Who is Meenu's killer - 49 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 49

പ്രകാശൻ അമ്മയുടെ അരികിൽ നിന്നും നടന്നു നീങ്ങി..

അവൻ ഉടനെ തന്നെ റീനക്ക് ഫോൺ ചെയ്തു... ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടതും ബാങ്കിൽ പണം പിൻവലിക്കാൻ പോയ റീന ഫോൺ അറ്റന്റ് ചെയ്തു..

"എന്താ പ്രകാശ ദേവകി പ്രസവിച്ചോ.." റീന ചോദിച്ചു


"അറിയില്ല അവൾ അകത്താണ് ഒന്നും അറിഞിട്ടില്ല..അല്ല എവിടെ നീ പറഞ്ഞ ആ തേൻമൊഴി നേഴ്സ് അവരെ ഒന്ന് കാണണം..." പ്രകാശൻ ചോദിച്ചു

" എന്തിന് അതിന്റെ ആവശ്യമില്ല ഞാൻ ഉടനെ ഹോസ്പിറ്റലിൽ എത്തും....അപ്പോൾ ഡോക്ടർ നിങ്ങളോട് കാര്യം പറയും അന്നേരം നീ അവിടെ നിന്റെ അമ്മയുടെ കൂടെ ഉണ്ടാകണം... അപ്പോഴേക്കും തേൻമൊഴി ഞാൻ വാങ്ങിച്ചു അവൾക്കു നൽകുന്ന ഒരു കുഞ്ഞിന്റെ പാവയെ നിന്റെ കൈയിൽ തരും ആ പാവയെയും കൊണ്ട് കണ്ണീരോടെ നീ പുറത്തേക്കു വരണം എന്നിട്ട് എന്റെ കാറിൽ കയറണം..."പ്രകാശൻ പറഞ്ഞു

"അല്ല നീ ഇങ്ങോട്ട് വരുന്നതിനു മുൻപ് ദേവകി പ്രസവിച്ചാലോ..."

"അവൾ പ്രസവിച്ചാലും അവർ പറയില്ല.... എന്റെ കൈയിൽ നിന്നും പാവയെ വാങ്ങിച്ചു കൊണ്ട് വന്നാലേ ഡോക്ടർ പുറത്തേക്കു വരുകയും നിങ്ങളോട് കാര്യം പറയുകയും ചെയ്യുകയുള്ളൂ..."

"ശെരി..."പ്രകാശൻ സന്തോഷത്തോടെ ഫോൺ കട്ട്‌ ചെയ്തു...

"ഇപ്പോഴാണ് സമാധാനമായത്.." പ്രകാശൻ മനസ്സിൽ വിചാരിച്ചു

പെട്ടന്ന് തന്നെ അമ്മയുടെ അടുത്തേക്ക് പോവുകയും ചെയ്തു ..അപ്പോഴേക്കും ജ്യൂസും വാങ്ങിച്ചു കൊണ്ട് കണ്ണൻ അങ്ങോട്ട്‌ വരികയും ചെയ്ത്

"ആ വാങ്ങിച്ചോ താ അവൾക്കു കൊടുക്കാം... "സരോജിനി കണ്ണന്റെ കൈയിൽ നിന്നും ആ ജ്യൂസ്‌ വാങ്ങിച്ചു ശേഷം പെട്ടന്ന് തന്നെ പ്രസവമുറിയുടെ പുറത്തുള്ള സ്വിച്ച് ഒന്ന് അമർത്തി... ആ ശബ്ദം കേട്ടതും അകത്തു നികും ഒരു നേഴ്സ് വന്നു

"എന്താ..." നേഴ്സ് മുന്നിൽ നിൽക്കുന്ന സരോജിനിയെ കണ്ടതും ചോദിച്ചു

"ദേവകിക്ക് കുടിക്കാൻ.." കൈയിൽ ഉള്ള ജ്യൂസ്‌ അവർക്കു നൽകി കൊണ്ട് സരോജിനി പറഞ്ഞു

"ഇങ്ങു തരു... ആ നേഴ്സ് അതും വാങ്ങിച്ചു അകത്തേക്ക് പോയി.."

