Featured Books
  • കിരാതം - 2

    അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്...

  • കർമ്മം -ഹൊറർ സ്റ്റോറി (2)

    ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ...

  • ഡെയ്ഞ്ചർ പോയിന്റ് - 2

    ️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോ...

  • Exit 16

                            Part 1 സൗദിയിലെ നാഷണൽ ഡേ ദിവസത്തിൻ്റ...

  • കിരാതം - 1

    പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്ത...

വിഭാഗങ്ങൾ
പങ്കിട്ടു

സിൽക്ക് ഹൗസ് - 17

രാഹുൽ എന്താണ് പറഞ്ഞതെന്ന് മനസിലാകാതെ ചാരു നിന്നു...


"ഇവൻ ഇങ്ങനെ പലതും പറയും എങ്കിലും എന്റെ ആസിഫ്ക്ക എന്നെ ഒരിക്കലും പറ്റിക്കില്ല..."ചാരു മനസ്സിൽ ഉറച്ചു വിശ്വസിച്ചു


ചാരു ബാത്റൂമിൽ നിന്നും വരുന്ന സമയം ആസിഫ് അവളെ നോക്കി... എന്നാൽ ചാരു അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല... എന്തോ അവളുടെ ശരീരം വിറക്കുന്ന പോലെ... എന്തോ മനസിന്‌ വല്ലാത്ത ഭാരം തോന്നി അവൾക്കു...

അന്ന് വൈകുംന്നേരം ആയതും ചാരു വീട്ടിലേക്കു പോകാൻ തയ്യാറായി... അവൾ മുകളിൽ നിന്നും താഴേക്കു വരുന്ന വഴി ആസിഫ് അവളെ നോക്കി... പക്ഷെ അവൾ അവനെ ഒന്ന് നോക്കുകയോ ചിരിക്കുകയോ പോലും ചെയ്തില്ല... അത് ആസിഫിന് വല്ലാത്ത നീരാശയിലാക്കി... ഇതെല്ലാം ശ്രീക്കുട്ടി ശ്രെദ്ധിക്കാനും മറന്നില്ല...

കടയിൽ നിന്നും ശ്രീക്കുട്ടി ചാരുവും ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സമയം...

"ടാ... എന്താ.. എന്തു പറ്റി നിനക്ക്..."

"എന്തേ.."

"എന്താ നീ വല്ലാതിരിക്കുന്നത്... എന്തേ നീ ഇക്കയോട് പോയിട്ട് വരാം എന്ന് പറയാതിരുന്നത്..."

"എന്നും യാത്ര പറയണം എന്നുണ്ടോ.." ചാരു ദേഷ്യത്തിൽ പറഞ്ഞു

"ഇത് ഇപ്പോ എന്തു പറ്റി രാവിലെ നീ ഇതുപോലെ അല്ലായിരുന്നല്ലോ... അപ്പോഴേക്കും എന്തുണ്ടായി.."

"നീ ഇന്ന് മിണ്ടാതെ വരുണ്ടോ..."

"എന്താ കാര്യം എന്നല്ലെ ചോദിച്ചത് പറയാൻ താല്പര്യമില്ല എങ്കിൽ വേണ്ട..." ശ്രീക്കുട്ടി അല്പം ദേഷ്യത്തിൽ പറഞ്ഞു


"ഓ നീ പിണങ്ങല്ലേ ഞാൻ പറയാം... പക്ഷെ എനിക്കു കുറച്ചു ടൈം താ..ഇപ്പോൾ ഞാൻ ആകെ ഡിസ്റ്റർബ് ആണ് അതാ..."

"മ്മം...ശെരി..."

ഇരുവരും പിന്നെ ഒന്നും മിണ്ടാതെ നിൽക്കുന്ന സമയം ബസ്സ് വന്നതും അതിൽ കയറി വീട്ടിലേക്കു പോയി... മകൾ വരുന്നത് അകത്തു നിന്നും കണ്ട രാധ വേഗം തന്നെ ചായ ചൂടാക്കാൻ പോയി... അപ്പഴേക്കും കൈയും കാലും കഴുകി ചാരു അകത്തു കയറി... നേരെ മുറിയിൽ പോയി വാതിൽ അടച്ചു...

അപ്പഴേക്കും രാധ ചായയുമായി ഉമ്മറത്ത് വന്നു മകളെ നോക്കി എന്നാലും അവളെ അവിടെ എങ്ങും കണ്ടില്ല... ചായയുമായി നേരെ അവളുടെ മുറിയുടെ അരികിൽ പോയി... വാതിൽ അടഞ്ഞു കിടക്കുന്നതു കണ്ടതും രാധ ഒരു നിമിഷം ഭയന്നു...രാധ വേഗം തന്നെ കതകിൽ മുട്ടി...

