ദേവകി പറഞ്ഞത് ഒരു ഞെട്ടലോടെ കേട്ടു നിൽക്കുകയാണ് സരോജിനി....
അപ്പോഴേക്കും കുഞ്ഞുമായി അങ്ങോട്ട് വന്ന മാലതി വീണ്ടും ഒന്നൂടെ അതെ ചോദ്യം ദേവകിയോട് തുടർന്ന് ചോദിച്ചു
"നി എന്താ പറഞ്ഞത്.."
അത് പിന്നെ ചേച്ചി പ്രകാശേട്ടന്റെ ചേച്ചിയാണോ... ഞാൻ! ഞാനും പ്രകാശേട്ടനും തമ്മിൽ ഇഷ്ടത്തിലാണ് ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു... കാരണം അച്ഛൻ എനിക്ക് മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചു അതാണ് ഞാൻ... പ്രകാശേട്ടൻ എവിടെ... " ഉമ്മറത്തേക്ക് കയറുന്ന സമയം ദേവകി ചോദിച്ചു
അത് കേട്ടതും മാലതി പെട്ടെന്നു തന്നെ ദേഷ്യത്തോടെ അകത്തേക്ക് കയറി വാതിൽ കൊട്ടി അടച്ചു...അപ്പോഴേക്കും ദേവകി വീണ്ടും മുറ്റത്തേക്ക് തന്നെ ഇറങ്ങി...കുറച്ചു സമയത്തിനുള്ളിൽ തന്നെ ആ മുറിയിൽ നിന്നും മുണ്ട് മടക്കി കുത്തികൊണ്ട് മുഖത്തു ഒരു ഞെട്ടലോടെ പ്രകാശൻ പുറത്തേക്കു വന്നു...
ദേവകി അവനെ കണ്ടതും സന്തോഷത്തിൽ തന്റെ കൈയിൽ ഉള്ള ബാഗ് നിലത്തു ഇട്ടു ശേഷം അവനെ പോയി കെട്ടി പുണർന്നു...
അത് കണ്ടതും സരോജിനിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല...
"ദേവകി മാറു എന്നെ വിട്..." പ്രകാശൻ അവളെ തന്നിൽ നിന്നും മാറ്റി...
"എന്താടാ ഇതൊക്കെ..." സരോജിനി മകനോട് ദേഷ്യത്തിൽ ചോദിച്ചു
"അമ്മേ അത് പിന്നെ ഇതു ഈ കുട്ടി.."പ്രകാശൻ ഒന്ന് പതറി
"ഞാൻ പറയാം പ്രകാശേട്ടന്റെ കാമുകി..." മാലതി കണ്ണീരോടെ അതും പറഞ്ഞുകൊണ്ട് പുറത്തേക്കു വന്നു
"മാലതി നി വെറുതെ.." പ്രാകാശൻ തിരിഞ്ഞു അവളെ നോക്കി പറഞ്ഞു
"എന്ത് വെറുതെ.. ഇതൊക്കെ കേട്ടിട്ട് ഞാനും എന്റെ മോളും ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ അതാണ് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തത്... മാറിൽ തട്ടി കരഞ്ഞു കൊണ്ട് മാലതി പറഞ്ഞു
"മാലതി.." പ്രകാശൻ വിളിച്ചു
"നി അവളെ വിളിക്കണ്ട വിളിച്ചിട്ട് കാര്യമില്ല ... നി ഇങ്ങനെ ഒരു ചതി ഈ കുടുംബത്തിന് ചെയ്യും എന്ന് ഞാൻ കരുതിയില്ല.." സരോജിനിയും പറഞ്ഞു
"അമ്മേ അമ്മയെങ്കിലും എന്നെ മനസിലാക്കു ഞാൻ പറയുന്നത് കേൾക്കു ഇങ്ങനെ വാക്കുകൾ കൊണ്ട് കൊല്ലല്ലേ..."
"പക്ഷെ ആര് പറയുന്നതും എനിക്ക് ഒന്നും കേൾക്കണ്ട ഞാനും എന്റെ മോളും പോവുകയാണ് എന്റെ വീട്ടിലേക്കു.."
"മാലതി നി വെറുതെ കാര്യം അറിയാതെ ഒരു തീരുമാനത്തിൽ എത്തരുത്... ഞാൻ പറയുന്നത് കേൾക്കു..."
