Who is Meenu's killer - 47 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 47

പെട്ടന്ന് അത് കേട്ടതും ഒരു ഞെട്ടൽ ആയിരുന്നു പ്രകാശന്....

" ദേവകി അവളെ പ്രസവത്തിനു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു എന്നോ എന്നിട്ടും എനിക്ക് എങ്ങനെ ഈ കാര്യങ്ങൾ അറിയാതിരുന്നത്.... ഇത്രയും ദിവസം അവളുടെ കൂടെ ഉണ്ടായിട്ടും അവൾ ഗർഭിണിയാണ് എന്ന് എന്തുകൊണ്ട് ഞാൻ അറിഞ്ഞില്ല..." പ്രകാശൻ മനസ്സിൽ പറഞ്ഞു

അവൻ പെട്ടന്ന് തന്നെ ഹോട്ടൽ ജനറൽ മേനേജർ ആയ റീനയുടെ അടുത്തേക്ക് പോയി...അവരുടെ മുറിയിൽ എത്തിയതും അവൻ ചെറുതായി ഒന്ന് തട്ടി..

" അകത്തേക്ക് വരൂ... "റീന അകത്തു നിന്നും പറഞ്ഞു

ഉടനെ പ്രകാശൻ അകത്തേക്ക് കയറി

"എന്താ.. പ്രകാശാ എന്താ നിന്റെ മുഖം വല്ലാതിരുക്കുന്നത്..." പ്രകാശനെ കണ്ടതും റീന ചോദിച്ചു

" അത് പിന്നെ..." അവൻ കൂടുതൽ ഒന്നും പറയാതെ അകത്തുള്ള വെള്ളം എടുത്തു കുടിച്ചു... എന്നിട്ട് നേരെ റീനയുടെ അഭിമുഖമായി ഉള്ള കസേരയിൽ ഇരുന്നു

"എന്താ നീ കാര്യം പറ.." റീന പരിഭ്രമത്തോടെ ചോദിച്ചു

" ഞാൻ എന്ത് പറയാനാ നമ്മുടെ പ്ലാൻ എല്ലാം പൊളിയും എന്ന് തോന്നുന്നു.. " പ്രകാശൻ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു

"എന്താ നീ പറയുന്നത് മനസിലാകുന്നില്ല ഒന്ന് തെളിച്ചു പറ.. മനുഷ്യനെ പേടിപ്പിക്കാതെ.." റീന കോപത്തോടെ ചോദിച്ചു

"അവൾ ദേവകി ഗർഭിണിയാണ് എന്ന്..."

" ഇതാണോ ഇതിനാണോ നീ ഇത്രയും ടെൻഷൻ അടിക്കുന്നത് എപ്പോഴും ചെയുന്നത് പോലെ ആ കുഞ്ഞിനെ കൊന്നു കള അവളുടെ വയറ്റിൽ തന്നെ... "

റീനയെ കുറിച്ച് ചെറിയൊരു വിവരണം

റീന പ്രകാശൻ ജോലി ചെയുന്ന ഹോട്ടലിലെ ജനറൽ മേനേജർ ആണ്... പണവും വിദ്യാഭ്യാസവും അഴകും ഉള്ള റീനക്ക് ഭർത്താവോ ഫാമിലി റിലേറ്റീവ്സ് ആരുമില്ല..ഒരേ ഒരു മകൾ മാത്രം അവളും വിവാഹം കഴിഞ്ഞ് ദുബായിൽ ആണ്...

റീന ഇന്ന് ഒറ്റക്കാണ് ജീവിതം നയിക്കുന്നത്... പ്രകാശനെക്കാളും അഞ്ചു വയസ്സ് പ്രായം കൂടുതലാണ് റീനക്ക്.. ഹോട്ടലിൽ ജോലി ചെയുന്ന പ്രകാശനും റീനയും ഒരു ദിവസം യാദൃച്ഛികമായി കണ്ടു മുട്ടി...പിന്നീട് അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടായി... അത് പിന്നീട് വളർന്നു വലുതായി അവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു...

താനെക്കാൾ പ്രായം കുറഞ്ഞ പ്രകാശന്റെ സ്നേഹം തന്നെ വിട്ടു പോകാതിരിക്കാനും അവനെ സ്വന്തമാക്കാനും റീന എന്തു വിലയും നൽകും എന്ന രീതിയിലായിരുന്നു... താനെക്കാൾ പണക്കാരിയും യാതൊരു ബാധ്യതയുമില്ലാത്ത റീനയുടെ സ്നേഹം പ്രകാശനും നഷ്ട്ടപെടുത്താൻ തയ്യാറല്ലായിരുന്നു ദേവകിയെക്കാൾ ഭംഗിയും പണവും ഉള്ള റീനയെ സ്വന്തമാക്കിയാൽ ഇനിയുള്ള ജീവിതം സുഖിച്ചു ജീവിക്കാം എന്ന് പ്രകാശനും നന്നായി അറിയാമായിരുന്നു .. അതുകൊണ്ട് തന്നെ അടുത്ത ആഴ്ച്ച ഇരുവരും ചേർന്ന് ദുബായിൽ ഉള്ള മകളുടെ അടുത്തേക്ക് പോകാനും അവിടെ തന്നെ ഒന്നിച്ചു ജീവിക്കാനും വിചാരിക്കുന്ന സമയമായിരുന്നു...

