Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മീനുവിന്റെ കൊലയാളി ആര് - 44

ദേവകിക്ക് പ്രകാശൻ പറഞ്ഞത് കേട്ടതും സങ്കടം തോന്നി...ഇതേ സമയം മകന്റെ വാക്കുകൾ കേട്ടു എന്ത് ചെയ്യണം എന്നറിയാതെ ചിന്തയിലായിരുന്നു സരോജിനി..

" അമ്മേ..." ദേവകി സരോജിനിയുടെ അടുത്തേക്ക് വന്നു വിളിച്ചു..

"ഇതൊക്കെ ഞാൻ കാരണമാണ്..എന്നോട് ക്ഷമിക്കണം..." അവൾ സങ്കടത്തോടെ പറഞ്ഞു

" അതെ ഇതെല്ലാം നി ഒറ്റ ഒരുത്തി കാരണം സംഭവിച്ചതാണ് എന്റെ കുടുംബത്തിൽ നി കാലു വെച്ച് കയറിയത് മുതൽ എല്ലാം അർനഥങ്ങളും സംഭവിച്ചു ഇനി എന്തൊക്കെ സംഭവിക്കും എന്നും എനിക്കറിയില്ല... " സരോജിനി മനസ്സിൽ വിചാരിച്ചു

"അമ്മേ... എന്താ ആലോചിക്കുന്നത്.." ദേവകി ഒന്നൂടെ ചോദിച്ചു

"അല്ല ഞാൻ ആലോചിക്കുകയായിരുന്നു മോളുവിന്റെ ആ നല്ല മനസ്സിനെ ക്കുറിച്ച്...നി വിഷമിക്കണ്ട ഇത് ഒന്നും ഒരിക്കലും നി കാരണമല്ല ഇതെല്ലാം വിധിയാണ് മോളെ വിധി... അത് ആർക്കും മാറ്റാൻ കഴിയില്ല... നമുക്ക് പ്രകാശൻ പറഞ്ഞത് പോലെ ഇവിടെ നിന്നും പോകാം പട്ടണത്തിലേക്കു..." സരോജിനി പറഞ്ഞു

അതും പറഞ്ഞുകൊണ്ട് സരോജിനി അകത്തേക്ക് പോയി.. അന്നേരം അകത്തു എന്ത് ചെയ്യണം എന്നറിയാതെ തലയിൽ കൈ വെച്ച് ഇരിപ്പാണ് പ്രകാശൻ.. സരോജിനി നേരെ പ്രകാശന്റെ മുറിയിൽ പോയി...

" ടാ... നി ടെൻഷൻ അടിക്കേണ്ട ഈ വീടും പറമ്പും വിൽക്കാൻ ഞാൻ സമ്മതിക്കാം നമ്മുക്ക് ഇത് വിറ്റിട്ട് നി പറഞ്ഞത് പോലെ പട്ടണത്തിലേക്കു പോകാം..." സരോജിനി പറഞ്ഞു

അത് കേട്ടതും പ്രകാശന് വളരെ സന്തോഷം തോന്നി..അവൻ അമ്മയെ സന്തോഷത്തോടെ നോക്കി... സരോജിനി അവന്റെ അരികിൽ കട്ടിലിൽ ഇരുന്നു...

"അമ്മേ... എനിക്കറിയാം ഇങ്ങിനെ ഒരു വാക്ക് പറയുന്നതിൽ അല്ലെങ്കിൽ ഇതിനു അമ്മ സമ്മതിക്കണം എങ്കിൽ അമ്മയുടെ മനസ്സ് എത്ര മാത്രം വേദനിക്കും എന്ന് പക്ഷെ..."

"ഒന്നും പറഞ്ഞിട്ട് കാര്യമില്ല... നിനക്ക് അറിയുമോ ഇത് എന്റെ അച്ഛനും അമ്മയും എനിക്ക് തന്ന വീടാണ് അച്ഛൻ അച്ഛന് കിട്ടിയതും എന്റെ സ്വർണവും എല്ലാം വിറ്റ് കുടിച്ചു നശിച്ചു... ഞാൻ ആകെ സംരക്ഷിച്ചു വെച്ചത് എന്റെ അച്ഛനും അമ്മയും എനിക്കായി തന്ന ഈ വീടും സ്ഥലവും മാത്രം അതും ഇന്ന് നിനക്കു വേണ്ടി..." സരോജിനിയുടെ വാക്കുകൾ ഇടറി കണ്ണിൽ കണ്ണുനീർ ധാരധാരയായി ഒഴുകി...