"ഇല്ല ഞാൻ ഇനി ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കില്ല...."
"മാലതി..." പ്രകാശൻ വിളിച്ചു...
തന്റെ കണ്മുന്നിൽ നടക്കുന്നത് എന്താണ് എന്ന് മനസിലാകാതെ നോക്കി നിൽക്കുകയാണ് ദേവകി
"പ്രകാശേട്ടാ എന്താ ഇവിടെ നടക്കുന്നത് ... ഇതു ആരാണ്.." ദേവകി സംശയത്തോടെ ചോദിച്ചു
"ഞാനോ ഞാൻ നിന്റെ കാമുകന്റെ ഭാര്യ ദേ ഇതു അദ്ദേഹത്തിന്റെ കുഞ്ഞും ..."മാലതി കണ്ണീരോടെ അത് പറഞ്ഞു
അത് കേട്ടതും ദേവകി ആകെ തകർന്നു.. എന്ത് ചെയ്യണം എന്നറിയാതെ തകർന്ന മനസോടെ അവൾ അവിടെ തന്നെ ഇരുന്നു...
അപ്പോഴേക്കും നാട്ടുക്കാർ എല്ലാവരും തന്നെ പ്രകാശാന്റെ വീട്ടിലേക്കു ഒഴുകി എത്തി...കൂട്ടം കൂട്ടമായി നിന്നുകൊണ്ട് പലരും പരക്കം പറയാൻ തുടങ്ങി...
വൈകാതെ വളരെ പെട്ടെന്നു മാലതിയുടെ കുടുംബവും അങ്ങോട്ട് എത്തി... മാലതിയുടെ സഹോദരൻ ഒന്നും അന്വേഷിക്കാൻ നിൽക്കാതെ വന്നപാടെ പ്രകാശനെയും ദേവകിയെയും മാറി മാറി അടിച്ചു...
"വേണ്ട അളിയാ അവളെ തല്ലണ്ട..." പ്രകാശൻ അവനെ തടഞ്ഞു
"ഓഹോ അപ്പോ അതുവരെ ആയോ കാര്യങ്ങൾ ഇവളെ തല്ലിയാൽ നിനക്ക് വേദനിക്കുo അല്ലെ..." മാലതിയുടെ സഹോദരൻ ദേഷ്യത്തോടെ ചോദിച്ചു
"അയ്യോ... അളിയാ നിങ്ങൾ! നിങ്ങൾ ആരെങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കു... ദേവകിയുടെ മുന്നിൽ നിന്നുകൊണ്ട് മാലതിയുടെ സഹോദരനെ തടഞ്ഞു കൊണ്ട് പ്രകാശൻ പറഞ്ഞു
"എന്ത് പറയാൻ വേണ്ട ഒന്നും പറയണ്ട നി എന്റെ പെങ്ങളെ ചതിച്ചു അല്ലെ ടാ ദ്രോഹി..എന്റെ പെങ്ങളുടെ ജീവിതമാണ് നി തകർത്താന്നത്... നിന്നെയും ഇവളെയും കൊല്ലും ഞാൻ..."
" നിങ്ങൾ ആരെങ്കിലും എനിക്കും ഒരു അവകാശം തരു എന്റെ ഭാഗം കൂടി കേൾക്കണം...ഒരാളെ കൊന്ന കുറ്റവാളി ആണ് എങ്കിലും എന്തിനാ കൊന്നത് എന്ന് ചോദിക്കും പക്ഷെ നിങ്ങൾ ആരും തന്നെ എനിക്ക് പറയാൻ ഉള്ളത് കേൾക്കുന്നില്ല ഒന്ന് എന്റെ ഭാഗവും കേൾക്കണം എന്നിട്ട് ഒരു തീരുമാനത്തിൽ എത്തിയാൽ പോരെ... " പ്രകാശൻ പറഞ്ഞു
"നി എന്ത് പറയാനാ ടാ ദ്രോഹി എന്റെ മകളുടെ ജീവിതം തകർത്തിട്ട്.. മാലതിയുടെ അച്ഛൻ കയ്റ്റിനാരായണനും പ്രകാശനെ തല്ലാൻ തുടങ്ങി
തന്റെ മകൻ അടിവാങ്ങുന്നത് ഒന്ന് തടയാൻ പോലും കഴിയാതെ എല്ലാം നോക്കി നിൽക്കാനേ സരോജിനിക്ക് കഴിഞ്ഞുള്ളു..
