Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മീനുവിന്റെ കൊലയാളി ആര് - 31

അധികം താമസിയാതെ തന്നെ അവർ ഇരുവരും വിസിറ്റിംഗ് കാർഡിൽ ഉള്ള HRN കൺസ്ട്രക്ഷൻ കമ്പനിയുടെ അരികിൽ എത്തി...ബൈക്ക് ഗേറ്റിനു പുറത്ത് ഒരു ഭാഗത്തേക്ക്‌ പാർക്ക് ചെയ്തുകൊണ്ട് ഇരുവരും അകത്തേക്ക് നടന്നു...

"ടാ നീ ചെല്ല് ഞാൻ ഇപ്പോൾ വരാം എനിക്ക് ഒന്ന് റെസ്റ്റ്റൂം പോകണം..." ശരത് പറഞ്ഞു

"മം... "രാഹുൽ തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു...

ശരത് അന്നേരം ആ കമ്പനിയുടെ ഇടതു വശത്തുകൂടി മുന്നോട്ടു നടന്നു...ഇതേ സമയം രാഹുൽ നേരെ റീസെപ്ഷനിൽ പോയി...

"പറയു സാർ എന്തുവേണം.." റിസപ്ഷൻ പെൺകുട്ടി രാഹുലിനെ കണ്ടതും ചോദിച്ചു

"എനിക്ക് നിങ്ങളുടെ M. D. മിസ്റ്റർ ഹരിഹർജിയെ കാണണം.."

"സോറി ഹരിഹർജി അല്ല അദ്ദേഹം ഹരിഹരൻ ആണ്.."

"എന്ത്... ഹരിഹരൻ ആണോ ആ എന്തെങ്കിലും ആവട്ടെ നിങ്ങളുടെ M. D എവിടെയാണ് ആളെ ഒന്ന് കാണണം.." രാഹുൽ പറഞ്ഞു

"സോറി സാർ അദ്ദേഹം വന്നിട്ടില്ല താങ്കൾ അവിടെ ഇരുന്നോളു വന്നാൽ പറയാം..."

"രാഹുൽ തലയാട്ടി കൊണ്ട് അടുത്തുള്ള കസേരയിൽ ഇരുന്നു... അപ്പോഴേക്കും അങ്ങോട്ട്‌ ശരത് വന്നു.."

"ടാ... വാ നമ്മുക്ക് പോകാം.." ശരത് രാഹുലിനോട് പറഞ്ഞു

"എന്ത്... പോകാം എന്നോ എന്തിന്.. ടാ നമ്മൾ അയാളെ കണ്ടിട്ടില്ല പിന്നെ എന്തിനാ പോകുന്നത്..."

" നമ്മുക്ക് പോകാം ഇനി ഇവിടെ നിൽക്കണ്ട അത്രതന്നെ..."

"അത് പിന്നെ ടാ.."

"ഞാൻ പറഞ്ഞലോ നമ്മുക്ക് പോകാം..."

ശരത് കൂടുതൽ നിർബന്ധിക്കാൻ തുടങ്ങിയതും വേറെ ഒന്നും പറയാതെ നിസഹായനായി രാഹുലും അവന്റെ കൂടെ അവിടെ നിന്നും പോകാൻ തീരുമാനിച്ചു... ഇരുവരും പുറത്ത് നിർത്തിയ തങ്ങളുടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നേരെ വീട്ടിലേക്കു യാത്രയായി...

"ടാ എന്തിനാ ഇതുവരെ വന്നിട്ട് അയാളെ കാണാതെ മടങ്ങി പോന്നത് പിന്നെ എന്തിനാ നമ്മൾ ഇതുവരെ വന്നത് എന്തായാലും അത് ശെരിയായില്ല..."

"അതിനു അയാളെ കണ്ടിട്ടു ഒരു കാര്യവുമില്ല..."ശരത് പറഞ്ഞു

"അത് അയാളെ കണ്ടാൽ അല്ലെങ്കിൽ അയാളോട് സംസാരിച്ചാൽ അല്ലെ അറിയൂ.. നീ തീരുമാനിച്ചാൽ മതിയോ..." രാഹുൽ ചോദിച്ചു

" അതൊക്കെ ഞാൻ വഴിയേ പറയാം... "

"എന്തോ നീ എന്തൊക്കയോ പറയുന്നു ചെയുന്നു എനിക്ക് ഒന്നും മനസിലാകുന്നില്ല... എന്താണ് എങ്കിലും വേണ്ടില്ല നീ നമ്മുടെ മീനുവിന്റെ കൊലയാളി ആരാണ് എന്ന്. കണ്ടെത്താൻ ഒരുപാട് പരിശ്രെമിക്കുന്നു എന്നും അത് കണ്ടെത്തും എന്ന വിശ്വാസം ഉണ്ട്‌ അല്ലെങ്കിലും അവളെ കൊന്നത് ആരാണ് എന്ന് അറിയാൻ കൂടുതൽ ശ്രെമിക്കുന്നതും നിയാണ് അതുകൊണ്ട് നീ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യാം.." രാഹുൽ പറഞ്ഞു

ശരത് ഒരു മറുപടിയും പറയാതെ ഒരു പുഞ്ചിരി തൂകി... വണ്ടി അധികം സമയം കളയാതെ അവരുടെ വീടിന്റെ അരികിൽ വന്നതും...ശരത് ബൈക്ക് ഗേയ്റ്റിനു പുറത്ത് നിർത്തി...

