Who is Meenu's killer - 36 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 36

ഒടുവിൽ പ്രകാശനോട്‌ ദേവകി തന്റെ ഇഷ്ടം ഒരു കത്തിൽ എഴുതി നൽക്കി...ബസ്സ് സ്റ്റാൻഡിൽ വെച്ചു അവനു നൽക്കി ആദ്യം അത് വാങ്ങിക്കാൻ പ്രകാശനും എതിർത്തു...എന്നാൽ ദേവകിയുടെ നിർബന്ധ പ്രകാരം വാങ്ങിച്ചു വായിച്ചു

"നിന്നെ പഠിക്കാൻ അല്ലെ വീട്ടിൽ നിന്നും വിടുന്നത് അപ്പോൾ അത് നോക്കുക അല്ലാതെ ഈ വേണ്ടാത്ത പണിക്കു നിൽക്കണ്ട..." പ്രകാശൻ ആ കത്ത് വലിച്ചു കീറികൊണ്ട് പറഞ്ഞു

ദേവകി കണ്ണീരോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി.. അവൾ വേദനയോടെ തന്നെ ബസ്സിൽ കയറി കുറച്ചു കഴിഞ്തും പ്രകാശനം ബസ്സിൽ കയറി ബസ്സ് മുന്നോട്ടു പോകുന്ന സമയം

"എന്റെ ജീവിതം ഇനി നിങ്ങളുടെ കൂടെ തന്നെയാണ്... ഇനി ഞാൻ മുന്നോട്ടു പോകാൻ പ്രകാശേട്ടൻ കൂടെ വേണം അങ്ങനെ ഉണ്ടാകില്ല എങ്കിൽ ഞാൻ മരണത്തിനു കീഴടങ്ങും... "ദേവകി അതും അവന്റെ കണ്ണിൽ നോക്കി കണ്ണീരോടെ പറഞ്ഞു

ബസ് അവളുടെ സ്റ്റോപ്പിൽ എത്തിയതും അവൾ ഇറങ്ങി..പിന്നീട് അവനും ഒത്തിരി ആലോചിച്ചു ശേഷം ദേവകിയെ തിരിച്ചു സ്നേഹിക്കാൻ തന്നെ തീരുമാനിച്ചു...പിന്നീട് പ്രകാശൻ അവന്റെ സ്നേഹം മുഴുവനും അവൾക്കു നൽകാൻ തുടങ്ങി...

ഈ സമയം ദേവകി കോളേജിൽ നിന്നും വരുന്നതും പോകുന്നതും കണ്ട പട്ടാളകാരനായ ഹരീഷിന് അവളോട്‌ ഒരു ഇഷ്ടം തോന്നി... അവൻ അത് ദേവകിയോട് പറയുന്നതിന് മുൻപ് ഗോപാലനോട് പറയുവാൻ തന്നെ തീരുമാനിച്ചു..അങ്ങനെ അവനും അവന്റെ സുഹൃത്തുക്കളും ചേർന്ന് ഗോപാലന്റെ കടയിൽ എത്തി...

"അല്ല ആരിത് ഹരീഷോ... ജയ് ഹിന്ദ്...എന്ന് വന്നു സുഖമാണോ..." ഗോപാലൻ ചോദിച്ചു

"മം.. സുഖം "

"എന്ത് വേണം.."

"അത് പിന്നെ ഗോപലേട്ടാ എനിക്ക് എനിക്ക് ഒരു കാര്യം പറയാൻ..." ഹരീഷ് ചെറിയ മടിയോടെ പറഞ്ഞു

"പറഞ്ഞോളൂ..എന്താ എന്തുവേണം..."


"അത് പിന്നെ ഗോപാലേട്ടാ എനിക്ക് എനിക്ക് ഒറ്റയ്ക്ക് ഒന്ന് സംസാരിക്കണം..."ഹരീഷ് അതും പറഞ്ഞുകൊണ്ട് കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു...