" അമ്മ എനിക്ക് വേറെ വഴിയില്ല ഇവിടെ ഈ ഗ്രാമത്തിൽ എനിക്ക് തലയുർത്തി നടക്കാൻ കഴിയില്ല അതാണ്‌ ഞാൻ..ഇങ്ങിനെ ഒരു തീരുമാനത്തിൽ എത്തിയത് അമ്മ എന്നോട് ക്ഷമിക്കണം... " പ്രകാശൻ വേദനയോടെ പറഞ്ഞു

"ഇതിനെല്ലാം കാരണം അവളാണ് ഇല്ല വെറുതെ വിടില്ല ഞാൻ അവളെ..." സരോജിനി കത്തുന്ന അഗ്നിയായി പകയുടെ മൂർദ്ധാവിൽ നിന്നും പറഞ്ഞു

"അതെ... എന്റെ ജീവിതം നശിപ്പിച്ചു നമ്മുടെ ഗ്രാമത്തിലെ എല്ലാവർക്കും നമ്മൾ ഇപ്പോൾ ഒരു പരിഹാസ പാത്രമായി എന്റെ ജോലി പോയി... ഇതിനെല്ലാം കാരണമായവളെ വെറുതെ വിടില്ല ഞാനും.."

"അത് വിട് അവൾ നമ്മുടെ കൂടെ തന്നെയാണല്ലോ ഓരോ പണിയും പതിയെ പതിയെ നൽകാം.. അല്ല ചോദിക്കാൻ മറന്നു പട്ടണത്തിൽ നമ്മൾ എങ്ങോട്ട് പോകും അവിടെ എന്ത് ചെയ്യും എന്നറിയാതെ..."

"അതൊന്നും ആലോചിച്ചു അമ്മ വിഷമിക്കണ്ട അവിടെ എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് റഫീഖ് പട്ടണത്തിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ് ജോലി ചെയുന്നത് ... അവനോടു ഞാൻ സംസാരിച്ചിട്ടുണ്ട്..അവൻ അവിടെ ഒരു വീട് വാടകക്ക് നോക്കും അവൻ ജോലി ചെയുന്ന ഹോട്ടലിൽ എനിക്കും ഒരു ജോലി ശെരിയാക്കി തരും..." പ്രകാശൻ പറഞ്ഞു

" ആണോ എന്നാ ശെരി മോന്റെ ഇഷ്ടം എന്താണോ അതിനു അമ്മ എതിര് നിൽക്കില്ല..." സരോജിനി മകന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു

അങ്ങനെ അധികം താമസിയാതെ തന്നെ പേകാശന്റെ വീടും സ്ഥലവും വിൽക്കാൻ അവൻ നല്ലൊരു ബ്രോക്കേറെ കണ്ടു...അവർ വഴി അവന്റെ വീടും സ്ഥലവും കാണാൻ ആളുകൾ വന്നു തുടങ്ങി...

അധികം താമസിയാതെ നല്ലൊരു പാർട്ടി പ്രകാശൻ പറഞ്ഞ തുകക്ക് വീടും സ്ഥലവും വാങ്ങിച്ചു... അങ്ങനെ പ്രകാശനും കുടുംബവും എന്നന്നേക്കുമായി ആ ഗ്രാമം വിട്ട് പട്ടണത്തിലേക്കു ചേക്കേറി...അവർ അവിടെ എത്തിയതും റഫീഖ് അവരെ കാത്തു ബസ് സ്റ്റാൻഡിൽ നിൽക്കുണ്ടായിരുന്നു..റഫീഖ് അവരുടെ കൂടെ ആ വണ്ടിയിൽ കയറി.. ഡ്രൈവർക്കു വഴി പറഞ്ഞു കൊണ്ട് അവർ മുന്നോട്ടു പോയി... കുറച്ചു ദൂരം പോയതും

" ചേട്ടാ ദാ ഇവിടെ നിർത്തിക്കോളൂ.. " റഫീഖ് ഡ്രൈവറോട് പറഞ്ഞു

" ടാ ദാ ഇതാണ് വീട് മാസം 1000 രൂപ വാടക.. "

