Who is Meenu's killer - 32 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 32

പിറ്റേന്ന് നേരം പുലർന്നതും...

" ടാ ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു.. " സുധി ശരത്തിനോട്‌ ചോദിച്ചു

"മം... എന്താ..."

"അല്ല നമ്മൾ ആരെയൊക്കെയാ അങ്ങോട്ട്‌ അതായത് മീനുവിന്റെ ആത്മാവ് ഉള്ള ആ കെട്ടിടത്തിലേക്കു കൊണ്ട് പോകുന്നത്.."

"ആ ശെരിയാ ഞാനും ചോദിക്കാൻ മറന്നു... ഇന്ന് നമ്മൾ ആരെയെക്കയാ വിളിക്കുന്നത്‌..."

"അത് ദീപ ടീച്ചർ, ഉല്ലാസ്, സുമേഷ്, ദേവകി അമ്മ, ദേവകിയമയുടെ ഇപ്പോഴത്തെ ഭർത്താവ്, പിന്നെ വാസു ചേട്ടൻ..."

"എന്ത് അപ്പോൾ ഇപ്പോഴും എന്നെ നിങ്ങള്ക്ക് സംശയം ആണോ..." വാസു ഒരു ഞെട്ടലോടെ ചോദിച്ചു

"ഇല്ല പക്ഷെ നിങ്ങളും ഈ ലിസ്റ്റിൽ ഉണ്ട്‌..." ശരത് പുഞ്ചിരിയോടെ പറഞ്ഞു

"എന്നാൽ എല്ലാവർക്കും ഫോൺ ചെയ്യാം അല്ലെ.." രാഹുൽ പിന്നെയും ചോദിച്ചു

"അതെ... ഇന്ന് രാത്രി ഒമ്പത് മണിക്ക് എല്ലാവരും ആ കെട്ടിടത്തിനടുത്തു വരണം എന്ന് പറ... ഒരുപക്ഷെ വരാൻ മടിച്ചാൽ കൈയിൽ ഉള്ള തെളിവ് അതായത് അവർ സംസാരിച്ചപ്പോൾ അവർ പോലും അറിയാതെ നമ്മൾ എടുത്ത വീഡിയോ ലീക്കാക്കും എന്ന് പറ അത് കേട്ടാൽ ചാടി പിടഞ്ഞു ഓടി വന്നോളും..." ശരത് പറഞ്ഞു

ഉടനെ തന്നെ രാഹുൽ സുധിയെ നോക്കി...

"ഞാൻ ഉല്ലാസിനെ വിളിക്കാം..." രാഹുൽ പറഞ്ഞു

"എന്നാൽ ഞാൻ ദീപ ടീച്ചർക്ക്‌.." സുധി പറഞ്ഞു

"ഞാൻ സുമേഷിനെ വിളിക്കാം.." വാസു പറഞ്ഞു

"ഞാൻ ദേവകിയമ്മക്കും വിളിക്കാം.." ശരത് പറഞ്ഞു

" ഹേലോ.... ഇന്ന് രാത്രി ഒമ്പത് മണിക്ക് ആ കെട്ടിടത്തിന് അടുത്തു എത്തണം....
എന്ത് കള്ളം പറഞ്ഞിട്ടാണ് എങ്കിലും ഇന്ന് അവിടെ എത്തിയിരിക്കണം ഒരുപക്ഷെ നിങ്ങൾ വന്നില്ല എങ്കിൽ ഞങ്ങളോട് നിങ്ങൾ പറഞ്ഞത് എല്ലാം പുറത്താക്കും അതോടെ നിങ്ങളുടെ ജീവിതം ഇല്ലാതെയാകും മറക്കണ്ട... ഇന്ന് കൃത്യം ഒമ്പത് മണിക്ക് GPS സ്കൂളിൽ എത്തണം ഞങ്ങൾ വന്നു പിക്ക്up ചെയ്തോളാം "സുധിയും രാഹുലും വാസുവും ഒന്നിച്ച് മൂന്നുപേരോടുമായി പറഞ്ഞു

ഒടുവിൽ എല്ലാവരും അങ്ങോട്ട്‌ വരാം എന്ന് സമ്മതിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു...

ശരത് ദേവകിക്കും ഫോൺ ചെയ്തു

"ഹലോ ആരാണ്.." ദേവകി ചോദിച്ചു

"ഞാൻ ശരത്.."

