സുധാമണി ഒത്തിരി അപേക്ഷിച്ചു എങ്കിലും അദ്ദേഹം അവരുടെ കണ്ണീരിനു ഒരു വിലയും നൽകാതെ മുന്നോട്ടു നടന്നു...
\"വാ ആയുഷ് നമ്മുക്ക് പോകാം...\" ഭക്ഷണം കഴിക്കാൻ ഇരുന്ന ആയുഷ് അച്ഛൻ പറഞ്ഞതും എതിർത്തു ഒന്നും പറയാതെ എഴുനേറ്റു... ആയുഷും ഒന്നും കഴിക്കാതെ അവിടെ നിന്നും അച്ഛന്റെ കൂടെ ഓഫീസിലേക്ക് പോകാൻ തയ്യാറായി
\"എന്നോട് ക്ഷമിക്കണം ഈ തെറ്റ് ഞാൻ ഒരിക്കലും ചെയ്യില്ല...\" സുധാമണി അപ്പോഴും കണ്ണീരോടെ അവരുടെ പിന്നാലെ നടന്നു കൊണ്ട് ചോദിച്ചു
എന്നാൽ അദ്ദേഹം അപ്പോഴും സുധാമണിയുടെ വാക്കുകൾക്കും കണ്ണീരിനും വില കല്പിച്ചില്ല...അമ്മ കണ്ണീരോടെ പിന്നാലെ വരുന്നത് കണ്ടതും ആയുഷ്യന് അത് സഹിക്കാൻ കഴിഞ്ഞില്ല...
\" ഡാഡ് അമ്മ ഇത്രക്കും പറയുന്ന സ്ഥിതിക്ക്..\" ആയുഷ് വിറയലോടെ പറഞ്ഞു
\"എന്ത്..\"പത്മനാഭൻ കോപത്തോടെ തുറിച്ച കണ്ണുകളുമായി ആയുഷിനെ നോക്കി...
\"ഇല്ല ഒന്നുമില്ല ഡാഡ്..\" ആയുഷ് അച്ഛന്റെ കോപം കണ്ടതും തല താഴ്ത്തി പറഞ്ഞു
\" ഒരു അവസരം കൊടുക്കാം എന്നാണോ.. \"അദ്ദേഹം ആയുഷിനോട് ചോദിച്ചു
\"അതെ ഡാഡ്..\" അല്പം ധൈര്യത്തോടെ മുഖം ഉയർത്തി അവൻ പറഞ്ഞു
\"പക്ഷെ ഞാൻ ആർക്കും രണ്ടാമത് ഒരു അവസരം നൽകില്ല...എന്റെ മക്കൾ നിങ്ങളും അങ്ങനെ തന്നെയാകണം...\" പത്മനാഭൻ പറഞ്ഞു
അച്ഛന്റെ വാക്കുകൾ കേട്ടതും ആയുഷ് പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല... ഇരുവരും പെട്ടന്ന് തന്നെ മുറ്റത്തുള്ള കാറിൽ കയറി ഓഫീസിലേക്ക് പോയി...കാർ ഗേറ്റ് മുറിഞ്ഞു കടക്കുന്നതും നോക്കി കണ്ണുനീർ പൊഴിക്കുകയാണ് സുധാമണി അപ്പോൾ ...
