം തോന്നില്ല എങ്കിലും നാല്പത്തിഎട്ടായിരിക്കുന്നു..

"ദേവകിയുടെ അടുത്തു എത്തിയതും ശരത് അവരെ തന്നെ നോക്കി നിന്നു...എവിടെയോ എപ്പോഴോ ഈ മുഖം താൻ കണ്ടത് പോലെ അത് ഒരുപക്ഷെ സ്വപ്നത്തിലാകുമോ...."ശരത് ആലോചിച്ചു നിന്നു

"ഹലോ.... ഇരിക്കു നമ്മുക്ക് ഇവിടെ ഇരിക്കാം..." ദേവകി തന്റെ കാലിന്റെ തന്നെ ചുവട്ടിൽ ഉള്ള പുല്മൈത്താനം കാണിച്ചു പറഞ്ഞു

എല്ലാവരും ഒരുമിച്ച് ഒരു വട്ടാകൃതിയിൽ അവിടെ ഇരിക്കുകയും ചെയ്തു

"നിങ്ങളുടെ പേരെന്താണ്... "ദേവകി ചോദിച്ചു

"എന്റെ പേര് രാഹുൽ..." രാഹുൽ ഷേക്ക്ഹാൻഡ് ദേവകിക്ക് നൽകികൊണ്ട് പറഞ്ഞു

"എന്റെ പേര് ശരത്... ശരത്തും ദേവകിക്ക് ഷേക്ക്‌ ഹാൻഡ് നൽക്കി കൊണ്ട് പറഞ്ഞു

തിരിച്ചു ദേവകി ഒരു പുഞ്ചിരി നൽകി...

" ദൈവമേ ഈ മുഖം,ഈ സ്വരം ഈ കൈകളിൽ തൊട്ടപ്പോ എനിക്ക് എന്ത് പറ്റി ഇവരുമായി എനിക്ക് എന്തോ ഒരു ബന്ധം ഉള്ളതായി എന്റെ ആത്മാവ് പറയുന്നു... എന്താണ് അത് ഇവരെ ജീവിതത്തിൽ ഇന്ന് ആദ്യമായാണ് കാണുന്നത്... എനിക്ക് എന്ത് പറ്റി... "ശരത് മനസ്സിൽ ആലോചിച്ചു

തുടരും


പങ്കിട്ടു

NEW REALESED