ഇപ്പോൾ


"പക്ഷെ ആ സ്റ്റേജ് കഴിഞ്ഞു.." പ്രകാശൻ പറഞ്ഞു

"നീ എന്താ പറയുന്നത് ഒന്ന് തെളിച്ചു പറ.." റീന ശബ്ദം ഉയർത്തി ചോദിച്ചു

" ദേവകി ഗർഭിണി എന്ന് മാത്രമല്ല പ്രസവത്തിനായി ഇവിടെ ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു എന്ന്... "പ്രകാശൻ പറഞ്ഞു

"നീ പറയുന്നത്.." ഒരു ഞെട്ടലോടെ റീന ചോദിച്ചു

"സത്യം...ഇനി നമ്മൾ എന്ത് ചെയ്യും എന്റെ കുഞ്ഞിനെ അവൾ പ്രസവിച്ചാൽ എനിക്ക്! എനിക്ക് അത് ആലോചിക്കാൻ വയ്യ.."

"നീ ടെൻഷൻ അടിക്കേണ്ട നമ്മുക്ക് വല്ല വഴിയും ആലോചിക്കാം..." റീന പറഞ്ഞു.

"ടെൻഷൻ അടിക്കാതെ എന്ത് ചെയ്യും...ഒരു വഴിയുമില്ല...തുടക്കത്തിൽ അവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനെ കൊന്നത് അമ്മ പറഞ്ഞത് കൊണ്ടും ഞങ്ങളുടെ ദേഷ്യം കാരണം മാത്രമാണ് പക്ഷെ പിന്നീട് അത് എന്റെയും ആവശ്യമായി തന്നെ തോന്നി...അവൾ എങ്ങാനും എന്റെ കുഞ്ഞിനെ പ്രസവിച്ചാൽ ആ കുഞ്ഞുമായി പോലീസിൽ പോയി കേസോ മറ്റും കൊടുത്താൽ ഞാൻ എങ്ങനെ നിന്റെ കൂടെ ജീവിക്കും..."

"നീ ...പേടിക്കണ്ട പ്രകാശ അവൾ നിന്റെ കുഞ്ഞിനെ പ്രസവിച്ചാലും ഇല്ലെങ്കിലും നമ്മൾ ഇവിടം വിടും ഞാൻ നിന്നെ വിട്ടു പോകില്ല... എന്ത് വില കൊടുത്തും നീ പറഞ്ഞ പോലെ കേസ് ആയാലും അവൾക്കു വേണ്ടത് എന്റെ സ്വത്തുക്കൾ വിറ്റാണ് എങ്കിലും കൊടുത്തു നമ്മൾ പോകും അത്ര തന്നെ അതിൽ ഒരു മാറ്റവുമില്ല..."റീന പ്രകാശന്റെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു


"മതി എനിക്ക് ഇത് കേട്ടാൽ മതി.."പ്രകാശൻ റീനയെ നോക്കി പറഞ്ഞു

" ഒരു വഴി ഉണ്ട്.. " കുറച്ചു നേരം ആലോചിച്ച റീന പറഞ്ഞു

"എന്താണ് പറ.."

"എവിടെയാ അവളെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്... ഇവിടെ ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റൽ അല്ലെ.."

"അതെ.."

"ശെരി... ആ കുഞ്ഞിനെ അവൾ പ്രസവിക്കട്ടെ പക്ഷെ ആ കുഞ്ഞ് അവളുടെ കൂടെ ഉണ്ടാകില്ല പോരെ..." റീന ചോദിച്ചു

"എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല..."

" പറയാം... ഞാൻ നിനക്ക് ഇപ്പോൾ അമ്പതിനായിരം രൂപ തരാം അതുപോലെ ആ ഹോസ്പിറ്റലിൽ ഉള്ള തേൻമൊഴി അവളെ പോയി കണ്ടാൽ മതി... ആള് അവിടെ നേഴ്സ് ആണ്..പണം നൽകിയാൽ എന്തും ചെയ്യും..."

" എന്തിന് .." പ്രകാശൻ സംശയത്തോടെ ചോദിച്ചു

"നിന്റെ നമ്പർ ഞാൻ അവൾക്കു നൽകാം നീ അവളെ പോയി കാണണം നിന്റെ കുഞ്ഞ് അവൾ ദേവകിയുടെ അടുത്തേക്ക് ജീവനോടെ വരില്ല.."

"നീ പറയുന്നത് ആ കുഞ്ഞിനെ കൊല്ലാൻ ആണോ...അയ്യോ വേണ്ട ഒരു പിഞ്ചു കുഞ്ഞിനെ കൊല്ലണ്ട എന്തോ എനിക്ക്.." പ്രകാശൻ അല്പം വിഷമത്തോടെ പറഞ്ഞു

"അതിനു കുഞ്ഞിനെ കൊല്ലുന്നില്ല.." റീന പറഞ്ഞു

"പിന്നെ..."