\" സുധേച്ചി കരയല്ലേ സഹിക്കുന്നില്ല.. സർ എന്താ ഇങ്ങിനെ അദ്ദേഹം എന്താ മാറാതത്....\" ശാന്ത വിഷമത്തോടെ ചോദിച്ചു
\"എന്ത് പറയാനാ... ശാന്തേ അദേഹത്തിന്റെ സ്വഭാവം അങ്ങനെയായി പോയി...ഞാൻ ഇതുവരെ ഇത്രയും കൊല്ലം അദേഹത്തിന്റെ കൂടെ ജീവിച്ചിട്ട് എനിക്ക് മാറ്റാൻ കഴിയാത്തത് അദേഹത്തിന്റെ ഈ സ്വഭാവം മാത്രമാണ്... നാൾ ഇന്ന് വരെ ഒന്നും തന്നെ ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല ഒന്നും!.. എനിക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിച്ചിട്ടില്ല എന്റെ ലോകമാണ് അദ്ദേഹവും എന്റെ മക്കളും എന്നിട്ടും എനിക്ക് അറിയുന്നില്ല ശാന്തേ...\" സുധാമണി കണ്ണീരോടെ പറഞ്ഞു
\" ചേച്ചി ആനന്ദ് മോൻ അകത്തിരിക്കുണ്ട്.. \" ശാന്ത പറഞ്ഞു
പെട്ടന്ന് തന്നെ അവർ ഇരുവരും അകത്തേക്ക് പോയി... അപ്പോഴും ഡെയിനിങ് ടേബിളിന്റെ മുന്നിൽ ഇരിപ്പാണ് അപ്പോഴും തല കുഞ്ഞിന് ഇരിപ്പാണ് ആനന്ദ്
\" ശാന്തേ നി ആ ചായ ഒന്നൂടെ ചൂടാക്കിയിട്ടു വാ... മോനു നിനക്ക് സാമ്പാർ ഒഴിക്കട്ടെ.. \" സുധാമണി പറഞ്ഞു
അമ്മയുടെ ശബ്ദം കേട്ടിട്ടും അവൻ തലയുർത്തി നോക്കിയില്ല... അപ്പോഴേക്കും ശാന്ത ചായ ചൂടാക്കാൻ അടുക്കളയിൽ പോയി... സുധാമണി കണ്ണുനീർ തുടച്ച ശേഷം സാമ്പാർ ഒഴിക്കാൻ വന്നതും ആനന്ദ് അവന്റെ പ്ലെയ്റ്റ് താഴേക്കു തള്ളിയിട്ടു...എന്നിട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി... പെട്ടന്ന് തന്നെ തനിക്കു മുന്നിൽ ഉള്ള സെറാമിക്ക് പ്ലെയ്റ്റ് നിലത്തേക്ക് വലിച്ചെറിഞ്ഞു.. പ്ലെയ്റ്റ് താഴെ വീണതും മകന്റെ കോപം മനസിലാക്കിയ സുധാമണി ഒരു നിമിഷം സ്തംഭിച്ചു നിന്നു..
\" മോനെ.. \"സങ്കടത്തോടെ സുധാമണി വിളിച്ചു
\"ഈ ചിതറി കിടക്കുന്ന പ്ലെയ്റ്റ് കണ്ടോ എന്റെ മനസാണ് അത്...അമ്മക്ക് ഇത് ഒരിക്കലും ഒന്നിപ്പിക്കാൻ കഴിയില്ല അതുപോലെ എന്റെ മനസ്സും... \"ദേഷ്യത്തോടെ ആനന്ദ് അവിടെ നിന്നും നേരെ തന്റെ മുറിയിൽ പോയി ബാഗ് എടുത്തു ശേഷം ചുമരിൽ തൂക്കിയിട്ട ഗ്ലാമർ ബൈക്കിന്റെ താക്കോലുമായി താഴേക്കു വന്നു
\"മോനെ... മോനെ..\"സുധാമണി വിളിച്ചു
എന്നാൽ അമ്മയുടെ വിളി കേൾക്കാതെ അവൻ ദേഷ്യത്തോടെ പോയി...തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു അപ്പോഴും മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു അവന്റെ...
\"മോനെ ടാ കഴിച്ചിട്ട്...\"
എന്നാൽ അപ്പോഴും ഒന്നും മിണ്ടാതെ അവൻ അവിടെ നിന്നും പോയി...ഗേറ്റ് ദേഷ്യത്തോടെ ചവിട്ടി തുറന്നു കൊണ്ട് അവൻ വീട്ടിൽ നിന്നും യാത്രയായി...ബൈക്ക് ഓടിച്ചു കോളേജിലേക്ക് പോകുമ്പോ അവന്റെ മനസ്സ് നിറയെ വേദനയായിരുന്നു...
\"എന്തിനാ അമ്മ ഇങ്ങേരുടെ അടുത്ത് ഇങ്ങിനെ നരഗിച്ചു ജീവിക്കുന്നത് എത്ര ചോദിച്ചിട്ടും ആ സത്യം എന്താ അമ്മ പറയാത്തത്...\"പല സംശയത്തോടെയും അവൻ കോളേജിലേക്ക് പോയി..
കോളേജ് ഗെയ്റ്റിനു മുന്നിൽ എത്തിയതും ആനന്ദ് അവന്റെ മനസ്സിലെ വേദനകൾ എല്ലാം ഒരു ദീർഘശ്വാസം പുറത്തേക്കു വിട്ടു കൊണ്ട് കളഞ്ഞു...പിന്നെ മുന്നോട്ടു സന്തോഷത്തോടെ അകത്തേക്ക് പോയി...