"നിർത്ത്... നിർത്ത്... അവനു എന്താണ് പറയാൻ ഉള്ളത് എന്ന് കൂടി കേട്ടത്തിനു ശേഷം പോരെ ഒരു തീരുമാനത്തിൽ എത്താൻ നമ്മുക്ക് അവന്റെ ഭാഗം കൂടി കേൾക്കാം..." കൂട്ടത്തിൽ ഒരാൾ മുന്നോട്ടു കയറി വന്നു പറഞ്ഞു
"നിങ്ങൾ എന്ത് വർത്തമാനം ആണ് പറയുന്നത് ദേ ഇവൻ എന്ത് പറയാൻ അതല്ലേ ഈ മൊതല് ഇവിടെ വന്നു നിൽക്കുന്നത് അതും ഇവന്റെ കാമുകിയാണ് എന്നും പറഞ്ഞുകൊണ്ട് ഇനി എന്ത് പറയാൻ ആണ് ഇവൻ വെറും കള്ളത്തരം അല്ലാതെ..."
"ഏയ്യ് ഒന്ന് അടങ്ങു... നമ്മുക്ക് ചെക്കന്റെ ഭാഗം കൂടി കേൾക്കാൻ ഉണ്ട് കേട്ടിട്ട് ഒരു തീരുമാനത്തിൽ എത്തിയാൽ മതി.."
എല്ലാവരും അപ്പോഴേക്കും അല്പം ശാന്തമായി മാറി നിന്നു
"പറയു എന്താണ് നിനക്ക് പറയാൻ ഉള്ളത്... ഇതൊക്കെ എന്താണ് പ്രകാശാ..." അവനോടായി എല്ലാവരും ഒരു ചോദ്യം ചോദിച്ചു
"ഈ കുട്ടി പറഞ്ഞത് സത്യമല്ല എന്ന് ഞാൻ പറയില്ല പക്ഷെ ഞാൻ ഇവളെ സ്നേഹിച്ചിട്ടില്ല..."
"നി പറയുന്നത് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല ഒന്ന് തെളിച്ചു പറ.."
"ഈ കുട്ടി പറയുന്നത് പോലെ ഇവളെ എനിക്ക് ഇഷ്ടമാണ് പക്ഷെ ഞാൻ പ്രണയിച്ചിട്ടില്ല... ഞാൻ കിളിയായി ജോലി ചെയ്തിരുന്ന ബസ്സിൽ തന്നെയാണ് ഇവളും കോളേജിലേക്ക് വന്നിരുന്നത്.. ഒരിക്കൽ ഞാൻ ഇവളെ വഴക്ക് പറഞ്ഞു പിന്നീട് എല്ലാവരുടെയും മുന്നിൽ വെച്ചു ഒരു പെൺകുട്ടിയെ വഴക്ക് പറഞ്ഞത് കൊണ്ട് എനിക്ക് എന്തോ വല്ലാത്തൊരു കുറ്റബോധം തോന്നി അതുകൊണ്ട് ഞാൻ ഇവളോട് പിറ്റേന്ന് തന്നെ സോറി ചോദിച്ചു പതിയെ പതിയെ ഞങ്ങൾ നല്ല പരിചയത്തിൽ ആയി...പക്ഷെ ആ പരിചയം ഒരു ഫ്രൻഷിപ് ആയി മാത്രമാണ് ഞാൻ കണ്ടിരുന്നത് എന്നാൽ ഇവൾ അതൊരു പ്രണയമായി കരുതി... പക്ഷെ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു ഒരിക്കൽ ഇവൾ ഇതു എന്നോട് പറയുകയും ചെയ്തു പക്ഷെ അതിനു ഉത്തരം ഞാൻ പറയുന്നതിന് മുൻപ് ഞാൻ മരിക്കും എന്നും ഇവൾ പറഞ്ഞതും എനിക്ക് എന്തോ ചെറിയ സങ്കടം തോന്നി...