"ആ മോനോ പറ..."

"ഇന്ന് രാത്രി ഒമ്പത് മണിക്ക് അമ്മയും അമ്മയുടെ ഭർത്താവും അങ്ങോട്ട്‌ അതായത് മീനു ഉള്ള ആ കെട്ടിടത്തിനു മുന്നിൽ എത്തണം...."ശരത് പറഞ്ഞു

"അതിനു ഇന്നാണോ ആ പത്താം ദിവസം.."

"അതെ.."


"അങ്ങനെയെങ്കിൽ ഞാൻ മാത്രം വന്നാൽ പോരെ അദ്ദേഹം വേണോ.."

"വേണം അമ്മ അദ്ദേഹത്തെയും കൊണ്ടുവരണം... അമ്മയുടെ മകൾ മരിക്കാൻ കാരണം നിങ്ങൾ രണ്ടു പേരും അറിയുന്നതാണ് നല്ലത് എന്ന് തോന്നി.."

"ശെരി ഞങ്ങൾ വരാം... "ദേവകി അതും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു

ദേവകി നേരെ ഓഫീസിലേക്ക് പോകാൻ തയ്യാറാകുന്ന ഭർത്താവിന്റെ അരികിൽ എത്തി...

"അതേയ്... നമ്മൾ ഇന്ന് രാത്രി ഒരു സ്ഥലം വരെ പോകണം.."

"എങ്ങോട്ടാ എന്തിനാ.."

"അത് പിന്നെ... ന്റെ മോളു മീനു..! മീനു വീണു മരിച്ച ആ കെട്ടിടത്തിലേക്കു.."

"നിനക്ക് വട്ടുണ്ടോ ദേവകി.... അങ്ങോട്ട്‌ പകൽ പോലും ആളുകൾ പോകില്ല എന്നിട്ടും രാത്രി നമ്മൾ നിനക്ക് ഭ്രാന്ത ഞാൻ ഇല്ല നീ വേണേൽ പൊക്കോ..."

"ഇല്ല നമ്മൾ ഒരുമിച്ച് പോകണം അതും ഇന്ന് തന്നെ.." ദേവകി വാശിയോടെ പറഞ്ഞു

"ഞാൻ ഇല്ല! ഇനി ഇതിനെ ചൊല്ലി എന്നോട് ഒരു ഡിബേറ്റിനു വരണ്ട.."

"നമ്മൾ ഇന്ന് അങ്ങോട്ട്‌ പോകും അല്ലെങ്കിലും മരിച്ചത് എന്റെ മകൾ അല്ലെ നിങ്ങള്ക്ക് എന്താ പ്രശ്നം.. ഒന്ന് ഓർത്തോ അങ്ങോട്ട്‌ ഞാൻ ഇന്ന് പോകും നിങ്ങളും വന്നില്ല എങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ട് വരില്ല ജീവനോടെ..."

"ദേവകി.."

"അതെ സത്യം... ഇന്ന് എന്റെ മീനുമോളെ കൊന്നത് ആരാണ് എന്ന് ഞാൻ അറിയും അതിനു നിങ്ങളും കൂടെ വരണം ഇല്ല എങ്കിൽ ഞാൻ മുൻപ് പറഞ്ഞത് തന്നെ സംഭവിക്കും.."

ദേവകിയുടെ വാശിക്ക് മുന്നിൽ അയാൾ മുട്ടുകുത്തി എന്ന് വേണം പറയാൻ അദ്ദേഹം അതിനു സമ്മതിച്ചു



അങ്ങനെ സമയം കടന്നു പോയി സൂര്യൻ തന്റെ പ്രകാശം ഭൂമിയിൽ നിന്നും പതിയെ പിൻവലിച്ചു... ഇരുൾ ചുഴുന്നു തുടങ്ങി... എല്ലാവരും മീനുവിന്റെ ആത്മാവുള്ള ആ കെട്ടിടത്തിലേക്കു ഒരു കാറിൽ പുറപ്പെട്ടു...