"നിന്റെ കുഞ്ഞിന്റെ സ്ഥാനത്തു തേൻമൊഴി പ്രസവത്തിൽ മരിച്ച മറ്റൊരു കുട്ടിയെ ദേവകിയുടെ അടുക്കൽ കിടത്തും നിന്റെ കുഞ്ഞ് ആർക്കും അറിയാതെ നമ്മുടെ കൈയിൽ എത്തും അതിനെ നമ്മുക്ക് അനാഥാലയത്തിൽ ചേർത്തേക്കാം...അങ്ങനെ ഒരു കുഞ്ഞ് ഉള്ളത് അവൾക്കു മാത്രമല്ല നിന്റെ അമ്മയ്ക്കും ആർക്കും അറിയില്ല നമ്മുക്ക് മാത്രം പോരെ..."

"മതി.."

"ശെരി അപ്പോ ഞാനും നിന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരാം പക്ഷെ ഞാൻ അകത്തേക്ക് വരില്ല..." റീന പറഞ്ഞു

"ശെരി.."

"എന്നാൽ ഞാൻ ഒന്ന് അവൾക്കു വിളിച്ചു നോക്കട്ടെ നിന്റെ ഭാര്യ ദേവകി പ്രസവിച്ചോ എന്നറിയണ്ടേ..."

"മം... വിളിച്ചു നോക്ക്..."

ഉടനെ തന്നെ റീന തേൻമൊഴിക്കു ഫോൺ ചെയ്തു...

"ഹലോ..."തേൻമൊഴി ചോദിച്ചു

"ഹലോ... ഞാൻ ആണ് റീന.."

"പറയു മാഡം..."

"അവിടെ ഹോസ്പിറ്റലിൽ കുറച്ചു നേരം മുൻപ് ദേവകി എന്നൊരു പേഷ്യന്റ് അഡ്മിറ്റ്‌ ആയിട്ടുണ്ടോ..."

" അത് മാഡം നോക്കണം.. "

"നോക്കണ്ട ഉണ്ട് പ്രസവത്തിനു... അവൾക്കു കുഞ്ഞു ജനിച്ചോ എന്ന് നോക്കി പറ..."

"ഓക്കേ മാഡം നോക്കാം..."

"ഫോൺ കട്ട്‌ ചെയ്യണ്ട ഒന്ന് പെട്ടന്ന് നോക്ക്..."

"ശെരി മാഡം.."

തേൻമൊഴി ഉടനെ തന്നെ ലേബർ മുറിയിൽ പോയി... കുറച്ചു കഴിഞ്ഞതും അവൾ പുറത്തേക്കു വന്നു

"ഉണ്ട് മാഡം പ്രസവം ആയിട്ടില്ല ലേബർ റൂമിൽ ആണ് .. എന്താണ് മാഡം..."

"എനിക്ക് ഒരു സഹായം വേണം..."

"പറയു മാഡം..."

"അവൾ കുഞ്ഞിനെ പ്രസവിച്ചാലും ആ കുഞ്ഞ് അവളുടെ അടുത്ത് ഉണ്ടാകരുത്.."

"മാഡം പറയുന്നത്..." തേൻമൊഴി സംശയത്തോടെ ചോദിച്ചു

"അതെ കുഞ്ഞ് ജനിക്കുമ്പോൾ മരിച്ചു എന്ന് അവളോട്‌ പറയണം വിശ്വസിച്ചില്ല എങ്കിൽ മരിച്ച ഏതെങ്കിലും ഒരു കുഞ്ഞിന്റെ ബോഡി മോർച്ചറിയിൽ നിന്നോ മറ്റോ എങ്ങനെ എങ്കിലും അവൾക്കു കാണിച്ചു കൊടുക്കണം...ഇത് നീ ഞാൻ പറഞ്ഞത് പോലെ ചെയ്‌താൽ നിനക്ക് അമ്പതിനായിരം രൂപ ഞാൻ തരാം.."

"ശെരി മാഡം ഞാൻ അതുപോലെ തന്നെ ചെയ്യാം..." തേൻമൊഴി പറഞ്ഞു

വളരെ സന്തോഷത്തോടെ റീന ഫോൺ കട്ട്‌ ചെയ്തു... പെട്ടന്ന് തന്നെ റീനയും പ്രകാശനും ഒന്നിച്ചു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു...

ഇതേ സമയം ലേബർ മുറിയിൽ...

തന്റെ കുഞ്ഞിന്റെ മുഖം കാണാനായി എല്ലാ വേദനയും സഹിക്കുന്ന ദേവകിക്ക് അറിയില്ലായിരുന്നു ആ കുഞ്ഞിനെ ഒരിക്കലും കാണില്ല എന്ന്


തുടരും




















പങ്കിട്ടു

NEW REALESED