Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മീനുവിന്റെ കൊലയാളി ആര് - 30

ശരത് അവൻ അറിയാതെ തന്നെ ദേവകിയെ നോക്കി ഇരുന്നു...

"നിങ്ങൾ എന്റെ മകളെ കൊന്നത് ആരാണ് എന്ന് കണ്ടെത്തും എന്നത് ഉറപ്പല്ലേ... "ദേവകി ഇരുവരെയും നോക്കി ചോദിച്ചു...

"അത് ഞങ്ങൾ കണ്ടെത്തിയിരിക്കും അമ്മ വിഷമിക്കണ്ട..."രാഹുൽ പറഞ്ഞു


"എങ്ങനെ വിഷമത്തിരിക്കും മോനെ എന്റെ കുട്ടി ഈ ലോകത്തിൽ നിന്നും പോയിട്ട് 10 കൊല്ലം ആയി എങ്കിലും അവൾ ഇന്നും എന്റെ കൂടെ ഉണ്ട്‌... അവളുടെ മരണം ഒരു കൊലപാതകം ആണെന്ന് പോലും ബാലൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അറിഞ്ഞതും അത് ശ്രെദ്ധിക്കാൻ തുടങ്ങിയതും പക്ഷെ പിന്നീട് അത് ആരാണ് എന്നോ എന്തിനാണ് എന്നും കണ്ടെത്താൻ ശ്രെമിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും മോളു താഴെ വീണതാണ് എന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്തു പക്ഷെ ഞങ്ങൾ എല്ലാവർക്കും അറിയാം ന്റെ കുട്ടിയെ ആരോ കൊന്നതാണ്.... "ദേവകി കരയാൻ തുടങ്ങി

"അമ്മ വിഷമിക്കരുത്... ഞങ്ങൾ കണ്ടെത്തും കണ്ടെത്തിയിരിക്കും മീനുവിന്റെ കൊലയാളി ആര് എന്ന്..." ശരത് പറഞ്ഞു

"മം... അതിനായി വല്ല ക്ലൂ അല്ലെങ്കിൽ തെളിവ് എന്തെങ്കിലും കിട്ടിയോ.."അമൃത അവർ ഇരുവരോടുമായി ചോദിച്ചു

"അതോ അത് ഒരു തെളിവ്.." രാഹുൽ പറഞ്ഞു

"ഒരു തെളിവ് പോലും കിട്ടിയിട്ടില്ല കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..." ശരത് ഇടക്ക് കയറി പറഞ്ഞു

പെട്ടെന്നു ശരത് അങ്ങനെ പറഞ്ഞതും രാഹുൽ അവനെ നോക്കി.. ശരത്തും രാഹുലിനെ നോക്കി തന്റെ മിഴികൾ അടച്ചു കാണിച്ചു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി നൽക്കി..

"ആ ശെരിയാ ഒരു തെളിവും കിട്ടിയിട്ടില്ല പക്ഷെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..." രാഹുൽ പറഞ്ഞു

ഉടനെ ശരത് രാഹുലിനെ നോക്കി..
"നീ എന്താണോ എന്നോട് പറയുവാൻ ആഗ്രഹിക്കുന്നത് അത് നീ പറയാതെ തന്നെ നിന്റെ നോട്ടത്തിലൂടെ ഞാൻ മനസിലാക്കും..." രാഹുൽ അവനെ നോക്കികൊണ്ട്‌ മനസ്സിൽ വിചാരിച്ചു..