രാഹുലും സുധിയും ശരത്തും വാസുവും ആ കെട്ടിടത്തിനു മുന്നിൽ എത്തിയതും ക്യാമറ എല്ലാം തന്നെ സെറ്റ് ആക്കി വെച്ചു... അപ്പോഴേക്കും എല്ലാവരും സ്കൂളിന്റെ അരികിൽ എത്തി എന്ന ഫോൺ വരുകയും സുധി കാറുമായി അങ്ങോട്ട്‌ പോയി... അവിടെ നിന്നിരുന്ന ഉല്ലാസിനെയും ദീപ ടീച്ചറെയും സുമേഷിനെനെയും കാറിൽ കയറ്റി... ദേവകിയും ഭർത്താവും അവരുടെ കാറിൽ സുധിയെ പിന്തുടർന്ന് വന്നു...അപ്പോഴും എല്ലാവരുടെയും മുഖത്തു മനസ്സിൽ ഉള്ള ഭയം തെളിഞ്ഞു കാണാമായിരുന്നു...കാർ കെട്ടിടത്തിനു മുന്നിൽ വന്നു നിന്നു...

"പെട്ടെന്നു വരു... നാട്ടുകാർ കണ്ടാൽ ചിലപ്പോ പ്രേശ്നമാകും... ഇതിനടുത്തു വീട് ഇല്ലാത്തതുകൊണ്ടും ഈ റോഡിലൂടെ ആരും വരാത്തത് കൊണ്ടും രക്ഷപെട്ടു.."

"അപ്പോ നിങ്ങൾ പെർമിഷൻ വാങ്ങിച്ചിലേ.." സുമേഷ് കാറിൽ നിന്നും ഇറങ്ങി നിൽക്കുന്ന സമയം ചോദിച്ചു

"ഉണ്ട്‌... പക്ഷെ എന്തൊക്കെ പെർമിഷൻ വാങ്ങിച്ചാലും നാട്ടുകാർ ചിലപ്പോ സമ്മതിക്കില്ല..."

കൂടുതൽ ഒന്നും പറയാതെ ഭയത്തോടെ ഓരോരുത്തരും അകത്തേക്ക് കയറി... അപ്പോഴേക്കും ദേവകിയും ഭർത്താവും അങ്ങോട്ട്‌ വന്നു... എല്ലാവരും സുധിയുടെ കൂടെ ശരത്തിന്റെയും കൂട്ടരുടെയും അടുത്തു എത്തി... എല്ലാവരും എത്തിയതും ദേവകി വാസുവിനെയും വാസു ദേവകിയെയും ഒരു നിമിഷം നോക്കി... പിന്നെ പെട്ടെന്നു തന്നെ വാസു തലതാഴ്ത്തി...


വാസുവിനെ കണ്ടതും ദേവകിക്ക് ദേഷ്യം വന്നു... അവരുടെ അരിശത്തിന്റെ ഭാഗമായി അവർ പല്ലുകൾ കൂട്ടി കടിച്ചു...

"ഇവിടെ വെച്ചു നിങ്ങൾ ഒരു പ്രേശ്നവും ഉണ്ടാക്കരുത് പ്ലീസ്.." സുധി കോപത്തോടെ കത്തി നിൽക്കുന്ന ദേവകിയോട് പറഞ്ഞു

"വരു... തൽക്കാലം ഈ മുറിയിൽ നിൽക്കാം..." രാഹുൽ എല്ലാവരോടുമായി പറഞ്ഞു

ദേവകിയും ഭർത്താവും വാസുവും ദീപയും ഉല്ലാസും സുമേഷും ഒരു ഭാഗത്തേക്ക്‌ നിന്നു...

"നിങ്ങൾ എല്ലാവരും ഇവിടെ നിൽക്ക്... എന്ത് സംഭവിച്ചാലും ദയവു ചെയ്തു ശബ്ദം ഉണ്ടാക്കരുത്... ഞാൻ മീനുവിനെ ഈ മുറിയിലേക്ക് വിളിക്കാം.." ശരത് പറഞ്ഞു

"ദൈവമേ എനിക്ക് പേടിയാകുന്നു..." ദീപ മനസ്സിൽ പറഞ്ഞു

"ഒരുപക്ഷെ ഞങ്ങൾ അല്ല കൊന്നത് എന്ന് മനസിലാക്കിയാലും അവൾക്ക് ഞങ്ങളോടുള്ള ദേഷ്യം കാരണം എന്തെങ്കിലും ചെയ്യുമോ..." ഉല്ലാസ് പേടിയോടെ ശരത്തിനോട് ചോദിച്ചു