"അതൊക്കെ കൊടുക്കാം പക്ഷെ എനിക്കൊരു ജോലി..." പ്രകാശൻ പറഞ്ഞു

"ജോലി നിനക്ക് ഞാൻ പറഞ്ഞിട്ടുണ്ട്... ടെൻഷൻ അടിക്കേണ്ട ആദ്യം വാ സാധങ്ങൾ ഇറക്കാം..." റഫീഖ് പറഞ്ഞു

അങ്ങനെ വാഹനത്തിൽ നിന്നും അവർ സാധങ്ങൾ ഇറക്കി...കുറച്ചു കഴിഞ്ഞതും

"ഞാൻ കുടിക്കാൻ ചായ വാങ്ങിച്ചിട്ടു വരാം..." പ്രകാശൻ പറഞ്ഞു

റഫീഖും പ്രകാശനും അടുത്തുള്ള ചായ കടയിൽ പോയി ചായ കുടിച്ചു എന്നിട്ട് വീട്ടിൽ ഉള്ളവർക്കും ചായ പാർസൽ വാങ്ങിച്ചു വന്നു... പിന്നെ വീട്ടിൽ വന്ന ശേഷം സാധങ്ങൾ എല്ലാം ഒരു വിധം അടുക്കി വെച്ചു...സമയം ഒത്തിരിയായി

" എന്നാൽ ഞാൻ... "റഫീഖ് പറഞ്ഞു

" ടാ എനിക്ക് ജോലി..."

" പേടിക്കണ്ട ഞാൻ രാവിലേ ഇങ്ങോട്ട് വരാം എന്റെ കൂടെ വാ..സപ്ലൈർ ജോലി കുഴപ്പമില്ലലോ .."

₹എന്ത് ജോലിയായാലും കുഴപ്പമില്ല..." പ്രകാശൻ പറഞ്ഞു

അങ്ങനെ അന്ന് രാത്രി കടന്നു പിറ്റേന്ന് രാവിലെ... റഫീഖ് വന്നതും പ്രകാശൻ യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി പുതിയ ജോലി ചെയാനായി... ദേവകിക്ക് പെട്ടന്ന് ഛർദിക്കാൻ വരുന്നത് പോലെ... അവൾ മുറ്റത്തേക്ക് ഓടി...

അന്നേരം ദേവകിയുടെ മുഖത്തു ഒരു പ്രകാശം തെളിഞ്ഞു .... അപ്പോഴേക്കും അത് കണ്ട കാര്യം പിടി കിട്ടിയ സരോജിനിയുടെ മുഖം കോപത്തിൽ ജ്വലിച്ചു...

" നി ഗർഭിണിയാണ് ലേ... ഇല്ല അത് നിന്റെ വയറ്റിൽ വളരാൻ ഞാൻ സമ്മതിക്കില്ല.."

ദേവകി ഉടനെ മുഖം കഴുകി ശേഷം സരോജിനിയുടെ അടുത്തേക്ക് സന്തോഷത്തോടെ ഓടി വന്നു ...

" അമ്മേ എനിക്ക്! എനിക്ക് അമ്മയോട് ഒരു കാര്യം അല്ല ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട്.. "

"അതൊക്കെ പിന്നെ പറയാം....നി ആദ്യം ആ വിറകു മുഴുവനും വെട്ടി വെയ്ക്കു.."

"അത് പിന്നെ അമ്മേ.." ദേവകി ഒന്ന് മടിച്ചു

"ഇതാണ് നിനക്കും മാലതിക്കും ഉള്ള വെത്യാസം അവൾ ഞാൻ എന്ത് പറഞ്ഞാലും ഉടനെ ചെയ്യും മറിച്ചു ഒന്നും ചോദിക്കാതെ പക്ഷെ നി... "കോപത്തോടെ സരോജിനി അവിടെ നിന്നും പോയി.

ദേവകിയുടെ മുഖം അപ്പോഴേക്കും വാടി... പക്ഷെ പുറമെ കാണിക്കാതെ അവൾ വിറകു വെട്ടാൻ പോയി..

തനിക്കു എതിരെ നടക്കുന്ന ചതി അറിയാതെ...

തുടരും..