Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മീനുവിന്റെ കൊലയാളി ആര് - 35

" നിങ്ങൾ പറയുന്നത്... " എല്ലാവരും അമ്പരപ്പോടെ ചോദിച്ചു

"അതെ സത്യം മീനു എന്റെ മകൾ അല്ല..." ദേവകി കണ്ണീരോടെ പറഞ്ഞു

ദേവകിയുടെ വാക്കുകൾ മീനുവിനെ വേദനിപ്പിച്ചത് പോലെ തന്നെ വാസുവിനെയും വേദനിപ്പിച്ചിരുന്നു...

"വളർത്തു മകൾ ആണെങ്കിലും കൊല്ലണം എന്നുണ്ടോ...." രാഹുൽ ദേഷ്യത്തോടെ ചോദിച്ചു

"അയ്യോ... ഞാൻ.." ദേവകി തല തല്ലി കരഞ്ഞു

"ടാ വിട് അവർ സംസാരിക്കട്ടെ... അവർ പറയട്ടെ എല്ലാം.." ശരത് പറഞ്ഞു

തന്റെ കണ്ണുനീർ തുടച്ച ശേഷം ദേവകി എഴുന്നേറ്റു നിന്നു... പക്ഷെ എത്ര തവണ തുടച്ചപ്പോഴും ദേവകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ നിന്നില്ല എങ്കിലും വേദനിക്കുന്ന മനസോടെ ദേവകി ആ സത്യം പറയാൻ തുടങ്ങി


ഇനി കഥ

എറണാംകുളം ജില്ലയിലെ കിന്നരിപ്പുഴയുടെ അടുത്തുള്ള ഒരു കൊച്ചു ഗ്രാമം... കവലയിൽ സ്വന്തമായി തന്നെ പച്ചക്കറി കട നടത്തുന്ന ഗോപാലന്റെ രണ്ടു പെൺകുട്ടികളിൽ ഇളയ മകൾ ആണ് ദേവകി....


ഗോപാലന്റെ അച്ഛൻ പട്ടാളത്തിൽ ജോലി ചെയ്ത വ്യക്തിയായിരുന്നതിനാൽ തന്നെ അദേഹത്തിന്റെ അടുക്കും ചിട്ടയും കർശനവും എല്ലാം തന്നെ ഗോപാലനിലും ഉണ്ടായിരുന്നു

" മക്കൾ എവിടെ, അവർ കഴിച്ചോ.... ഗോപാലൻ ഭാര്യ ബീനയോട് പ്രാതൽ കഴിക്കുന്ന സമയം ചോദിച്ചു

"ഉവ്വ്...അവർ അകത്തുണ്ട് കോളേജിലേക്ക് പോകാൻ..."

ദേവകി ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയും ദേവയാനി എഞ്ചിനീയറിംഗ് ലാസ്റ്റ് ഇയർ വിദ്യാർത്ഥിനിയുമാണ്...

"ഇന്ന് മൂത്തവൾ കോളേജിലേക്ക് പോകണ്ട... അവളെ പെണുകാണാൻ ഒരു കുട്ടര് വരും..."

" അത് എന്തിനാ.."

"എന്ത്..." ഗോപാലൻ കോപത്തോടെ ചോദിച്ചു

"അല്ല! മക്കൾ രണ്ടുപേരും പഠിക്കുകയല്ലെ പിന്നെ എന്തിനാ...ഇപ്പോൾ തന്നെ..." ബീന സംശയത്തോടെ ചോദിച്ചു

"അത് ശെരി എന്നെ എതിർത്തു സംസാരിക്കാൻ മാത്രം നി ആളായോ ബീനേ..."

" അത് പിന്നെ ഞാൻ അതിനു തെറ്റായി ഒന്നും പറഞ്ഞില്ലാലോ..." ബീന ചെറിയ ഒരു പേടിയോടെ പറഞ്ഞു

ബീന തന്നെ എതിർത്തു സംസാരിക്കുന്നതു കേട്ടതും ആ സംസാരം തീരെ ഇഷ്ടപെടാത്ത ഗോപാലൻ ഉടനെ തന്നെ ടിഫിൻ കഴിക്കുന്ന സ്ഥലത്തുനിന്നും ചാടി എഴുന്നേറ്റു കൊണ്ട് ടിഫിൻ കഴിച്ചിരുന്നു കിണ്ണം താഴേക്കു വലിച്ചെറിഞ്ഞു പിന്നെ ബീനയെ തല്ലുകയും ചെയ്തു ...

"ഈ അടി എന്തിനാ എന്ന് മനസിലായോ ആണുങ്ങളെ എതിർത്തു ഒന്നും പറയാതിരിക്കാൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ അതിനെ എതിർത്തു നീയും മക്കളും ഒന്നും സംസാരിക്കാൻ പാടില്ല എന്നറിഞ്ഞിട്ടും സംസാരിച്ചതിന് മനസിലായോ..."