"പേടിക്കണ്ട മീനു വന്നാൽ അടുത്ത നിമിഷം ഞാൻ അവളിൽ നിന്നും സത്യം മേടിക്കും ആരെയും ഒന്നും ചെയ്യരുത് എന്ന് ആത്മാക്കൾ സത്യം ചെയ്‌താൽ അത് പാലിച്ചിരിക്കും...എന്നാൽ ഞാൻ സമയം കളയാതെ മീനുവിനെ വിളിക്കാം...!മീനു നീ എവിടെ ഞാൻ പറഞ്ഞത് പോലെ നിന്നെ ഈ കെട്ടിടത്തിന്റെ മുകളിൽ നിന്നും തള്ളിവിട്ട കൊലയാളി ഈ കൂട്ടത്തിൽ ഉണ്ട്‌ നീ എവിടെ വരു ഞങ്ങളുടെ മുന്നിൽ വരൂ ..." ശരത് അവളെ വിളിച്ചു

പെട്ടെന്നു അവിടം മുഴുവനും കാറ്റടിച്ചു...പക്ഷെ മീനുവിന്റെ രൂപമോ അവളുടെ ശബ്ദമോ അവർക്കു കേൾക്കാൻ സാധിച്ചില്ല

"മീനു നീ എവിടെ ഇവിടെ നീ ഉണ്ടെങ്കിൽ ഒരു അറിയിപ്പ് ഞങ്ങൾക്കായി തരു..."രാഹുൽ ചോദിച്ചു

പെട്ടെന്നു അവർക്കു മുന്നിൽ ഒരു പലക വലിയ ശബ്ദത്തോടെ വന്നു വീണു..എല്ലാവരും പേടിച്ചു പിന്മാറി എങ്കിലും ശരത് ധൈര്യത്തോടെ ആ പലക കൈയിൽ എടുത്തു...

" ഞാൻ നിങ്ങളുടെ അടുത്തു ഉണ്ട്‌.... "എന്ന് ആ പാലകയിൽ എഴുതിയിരുന്നു...

പെട്ടെന്നു ചുമരിൽ ആരോ കല്ലു കൊണ്ട് എഴുതുന്ന ഒരു ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട്‌ നോക്കി ടോർച്ചു ലൈറ്റ് ഓൻ ചെയ്തു...

"പറ... ആരാണ്... ആരാണ് എന്നെ തള്ളിവിട്ടത്..."എന്നായിരുന്നു അതിൽ

"ടാ എനിക്ക് എന്തോ പേടിയാകുന്നു.." സുധി പതിയെ രാഹുലിന്റെ ചെവിയിൽ പറഞ്ഞു

"എന്തിന് പേടിക്കണ്ട.. എന്തായാലും ഇവിടെ ഇന്ന് രാത്രി എന്തെങ്കിലും ഒന്ന് സംഭവിക്കും... "രാഹുൽ സുധിയോട് പറഞ്ഞു


"ശരത്തെ ഇനിയും നീ സത്യങ്ങൾ മറച്ചു വെയ്ക്കാതെ നീ കാര്യങ്ങൾ പെട്ടെന്നു പറ... ഇനിയും താമസിച്ചാൽ നമ്മുടെ മീനു അവൾ വെറുതെ ഇരിക്കില്ല..." സുധി പെട്ടെന്നു ശരത്തിനോട് പറഞ്ഞു

ശരത് സുധി പറഞ്ഞത് കേട്ടതും എല്ലാവരെയും നോക്കി... ഭയത്തോടെ ഭിത്തിയിൽ ഒരു പല്ലിയെ പോലെ ചേർന്ന് നിൽക്കുകയാണ് എല്ലാവരും...

" കുറ്റവാളി ആരാണ് എന്ന് ഞാൻ പറയുന്നതിന് മുൻപ് ഈ കൂട്ടത്തിൽ ഉള്ള ആ ആൾ തന്നെ സ്വയം ഉത്തരം പറയുന്നതാണ് നല്ലത്... " ശരത് ഒരു താക്കീതു പോലെ പറഞ്ഞു

"അത് ശെരി അപ്പോ മീനുവിനെ കൊന്നത് ആരാണ് എന്ന് കണ്ടെത്താതെയാണോ നീ ഞങ്ങൾ എല്ലാവരെയും ഇങ്ങോട്ട് വിളിച്ചു വരുതിയത്...നിനക്കറിയുമോ ഒരുപാട് കള്ളം പറഞ്ഞാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്... എനിക്ക് പറയാൻ ഉള്ളത് ഞാൻ മുൻപ് പറഞ്ഞിരുന്നു എനിക്കും മീനുവിന്റെ കൊലപാതകവും തമ്മിൽ ഒരു ബന്ധവുമില്ല..." ദീപ ടീച്ചർ ദേഷ്യത്തോടെ പറഞ്ഞു