സരോജിനി പിന്നെയും പഴയ സ്ഥലത്തു വന്നിരുന്നു...

"എന്ന കണ്ണാ നീ ചെല്ല് നിനക്കു ഓട്ടം ഉണ്ടാകും.." പ്രകാശൻ പറഞ്ഞു

"ഇല്ല സാരമില്ല ചേച്ചിക്ക് എന്ത് കുട്ടിയാ എന്ന് അറിഞ്ഞിട്ടു.." കണ്ണൻ പറഞ്ഞു

"ഓ! അത് അവൾ പ്രസവിച്ചാൽ ഞാൻ ഫോൺ ചെയ്തു പറയാം.." പ്രകാശൻ പറഞ്ഞു

"അത് പിന്നെ.." കണ്ണൻ ഒന്ന് മടിച്ചു

"മോൻ ചെല്ല് ഇത്രയും നേരം കൂടെ നിന്നില്ലേ അവൾക്കൊരു സഹോദരനെ പോലെ... ഇനി ഇവിടെ ഞങ്ങൾ ഉണ്ടല്ലോ... നീ ധൈര്യമായി പോയിട്ട് വാ... പറ്റും എങ്കിൽ മീനുവിനെ ഇങ്ങോട്ട് കൊണ്ടുപോരെ കണ്ണാ..." സരോജിനി പറഞ്ഞു

" ഏയ്യ് വേണ്ട അവൾ ഞങ്ങളുടെ കൂടെ നിന്നോട്ടെ..." കണ്ണൻ പറഞ്ഞു

"എന്നാ നീ പൊക്കോ വല്ല ആവശ്യം വന്നാൽ ഞാൻ വിളിക്കാം..." പ്രകാശൻ കണ്ണനോട് പറഞ്ഞു

"ശെരി... വിളിക്കാൻ മറക്കണ്ട.." കണ്ണൻ പറഞ്ഞു

"മോനെ കണ്ണാ മീനു അഞ്ചു മണിയാകുമ്പോ പാൽ ചോറ് കഴിക്കും അമ്മുവിനോട് അവൾക്കു കുറച്ചു ചോറ്..." സരോജിനി പകുതി വെച്ചു നിർത്തി

"മം... ഞാൻ പറയാം.."ഒരു പുഞ്ചിരിയോടെ കണ്ണൻ അവിടെ നിന്നും പോയി...

പ്രകാശനും സരോജിനിയും പരസപരം ഒന്നും പറയാതെ അവിടെ ഇരുന്നു..കുറച്ചു നേരം കഴിഞ്ഞതും
റീന ഹോസ്പിറ്റലിന്റെ പിൻപുറം വന്നു കാർ നിർത്തി ഉടനെ തന്നെ തേൻമൊഴിക്കു ഫോൺ ചെയ്തു

"ഹലോ മാഡം.."

"ഹലോ ഞാൻ ഇവിടെ ഹോസ്പിറ്റലിന്റെ പിന്നിൽ ഉണ്ട്... അവൾ ദേവകി പ്രസവിച്ചോ.." റീന ചോദിച്ചു

"മാഡം വന്നോ... ആ അവൾ പ്രസവിച്ചു ആൺകുട്ടിയാണ്... അവൾ മയക്കത്തിലാണ് ഇപ്പോഴും കുഞ്ഞിനെ ക്ലീൻ ചെയാൻ കൊണ്ടുപോയി..."

"ശെരി നീ ഉടനെ ഇങ്ങോട്ട് വാ ഞാൻ തരുന്ന പാവയെ പൊതിഞ്ഞു പ്രകാശന്റെ കൈയിൽ കൊടുത്താൽ ബാക്കി അവൻ നോക്കിക്കോളും..."