"മോളെ... മോളെ ചാരു..." രാധ കതകിൽ മുട്ടി വിളിച്ചു

അന്നേരം കണ്ണിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീർ കൈകൊണ്ടു തുടച്ച ശേഷം കട്ടിലിൽ നിന്നും ചാരു എഴുന്നേറ്റിരുന്നു..

"അമ്മേ എനിക്ക് നല്ല തലവേദന... അതാ ഞാൻ.." ചാരു പറഞ്ഞു

"ശെരി മോളു...അമ്മ ചായ കൊണ്ടുവന്നിട്ടുണ്ട് നല്ല ചൂടുള്ളതാ.. നീ ഒന്ന് കുടിച്ചു നോക്കു തലവേദന മാറും... മാത്രമല്ല ഈ സമയത്തു കിടക്കാൻ പാടില്ല മോളു.." രാധ പറഞ്ഞു


"ഇപ്പോ വേണ്ട അമ്മേ ഞാൻ വരാം... ഒരു അഞ്ചുമിനിറ്റ്..."

പിന്നെ ഒന്നും തന്നെ രാധ പറയ്യാൻ നിന്നില്ല... മകൾ വരുന്നത് വരെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ട് ഒരു മൗനം പാലിച്ചവർ ചായയുമായി അടുക്കളയിൽ പോയി... എങ്കിലും മകൾക്കു എന്തെങ്കിലും പറ്റിയോ എന്ന ചോദ്യം മാത്രം അലട്ടിക്കൊണ്ടിരുന്നു...

കുറച്ചു കഴിഞ്ഞതും ചാരു മുറിയിൽ നിന്നും വന്നു... മകളെ കണ്ടതും

"എന്താ മോളെ എന്തെങ്കിലും പ്രശ്നം.." രാധ ചോദിച്ചു

"ഏയ്യ് ഒന്നുമില്ല അമ്മേ.. വല്ലാത്തൊരു തലവേദന ഇപ്പോൾ കുറച്ചു കുഴപ്പമില്ല..."

"മം.. മോളു ഇരിക്ക് ഞാൻ ചായ കൊണ്ടുവരാം... "രാധ മകൾക്കായി വീണ്ടും ആ ചായ ചൂടാക്കി... രാധയും ചാരുവും ഒരുമിച്ചു ചായ കുടിച്ചു..

"മോളെ ചോദിക്കാൻ മറന്നു നിനക്കു ശബളം കിട്ടിയോ... കടയിൽ പോയിട്ട് ഒരു മാസം കഴിഞ്ഞല്ലോ.."

"ഇല്ല അമ്മേ നാളെ കിട്ടും എന്ന് തോന്നുന്നു... ഞാൻ കടയിൽ കയറിയ ദിവസം അല്ല കണക്കിൽ വെച്ചിരിക്കുന്നത് ശ്രീക്കുട്ടിയും ഞാനും ഒരുമിച്ചു വാങ്ങിച്ചോളം എന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നു..."

"അതെയോ.."

"മം... എന്നോട് ചോദിച്ചിരുന്നു വല്യക്ക കടയിൽ കയറിയ ദിവസം ശബളദിനമാക്കാം എന്നു... പക്ഷെ ഞാൻ ശ്രീക്കുട്ടിയുടെ കൂടെ മേടിച്ചോളാം എന്ന് പറഞ്ഞു.. നാളെയാണ് എന്ന് തോന്നുന്നു... അറിയില്ല.."

"മം.."

"എന്തേ.. അമ്മ പെട്ടന്ന് ശബളം ചോദിക്കാൻ..."

"അത് പിന്നെ.... രാധ ഒന്ന് മടിച്ചു എങ്കിലും വീണ്ടും പറയാൻ തുടങ്ങി...
പലചരക്കു കടയിലെ അനുചേട്ടൻ പൈസ ചോദിച്ചു അതാ... അമ്മ കൊണ്ടുവരുന്ന പൈസയിൽ നമ്മുടെ ദിവസങ്ങൾ തള്ളി നീങ്ങുണ്ട് പക്ഷെ കടം ലോൺ അതൊക്കെ അങ്ങിനെ തന്നെ നിൽക്കുന്നു..." രാധ വിഷമത്തോടെ പറഞ്ഞു

"മം.. മനസിലായി... നമ്മുക്ക് പലചരക്കു കടയിൽ കുറച്ചു പൈസ കൊടുക്കാം അമ്മ വിഷമിക്കണ്ട...പിന്നെ ലോൺ അതിനു ഞാൻ അഡ്വാൻസ് വാങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ..."