"ഇറങ്ങ്..." ശരത് തിരിഞ്ഞു നോക്കി രാഹുലിനോട് പറഞ്ഞു

"എന്തെ ഇവിടെ നിർത്തിയത് അകത്തേക്ക് കയറ്റുന്നില്ലെ ..." രാഹുൽ വണ്ടിയിൽ നിന്നും ഇറങ്ങുന്ന സമയം ചോദിച്ചു

"അത് പിന്നെ ഇല്ല ഞാൻ മറന്നു...എനിക്ക് ഒരു സ്ഥലം വരെ പോകാൻ ഉണ്ട്‌..."

"എവിടെക്ക് എങ്ങോട്ടാ എന്നാ വാ നമ്മുക്ക് ഒരുമിച്ച് പോകാം..." രാഹുൽ വീണ്ടും ബൈക്കിൽ കയറാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു

"നീ വേണ്ട ഞാൻ ഒറ്റയ്ക്ക് പോകാം.." ശരത് അവനെ തടയും രീതിയിൽ പറഞ്ഞു

"ടാ... നീ വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട.."

"നീ അകത്തേക്ക് ചെല്ല്..."

"എനിക്കെന്തോ നീ... നിന്നെ ഒറ്റയ്ക്ക് വിടുന്നതിൽ താല്പര്യമില്ല.."

"എനിക്ക് ഒന്നും സംഭവിക്കില്ല നീ പേടിക്കണ്ട ഞാൻ ഉടനെ വരാം.."

അതും പറഞ്ഞുകൊണ്ട് ശരത് അവിടെ നിന്നും വളരെ വേഗത്തിൽ വാഹനം മുന്നോട്ട് ഓടിച്ചു പോയി... ഒന്നും ചെയാൻ കഴിയാതെ ശരത്തിനെ ഒന്ന് തടയാൻ കഴിയാതെ രാഹുൽ അവൻ മുന്നോട്ട് പോകുന്നത് നോക്കി നിന്നു ശേഷം രാഹുൽ ഗേറ്റ് തുറന്നു കൊണ്ട് അകത്തേക്ക് കയറി...

"ആ എത്തിയോ... അവൻ എവിടെ.." സുധി രാഹുലിനെ കണ്ടതും ചോദിച്ചു

"അവൻ! എനിക്കറിയില്ല എന്നെ ഇറക്കി വിട്ട ശേഷം അവൻ എങ്ങോട്ടോ ഒറ്റയ്ക്ക് പോയി..."

"എന്ത്... ടാ നീ എന്തിനാ അവനെ ഒറ്റയ്ക്ക് വിട്ടത് നിനക്കറിയുന്നതല്ലേ ആരൊക്കയോ നമ്മളെ അപായ പെടുത്താൻ ശ്രെമിക്കുന്നത് എന്നിട്ടും എന്തിനാ നീ.."സുധി ചോദിച്ചു

"അതിനു ഞാൻ ഒറ്റയ്ക്ക് വിട്ടതല്ല അവൻ പോയതാ എന്റെ വാക്ക് കേൾക്കാതെ ഞാൻ എന്ത് ചെയ്യാനാ..."

"ശെരി വിട് അവൻ വരട്ടെ ചോദിക്കാം നീ വലതും കഴിച്ചോ.."

"ഇല്ല.."

"കൊണ്ടുവരാം. നീ ആദ്യം കൈ കഴുകു.."

സുധി അടുക്കളയിൽ പോയി അവനുള്ള ഭക്ഷണം വിളമ്പി കൊണ്ട് വന്നു...