അമ്മയെ അച്ഛൻ അടിച്ചതിന്റെ ശബ്ദം കേട്ടും കിണ്ണം താഴെ വീണ ശബ്ദം കേട്ടും അകത്തു തയ്യാറാക്കുന്ന മക്കൾ രണ്ടുപേരും അങ്ങോട്ട്‌ ഓടി വന്നു... എന്നാൽ അപ്പോഴും അച്ഛൻ ദേഷ്യത്തിൽ തന്നെയായിരുന്നു അവിടെ നിന്നിരുന്നത് അതുകൊണ്ട് തന്നെ അമ്മയുടെ അരികിൽ ചെല്ലാതെ അവർ അമ്മയെ നോക്കികൊണ്ട്‌ നിന്നു...

"അപ്പോൾ ഞാൻ പറഞ്ഞത് പോലെ പത്തു മണിക്ക് അവർ ഇങ്ങു വരും... "അതും പറഞ്ഞുകൊണ്ട് ഗോപാലൻ ദേഷ്യത്തിൽ അവിടെ നിന്നും പോയി... അച്ഛൻ അവിടെ നിന്നും നടന്നു പോയതും ബീന കണ്ണീരോടെ താഴെ കിടക്കുന്ന കിണ്ണം കൈയിൽ എടുത്തു കൂടെ ചിതറി കിടക്കുന്ന ദോശയും... അപ്പോഴേക്കും രണ്ടു പേരും അമ്മയുടെ അരികിലേക്ക് ഓടി വന്നു

"അമ്മേ... അമ്മേ എന്താ എന്തിനാ അച്ഛൻ.."ഇരുവരും അമ്മയുടെ അടുത്തിരുന്നു തറയിൽ കിടക്കുന്നതു കൈയിൽ എടുത്തു കൊണ്ട് സങ്കടത്തോടെ ചോദിച്ചു

"അത് മക്കളെ അമ്മ എന്ത് പറയാനാ നിന്നെ ഇന്ന് പെണുകാണാൻ വരുന്നു എന്ന്... എന്തിനാ ഇത്ര പെട്ടെന്നു മോൾക്ക്‌ കല്യാണം എന്ന് ചോദിച്ചതിനാണ് എന്നെ.. " ബീന കണ്ണീരോടെ പറഞ്ഞു

"അമ്മ എന്താ പറഞ്ഞത് പെണ്ണുകാണാനോ..." ദേവയാനി ഒരു ഞെട്ടലോടെ ചോദിച്ചു

"അതെ.."

"അമ്മേ..."

"ഞാൻ എന്ത് ചെയ്യാനാ മോളെ... അച്ഛനെ എതിർത്തു എനിക്ക് അല്ല നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ... ഒന്ന് ചിരിക്കാനും കരയാനും എല്ലാം അച്ഛന്റെ അനുവാദം വേണം നമ്മുടെ വിധി അല്ലാതെ എന്ത് പറയാൻ.."


"എന്ത് വന്നാലും ശെരി ഇന്ന് വരെ നമ്മൾ എല്ലാവരും അച്ഛൻ പറഞ്ഞത് മാത്രമേ അനുസരിച്ചിട്ടുള്ളു... നമ്മുക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ധരിച്ചിട്ടില്ല നമ്മുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചിട്ടില്ല നമ്മുക്ക് ഇഷ്ടമുള്ളത് പോലെ ഒന്നും ഇന്ന് വരെ ചെയ്തിട്ടില്ല എപ്പോഴും അച്ഛൻ പറയുന്നത് മാത്രം അതിപ്പോ നമ്മുക്ക് ഇഷ്ടമാണോ അല്ലയോ എന്ന് പോലും അച്ഛൻ നോക്കില്ല എല്ലാറ്റിനും വഴക്കും കർശനവും പക്ഷെ ചേച്ചിക്ക് നടക്കുന്നതു പോലെ എന്റെ വിവാഹം അത് അച്ഛന്റെ ഇഷ്ടപ്രകാരം നടത്തില്ല അല്ല നടക്കില്ല ... "ദേവകി അമ്മയോട് പറഞ്ഞു

"മോളെ..." ബീന വിടർന്ന കണ്ണുകളോടെ പേടിയോടെ വിളിച്ചു

"അതെ അമ്മേ... അച്ഛനെ പേടിച്ചു ഇന്നുവരെ എനിക്ക് നല്ല ഫ്രണ്ട് ഇല്ല, അച്ഛനെ പേടിച്ചു ഞാൻ ഈ പ്രായത്തിൽ ചെയ്യുന്ന ഒന്നും ചെയ്തിട്ടില്ല.... എനിക്ക് ഇഷ്ടമില്ലാത്ത നിറത്തിൽ അച്ഛൻ വസ്ത്രം വാങ്ങിച്ചു തന്നാലും ഞാൻ ധരിച്ചിരുന്നു പക്ഷെ അത് പോലെ എനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ ഒരിക്കലും എന്റെ ജീവിത പങ്കാളിയായി സ്വീകരിക്കില്ല ഉറപ്പാ അതിനിപ്പോ ഞാൻ ചത്താലും കുഴപ്പമില്ല..."