"യെസ് മാഡം... "തേൻമൊഴി പറഞ്ഞു

അങ്ങനെ ഇരുവരും ഫോൺ കട്ട്‌ ചെയ്തു...തേൻമൊഴി പെട്ടന്ന് തന്നെ റീനയുടെ അടുത്തേക്ക് പോയി ആ പാവയെ വാങ്ങിച്ചു...പെട്ടന്ന് തന്നെ ലതദേവിയുടെ അടുത്തേക്ക് വന്നു...

" ഡോക്ടർ... "തേൻമൊഴി ലതാദേവിയെ വിളിച്ചു

"പറയു... എന്തായി.."

"ഡോക്ടർ ഇപ്പോൾ പറഞ്ഞോളൂ.."

"ശെരി..."

ലതദേവി പതിയെ താൻ ഇരിക്കുന്ന കസേരയിൽ നിന്നും നിന്നും എഴുന്നേറ്റു... ശേഷം മുഖത്തൊരു വിഷമഭാവവുമായി നേരെ പ്രസവമുറിയിൽ നിന്നും പുറത്തേക്കു വന്നു...

"ദേവകി... ദേവകി.."

ആ പേര് കേട്ടതും പ്രകാശനും സരോജിനിയും അങ്ങോട്ട്‌ ഓടി വന്നു

"ഡോക്ടർ...ഞാൻ പ്രകാശൻ ദേവകിയുടെ ഭർത്താവ് അവൾക്കു എന്ത് കുട്ടിയാ..." പ്രകാശൻ സന്തോഷത്തോടെയും പരിഭ്രമത്തോടെയും ചോദിച്ചു

" അത് മിസ്റ്റർ പ്രകാശൻ ആം സോറി ഞാൻ പറയുന്ന കാര്യം കേൾക്കാൻ ഉള്ള ധൈര്യം മനസിന്‌ വേണം.." ഡോക്ടർ പറഞ്ഞു

"ഡോക്ടർ എന്താ എന്താണെങ്കിലും പറയു അവൾക്കും കുട്ടിക്കും ഒരു പ്രേശ്നവും ഇല്ലലോ.." പ്രകാശൻ ടെൻഷനോടെ ചോദിച്ചു

"അത് ദേവകിക്ക് ഒരു കുഴപ്പവുമില്ല... പക്ഷെ കുട്ടിക്ക്.."

"ഡോക്ടർ.."

"ആം സോറി കുട്ടിയെ ഞങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല കാരണം നിങ്ങൾ ഇങ്ങോട്ട് ദേവകിയെ കൊണ്ട് വരുമ്പോഴേക്കും കുഞ്ഞ് വയറ്റിൽ തന്നെ ശ്വാസം വലിച്ചു അതുകൊണ്ട് ഞങ്ങൾക്ക് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല...കുട്ടി ആൺകുട്ടിയാണ്.."

അത് കേട്ടതും പ്രകാശനും സരോജിനിക്കും സഹിക്കാൻ കഴിഞ്ഞില്ല... ഇരുവരും അവിടെ തന്നെ ബഹളം ഉണ്ടാക്കാൻ തുടങ്ങി...അപ്പോഴേക്കും ഹോസ്പിറ്റലിൽ ഉള്ളവർക്ക് ഇവരുടെ അവസ്ഥ കണ്ടു പാവം തോന്നി...

" എന്താണ് പ്രശ്നം..." ഇവരുടെ കരച്ചിൽ കണ്ടതും അത് വഴി പോയവരും അടുത്തുള്ളവരോട് ചോദിച്ചു

" അവരുടെ കുട്ടി പ്രസവത്തിൽ മരിച്ചു എന്ന്.. "സരോജിനിയുടെ അടുത്തുണ്ടായിരുന്നവർ പറഞ്ഞു

"ദൈവമേ...അമ്മക്ക് പ്രശ്നം ഒന്നും ഇല്ലലോ " അവർ ചോദിച്ചു

" ഇല്ല കുട്ടിയാണ്..."