ഗോപാലനും ഹരീഷിന്റെ അടുത്തേക്ക് കടയിൽ നിന്നും ഇറങ്ങി പോയി...

"എന്താ... എന്താണ് പറയാൻ ഉള്ളത്.."

" അത് പിന്നെ എനിക്ക്!... എനിക്ക് ചേട്ടന്റെ മകൾ ദേവകിയെ ഇഷ്ടമാണ് അവളെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട് ചേട്ടന്റെ സമ്മതത്തോടെ..." ഹരീഷ് ഉള്ളിൽ ഉള്ള ഭയം മറച്ചു വെച്ചുകൊണ്ട് ധൈര്യം സംഭാരിച്ച് പറഞ്ഞു

ഒരു നിമിഷം ഹരീഷിന്റെ വാക്കുകൾ കേട്ട ഗോപാലൻ ഞെട്ടി... പിന്നീട് ഒന്നും ആലോചിക്കാതെ തന്നെ അവനെ നോക്കി പുഞ്ചിരിച്ചു

"ഇതിൽ ചോദിക്കാൻ എന്തിരിക്കുന്നു ഈ നാടിനു വേണ്ടി നിന്റെ ജീവൻ സമർപ്പിച്ച നിന്നെ പോലെ ഒരാൾക്ക്‌ എന്റെ മകളെ നൽകുന്നതിൽ എനിക്ക് സന്തോഷം മാത്രം..." ഗോപാലൻ പറഞ്ഞു

"എന്നാൽ.." ഹരീഷ് ഗോപാലനെ നോക്കി വാക്കുകൾ നിർത്തി

"വീട്ടിൽ പറഞ്ഞിട്ട് മുതിർന്നവരെ നല്ലൊരു ദിവസം വീട്ടിലേക്കു വരാൻ പറയു കുട്ടിയെ കാണാൻ..." ഗോപാലൻ ഹരീഷിനോട് പറഞ്ഞു

ഗോപാലന്റെ വാക്കുകൾ കേട്ടതും ഹരീഷിനൊരുപാട് സന്തോഷമായി അവൻ സുഹൃത്തുക്കളെയും കൂട്ടി പെട്ടെന്നു തന്നെ വീട്ടിലേക്കു പോവുകയും ചെയ്തു...

തന്റെ മകൾക്കു നല്ലൊരു ബന്ധം വരുന്നു എന്നതിൽ ഗോപാലൻ ഒരുപാട് സന്തോഷിച്ചു... അങ്ങനെ അന്നത്തെ ദിവസം മുഴുവനും അദ്ദേഹം അതെ സന്തോഷത്തോടെ കടയിൽ നിന്നും വീട്ടിലേക്കു പോയി....

"ബീനേ എടി ബീനേ.." മുറ്റത്തു എത്തിയതും ഗോപാലൻ വിളിച്ച് കൂവി..

" ആ ദാ വരുന്നു ... " ബീന പെട്ടെന്നു തന്നെ ഉമ്മറത്തേക്ക് ഓടി വന്നു...

"എന്താ എന്തുപറ്റി ഇങ്ങനെ അലറി വിളിക്കാൻ.." ബീന ഭർത്താവിനോട് ചോദിച്ചു

"മോളു... നമ്മുടെ മോളു ദേവകി എവിടെ.." ഗോപാലൻ ഉമ്മറ തിണ്ണയിൽ ഇരുന്നു കൊണ്ട് ചോദിച്ചു

"അവൾ .. അവളുടെ മുറിയിൽ ഉണ്ട്‌.. പഠിക്കുകയാ...എന്താ കാര്യം.."

"ഹരീഷില്ലേ ഹരീഷ്.."

"ഏതു ഹരീഷ്..."


"എടി ചിറ്റണ്ണൂർ ഗ്രാമത്തിലെ ആ പട്ടാളക്കാരൻ ഹരീഷ്.."