കോളേജ് ആനന്ദിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു .. എല്ലാ ദുഃഖവും സന്തോഷമായി മാറുന്ന സ്ഥലം..
വലിയൊരു ഗേറ്റ് രണ്ടായി പിളർന്നാൽ അകത്തേക്ക് കയറാം...ഗേറ്റിന്റെ വലതു വശത്തായി പാർക്കിങ് സൗകര്യം ഇടതു വശത്തായി നിറയെ പൂക്കളും നടുവിൽ ഉള്ള നടപ്പാതയിലൂടെ നടക്കുന്ന സമയം ഇരുവശത്തായും ഗുൽമോഹർ മരവും ഉണ്ട്... പിന്നെയും അതിലൂടെ മുന്നോട്ടു പോയാൽ ആദ്യം നമ്മൾ കാണുന്നതും എത്തുന്നതും ഗാന്ധിജിയുടെ ശിലയുടെ അടുത്താണ് അവിടെ നിന്നും കുറച്ചു ദൂരം പോയാൽ ആറ് പടികൾ ഉണ്ട് അത് ചവിട്ടി കയറിയാൽ അവരുടെ കോളേജ് വരാന്തയാണ്... പിന്നെ രെണ്ട് ഫ്ലോറും ഒത്തിരി ക്ലാസുകൾ ഉള്ള നീണ്ടു നിവർന്നു കിടക്കുന്ന അവരുടെ കോളേജ് ആണ്...
ആനന്ദ് ബൈക്ക് നിർത്തി ശേഷം ബൈക്ക് കീ പോക്കറ്റിൽ ഇട്ടു കൊണ്ട് മുന്നോട്ടു നടന്നു..
\"ഹായ്.... വന്നു നമ്മുടെ ചുള്ളൻ വന്നല്ലോ...\" നടന്നു വരുന്ന ആനന്ദിനെ കണ്ടതും കോളേജിലെ മൂന്ന് പേര് അടങ്ങുന്ന സംഘം പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു
ആനന്ദ് ബൈക്ക് നിർത്തി ക്ലാസ്സിലേക്ക് വരുന്ന സമയം അവന്റെ പിന്നാലെ അവർ മൂന്ന് പേരും നടക്കാൻ തുടങ്ങി
\"ടി എനിക്ക് എന്തോ ഇവനെ ഭയങ്കര ഇഷ്ടമാണ്.. രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ ഇവനാണ് മനസ്സിൽ...\" അവൾ പറഞ്ഞു
\"നിനക്ക് മാത്രമല്ല എല്ലാവർക്കും ഇവനെ ഇഷ്ടമാണ്...\" കൂട്ടത്തിലെ മറ്റൊരു കുട്ടി പറഞ്ഞു
\"ഞാൻ എന്റെ പ്രണയം അവനോടു പറഞ്ഞാലോ..\" അവൾ വീണ്ടും പറഞ്ഞു
\"വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട അറിയാമല്ലോ നമ്മുടെ കോളേജ് കറസ്‌പോണ്ടിന്റെ മകൾ ജെന്നിഫർ അവൾക്കു ഇഷ്ടമാണ് ഇവനെ... അത് മാത്രമല്ല ഇവനെ ഒന്ന് നോക്കിയാൽ തന്നെ മതി അയ്യോാ ആലോചിക്കാൻ പിന്നെ പുലിവാൽ പിടിച്ചത് പോലെയാകും നമ്മുടെ അവസ്ഥ...\" കൂട്ടത്തിലെ മറ്റേ പെൺകുട്ടിയും പറഞ്ഞു
\"അതിനു ആനന്ദ് അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ..\" അവൾ ചോദിച്ചു
\"ഇല്ല ബട്ട് ഇവനെ ഒന്ന് നോക്കി എന്ന് അറിഞ്ഞാൽ മതി അവൾ ഭദ്രകാളിയാവും..അപ്പോ നീ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ എന്താവും അവസ്ഥ..വെറുതെ വേണ്ട..\"
\"ഒന്ന് പോടീ ഞാൻ പറയാൻ പോവുകയാ..\"അവൾ അതും പറഞ്ഞുകൊണ്ട് നടത്തതിന്റെ വേഗത കൂട്ടി...