"എന്തായാലും എനിക്ക് എന്തോ നിങ്ങളെ കണ്ടപ്പോ എന്റെ മകളെ കൊന്നവനെ കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നു അല്ല കണ്ടെത്തും എന്ന് വിശ്വാസം ആയി... "ദേവകി പറഞ്ഞു

"നിങ്ങൾ വിഷമിക്കാതിരിക്കു പത്തുകൊല്ലമായി.. മഞ്ഞായി മൂടിയ ഈ രഹസ്യവും ഞങ്ങൾ വെള്ളം പോലെ കണ്ടെത്തും... "ശരത് പറഞ്ഞു

എങ്കിൽ അതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല... എന്നിട്ട് വേണം എന്റെ മകളുടെ ആത്മാവിന്റെ ശാന്തിക്കായി ആ നീച്ചനെ എന്റെ ഈ കൈകൊണ്ടു കൊല്ലാൻ...അവന്റെ മുഖത്തു നോക്കി ചോദിക്കണം എന്തിനാണ് എന്റെ പൊന്നു മകളെ കൊന്നത് എന്നും... "ദേവകി കനേരോടെ പറഞ്ഞു

ആ അമ്മയുടെ കണ്ണ്നീരിന് മുന്നിൽ എന്ത് പറയണം എന്നറിയാതെ മൂന്നുപേരും പരസ്പരം നോക്കി ഇരുന്നു...

"എന്റെ മോൾ മീനു മാത്രമായിരുന്നു എന്റെ ലോകം... ആ അവളെ എന്നിൽ നിന്നും പിരിച്ചവനെ ഞാൻ വെറുതെ വിടില്ല...ഒന്നും അറിയാതെ ന്റെ പാവം കുട്ടിയ കൊന്ന അവൻ നന്നാവില്ല..."ദേവകി കണ്ണീരോടെ മുങ്ങി വേദനയോടെ ആ വാക്കുകൾ പറഞ്ഞു

" അമ്മയുടെ നല്ല മനസിനും ഇത്ര നാൾ കഷ്ടപ്പെട്ടതിനും ദൈവം ആ ഉത്തരം എത്രയും പെട്ടെന്നു എല്ലാവരെയും അറിയിക്കും..." രാഹുൽ പറഞ്ഞു

ഒന്നും സംസാരിക്കാതെ അല്ലെങ്കിൽ രാഹുൽ പറഞ്ഞത് ചെവി കൊള്ളാത്തെ ദേവകി അവർ ഇരിക്കുന്ന മരത്തിന്റെ ചുവട്ടിൽ നിന്നും കുറച്ചു ദൂരെയായി ഒരു കൊച്ചു കുട്ടി അവളുടെ അമ്മയുടെ സഹയാത്തതാൽ ഊഞ്ഞാലിൽ ആടുന്നതും ചിരിച്ചു കളിക്കുന്നതും അറിയാതെ നോക്കി നിന്നു തന്റെ മീനുവിനെ മനസ്സിൽ ഓർത്തുകൊണ്ട്...

കുറച്ചു നേരം കൂടി പാർക്കിലെ തണുത്ത കാറ്റും ആളുകളുടെ ബഹളവും കുഞ്ഞുങ്ങളുടെ ചിരിയും കളിയും എല്ലാം നോക്കി അവർ അങ്ങനെ മൗനമായി നോക്കി ഇരുന്നു...

"എന്നാൽ ഞങ്ങൾ..." ശരത് ചോദിച്ചു

അത് കേട്ടതും ദേവകിയും അമൃതയും ശരത്തിന്റെ മുഖത്തു നോക്കി


"ശെരി... എത്രയും പെട്ടെന്നു ഞാൻ ഈ പത്തു കൊല്ലമായി അനുഭവിച്ച അല്ലെങ്കിൽ തീ തന്നതിന് നിങ്ങൾ കാരണം എനിക്ക് ഒരു ആശ്വാസം ഉണ്ടാകും എന്ന് തോന്നുന്നു..." ദേവകി പറഞ്ഞു

"തീർച്ചയായും ആ ആശ്വാസം അമ്മക്ക് ഉടനെ തന്നെ കിട്ടും..."ശരത് പറഞ്ഞു

അങ്ങനെ കൂടുതൽ ഒന്നും സംസാരിക്കാതെ അവർ അവുടെ നിന്നും എഴുന്നേറ്റു ബൈക്കിന്റെ അരികിലേക്ക് നടന്നു

അന്നേരം അത്രയും എന്തിനായിരിക്കും ശരത് ദേവകി അമ്മയിൽ നിന്നും എല്ലാം മറക്കുന്നത് എന്ന സംശയമായിരുന്നു രാഹുലിന്റെ മനസ്സിൽ...