"ആ അവനു എന്താ.."

"അവൻ നമ്മുടെ മകളെ കോളേജിൽ നിന്നും വരുന്ന വഴി ഒരു ദിവസം കണ്ടിരിക്കുന്നു അന്ന് മുതൽ അവനു അവളോട്‌ ഒരു ഇഷ്ടം അത് അവൻ നേരിട്ട് എന്നോട് കടയിൽ വന്നു പറയുകയും ചെയ്തു.. എനിക്ക് എന്തോ ഇതു നമ്മുടെ മകൾക്കു നല്ലൊരു ബന്ധമാണ് എന്ന് തോന്നുന്നു... നിനക്കറിയാമല്ലോ നമ്മുടെ കുടുംബവും ഒരു പട്ടാളക്കാരന്റെ കുടുംബമാണ് എന്ന് അതിലേക്കു അവൻ വരുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു..."

"ആണോ.."

"ആ അതെ ഉടനെ തന്നെ അവർ വരും കുട്ടിയെ കാണാൻ ഈ ബന്ധം കൂടി നടന്നാൽ നമ്മുക്ക് സ്വസ്ഥമായി കണ്ണുകൾ അടക്കാം..."

" എന്തിനാ ഇപ്പോൾ അങ്ങനെയൊക്കെ പറയുന്നത്.." ഗോപാലൻ പതിയെ മുറ്റത്തേക്ക് ഇറങ്ങി പറഞ്ഞു

പിന്നാലെ ബീനയും നടന്നു

"പിന്നല്ലാതെ നിനക്ക് അറിയില്ലേ ബീനേ ഞാൻ ഇന്നുവരെ കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിന് ഒന്നും വാങ്ങിച്ച് കൊടുത്തിട്ടില്ല കാരണം എനിക്കറിയാം എന്റെ മക്കൾക്ക്‌ അവർ ഇഷ്ടപെടുന്നതിനേക്കാൾ നല്ല ഒന്ന് നൽകാൻ കഴിയും എന്ന്...മാത്രമല്ല രണ്ടും പെൺകുട്ടികളായപ്പോ നാട്ടിൽ പലരും പലതും പറഞ്ഞു ചിലർ കൊല്ലാനും പറഞ്ഞു എങ്കിലും ഞാൻ വളർത്തി ഒരുപക്ഷെ പലരും പെൺകുട്ടികൾക്ക് സ്ത്രീധനം നൽക്കി വിവാഹം കഴിപ്പിക്കുന്നതിനും ചില്ല കുട്ടികൾ ഒളിച്ചോടി പോയി വിവാഹം കഴിക്കുമ്പോൾ ഉണ്ടാകുന്ന അവരുടെ വീടിന്റെ അപമാനത്തെ ക്കുറിച്ച് ഓർത്താണ് അങ്ങനെ പറയുന്നത് എന്ന് എന്നാൽ ഒരുക്കലും ആ ഒരു ഗതി എനിക്ക് വരാതിരിക്കാൻ വേണ്ടി ഞാൻ എന്റെ മക്കളെ പഠിപ്പിച്ചു കാരണം എന്റെ മക്കൾ അവർ അവരുടെ ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോകുന്ന സ്ത്രീധതേക്കാൾ വിലയുള്ളതാക്കണം അതിനായി അവരെ ഞാൻ പഠിപ്പിച്ചു...മാത്രമല്ല പെൺകുട്ടികളെ നമ്മുടെ കൈകുളിൽ വെച്ചു വളർത്തിയാൽ അവർ ഒരിക്കലും നമ്മുടെ കൈ തട്ടി മാറി പുറത്തേക്കു പോകില്ല എന്നും എനിക്ക് അറിയാം...നാളെ എല്ലാവരും പെൺകുട്ടികളെ ഗോപാലൻ വളർത്തിയത് പോലെ വളർത്തണം എന്ന് പറയുന്നത് കേൾക്കുമ്പോ ഞാൻ അനുഭവിക്കുന്ന സന്തോഷവും മറ്റുള്ളവർക്ക് പെൺകുട്ടികൾ ജനിച്ചാലും ഉള്ളിൽ ഒരു ഭയം ഉണ്ടാകാതിരിക്കാണും വേണ്ടിയാണ് ഞാൻ എന്റെ മക്കൾ രണ്ടുപേരെയും വരച്ച വരയിൽ നിർത്തുന്നത്... അല്ലാതെ ഞാൻ നീച്ചനായ ഒരു അച്ഛൻ അല്ല എന്ന് നീയെങ്കിലും മനസിലാക്കണം പിന്നെ എനിക്ക് എന്റെ മക്കളെ തല്ലാനോ അവരെ വേദനിപ്പിക്കാനോ അവരോടു ദേഷ്യപ്പെടാനോ കഴിയാത്തതുകൊണ്ടും എന്നാൽ അവർക്കു എന്നെ ഉള്ളിൽ ഒരു ഭയം ഉണ്ടാകണം എന്ന് കരുതിയാണ് ഞാൻ നിന്നെ അവരുടെ മുന്നിൽ വെച്ചു തല്ലുന്നതും വഴക്ക് പറയുന്നതും അതുകൊണ്ട് തന്നെ നമ്മുടെ മക്കൾ സ്കൂളിൽ പോലും അധികം ആരോടും സംസാരിക്കാറില്ല... കാരണം എന്നെ അത്രക്കും ഭയമാണ്...അവരുടെ കണ്ണിലേക്കു ഒന്ന് നോക്കിയാൽ തന്നെ അവർ പേടിച്ചു പിന്മാറും..ഇതിനെല്ലാം പിന്നിൽ എന്റെ ഓരേ ഒരു ലക്ഷ്യം മാത്രം എന്റെ മക്കൾ എന്നും സന്തോഷത്തോടെ ജീവിക്കണം നാളെ അവർ സ്വയം പറയണം നമ്മുടെ അച്ഛന്റെ കർശനമെല്ലാം നമ്മുടെ നന്മക്കായിരുന്നു എന്ന് അത് കേട്ടാൽ മതി എനിക്ക്... "ഗോപാലൻ നിറ മിഴിയോടെ പറഞ്ഞു