\"ആനന്ദ് ഹലോ ആനന്ദ്..\" അവൾ വിളിച്ചു
\" ആ... ..മം... എന്തെ..\" തിരിഞ്ഞു നോക്കിയ ആനന്ദ് ആ പെൺകുട്ടിയോട് ചോദിച്ചു
\" ടി എനിക്ക് എന്തോ പേടി തോന്നുന്നു... ഇവളോട് എത്ര പറഞ്ഞിട്ടും കാര്യമില്ല ആ ജെന്നി ഇവിടെ എവിടെയെങ്കിലും ഉണ്ടായാ ദൈവമേ ആലോചിക്കാൻ വയ്യ.. \"പുറകിൽ വരുന്ന പെൺകുട്ടികൾ പരസ്പരം പറഞ്ഞു
\"അത് എനിക്ക്... എനിക്ക് നിന്നോട് ഒരു..\"ആനന്ദിന്റെ അടുക്കൽ വന്നതും അവൾ പതറാൻ തുടങ്ങി
\" എന്താ കാര്യം പറഞ്ഞോ.. \" ആനന്ദ് പറഞ്ഞു
\"എനിക്ക് അത് പിന്നെ! ആനന്ദ് ഞാൻ എനിക്ക് നിന്നെ ഇഷ്ടമാണ്... ഐ ലവ് യു...\" അതും പറഞ്ഞുകൊണ്ട് അവൾ ബാഗിൽ വെച്ചിരുന്ന റോസ് അവന് നേരെ നീട്ടി..
\" പക്ഷെ എനിക്ക്.. \"ആനന്ദ് ഉത്തരം പറയാൻ തുടങ്ങുമ്പോഴേക്കും ഒരു അടിയുടെ ശബ്ദമായിരുന്നു അവൻ കേട്ടത്...
അപ്പോഴാണ് ആനന്ദ് അവളെ കണ്ടത് തനിക്കു മുന്നിൽ കോപത്തോടെ നിൽക്കുകയാണ് ജെന്നിഫെർ...
\"ഇവൻ എന്റെയാ എനിക്ക് മാത്രം സ്വന്തം..\" ചൂണ്ടു വിരൽ കാണിച്ചു കൊണ്ട് ജെന്നിഫെർ പറഞ്ഞു
\"അതിനു.. അത് അവനും തീരുമാനിക്കണ്ടേ..\" അവൾ തിരിച്ചും പറഞ്ഞു
ഇതെല്ലാം കണ്ടതും ദേഷ്യം വന്ന ആനന്ദ് അവിടെ നിന്നും നടന്നു നീങ്ങി..
അവളുടെ സംസാരം കേട്ട ജെന്നിക്ക് പിന്നെയും കോപം കൂടി അവൾ വീണ്ടും അടിക്കാൻ കൈ ഓങ്ങിയതും
\" വേണ്ട ... ഇവൾ ഇനി ഇതുപോലെ ചെയ്യില്ല ഈ ഒരു പ്രാവശ്യം ക്ഷമിക്കു ജെന്നി.. \" ഇരുവരും തന്റെ കൂട്ടുക്കാരിക്ക് വേണ്ടി അപേക്ഷിച്ചു
\"ഇത് ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാണിംഗ് ആണ് ഇനി എന്റെ ആനന്ദിന്റെ പിന്നാലെ ഇവൾ വന്നു എന്നറിഞ്ഞാൽ കൊല്ലും ഞാൻ...\"
ജെന്നി ഈ കോളജിന്റെ കറസ്‌പോണ്ടിന്റെ മകൾ... വാശി കൂടുതൽ ഉള്ള പണക്കാരി ആണ്... ആഗ്രഹിക്കുന്നത് എന്തും നേടണം എന്ന് വാശി കാണിക്കുന്നവൾ...തനിക്കു ഇഷ്ടമുള്ളത് അത് മറ്റൊരാൾ ആഗ്രഹിച്ചാൽ പൊറുക്കില്ല...മറ്റൊരാൾക്ക് സ്വന്തമായ ഒന്നാണ് എങ്കിലും താൻ ആഗ്രഹിക്കുന്നത് എന്തും അവൾക്കു ലഭിക്കണം എന്ന് കരുതുന്നവൾ...
വെളുത്ത നിറം ഷോൾഡർ വരെ ഉള്ള മുടി....ജീൻസ് പാന്റും വൈറ്റ് ടീഷർട്ടുമാണ് വേഷം കോളേജിലേക്ക് വരാൻ സ്വന്തമായി ഷിഫ്റ്റ് കാറ്റും...