"എന്തോ ശരത് എന്തൊക്കയോ ചെയുന്നത് എന്ന് എനിക്ക് ഒന്നും മനസിലാകുന്നില്ല..." ഭക്ഷണം കഴിക്കുന്ന സമയം വിഷമഭാവത്തോടെ രാഹുൽ വാസുവിനോടും സുധിയോടും പറഞ്ഞു

" എന്തെ നീ അങ്ങനെ പറഞ്ഞത്.. " വാസു അതിശയത്തോടെ ചോദിച്ചു

"പിന്നല്ലാതെ ഞങ്ങൾ ആദ്യം ദേവകി അമ്മയെ കാണാൻ പോയി അവരെ കണ്ടതും ഇന്ന് വരെ നമ്മൾ കണ്ടെത്തിയ കാര്യങ്ങൾ ഞാൻ അവരോടു പറയാൻ ശ്രെമിച്ചപ്പോ ശരത് എന്നെ തടഞ്ഞു അത് കഴിഞ്ഞു ഞങ്ങൾ നേരെ ആ HRN കമ്പനിയിലേക്ക് പോയി.. അവിടെ എത്തിയതും അവൻ കമ്പനിയുടെ സൈഡിൽ ഉള്ള ബാത്ത്റൂമിലേക്ക്‌ പോയി ഞാൻ റീസെപ്ഷനിൽ പോയി അവിടുത്തെ മുതലാളിയെ കാണാൻ ഇരുന്നു പെട്ടെന്നു ശരത് വന്ന് നമ്മുക്ക് പോകാം എന്ന് പറഞ്ഞു കാര്യം തിരക്കിയപ്പോൾ ഒന്നും പറഞ്ഞില്ല അപ്പോ മുതലാളിയെ കാണണ്ടേ എന്ന് ചോദിച്ചപ്പോ വേണ്ട എന്നും പറഞ്ഞു എന്തോ എനിക്ക് ഒന്നും മനസിലാകാതെ ഞാനും അവന്റെ കൂടെ പോന്നു ഇവിടെ വന്നതും അവൻ എന്നെ ഇവിടെ ഇറക്കി വിട്ടു നേരെ പോയി ഒക്കെ കൂടി ആലോചിക്കുമ്പോ തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു എന്താ പ്രശ്നം എന്ന് ചോദിച്ചാലും പറയുന്നില്ല..." രാഹുൽ പറഞ്ഞു

"എന്ത്! ദേവകി അമ്മയോട് ചിലപ്പോ നമ്മൾ കണ്ടെത്തിയത് പറയാതിരുന്നത് ആ ചിലപ്പോ സത്യം നമ്മൾ മുഴുവനും അറിഞ്ഞിട്ടില്ലല്ലോ ഒരു നിഗമനത്തിൽ അല്ലെ എത്തിയിരിക്കുന്നത് അതാവും പക്ഷെ കമ്പനിയിൽ പോയിട്ട് അയാളെ കാണാതെ വന്നത് എന്തിനാവും? എന്തിനാ ഇപ്പോൾ ഒറ്റയ്ക്ക് പോയിരിക്കുന്നറുന്നു അതും എങ്ങോട്ട് അതാണ്‌ ഒന്നും മനസിലാകാത്തത്..."

എല്ലാവരും ഒരുമിച്ചു വേവലാതിയോടെ ഇരുന്നു... കുറച്ചു കഴിഞ്തും ശരത് അങ്ങോട്ട്‌ വന്നു

"ടാ എനിക്കൊരു ഗ്ലാസ്സ് ചായ..." ശരീരത്തിലെ ഷർട്ട് അഴിച്ചുമാറ്റി കാബോർഡിൽ ഉള്ള ഒരു ടി ഷർട്ട് ധരിക്കുന്ന സമയം ശരത് പറഞ്ഞു... സുധി പെട്ടെന്നു തന്നെ ചായയുമായി വന്നു...

" ടാ നീ എങ്ങോട്ടാ പോയത്...മീനുവിനെ കൊന്നത് ആരാണ് എന്നറിയാൻ ആ M. D യെ കാണേണ്ടത് അത്യാവശ്യമായിരുന്നു എന്നിട്ടും എന്തെ നീ..." സുധി സംശയത്തോടെ ചോദിച്ചു


"അതൊക്കെ പറയാം നാളെ.."

"നാളെയോ.."

"അതെ നാളെ... നാളെയാണ് മീനുവിനോട് ഞാൻ പറഞ്ഞ ആ പത്താം ദിവസം നാളെ രാത്രി നമ്മൾ എല്ലാവരും ഒരുമിച്ചു അങ്ങോട്ട്‌ പോകും...മീനു ഉള്ള ആ ബിൽഡിങ്ങിൽ നമ്മുടെ കൂടെ നമ്മുടെ സംശയത്തിൽ ഉള്ളവരും വരും..." ശരത് പറഞ്ഞു

"അപ്പോൾ നീ കുറ്റവാളിയെ കണ്ടെത്തിയോ..." രാഹുൽ ചോദിച്ചു

"നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നാളെ രാത്രി അറിയും..." ചായ കുടിക്കുന്ന സമയം ശരത് പറഞ്ഞു

നാളെ നമ്മുടെ പല ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും എന്ന സന്തോഷത്തിലും മനസ്സിലെ ഓരോ സംശയത്തോടെയും എല്ലാവരും മൗനം പാലിച്ചു ഇരുന്നു...


തുടരും