അത് കേട്ടതും ബീനയുടെ മിഴികൾ നിറഞ്ഞു... അവൾ ഭർത്താവിന് പതിയെ ആശ്വസിപ്പിച്ചു...

അന്ന് രാത്രി എല്ലാവരും ഒരുമിച്ചു അത്താഴം കഴിക്കുന്ന സമയം ഗോപാലൻ ബീനയെ നോക്കി...ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയതും ബീനയും തിരിച്ചു കണ്ണുകൾ അടച്ചു കാണിച്ചു...ഉടനെ ഗോപാലൻ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കഴിഞ്തും അവിടെ നിന്നും എഴുന്നേറ്റു... അദ്ദേഹം അവിടെ നിന്നും പോയതും ദേവകിയും എഴുന്നേറ്റു...

"മോളെ ഒരു മിനുറ്റ്.." ബീന മകളോട് പറഞ്ഞു

"എന്താ...അമ്മേ.."

"അത് പിന്നെ മോളെ നിന്റെ വിവാഹം നടത്താൻ അച്ഛൻ തീരുമാനിച്ചു...ആ പട്ടാളക്കാരൻ ഹരീഷും കുടുംബവും നിന്നെ പെണ്ണ് കാണാൻ ഉടനെ വരുന്നു എന്ന് അവൻ എവിടെയോ വെച്ചു നിന്നെ കണ്ടു ഇഷ്ടമായി പോലും..."