ഇരുവരും കുറച്ചു നേരം അങ്ങനെ ഓരോന്നും ആലോചിച്ചു ഇരുന്നു കുറച്ചു കഴിഞ്ഞതും അമ്മ ചായ ഗ്ലാസ്സ് കൈയിൽ എടുത്ത ശേഷം അവിടെ നിന്നും പോയി...

ചാരു ഓരോന്നും ആലോചിച്ചങ്ങനെ ഇരിക്കുന്ന സമയം അവളുടെ ഫോൺ റിംഗ് ചെയ്തു... ചാരു അത് ആരാണ് എന്ന് നോക്കി... അത് വേറെ ആരുമല്ല ആസിഫ് ആയിരുന്നു.. അവൾ അത് കണ്ടതും ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു... പിന്നെയും ആസിഫ് വിളിച്ചതും ഒന്നും ചെയാതെ നോക്കിയിരുന്നു.. ആ കാൾ മുഴുവനും കട്ട്‌ ആയി എങ്കിലും ആസിഫ് അവൾക്കു വീണ്ടും വിളിച്ചു... ചാരു അത് ഒരിക്കൽ കൂടി കട്ട്‌ ചെയ്തു... അപ്പോൾ തന്നെ ആസിഫിന് അവൾക്കു തന്നോട് ഉള്ള കോപം കുറഞ്ഞിട്ടില്ല എന്ന് മനസിലായി.... സമയം ഒത്തിരിയായതും കട അടച്ചു ആസിഫും സുഹൈറയും വീട്ടിലേക്കു യാത്രയായി...വീട്ടിൽ എത്തിയ ആസിഫ് ഉടനെ തന്നെ അവൾക്കു ഒരു മെസേജ് അയക്കാൻ തീരുമാനിച്ചു

" സോറി..എന്നോട് ക്ഷമിക്കു ഞാൻ അപ്പോഴത്തെ ഒരു മൂഡിൽ ചോദിച്ചതാ നിനക്ക് ഇഷ്ടമല്ല എങ്കിൽ ഇനി ഞാൻ ചോദിക്കില്ല.. അല്ലാതെ എന്നോട് പിണങ്ങല്ലേ പ്ലീസ് എനിക്കതു സഹിക്കില്ല..." ആസിഫ് ഉടനെ തന്നെ ചാരുവിന് ഒരു മെസ്സേജ് അയച്ചു..

പിന്നെയും അദ്ദേഹം തുടർന്ന് അവൾക്കു ഫോൺ ചെയ്തു എന്നാൽ ചാരു അപ്പോഴും സംസാരിക്കാൻ താല്പര്യമില്ലാതെ ഫോൺ കട്ട്‌ ചെയ്തു

ആസിഫ് ആകെ ടെൻഷനിൽ മുങ്ങി ഇതെല്ലാം ദൂരെ നിന്നും കണ്ടു നിന്ന സുഹൈറ ഉടനെ തന്നെ രാഹുലിന്‌ ഫോൺ ചെയ്തു...

"ഹലോ..."

"ഹലോ രാഹുൽ നീ ഉടനെ തന്നെ ഇക്കാക്ക് വിളിച്ചോ... ആള് ആകെ ടെൻഷനിൽ ആണ് ഒത്തിരി തവണ ചാരുവിനെ വിളിച്ചു എന്നാൽ അവൾ എടുത്തില്ല... ഇപ്പോൾ നീ വിളിചാൽ ചിലപ്പോ അവളോടുള്ള ദേഷ്യത്തിൽ എന്തെങ്കിലും പറയുമായിരിക്കും അത് നമ്മുക്ക് അനുയോജ്യമാക്കണം..."

"ശെരി.."

ഉടനെ തന്നെ രാഹുലും സുഹൈറയും ഫോൺ കട്ട്‌ ചെയ്തു... രാഹുൽ സമയം പാഴാക്കാതെ അപ്പോൾ തന്നെ ആസിഫിന് വിളിച്ചു... ഫോണിന്റെ ശബ്ദം കേട്ടതും ആസിഫ് അത് ചാരുവായിരിക്കും എന്ന് വളരെ സന്തോഷത്തോടെ ഫോണിന്റെ ഡിസ്പ്ലേ നോക്കി... എന്നാൽ അവൾ അല്ല അത് രാഹുൽ ആണ് എന്ന് മനസിലായതും അവനു ചെറിയ സങ്കടം ഉണ്ടാക്കി...എങ്കിലും ആസിഫ് ഫോൺ അറ്റന്റ് ചെയ്തു

"ആ പറ രാഹുലെ.."