ദീപ ടീച്ചർ പറഞ്ഞതിന് ഉത്തരം പറയുവാൻ ശരത് വാ തുറക്കുന്നതിനു മുൻപ് തന്നെ അവിടം മുഴുവനും വലിയൊരു കാറ്റു വീശി... പെട്ടെന്നു അവരുടെ മുന്നിൽ ഒരു കറുത്ത രൂപം വന്നു... ചുകന്ന കണ്ണുകളോടെ കൂടിയ ഒരു കറുത്ത രൂപം... ആ രൂപത്തെ കണ്ടതും എല്ലാവരും പേടിച് ഒരു മുലയിൽ ഒതുങ്ങി....

"ഇവിടെ നിങ്ങൾ ആരും സംസാരിക്കണ്ട ഞാൻ സംസാരിക്കും നിങ്ങൾ അതിനുള്ള ഉത്തരം പറഞ്ഞാൽ മതി... ഇവിടെ നിന്നും രക്ഷപെടാനും നിങ്ങള്ക്ക് കഴിയില്ല അതുകൊണ്ട് ഞാൻ പറയുന്നത് അനുസരിച്ചാൽ നല്ലത്..." ശരത് പറഞ്ഞു


"ആാാ... ആാാ ... "മീനുവിന്റെ ആത്മാവ് വലിയൊരു ശബ്ദം അവിടം മുഴുവനും ഉണ്ടാക്കുകയും ആ മുറി മുഴുവനും ഒരു ചുഴലിക്കാറ്റ് പോലെ വീശുകയും ചെയ്തു...

"മീനു നീ ശാന്തയാവു അല്ലെങ്കിൽ നിന്റെ ഈ കോപം സത്യം തെളിയാണ് ഒരു തടസമാണ് അതുകൊണ്ട് ദയവു ചെയ്തു ശാന്തയാവു.. "പെട്ടെന്നു മീനു ശാന്തയായി എല്ലാവരും നിൽക്കുന്നതിന്റെ എതിർവശത്തായി മൂലയിൽ ഇരുന്നു...

" നിങ്ങളിൽ ഒരാളാണ് മീനുവിനെ കൊന്നത് പറയു സ്വയം പറയു അത് ആരാണ് എന്ന്.. " ശരത് ചോദിച്ചു

"ഞാൻ അല്ല, ഞാൻ അല്ല...ഞാൻ മീനുവിനെ കൊല്ലണം എന്ന് ആഗ്രഹിച്ചില്ല...."ഓരോരുത്തരും ഒരായൊന്നും കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി...

ശരത് എല്ലാവരുടെയും മുന്നിൽ വന്നു നിന്നു... പേടിച്ചു പോയ ആ കൂട്ടതെ നോക്കി അവരുടെ കണ്ണുകളിൽ നോക്കി നിന്നു...

"പറയു എന്തിനാണ് നിങ്ങൾ മീനുവിനെ കൊന്നത്... "ശരത് ദേവകിയുടെ ഭർത്താവായ ഹരിഹരന്റെ മുന്നിൽ വന്നു നിന്നു ചോദിച്ചു ആ ചോദ്യം കേട്ടതും ഒരു നിമിഷം ഹരിഹരൻ ഞെട്ടി തൊണ്ടയിലൂടെ അയാൾ ഉമ്മിനീര് ഇറക്കി...

"ഞാൻ... ഞാൻ..."അല്ല അയാൾ അലറി മീനുവിന്റെ ആത്മാവിനെ നോക്കി കൊണ്ട്

"നിങ്ങൾ ആണ് മീനുവിനെ കൊന്നത് എന്ന് ഞാൻ കണ്ടെത്തി പക്ഷെ എന്തിന് ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ തന്നെ പറയണം..."

ശരത്തിന്റെ ചോദ്യം കേട്ടതും എല്ലാവരും ഒരു ഞെട്ടലോടെ ഹരിഹരനെ നോക്കി...


തുടരും


പങ്കിട്ടു

NEW REALESED