"ഓ ഇതാണോ...അതിനെന്താ അവർ വന്നോട്ടെ അച്ഛൻ എന്താണോ ആഗ്രഹിക്കുന്നത് അത് തന്നെ നടക്കും..." ദേവകി സന്തോഷത്തോടെ അമ്മയോട് പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി

ദേവകി ഇത്ര പെട്ടെന്നു സമ്മതിക്കും എന്ന് ബീന മനസ്സുകൊണ്ട് പോലും വിചാരിച്ചില്ല കാരണം മുൻപ് അവൾ പറഞ്ഞ വാക്കുകൾ ഇന്നും ബീനയുടെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു...

ബീനക്കും മകൾ അങ്ങനെ പറഞ്ഞത് കേട്ടതും വളരെ സന്തോഷമായി അവർ പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ച പാത്രം എല്ലാം അടുക്കളയിൽ ഒരു ഭാഗത്തു വെച്ചു ശേഷം ലൈറ്റ് ഓഫ് ചെയ്ത് വാതിൽ അടച്ചു കുട്ടിയിറ്റ് തന്റെ മുറിയിൽ പോയി കിടക്കുകയും ചെയ്തു...

"മോൾ ഇത്ര പെട്ടെന്നു സമ്മതിക്കും എന്ന് ഞാൻ വിചാരിച്ചില്ല..." ബീന ഭർത്താവിനോട് പറഞ്ഞു

"അതെ ഞാനും.. എന്തായാലും സന്തോഷമായി..നമ്മുടെ മക്കൾ നമ്മൾ പറഞ്ഞതെ കേൾക്കു... മക്കളെ വരച്ച വരയിൽ നിർത്തിക്കാൻ ഒന്ന് സ്നേഹിക്കണം അല്ലെങ്കിൽ ശക്കാരിക്കണം..." ഗോപാലൻ പറഞ്ഞു

"അതെ... "

ഇരുവരും പതിയെ സന്തോഷത്തോടെ ഉറക്കത്തിൽ വീണു...എന്നാൽ ഇതേ സമയം ദേവകി മുറിയിൽ ദേഷ്യത്തോടെ ഇരിക്കുകയായിരുന്നു..

"അച്ഛൻ മുറിയിൽ പോകാതെ ഒളിഞ്ഞു നോക്കിയത് ഞാൻ കണ്ടത് കൊണ്ടാണ് എല്ലാം സമ്മതിക്കും പോലെ അഭിനയിച്ചത്... പിന്നെ ഇപ്പോൾ ഈ രാത്രിയിൽ ഒരു സീൻ വേണ്ട എന്ന് കരുതിയും പക്ഷെ നിങ്ങൾ വിചാരിക്കും പോലെ ഒന്നും നടക്കില്ല ആ പട്ടാളക്കാരനെ ഞാൻ വിവാഹം കഴിക്കില്ല അത് നടക്കില്ല.. ദേവകി മനസ്സിൽ വിചാരിച്ചു

"ഇനി ആലോചിക്കാൻ ഒന്നുമില്ല നാളെ രാവിലേ ഇവിടെ നിന്നും പ്രാകാശേട്ടന്റ വീട്ടിലേക്കു പോവുക തന്നെ..." ദേവകി മനസ്സിൽ വിചാരിച്ചു


മകൾ വിവാഹത്തിന് സമ്മതിച്ച സന്തോഷത്തിൽ കിടക്കുന്ന ഗോപാലനും ഭാര്യ ബീനക്കും അറിയില്ലായിരുന്നു ദേവകി നാളെ രാവിലെ അവരെ ചതിക്കും എന്ന്... അതുപോലെ തന്നെ പുതിയ ജീവിതത്തിലേക്ക് ചേക്കേറാൻ നിൽക്കുന്ന ദേവകിക്കും അറിയില്ലായിരുന്നു താൻ ചതിയിൽ പെട്ടിരിക്കുന്നു എന്ന്

തുടരും


















പങ്കിട്ടു

NEW REALESED