"ഇക്ക നിങ്ങൾ എന്നെ പറ്റിക്കുകയായിരുന്നു അല്ലെ.."

"നീ എന്താ പറയുന്നത്... എനിക്ക് ഒന്നും മനസിലായില്ല.."

"ഇക്കയിൽ നിന്നും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല..."

"നീ കാര്യം പറയുണ്ടോ കളിക്കാൻ നിൽക്കാതെ മനുഷ്യൻ ഇവിടെ ഭ്രാന്തു പിടിച്ചു നിൽക്കുമ്പോഴാ ഓന്റെ.." ആസിഫ് ദേഷ്യത്തിൽ പറഞ്ഞു

"ഓ ഇപ്പോ ഇക്കാക്ക് ഒന്നും ഓർമയില്ല അല്ലെ.. ഞാൻ പറയുന്നത് ചാരുവിന്റെ കാര്യമാണ്.."

"നോക്കു രാഹുലെ ഇനി ഓളെ കുറിച്ച് അനോട് ഇക്ക് ഒന്നും പറയാൻ ഇല്ല.. അനക്ക് അറിയാലോ ഓള് ഇപ്പോ എന്റെയാണ് എന്റെ പെണ്ണാണ് ഓളെ കുറിച്ച് അല്ലെ ഓളുടെ പേര് പോലും നീ പറയാൻ പാടില്ല അത് അനക്ക് നല്ലതല്ല..." ആസിഫ് പറഞ്ഞു

"അപ്പോ ഇക്ക എന്നെ വിഡ്ഢിയാക്കുകയായിരുന്നു അല്ലെ... ന്നാലും ഇത് എന്നോട് വേണ്ടായിരുന്നു..."

"നോക്കു രാഹുലെ ഇജ്ജ് എന്റെ കടയിലെ സ്റ്റാഫ്‌ എന്നതിലുപരി ഇജ്ജ് എന്റെ സ്കൂളിൽ പഠിച്ചത് കൊണ്ടും ആണ് മുൻപ് അറിയുന്നത് കൊണ്ടും മറ്റൊരു സ്റ്റാഫിനോട് പെരുമാറുന്നത് പോലെ ഞാൻ പെരുമാറിയിട്ടില്ല എന്നെ ആ ഒരു അവസ്ഥയിൽ എത്തിക്കരുത്..."

"എന്നാലും ഇക്ക ചാരുവിനെ മനസ് കൊണ്ട് സ്നേഹിക്കുന്നില്ല ഓളെ പറ്റിക്കുകയാണ് എന്നും ഓള് അനക്ക് സ്വന്തമാവും എന്നും പറഞ്ഞിട്ട് ഇപ്പോ.. ഇക്കാക്ക് അറിയുന്നതല്ലേ അവൾ ചാരു ഈ കടയിൽ കയറിയ അന്ന് മുതൽ ഞാൻ അവളെ സ്നേഹിക്കുണ്ട് ഇക്ക അവളെ കടയിൽ നിന്നും പറഞ്ഞുവിടാനും അവളെ ഒരുപാട് വേദനിപ്പിക്കാനും ശ്രെമിച്ചതല്ലേ... എന്തിന് ആ പട്ടുസാരിയിൽ ചായകറ ആക്കിയത്... രാവിലെ തന്നെ ഇക്കയുടെ കൂട്ടുക്കാരെ കടയിൽ അയച്ചു കൈനീട്ടം പൊട്ടിച്ചത് എല്ലാം ഇക്കയല്ലേ എന്നിട്ടു ഇപ്പോ അവളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ...."