അതും പറഞ്ഞുകൊണ്ട് ദേവകി ദേഷ്യത്തോടെ തന്റെ കോളേജിലേക്ക് പുറപ്പെട്ടു...

അന്ന് ദേവയാനിയെ പെണ്ണ് കാണാൻ ആളുകൾ വരുകയും എല്ലാവർക്കും അവളെ ഇഷ്ടമാവുകയും തുടർന്ന് 6 മാസത്തിനുള്ളിൽ അവളുടെ നിശ്ചയവും വിവാഹവും ഗോപാലൻ നടത്തുകയും ചെയ്തു...

ദിവസങ്ങൾ കഴിഞ്ഞു അടുത്ത് തന്നെ അച്ഛൻ തന്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കുന്നതിനു മുൻപ് എത്രയും പെട്ടന്ന് തനിക്കു പറ്റിയ പങ്കാളിയെ കണ്ടെത്താൻ തന്നെ ദേവകി തീരുമാനിച്ചു...

എന്നാൽ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ദേവകിയുടെ... കാരണം സ്കൂളിൽ ആയാലും വീട്ടിൽ ആയാലും ഗോപലന്റെ രണ്ടു മക്കളും അയാളെ മനസ്സ് കൊണ്ട് ഭയന്നിരുന്നു

അങ്ങനെ ഇരിക്കെ ഒരു ദിവസം വൈകുന്നേരം കോളേജിൽ നിന്നും വീട്ടിലേക്കു മടങ്ങി വരുന്ന സമയം ദേവകി ബസ്സിൽ കയറി... അന്ന് ബസിൽ നല്ല തിരക്കുണ്ടായൊരുന്നതിനാൽ ദേവകി പടിയിൽ ആയിരുന്നു നിന്നത്... ബസ്സ് ഫുൾ ആയതും ഡ്രൈവർ ബസ് സ്റ്റാർട്ട്‌ ചെയ്തു പതിയെ ബസ് സ്റ്റാൻഡിൽ നിന്നും നീങ്ങുന്ന സമയം ആ ബസിന്റെ ഡോർ അടച്ചു കൊണ്ട് അവൻ പ്രകാശൻ വന്നു...കുറച് ദൂരം പോയതും...

" ന്റെ കുട്ടിയെ ഈ ബാഗ് ഒന്ന് മാറ്റിപിടി മനുഷ്യന്റെ നെഞ്ഞതാ ഇതു കിടക്കുന്നതു..." പ്രകാശൻ ദേവകിയോട് പറഞ്ഞു

"അത് പിന്നെ സോറി ട്ടോ... "ദേവകി അവൾടെ ബാഗ് ഒരു ഭാഗത്തേക്ക്‌ മാറ്റിപ്പിടിച്ചു

എങ്കിലും ബസ് മുന്നോട്ടു പോകുന്ന വേഗതയിലും ബസ് ടയർ റോഡിലെ കുഴികളിൽ വീഴുന്നത് കൊണ്ടും ബാഗ് പിന്നെയും പ്രകാശന്റെ ദേഹത്ത് വേദനിപ്പിക്കാൻ തുടങ്ങി..

"ഓ... വയ്യ ഇതു അവിടെ ഇരിക്കുന്ന ആർക്കെങ്കിലും കൊടുത്തൂടെ..."

എന്നാൽ ദേവകിക്ക് ആ ബാഗ് ആർക്കും കൊടുക്കാൻ കഴിഞ്ഞില്ല ഒടുവിൽ പ്രകാശൻ തന്നെ ആ ബാഗ് വാങ്ങിച്ചു ..കുറച്ചു കഴിഞ്ഞതും ദേവകിയുടെ സ്റ്റോപ്പ്‌ വന്നതും അവൾ ഇറങ്ങി...

"താങ്ക്സ്.." ദേവകി പ്രകാശനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു

"എന്തിന്... അത് സാരമില്ല..."ബസ് അവിടെ നിന്നും പതിയെ മുനേറി എന്നാൽ പ്രകാശൻ ദേവകിയുടെ മനസ്സിൽ കയറി അവൾ പോലും അറിയാതെ

പിന്നീട് അവർ ഇതുവരും അടുക്കാൻ തുടങ്ങി... ആദ്യം ദേവകിക്ക് അതൊരു സൗഹൃദമായിരുന്നു പക്ഷെ പിന്നീട് അവൾ പോലും അറിയാതെ ദേവകി പതിയെ പ്രകാശനെ സ്നേഹിക്കാൻ തുടങ്ങി ആ സ്നേഹം അവനോടു തുറന്നു പറയാൻ തന്നെ ദേവകി തീരുമാനിച്ചു...

തുടരും


ദേവകിയുടെ ജീവിതം കാണിക്കേണ്ടത് അത്യാവശ്യമായി തോന്നി അതുകൊണ്ടാണ്....