പതിയെ ഞാൻ ഇവളോട് അടുത്തപ്പോൾ വീട്ടിൽ വളരെ മാനസികാവസ്ഥയിൽ വളരുന്ന കുട്ടിയാണ് എന്ന് മനസിലായി ഇവളുടെ അച്ഛൻ വളരെ സ്ട്രിക്ട് ആണെന്നും തനിക്കു നല്ലൊരു കൂട്ടുകാരികൾ പോലും ഇല്ല എന്നും ഇവൾ പറഞ്ഞപ്പോ എന്തോ എനിക്ക് പാവം തോന്നി... ഇനി ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് ഇവളെ മാനസികമായി തകർക്കും എന്നും ഞാൻ ഏതെങ്കിലും വിധത്തിൽ ഇവളുടെ ഭാവിയോ ഇവളുടെ പഠനതെയോ ബാധിക്കും എന്ന് തോന്നിയപ്പോ ഞാൻ കാരണം അതിനു ഒരു തടസം ഉണ്ടാകരുത് എന്ന് വിചാരിച്ചാണ് ഞാൻ....ഇവൾ പഠിക്കുന്നത് വരെ ഇവളെ സന്തോഷത്തോടെ നിർത്താൻ വേണ്ടി ഞാനും ഇവളെ സ്നേഹിക്കുന്നത് പോലെ അഭിനയിച്ചു അത്ര മാത്രം ... പഠനം കഴിഞ്ഞാൽ നല്ലൊരു ജോലി കിട്ടിയാൽ അവളോട് എല്ലാം പതിയെ പറയാം എന്ന് കരുതി...എന്നെ മറക്കാനും ഞാൻ നിനക്ക് യോജിച്ചവൻ അല്ലെന്നും ഞാൻ പഠിച്ചിട്ടില്ല എന്നും പറഞ്ഞുകൊണ്ട് പതിയെ ഒഴിവാക്കാം എന്ന് കരുതി പക്ഷെ സത്യമായിട്ടും ഈ അവസ്ഥയിൽ കാര്യങ്ങൾ എത്തുമെന്ന് ഞാൻ കരുതിയില്ല വിശ്വസിക്കണം ഇതാണ്
സത്യം എന്നെ വിശ്വസിക്കണം... "പ്രകാശൻ മുട്ടുകുത്തി താഴെ ഇരുന്നു കൊണ്ട് കരഞ്ഞു പറഞ്ഞു
പ്രാകാശാന്റെ വാക്കുകൾ കേട്ടതും കുറച്ചു പേര് പ്രകാശന്റെ ഭാഗം നിന്നു...
"ഇതാണ് സത്യം എങ്കിൽ ഇതിനൊരു തീരുമാനം ഉണ്ടാക്കി ഈ കുട്ടിയെ അവളുടെ വീട്ടുകാരെ ഏൽപ്പിക്കുക അത്രതന്നെ.." കൂട്ടത്തിൽ ഉള്ളവർ പറഞ്ഞു
"ആ അതെ അത് തന്നെ... എന്താ കുട്ടിനാരായണാ താൻ പറയുന്നത്...തനിക്കും ഇതിനു സമ്മതമല്ലേ..."
"ആ അതെ .. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ എന്റെ മകളുടെ ഭാവി ആയിപോയി പോരാത്തതിന് ഇവന്റെ കുഞ്ഞിനും അവൾ ജന്മം നൽക്കി അപ്പോൾ പിന്നെ ഇവന്റെ കൂടെ തന്നെ ജീവിക്കണം അതുകൊണ്ട് നിങ്ങൾ പറഞ്ഞത് പോലെ ഈ പെണിനെ അവളുടെ വീട്ടിൽ കൊണ്ടുപോകൂ...പിന്നെ ഈ കുട്ടിയുമായി ഇവന് ഒരു ബന്ധവും ഉണ്ടാകരുത് ഇനി ഇതുപോലെ ഒന്നും സംഭവിക്കാൻ പാടില്ല..."കുട്ടിനാരായണൻ ഒരു താക്കീതു പോലെ പറഞ്ഞു
അത് കേട്ടതും പ്രാകാശന് അല്പം ആശ്വാസം തോന്നി...
"എന്റെ ജീവിതം ഇനി ഞാൻ തീരുമാനിക്കാം... "മാലതി അല്പം ഗൗരവത്തിൽ അതും പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് വന്നു...
തുടരും