"നിനക്ക് വിശ്വസിക്കാൻ കഴുന്നില്ല എന്ന് ഇക്ക് മനസിലാകും... നീ പറഞ്ഞത് സത്യമാണ് പട്ടുസാരിയിൽ കറ ഉണ്ടാക്കിയത് എന്റെ കൂട്ടുക്കാരെ അങ്ങോട്ട്‌ രാവിലെ പറഞ്ഞുവിട്ടു പൊട്ടിച്ചതും ഓളെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കാൻ തീരുമാനിച്ചത് ഞാൻ തന്നെ... അതിൽ ഒരു മാറ്റവും ഇല്ല...അല്ലാതെ ഇവളെ പോലെ ഉള്ള ഒരു സ്റ്റാഫിനെ സ്നേഹിക്കാൻ ഞാൻ മണ്ടനല്ല... പക്ഷെ അവളുടെ സ്വഭാവം അറിഞ്ഞപോ ആ സുബിൻ വന്നു പറഞ്ഞപ്പോ അവളുടെ കൂടെ കുറച്ചു സമയം ചിലവഴിച്ചപ്പോ എന്തോ അവളുടെ കണ്ണുനീർ കണ്ടപ്പോ അവളോട്‌ തോന്നിയ ഇഷ്ടം അത് അത് ഇക്ക് അറിയില്ല എങ്ങനെ പറയണം എന്ന്.. ഇക്ക് ഇനി ഓള് ഇല്ലാതെ ജീവിക്കാൻ കഴിയില്ല തമാശക്കാണോ അതോ പകരം വീട്ടാൻ തുടങ്ങിയതാണോ അറിയില്ല പക്ഷെ ഒരു കാര്യം ഓള് ഇനി എന്റെയാണ് ഇനി ഓളുടെ പുറകെ നടന്നാൽ നീ പിന്നെ ജീവനോടെ കാണില്ല... ചാരു ഓള് ഈ ആസിഫിന്റെയാണ് ആസിഫിന്റെ മാത്രം ഓള് അല്ലാതെ ഞാൻ ഒരു പെണ്ണിന്റെ കൂടെ ജീവിക്കില്ല....അതും പറഞ്ഞ ശേഷം ആസിഫ് ഫോൺ കട്ട്‌ ചെയ്തു

ഈ സമയം ആസിഫ് പറയുന്നത് എല്ലാം ഒളിഞ്ഞു നിന്നു കേട്ട സുഹൈറ ഉടനെ തന്നെ രാഹുലിന്‌ വിളിച്ചു...


"ഹലോ.."

"ഹലോ.. ഞാൻ സംസാരിച്ചു..."

"മം.. ഞാൻ കേട്ടിരുന്നു... അതിൽ നീ ചാരുവിനെ കുറിച്ച് അവളെ ഇക്ക പറ്റിക്കുകയാണ് എന്ന് പറഞ്ഞത് മുതൽ ഞാൻ മണ്ടനല്ല ഇതുപോലെ ഒരു സ്റ്റാഫിനെ സ്നേഹിക്കാൻ എന്ന് ഇക്ക പറയുന്നത് വരെ നാളെ ചാരുവിനെ കേൾപ്പിക്കണം... നീ അവളെ കുറിച്ച് എവിടെയാണ് തുടക്കം കുറിച്ചത് എന്ന് എനിക്കറിയില്ല പക്ഷെ അവളെ ഇക്ക പറ്റിക്കുന്നു എന്ന് പറഞ്ഞത് മുതൽ ഇക്ക പറയുന്നത് വരെ.."

"മം... തീർച്ചയായും അത് തന്നെയാണല്ലോ നമ്മുടെ പ്ലാൻ..."

"അല്ല അത് കാണിച്ചാൽ ഇക്ക... എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.." രാഹുൽ ചെറിയ പേടിയോടെ ചോദിച്ചു

"എന്തു പ്രശ്നം നിയാണ് പറഞ്ഞത് എന്ന് ചാരു ഇക്കയോട് പറയരുത്.... മാത്രമല്ല ഇപ്പോൾ അവർ വേറെ എന്തോ ഒരു കാര്യത്തിൽ പിണങ്ങി നില്കുകയാണ്... ഇക്ക അവൾക്കുള്ള ദേഷ്യം അതാണ്‌ എന്ന് മാത്രമാണ് കരുതുക ഒരിക്കലും നിന്റെ പേര് പുറത്തു വരാൻ പാടില്ല എന്ന് നീ ചാരുവിനോട് പറയുന്നത് അനുസരിച്ചു ഉണ്ടാകും... ഈ വിള്ളൽ ഇനി ഒരിക്കലും ഒന്നുചേരാൻ പാടില്ല..."

"മം... എന്തായാലും നമ്മുക്ക് നോക്കാം..."

"അവരുടെ പ്രണയം തകർക്കണം അതാണ്‌ നമ്മുക്ക് വേണ്ടത്..." സുഹൈറ പറഞ്ഞു

ഇരുവരും സന്തോഷത്തോടെ ഫോൺ കട്ട്‌ ചെയ്തു... രാത്രി ഉറങ്ങാൻ കിടക്കുന്ന സമയം നാളെയുടെ സൂര്യപ്രകാശതെ വരവേൽക്കാൻ തയ്യാറായി... അപ്പോഴും ദുഃഖത്തിൽ മുങ്ങി കിടക്കുകയാണ് ചാരുവും ആസിഫും..



തുടരും