\" ജെന്നി നോക്ക് ആനന്ദ് പോയി... ഇവളെ പിന്നെ നോക്കാം വാ.. \" ജെന്നിയുടെ കൂട്ടുകാരി ലിവേദ പറഞ്ഞു
\" വാ പോകാം... \"ജെന്നിയുടെ മറ്റൊരു കൂട്ടുകാരി ദിവ്യ പറഞ്ഞു
മൂന്ന് പേരും പെട്ടന്ന് തന്നെ ഓടി ആനന്ദിന്റെ അടുത്തേക്ക് വന്നു...
\"എന്താ എന്നോട് മിണ്ടാതെ പോന്നത്..\" ജെന്നി ആനന്ദിനോട് ചോദിച്ചു
\"നിനക്ക് വട്ടാ..എന്തിനാ അവളെ തല്ലിയത്..\" അവൻ പറഞ്ഞു
\" ആ അതെ നിന്നെ കണ്ട അന്ന് മുതൽ തുടങ്ങിയ വട്ടാ...തല്ലും അവളെ മാത്രമല്ല നിന്നെ നോക്കുന്ന നിന്നോട് ഇഷ്ടം എന്ന് പറയുന്നവരെ കൊല്ലാനും ഞാൻ മടിക്കില്ല...\"
\"എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല...\"
\"പക്ഷെ എനിക്ക് നിന്നോട് മാത്രമേ സംസാരിക്കാൻ താല്പര്യം ഉള്ളു..\" ജെന്നി പറഞ്ഞു
\"എനിക്ക് നിന്നെ നിന്നെ കാണുന്നത് പോലും ഇഷ്ടമല്ല..\"
\"എനിക്ക് നിന്നെ കാണാതിരുന്നാൽ ഇഷ്ടമല്ല..\"
ഇനി ഇവളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് ആനന്ദ് അവിടെ നിന്നും വേഗത്തിൽ നടന്നു
\" ടാ ആനന്ദ് ദേ വരുന്ന... \"കിരൺ ദൂരെ നടന്നു വരുന്ന ആനന്ദിനെ ചൂണ്ടി പറഞ്ഞു
\"ആ..ദേ രാവിലെ തന്നെ അവൾ ഉണ്ടല്ലോ പിന്നാലെ..\" ശക്തി പറഞ്ഞു
\"അതിനു വിക്രമനും വേദാളത്തിനും എവിടെ രാത്രി പകൽ അത് എപ്പോഴും ഒന്നിച്ചല്ലേ...\" ചാൾസ് പറഞ്ഞു
\"ഹ.. ഹ.. അത് ശെരിയാ..\"കിരൺ പറഞ്ഞു
എനിക്ക് എന്താ ആനന്ദ് കുറവ് കാണാൻ ഭംഗിയില്ലേ പണമില്ലേ പിന്നെ എന്താ എന്തിനാ എന്നെ അവോയ്ഡ് ചെയുന്നത്...ഞാൻ ഇതുവരെ ആരോടും ഇങ്ങിനെ ഒന്നിനും അപേക്ഷിച്ചിട്ടില്ല പക്ഷെ നിന്റെ സ്നേഹത്തിനു വേണ്ടി ഞാൻ ബെഗ് ചെയുന്നത് നീ കണ്ടില്ല എന്ന് നടിക്കുന്നത് എനിക്ക് മനസിലാകുന്നില്ല...
\" നോക്ക് ജെന്നി നിനക്ക് ഒരു കുറവുമില്ല നീ ഇഷ്ടമാണ് എന്നു പറയണ്ട ഒന്ന് നോക്കിയാൽ മതി പക്ഷെ എനിക്ക് എന്റെ സങ്കല്പത്തിലെ പെൺകുട്ടി നീ അല്ല നിനക്ക് ഒരിക്കലും എന്റെ സങ്കല്പത്തിലെ പെൺകുട്ടി ആകാനും സാധിക്കില്ല...\" ആനന്ദ് അതും പറഞ്ഞുകൊണ്ട് മുന്നോട്ടു പോയി
\"നിന്റെ ലൈഫിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ മാത്രം നീ ആരെ സ്നേഹിച്ചാലും നിന്റെ സങ്കല്പത്തിലെ പെൺകുട്ടിയെ കണ്ടെത്തിയാലും അവളെ ഞാൻ ഈ ഭൂമിയിൽ നിന്നും തന്നെ ഇല്ലാതാകും... കാരണം എനിക്ക് നീ നിനക്ക് ഞാൻ മാത്രം.. ഞാൻ മാത്രം..\" ജെന്നി അവിടെ തന്നെ നിന്നുകൊണ്ട് സ്വയം മനസ്സിൽ പറഞ്ഞു