" അല്ല... ടാ നീ എന്തിനാ ദേവകി അമ്മയിൽ നിന്നും എല്ലാം മറക്കും പോലെ സംസാരിച്ചത്... "രാഹുൽ ശരത്തിനോട് സംശയത്തോടെ ചോദിച്ചു

ഏയ്യ് അത് ഒന്നുമില്ല... നമ്മൾ ഇപ്പോഴും ഒന്നും ശെരിക്കും കണ്ടെത്തിയിട്ടില്ല...എല്ലാം വെറും നിഗമനം മാത്രം ആരാണ് മീനുവിനെ കൊന്നത് എന്നതിന്റെ ഉത്തരം ഇപ്പോഴും നമ്മുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല... അത് കണ്ടെത്തിയിരുന്നു എങ്കിൽ ഒരു പക്ഷെ ആ അമ്മയോട് എല്ലാ സത്യവും പറയാമായിരുന്നു... അതുകൊണ്ടാണ് ഞാൻ..."

" ആ അതും ശെരിയാ തൽക്കാലം അവരോടു ഒന്നും പറയാതിരുന്നത് നന്നായി..." രാഹുലും പറഞ്ഞു

അങ്ങനെ അവർ അവിടെ പാർക്ക് ചെയ്ത അവരുടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവിടെ നിന്നും പതിയെ മുന്നോട്ടു പോയി

"അല്ല ടാ ഇനി എന്താ അടുത്ത സ്റ്റെപ്.." രാഹുൽ ശരത്തിനോട് ചോദിച്ചു

"അടുത്തത് ആ വിസിറ്റിംഗ് കാർഡ് അത് എവിടെ ആ കമ്പനിയിൽ പോയി അന്വേഷിക്കണം..." ശരത് പറഞ്ഞു

ശരത് അത് പറഞ്ഞതും രാഹുൽ അവന്റെ പോക്കറ്റിൽ ഉള്ള ഫോൺ എടുത്തു...അതിൽ നിന്നും അന്ന് പാണ്ടിരാജന്റെ ഫോണിൽ നിന്നും പകർത്തിയ ആ വിസിറ്റിംഗ് കാർഡ് ചിത്രം നോക്കി...

HRN കൺസ്ട്രക്ഷൻ....

" ഈ സ്ഥലത്തേക്ക് പോകണം..." ശരത് പറഞ്ഞു

"അങ്ങോട്ട്‌ പോയിട്ട് എന്ത് കിട്ടാൻ അയാൾ ആ പാണ്ടിരാജൻ പറഞ്ഞല്ലോ ആ കമ്പനിക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ല എന്ന്..." രാഹുൽ പറഞ്ഞു

"അത് അങ്ങനെ വിശ്വസിക്കാൻ വരട്ടെ... നോക്കു ഈ കമ്പനിയുടെ പേര് HRN എന്നല്ലേ അത് എന്തുകൊണ്ട് പാണ്ടിരാജൻ പറഞ്ഞ ഹരിഹരൻ ആയിക്കൂടാ...." ശരത് പറഞ്ഞു

അത് കേട്ടതും രാഹുൽ ഒരു നിമിഷം ആലോചിച്ചു..

" ശെരിയാണ്..." രാഹുൽ ആലോചിച്ച ശേഷം പറഞ്ഞു

"എങ്കിൽ വാ ഉടനെ നമ്മുക്ക് അങ്ങോട്ട് പോകാം.."

ഉടനെ രാഹുലും ശരത്തും ആ കമ്പനി ലക്ഷ്യമാക്കി പാഞ്ഞു മീനുവിന്റെ കൊലയാളി ആരാണ് എന്നത് കണ്ടെത്താൻ....


തുടരും