"ആദ്യത്തെ കുട്ടിയാണോ... "അവർ വീണ്ടും ചോദിച്ചു

"അത് അറിയില്ല... പക്ഷെ ആൺകുട്ടിയാണ് വയറ്റിൽ ശ്വാസം വലിച്ചു എന്ന്... "എല്ലാവരും പരസപരം ദുഃഖത്തോടെ പറഞ്ഞു

ഇരുവരും കരഞ്ഞു കരഞ്ഞു തകർന്ന ഈ സമയം തേൻമൊഴി കുഞ്ഞിനെ ഒരു ട്ടർക്കിയിൽ പൊതിഞ്ഞു കൊണ്ട് വന്നു.. പ്രകാശൻ കുഞ്ഞിനെ വാങ്ങിച്ചു...

" മോനെ അമ്മയും കാണട്ടെ കുഞ്ഞിനെ.." സരോജിനി ചോദിച്ചു

"വേണ്ട അമ്മ കാണണ്ട... കാണണ്ട..." അതും പറഞ്ഞുകൊണ്ട് പ്രകാശൻ കണ്ണീരോടെ കുഞ്ഞിനേയും കൊണ്ട് പുറത്തേക്കു ഓടി... പെട്ടന്ന് സരോജിനി മയങ്ങി വീഴും പോലെ തളർന്നു താഴെ വീണു...

എല്ലാവരും ആ അമ്മയെ പിടിച്ചു ചുമരിൽ ചാരി ഇരുത്തി...

" വെള്ളം കൊണ്ട് വരൂ... "കൂട്ടത്തിൽ ഒരാൾ പറഞ്ഞു...

" ഡോക്ടറെ വിളിക്കു... "മറ്റൊരാൾ പറഞ്ഞു

"അയ്യോ ഡോക്ടർ വന്നാൽ ഞാൻ അഭിനയിക്കുകയാണ് എന്ന് മനസിലാകും മുഖത്തു വെള്ളം തെളിച്ചാൽ ഉടനെ എഴുന്നേൽക്കണം..." സരോജിനി മനസ്സിൽ വിചാരിച്ചു

ഈ സമയം പ്രകാശൻ പാവയെയും കൊണ്ട് റീനയുടെ അടുക്കൽ വന്നു... അപ്പോഴേക്കും തേൻമൊഴിയും ആർക്കും കാണാതെ കുഞ്ഞിനേയും കൊണ്ട് അങ്ങോട്ട്‌ വന്നു..

"മാഡം.. "തേൻമൊഴി ഡോറിൽ തട്ടി വിളിച്ചു

റീന കാർ ഗ്ലാസ്സ് താഴ്ത്തി...

"പ്രകാശ കുഞ്ഞിനെ വാങ്ങിക്കു...സമയമില്ല "റീന പറഞ്ഞു

ആദ്യം മടിച്ചു എങ്കിലും പിന്നെ കുഞ്ഞിനെ വാങ്ങിക്കാൻ തീരുമാനിച്ചു...കൈയിൽ ഉണ്ടായിരുന്ന പാവയെ പുറകിൽ ഉള്ള സീറ്റിലേക്ക് വലിച്ചെറിഞ്ഞു ശേഷം കുഞ്ഞിനെ വാങ്ങിച്ചു

ഉടനെ റീന ബാങ്കിൽ നിന്നും കൊണ്ടുവന്ന രണ്ട്‌ ലക്ഷം രൂപ തേൻമൊഴിക്ക് നൽകി

"ചോദിച്ചതിൽ കൂടുതൽ ഉണ്ട്.." പണം നൽകുന്ന സമയം റീന പറഞ്ഞു

"താങ്ക്സ് മാഡം.."തേൻമൊഴി പുഞ്ചിരിയോടെ പറഞ്ഞ ശേഷം അവിടെ നിന്നും നടന്ന് നീങ്ങി..റീന വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു പോവുകയും ചെയ്തു

തന്റെ കുഞ്ഞ് എന്നന്നേക്കുമായി തന്നിൽ നിന്നും അകന്നു പോയി എന്നറിയാതെ അപ്പോഴും മയക്കത്തിലായിരുന്നു ദേവകി


തുടരും















പങ്കിട്ടു

NEW REALESED